പഴയ സംവാദങ്ങൾ

നിരീക്ഷണങ്ങൾ, വിമർ‍ശനങ്ങൾ

തിരുത്തുക

ഈ ഭാഗം പ്രത്യേകം ലേഖനമാക്കുകയോ തൽക്കാലം മറച്ച് വെക്കുകയോ ചെയ്ത് ഇതിന്റെ ടാഗ് അഴിച്ചു മാറ്റാവുന്നതാണ്.--Nijusby 03:39, 9 നവംബർ 2011 (UTC)Reply

വൃത്തിയാക്കൽ ടാഗ് ആണോ ഉദ്ദേശിച്ചത്? അതോ ആധികാരികതയോ? --Vssun (സുനിൽ) 09:20, 9 നവംബർ 2011 (UTC)Reply
വൃത്തിയാക്കൽ ടാഗ്, ഈ ഭാഗത്തിന് ആധികാരികത തീർച്ചയായും വേണം അതിനാലാണ് ഇത് വേറെയാക്കാമെന്ന് അഭിപ്രായപ്പെട്ടത് --Nijusby 12:05, 9 നവംബർ 2011 (UTC)Reply

ലേഖനം മൊത്തം വിലയിരുത്തി നമുക്കിതിന്റെ വൃത്തിയാക്കൽ ടാഗ് ഒഴിവാക്കുകതന്നെ ചെയ്യാം.

  1. ലേഖനം വളരെ വലുതാണെന്ന് തോന്നുകയാണെങ്കിൽ ഇവിടെ ഒന്നോ രണ്ടോ‌ ഖണ്ഡികയിൽ സംഗ്രഹിച്ച ശേഷം, ആ വിഭാഗത്തെ പ്രത്യേകലേഖനമാക്കാം.
  2. യുവത്വം എന്ന ഭാഗം മനസിലാക്കാൻ ബുദ്ധിമുട്ടുള്ളതുപോലെ തോന്നുന്നു. വളരെക്കുറച്ചു വാക്കുകളിൽ കുറേ കാര്യങ്ങൾ അവതരിപ്പിക്കുന്നതുകൊണ്ടാകാം. ആദ്യത്തെ വരി തന്നെ നോക്കൂ. സമൂഹത്തിലെ എന്തുതരം അനീതികൾ എന്ന ഒരു ധാരണ ലഭിക്കുന്നില്ല. അതൊന്ന് വിശദീകരിച്ചോ/വ്യക്തമാക്കിയോ എഴുതിയാൽ കൊള്ളാമായിരുന്നു.

--Vssun (സുനിൽ) 14:50, 9 നവംബർ 2011 (UTC)Reply

ചെയ്തിരിക്കുന്നു --Nijusby 14:59, 24 നവംബർ 2011 (UTC)Reply
 @യുവത്വം --Vssun (സുനിൽ) 16:12, 24 നവംബർ 2011 (UTC)Reply

പ്രവാചകത്വം

തിരുത്തുക

മുഹമ്മദിന്റെ എതിരാളികളെക്കുറിച്ച് വ്യക്തമായ ചരിത്രരേഖകളുണ്ടോ? എതിരാളികളുടെ നേതൃനിരയിലുള്ള ഏതെങ്കിലും രാജാവ്/ഗോത്രത്തലവന്മാർ അങ്ങനെ എന്തെങ്കിലും വിവരങ്ങൾ? --Vssun (സുനിൽ) 16:12, 24 നവംബർ 2011 (UTC)Reply

ഉണ്ട് ഇത് അതിലൊരാളാണ്,ഇതും കാണുക .--Nijusby (സംവാദം) 07:41, 26 നവംബർ 2011 (UTC)Reply
ലേഖനത്തിൽ പ്രവാചകത്വം എന്ന ഭാഗത്ത്, എതിരാളികൾ എന്ന് ആവർത്തിച്ച് പ്രസ്താവനകളുണ്ടെങ്കിലും ആരാണ് എതിരാളികൾ എന്ന് വ്യക്തത ലഭിക്കുന്നില്ല. അതുകൊണ്ടാണ് മുകളിലെ ചോദ്യം ചോദിച്ചത്. എതിരാളികളിൽ പേരെടുത്ത് പറയാൻ പ്രാധാന്യമുള്ളവരെ ഉൾപ്പെടുത്തിയും എതിർപ്പിന്റെ സ്വഭാവം (മതപരം/ഗോത്രപരം) ഉൾപ്പെടുത്തിയും ആ ഭാഗം വ്യക്തമാക്കിയാൽ നന്നായിരിക്കും. --Vssun (സംവാദം) 18:49, 26 നവംബർ 2011 (UTC)Reply

