കീർത്തി ചക്ര ലഭിച്ചു എന്നതു മാത്രമാണ് അല്പമെങ്കിലും ശ്രദ്ധേയം. എന്നാൽ അത് മാത്രം വച്ച് വിക്കിയിൽ ഒരിടം കൊടുക്കേണ്ടതുണ്ടോ? അരുൺ രവി (സംവാദം) 21:43, 24 ജൂൺ 2013 (UTC)Reply


എന്തിനാണ് കീർത്തിചക്ര കൊടുത്തത് എന്നറിയേണ്ടേ ? ബഹിരാകാശയാത്രാപദ്ധതിയിൽ പരിശീലനം കിട്ടിയ മൂന്നാമതരാളുണ്ടോ ? ഈ രംഗത്ത് അപൂർവ്വമായ ഈ അവസരമല്ലേ ഇതിന്റെ ശ്രദ്ധേയത?? വിക്കി അതിപ്രശസ്തരുടെമാത്രം ഡയറക്ടറി ആക്കേണ്ടതുണ്ടോ ??--Mpmanoj (സംവാദം) 10:51, 25 ജൂൺ 2013 (UTC)Reply

മനോജ്, ഞാൻ ശ്രദ്ധേയതാ ഫലകം ഇടുന്നതിനു മുൻപ് ചെറുതായി ഒന്നു ഗവേഷണം ചെയ്തു നോക്കിയിരുന്നു. എന്റെ വാദങ്ങൾ താഴെ കൊടുക്കുന്നു.
  1. അവലംബം, പുറത്തേക്കുള്ള കണ്ണികൾ എന്നിവ ഒരേ സൈറ്റിലേക്ക് തന്നെയാണ് തിരിച്ചു വിട്ടിരിക്കുന്നത്. അത് അധികം വിവരങ്ങൾ ഉൾക്കൊള്ളൂന്ന ഒരു താൾ അല്ല. ശ്രദ്ധേയത തെളിയിക്കാൻ ഒന്നും തന്നെ ആ സൈറ്റിൽ ഇല്ല. സൈറ്റിന്റെ ആധികാരികതയും ശ്രദ്ധിക്കേണ്ടതുണ്ട്.
  2. സോവിയറ്റ് യൂണിയന്റെ ബഹിരാകാശ പദ്ധതികളിൽ ഗവേഷണ പങ്കാളികളായും പകരക്കാരായും മറ്റും "cosmonaut category" യിൽ ഒട്ടനവധി ആൾക്കാർ പങ്കെടുക്കാറുണ്ട്. ഇത്തരത്തിലുള്ള ഏതാണ്ട് 400 ആൾക്കാരുടെ പട്ടിക ആസ്റ്റ്രോണോട്ടിക്സ് എന്ന സൈറ്റിൽ മാത്രം ലഭ്യമാണ്. മറ്റു രാജ്യങ്ങളിലെ ഇത്തരം കണക്കുകൾ ഇവിടെ പരാമർശിക്കുന്നില്ല.
  3. രാകേഷ് ശർമ്മയുടെ പകരക്കാരൻ എന്നു പറയുന്നത് രാകേഷ് ശർമ്മയുടെ കുടുംബാംഗം എന്നോ സുഹൃത്ത് എന്നോ പറയുന്നതു പോലെയാണ്. അതിന്റെ പേരിൽ മാത്രം വിക്കിയിൽ ഉൾപ്പെടുത്തുന്നത് വിക്കി ശ്രദ്ധേയത നയങ്ങൾക്ക് എതിരാണെന്നാണ് എന്റെ അഭിപ്രായം.
  4. മലയാളം വിക്കിയിലെ ലേഖനം ഇംഗ്ലീഷ് വിക്കിയിലേതിന്റെ തർജ്ജമയാണ്. ഇംഗ്ലീഷ് വിക്കിയിലും ഈ ലേഖനത്തിന്റെ ആധികാരികത ചോദ്യം ചെയ്തിട്ടുണ്ട്.
  5. കീർത്തി ചക്ര ലഭിച്ചു എന്നു പറയപ്പെടുന്നുണ്ടെങ്കിലും, തെളിവുകൾ കാണാൻ കഴിഞ്ഞില്ല. മാത്രവുമല്ല ഭാരത രത്നം, പരം വീർ ചക്ര എന്നിവ പോലെ ഒറ്റയ്ക്ക് ശ്രദ്ധേയത കൊണ്ടു വരാൻ കീർത്തി ചക്ര പുരസ്കാര ലഭ്യതയ്ക്ക് കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.(ഈ കാര്യത്തിൽ എനിക്ക് ഉറപ്പില്ല)
  6. എന്തു തന്നെയായാലും തെളിവുകളുടെ അഭാവം വ്യക്തമാണ്.

