സംവാദം:വിനായകൻ
ഇത് സിനിമാനടനല്ലേ? ഇതിൻ ശ്രദ്ധേയതാപ്രശ്നം ഉണ്ടോ?--ജ്യോതിസ് 19:44, 20 ഡിസംബർ 2007 (UTC)
- അപ്പോ ഈ നയം അക്കാദമിക് പ്രൊഫസർമാർക്കു മാത്രം ആണോ?
ഇതു പോലുള്ള നടന്മാരെയൊക്കെ ശ്രദ്ധേയതാ നയത്തിൽ ഉൾപ്പെടുത്തണം.അല്ലെങ്കിൽ ഒരു ടെലിസീരിയലിൽ അഭിനയിച്ചവരൊക്കെ വിക്കിയിൽ കയറിക്കൂടുന്ന കാലം വരും--അനൂപൻ 03:45, 21 ഡിസംബർ 2007 (UTC)
സിനിമാ, സീരിയൽ നടീനടന്മാരുടെ ശ്രദ്ധേയത നയത്തിൽ, അവർക്കു എന്തെങ്കിലും അവാർഡ് ലഭിച്ചതോ മറ്റോ ആക്കി പരിമിതപ്പെടുത്തണം. സിനിമയിൽ അഭിനയിച്ചു എന്നുതു കൊണ്ട് മാത്രം വിക്കിയിൽ കയറികൂടാൻ ഇടവരരുത്. അവാർഡ്, അല്ലെബ്കിൽ പ്രസ്തുത മേഖലയിൽ പ്രസിദ്ധമായ അല്ലെങ്കിൽ കുപ്രസിദ്ധമായ എന്തെങ്കിലും സംഭാവന ഇതൊക്കെ ആ നയത്തിന്റെ ഭാഗമാക്കാം. ഒരു പ്രത്യേക ശ്രദ്ധേയതയും ഇല്ലാത്ത ഈ ലേഖനം ഡിലീറ്റ് ചെയ്യുകയും വേണം --ഷിജു അലക്സ് 03:59, 21 ഡിസംബർ 2007 (UTC)
- ഒരു സാധാരണ മലയാളിക്ക് വിനായകൻ എന്നു പറഞ്ഞാൽ ഇദ്ദേഹത്തെ അറിയാല്ലോ, അല്ലങ്കിൽ കുറഞ്ഞത് പടം കണ്ടാലെങ്കിലും അറിയാമല്ലോ. അപ്പോൾ ശ്രദ്ധേയത ആവശ്യത്തിനുണ്ടെന്ന് ഞാൻ കരുതുന്നു.--പ്രവീൺ:സംവാദം 05:12, 21 ഡിസംബർ 2007 (UTC)
സത്യം പറഞ്ഞാൽ ഞാൻ ഇപ്പഴാ ഇദ്ദേഹത്തെപ്പറ്റി അറിയുന്നത്. സിനിമയൊന്നും അധികം കാണത്തതുകൊണ്ടായിരിക്കണം. --ചള്ളിയാൻ ♫ ♫ 05:47, 21 ഡിസംബർ 2007 (UTC)
- ഞാനും ഇപ്പോഴാ പുള്ളിക്കാരന്റെ പേരു അറിയുന്നത്.
നമ്മൾ ഒന്നും ശരാശരി മലയാളികളിൽ പെടില്ല ചള്ളിയാനേ!--അനൂപൻ 05:50, 21 ഡിസംബർ 2007 (UTC)
സിനിമാനടന്മാരുടെ ശ്രദ്ധേയതക്ക് നയം രൂപീകരിക്കാം. എന്റെ അഭിപ്രായങ്ങൾ.
- പ്രധാനവേഷത്തിൽ ഒരു സിനിമയിലെങ്കിലും അഭിനയിച്ചിട്ടുണ്ടെങ്കിൽ ഉൾപ്പെടുത്താം.
- ഇനി അപ്രധാനവേഷത്തിലാണെങ്കിൽ എത്ര ചിത്രങ്ങളിൽ.. 5 ചിത്രങ്ങളിൽ എന്ന് ഞാൻ ാഭിപ്രായപ്പെടുന്നു..
ഇനി എല്ലാരുടേയും അഭിപ്രായങ്ങൾ വരട്ടെ.. (ദയവായി പക്ഷം പിടിച്ചുകൊണ്ടുള്ള അഭിപ്രായങ്ങൾ വിക്കിപീഡിയയിൽ ഒഴിവാക്കുക). --Vssun 06:54, 21 ഡിസംബർ 2007 (UTC)
വിനായകൻ ആവശ്യത്തിനു ശ്രദ്ധേയനാണെന്നാണ് എന്റെ പക്ഷം. ശ്രദ്ധേയതയെപ്പറ്റി Vssun-ന്റെ അഭിപ്രായങ്ങൾ കൊള്ളാം. പിന്നെ ശരാശരി മലയാളികൾ എന്നൊക്കെ പറയുന്നത് ആപേക്ഷികമല്ലേ.