  ഇപ്പോഴത്തെ മാറ്റം നന്നായിട്ടുണ്ട്. --Vssun (സംവാദം) 11:13, 27 നവംബർ 2011 (UTC)Reply

ഹിജ്‌റ

തിരുത്തുക

യഥ്രിബിലെ ആളുകൾ ഇസ്ലാം മതവിശ്വാസത്തിലേക്ക് മാറിയതിനാൽ മറ്റിടങ്ങളിലെ ഇസ്ലാമികവിശ്വാസികൾ യഥ്രിബിലേക്ക് പലായനം ചെയ്യാനാരംഭിച്ചു എന്നാണോ ഉദ്ദേശിച്ചിരിക്കുന്നത്?--Vssun (സംവാദം) 11:13, 27 നവംബർ 2011 (UTC)Reply

ഇങ്ങനെ മാറ്റിയിരിക്കുന്നു. ശരിയല്ലെങ്കിൽ തിരുത്തുക. --Vssun (സംവാദം) 20:52, 7 ഡിസംബർ 2011 (UTC)Reply

വംശാവലി

തിരുത്തുക

ഈ ഭാഗം തൽക്കാലം മറച്ചു വെച്ചിരിക്കുന്നു, മുഹമ്മദ് നബിയെക്കുറിച്ചുള്ള പഠനങ്ങൾ പ്രത്യേക ലേഖനമാക്കിയിരിക്കുന്നു.--Nijusby (സംവാദം) 10:40, 29 നവംബർ 2011 (UTC)Reply

  --Vssun (സംവാദം) 02:29, 7 ഡിസംബർ 2011 (UTC)Reply

ബദ്‌ർ യുദ്ധം

തിരുത്തുക

ഈ വിഭാഗത്തിന്റെ തുടക്കത്തിൽ ഖുറൈഷികൾക്ക് മുഹമ്മദിനഭയം നൽകിയ മദീനാനിവാസികളോട് കടുത്ത അമർഷം ഉണ്ടായിരുന്നു. എന്ന വരിയിൽ, ഖുറൈഷികൾ ആരാണ് എന്ന ഒരു വിശദീകരണം കുറിപ്പായെങ്കിലും നൽകുന്നത് നന്നായിരിക്കും. (ഖുറൈഷികൾ മുഹമ്മദിന്റെ കുടുംബക്കാർ തന്നെയല്ലേ?)--Vssun (സംവാദം) 03:28, 30 നവംബർ 2011 (UTC)Reply

  ഈ മാറ്റത്തോടെ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. --Vssun (സംവാദം) 20:54, 7 ഡിസംബർ 2011 (UTC)Reply

നബിചര്യ

തിരുത്തുക

നബിചര്യ എന്ന ഭാഗത്ത്, "നിവേദനപരമ്പരയുടെ വിശ്വാസ്യതയുടെ അടിസ്ഥാനത്തിൽ" എന്നുതുടങ്ങുന്ന വാചകം വ്യക്തമല്ല. ശരിയാക്കാൻ താൽപര്യപ്പെടുന്നു. --Vssun (സംവാദം) 02:38, 7 ഡിസംബർ 2011 (UTC)Reply