അതിനാൽ തെളിവ്, ശ്രദ്ധേയത ഫലകങ്ങൾ പുനസ്ഥാപിക്കുന്നു. അരുൺ രവി (സംവാദം) 11:35, 25 ജൂൺ 2013 (UTC)Reply


ഭാരതത്തിന്റെ ബഹിരാകാശ ചരിത്രത്തിൽ ( ആദ്യമായി ഇന്റെർ കോസ്മോസ് പദ്ധതിയിൽ) ഒരു ഭാഗമാകുകവഴി രവീശിനു പ്രാധാന്യം ഉണ്ടെന്നു തന്നെ കരുതുന്നു. '84 ലെ പ്രധാന ദിനപത്രങ്ങളിലൊക്കെ രാകേശിനോടൊപ്പം പരിശീലനത്തിലേർപ്പെട്ടിരുന്ന രവീശിന്റെ ചിത്രവും പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു എന്നാണ് എന്റെ ഓർമ്മ. . ദൗത്യത്തിലെ പകരക്കാരൻ ഒരു തെറ്റാകാം. അതിനു അദ്ദേഹത്തിന്റെ കുടുംബക്കാരൻ എന്നു വായനക്കാരൻ കരുതാൻ സാദ്ധ്യത കാണുന്നില്ല. [[1]] ഇതിൽ Wg Cdr Ravish Malhotra 7678 F(P) Unit : Indo Soviet Space Award Date 26 Jan 85 Announced 26 Jan 85 Details : Qualifed as a test pilot and highly experienced, Wg Cdr Malhotra was chosen to undergo training in Russia for the Indo-Soviet Space mission planned in 1984. He sucessfully competed the extremely demanding training schedule and completed it with great credit and distinction. ചെറിയ വിവരമുണ്ട്. അതും പരിശോധിയ്ക്കാം.

കൂടുതൽ അവലംബം നൽകിയത് നന്നായി മനോജ്. നമുക്ക് മറ്റ് ഉപയോക്താക്കളുടെ കൂടെ അഭിപ്രായം അറിയാം. എന്നെ സംബന്ധിച്ച്, ചെറു വാർത്ത എന്നതിൽ കവിഞ്ഞ് ഇന്റർ കോസ്മോസ് പദ്ധതിയിലെ പരിശീലനം ശ്രദ്ധേയതയുള്ള ഒന്നല്ല. എന്നാൽ കീർത്തിചക്ര ഒരു പക്ഷേ ശ്രദ്ധേയമായിരിക്കും. (ശ്രദ്ധേയതാ മാനദണ്ഡമനുസരിച്ച് അവാർഡുകൾ ഒരു അധിക യോഗ്യത മാത്രമല്ലേ?) അരുൺ രവി (സംവാദം) 15:34, 25 ജൂൺ 2013 (UTC)Reply

ഈ സംവാദം വളരെ നല്ലതാണ്. ശ്രദ്ധേയത സംബന്ധിച്ച കൂടുതൽ ധാരണ നിങ്ങൾക്കിരുവർക്കും ഉണ്ടാക്കുവാൻ അതുപകരിക്കുകയും ചെയ്യും. മനോജ് വാദിക്കുന്നത് രവീശ് മൽഹോത്ര വളരെ ശ്രദ്ധേയനായ ഇന്ത്യാക്കാരനാണ്, അതിനാൽ വിക്കിപീഡിയയിൽ ഉൾപ്പെടുത്താം എന്നതരത്തിലാണെങ്കിൽ അത് സ്വീകരിക്കാനാവില്ല. വിക്കിപീഡിയയിൽ ഒരു വ്യക്തി ശ്രദ്ധേയനാവണമെങ്കിൽ വിക്കിപീഡിയ:ശ്രദ്ധേയത/വ്യക്തികൾ എന്ന മാനദണ്ഡം പാലിക്കുന്നുണ്ടോ എന്നുമാത്രമേ ഇവിടെ നോക്കാനാവൂ. അപ്രകാരമുള്ള ബേസിക് ശ്രദ്ധേയത ലഭിക്കണമെങ്കിൽ വ്യക്തിയെ സംബന്ധിച്ച് "പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതും വിഷയത്തിൽ നിന്ന് സ്വതന്ത്രമായതും വിശ്വസനീയവും, ബൗദ്ധികമായി പരസ്പരം ആശ്രയിക്കാത്തതുമായ ഒന്നിലധികം ദ്വിതീ‌യ സ്രോതസ്സുകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ടാവണം"

ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്കുകൾ സ്വതന്ത്രമല്ല, അവയിൽ കാര്യമായ പരാമർശവും ഇദ്ദേഹത്തെ സംബന്ധിച്ച് ഇല്ല. എന്നാൽ ഇദ്ദേഹത്തെ സംബന്ധിച്ച് അക്കാലത്ത് കാര്യമായ പരാമർശങ്ങൾ മാദ്ധ്യമങ്ങളിൽ വന്നിട്ടുണ്ടാവണം അതിന്റെ ലിങ്കുകൾ ഇപ്പോൾ ലഭ്യമല്ലാത്തതാവണം. ഇവിടെയും ഇവിടെയും ഇവിടെയും ഒക്കെ രവീശിനെക്കുറിച്ച് പരാമർശങ്ങളുണ്ട്. അവ സ്വതന്ത്രമായി കണക്കാക്കാവുന്നതുമാണ്. സ്വതന്ത്രമായ അനവധി സ്രോതസ്സുകളിലെ പരാമർശങ്ങളെ മൊത്തത്തിലെടുത്താൽ അത് ശ്രദ്ധേയമായ പരാമർശമായി കണക്കാക്കാമെന്നാണ് നയം. വിക്കിപീഡിയ:അവലംബത്തിന്റെ_കക്ഷിയും_തലങ്ങളും എന്ന താൾ കൂടി വായിക്കുക. അങ്ങനെ നോക്കുമ്പോൾ ഈ വ്യക്തിയെക്കുറിച്ചുള്ള ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താവുന്ന ശ്രദ്ധേയതയുളളതാണെന്ന കാണാം. മേൽക്കാണിച്ച അവലംബങ്ങളും കൂടി ഉൾപ്പെടുത്തി ലേഖനം വികസിപ്പിക്കണം.

ശ്രദ്ധേയതയുടെ കാര്യത്തിൽ കടുംപിടുത്തങ്ങൾ വേണ്ട എന്ന അഭിപ്രായമാണ് വ്യക്തിപരമായി എനിക്കുള്ളത്. ലേഖനത്തിൽ പറയുന്ന വ്യക്തി, കേവലമൊരു എയർഫോഴ്സ് പൈലറ്റ് അല്ലല്ലോ. ഇന്ത്യയുടെ ബഹിരാകാശ യാത്രികർ എന്ന് നാം കുട്ടിക്കാലത്ത് അത്ര ശരിയല്ലാത്തവിധം പഠിക്കുന്ന "രാകേഷ് ശർമ്മയും രവീഷ് മൽഹോത്രയും" ആരെന്ന് തിരക്കി ഒരാൾ വരുമ്പോള് അവരെ സംബന്ധിച്ചുള്ള വസ്തുതാപരമായ വിവരണം നമുക്കിവിടെ കൊടുക്കാൻ കഴിയണം. രവീഷ് കരയ്കിരിക്കുകയായിരുന്നെന്നും ആകാശത്തിറങ്ങിയില്ലെന്നും ആരെങ്കിലും മലയാളത്തിൽ എഴുതിവെയ്കണമല്ലോ. അതിന് ഇവിടെ സ്ഥലപരിമിതിയൊന്നും ഇല്ലാ എന്ന നിലപാടാണ് വ്യക്തിപരമായി അക്കാര്യത്തിലുള്ളത്. കൂടുതൽ ചർച്ച ആവാം.--Adv.tksujith (സംവാദം) 17:12, 25 ജൂൺ 2013 (UTC)Reply

കീർത്തി ചക്ര ലഭിച്ചു എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ് അതിനാൽ ശ്രദ്ധേയത ഫലകം നീക്കം ചെയ്തു.--KG (കിരൺ) 10:12, 26 ജൂൺ 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:രവീശ്_മൽഹോത്ര&oldid=1788069" എന്ന താളിൽനിന്ന് ശേഖരിച്ചത്
"രവീശ് മൽഹോത്ര" താളിലേക്ക് മടങ്ങുക.