- ഒരു വിധപ്പെട്ട മലയാളചിത്രങ്ങൾ എല്ലാം (കച്ചവടം, കച്ചവടമല്ലാത്തത് എന്നൊന്നും വിവേചനമില്ലാതെ :)) ) കാണുന്ന മലയാളികൾക്കേ വിനായകനെ ചിത്രത്തിൽ നിന്നെങ്കിലും (ഈ ലേഖനത്തിൽ ചിത്രമുള്ളത് വളരെ നല്ലതാണ്) തിരിച്ചറിയാൻ സാധിക്കൂ (വിനായകൻ എന്നൊരു നടനുണ്ടെന്നും അത് ഇന്നയിന്ന ചിത്രങ്ങളിൽ അഭിനയിച്ച ഇന്നയാളാണെന്നും അറിയുന്നവർ വളരെ ചുരുക്കമായിരിക്കും). അതായത് ബഹുഭൂരിപക്ഷത്തിനും അദ്ദേഹത്തെ അറിയില്ല തന്നെ.
- പക്ഷേ ഇത്തിരി ദീർഘവീക്ഷിക്കണം എന്നാണ് എന്റെ അഭിപ്രായം. മലയാളം വിക്കി വളരും, വിനായകനും. പ്രൊഡ്യൂസറുടെ ഇഷ്ടക്കാരനായതുകൊണ്ട് ഒരു പടത്തിൽ തലകാണിച്ചയാളൊന്നുമല്ലല്ലോ അദ്ദേഹം. നായകനൊന്നുമായില്ലെങ്കിൽക്കൂടി സജീവസാന്നിധ്യമാകുമെന്നാണ് ഞാൻ കരുതുന്നത്. അതുപോലെ മലയാളം വിക്കി വളർന്ന് വളർന്ന് മലയാളത്തിലെ ഒട്ടു മിക്ക നടീനടന്മാർക്കും താളുകൾ ഉണ്ടാകും (ഹാ... സുന്ദരസ്വപ്നമേ!), അപ്പോൾ ഇദ്ദേഹത്തിനും ഒരു താൾ വേണ്ടി വരും.
അതു കൊണ്ട് ഈ ലേഖനം നിലനിർത്തണമെന്നാണ് എന്റെ പക്ഷം (പക്ഷം പിടിച്ചുകൊണ്ടല്ലാത്ത പക്ഷം :) ) പെരുവഴിക്കൊള്ളക്കാരൻ 11:26, 22 ജൂൺ 2008 (UTC)
- ഇത്രയും നാളായിട്ടും ശ്രദ്ധേയത ഇല്ലാത്ത ഈ താൾ നീക്കം ചെയ്യുകതന്നെ വേണം.
ഓഫ്: കുമ്മാട്ടിയിലെ ചിണ്ടന്റെ പട്ടിക്കാലം അവതരിപ്പിച്ച പട്ടിക്കുവരെ ഇതി താളുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.--സുഗീഷ് (സംവാദം) 10:23, 3 ഏപ്രിൽ 2013 (UTC)
- ഇംഗ്ലീഷിൽ പലതും കാണും. അതെല്ലാം മലയാളത്തിൽ വേണമോ? ഒന്നുകിൽ ഇംഗ്ലീഷ് വിക്കിയിലെ എല്ലാ നയങ്ങളും ഇവിടേയും നയമാക്കി മാറ്റുക. അല്ലെങ്കിൽ ഒന്നും വേണ്ട. കാരണം എന്റെ വാദമുഖങ്ങൾക്കായി ലോകത്തുള്ള ഏതെങ്കിലും ഒരു ഭാഷയിലെ വ്ഇക്കി താൾ എടുത്തുകൊണ്ടുവന്ന് ചാർത്തുന്നത് ശരിയായ നടപടി അല്ലല്ലോ? --സുഗീഷ് (സംവാദം) 04:12, 4 ഏപ്രിൽ 2013 (UTC)
ശ്രദ്ധേയതാ ഫലകം നീക്കാം എന്നാണ് എന്റെ അഭിപ്രായം. ബാച്ചിലർ പാർട്ടിയിൽ നായകനൊപ്പമുള്ള പ്രധാന വേഷത്തിൽ ഇയാൾ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ കടുത്ത സിനിമാകമ്പക്കാർക്കെല്ലം ഇയാളെ അറിയാം എന്ന് വിശ്വസിക്കുന്നു. വെറുതേ ഒരു ലേഖനവും ഡിലീറ്റരുത് എന്നാണ് എന്റെ അഭിപ്രായം. കഷ്ടപ്പെട്ട് എത്ര പേർ എഴുതുന്നതാ. പ്രസിദ്ധിക്കുവേണ്ടി സ്വയം എഴുതുന്നപോലല്ലല്ലോ, ഇയാളെ കുറച്ചുപേർക്കെങ്കിലും അറിയാം എന്നുള്ളതിന് തെളിവല്ലേ ഈ ലേഖനം. ഒരു അറിവും ചെറുതല്ലല്ലോ!--എബിൻ: സംവാദം 13:02, 21 ജൂലൈ 2013 (UTC)
എബിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. WP:BASIC, WP:ENT എന്നിവ പാലിക്കുന്നുമുണ്ട്. ശ്രദ്ധേയതാഫലകം നീക്കം ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:28, 14 ഓഗസ്റ്റ് 2013 (UTC)