മാറ്റം നന്നായിരിക്കുന്നു. നിവേദനപരമ്പര എന്ന വാക്കിന് വ്യക്തത കൈവന്നിരിക്കുന്നു. എങ്കിലും "വിശ്വാസ്യതയുടെ അടിസ്ഥാനത്തിൽ" അതിനുശേഷം പറയുന്ന ഓരോരുത്തരും ക്രോഡീകരിച്ചിരിക്കുന്ന ഹദീഥുകളിൽ എന്തെന്തു വ്യത്യാസങ്ങളാണ്‌ ഉള്ളത്? (ഉദാഹരണത്തിന് വിശ്വാസ്യതയില്ലാത്ത കണ്ണികളെ വിട്ടുകളയുകയാണോ ചെയ്തിരിക്കുന്നത്?) --Vssun (സംവാദം) 20:59, 7 ഡിസംബർ 2011 (UTC)Reply
വിശദീകരണം കുറിപ്പായി നൽകിയിരിക്കുന്നു--Nijusby (സംവാദം) 06:57, 8 ഡിസംബർ 2011 (UTC)Reply

  --Vssun (സംവാദം) 12:10, 8 ഡിസംബർ 2011 (UTC)Reply

ഗ്രന്ഥങ്ങളിൽ

തിരുത്തുക

ഗ്രന്ഥങ്ങളിൽ എന്ന വിഭാഗത്തിലുള്ള ഭവിഷ്യൽപുരാണത്തെക്കുറിച്ച് ഇസ്ലാമികബ്ലോഗുകളിലല്ലാതെ റെഫറൻസ് ഒന്നും കാണുന്നില്ല. യോഹന്നാന്റെ ബൈബിൾ വാക്യത്തിൽ മുഹമ്മദിനെക്കുറിച്ചുള്ള ഒരു സൂചനയുമില്ല. മുഹമ്മദിന്റെ വരവ് അതിനു മുൻപേയുള്ള ഗ്രന്ഥങ്ങളിൽ പറഞ്ഞിരുന്നു എന്ന് സ്ഥാപിക്കാനുള്ള ഒരു വ്യഗ്രതപോലെയാണ് അത് തോന്നിപ്പിക്കുന്നത്. ആ വിഭാഗം തന്നെ ഒഴിവാക്കാം എന്നു കരുതുന്നു. --Vssun (സംവാദം) 02:41, 7 ഡിസംബർ 2011 (UTC)Reply

  ഒഴിവാക്കിയിട്ടുണ്ട്.--Vssun (സംവാദം) 21:01, 7 ഡിസംബർ 2011 (UTC)Reply

വൃത്തിയാക്കൽ

തിരുത്തുക

ലേഖനം വൃത്തിയാക്കൽ ഫലകം ഒഴിവാക്കാനുള്ള പരുവത്തിലായെന്ന് വിചാരിക്കുന്നു. മുകളിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ കൂടി പ്രാവർത്തികമാക്കുകയാണെങ്കിൽ കൂടുതൽ നന്നായേനെ. --Vssun (സംവാദം) 03:08, 7 ഡിസംബർ 2011 (UTC)Reply

ചെയ്തുകഴിഞ്ഞു --Nijusby (സംവാദം) 16:17, 7 ഡിസംബർ 2011 (UTC)Reply

  വൃത്തിയാക്കൽ ഫലകം നീക്കം ചെയ്തു. --Vssun (സംവാദം) 21:02, 7 ഡിസംബർ 2011 (UTC)Reply

യുദ്ധങ്ങൾ

തിരുത്തുക

ഈ തിരുത്തിൽ ഒഴിവാക്കപ്പെട്ട യുദ്ധങ്ങൾക്ക് ലേഖനത്തിൽ പ്രാധാന്യമുണ്ടെന്ന് കരുതുന്നു. --Vssun (സംവാദം) 10:29, 2 ജനുവരി 2013 (UTC)Reply

ശരിയായെന്ന് കരുതുന്നു.ഇർഷാദ്|irshad (സംവാദം) 11:56, 2 ജനുവരി 2013 (UTC)Reply

  --Vssun (സംവാദം) 10:01, 3 ജനുവരി 2013 (UTC)Reply

9 വയസ്സുള്ള ഭാര്യ

തിരുത്തുക

ആയിഷക്ക് 9 വയ്സ്സുള്ളപ്പോഴല്ലെ 53 വയസ്സുള്ളപ്പോഴല്ലെ നബി ആ കൊച്ചു കുട്ടിയുമായ് ലൈംഗിക ബന്ധത്തിലേർപ്പെട്ടത്? ഇവിടെ പത്ത് വയ്സ്സിലാണ് കല്ല്യാണം കഴിച്ചതെന്നും എഴുതിയിരിക്കുന്നു.. ഏതാണ് ശരി?--ബാബുക്ക (സംവാദം) 07:27, 24 ജനുവരി 2013 (UTC)Reply

തിരുത്തി -- റസിമാൻ ടി വി 09:59, 24 ജനുവരി 2013 (UTC)Reply
9 വയസ്സുള്ള കൊച്ചു കുട്ടിയുമായ് ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ഒരാളെ എങനെ മഹാനായ പ്രവാചകൻ/ ദൈവ ദൂതൻ എന്നൊക്കെ വിളീക്കും? ലേഖനം മാറ്റണ്ടേ?--ബാബുക്ക (സംവാദം) 10:14, 24 ജനുവരി 2013 (UTC)Reply
ദയവായി ഈ താൾ നോക്കുക -- റസിമാൻ ടി വി 10:29, 24 ജനുവരി 2013 (UTC)Reply

ആമുഖം

തിരുത്തുക

ചരിത്രപരവും വിശ്വാസപരവുമായ മാനങ്ങളുള്ള വ്യക്തിയായതിനാൽ ആദ്യത്തേതിന് പ്രാധാന്യം കൊടുത്തുകൊണ്ട് ആമുഖം തിരുത്തിയെഴുതണമെന്ന് കരുതുന്നു. "Muhammad was a religious, political, and military leader from Mecca who unified Arabia into a single religious polity under Islam" എന്നാണ് ഇംഗ്ലീഷ് വിക്കിയിലെ ആമുഖം തുടങ്ങുന്നത്. വിശ്വാസത്തെക്കാൾ ചരിത്രത്തിനാണ് മുൻതൂക്കം കൊടുത്തിരിക്കുന്നതെന്ന് ശ്രദ്ധിക്കുക. അടുത്ത വാചകമാണ് "He is believed by Muslims and Bahá'ís to be a messenger and prophet of God". ഇവിടെ ലേഖനം തുടങ്ങുന്നത് "ഇസ്‌ലാം മതവിശ്വാസപ്രകാരം, ദൈവത്തിന്റെ സന്ദേശം മനുഷ്യരിലെത്തിക്കുന്നതിനും, ഭൂമിയിൽ നന്മ സ്ഥാപിക്കുകയും തിന്മ ഇല്ലാതാക്കുകയും ചെയ്യുന്നതിനും വേണ്ടി നിയോഗിതനായ ദൈവദൂതനാണ് മുഹമ്മദ് അഥവാ മുഹമ്മദ് നബി." എന്നാണ്. വിശ്വാസഭാഗം വിവരിച്ചതിനുശേഷം മാത്രമാണ് ചരിത്രം വിവരിക്കുന്നത് - നേരെ തിരിച്ചാണ് വേണ്ടതെന്ന് വിശ്വസിക്കുന്നു -- റസിമാൻ ടി വി 21:29, 24 ജനുവരി 2013 (UTC)Reply

ഈ വാക്യത്തിന്റെ അർത്ഥം

തിരുത്തുക

നബി പ്രവർത്തിക്കുന്നത് കണ്ടതോ, കേട്ടതോ ആയ കാര്യങ്ങൾ അദ്ദേഹത്തിന്റെ സഖാക്കളിൽ നിന്നും തുടങ്ങി തലമുറകൾ കൈമാറി കണ്ണികളായി ഗ്രന്ഥരൂപത്തിൽ ആക്കപ്പെടുന്നത് വരെ അവ സൂക്ഷിച്ച ആളുകളെ ഹദീഥ്(ഹദീസ്) നിവേദകന്മാർ എന്നു പറയുന്നു-ഇത് മനസ്സിലാകുന്നവിധം തിരുത്തിയെങ്കിൽ?:-ബിനു (സംവാദം) 11:39, 25 ജനുവരി 2013 (UTC)Reply

ഹദീസ് എന്നാൽ മുഹമ്മദ് നബി പറഞ്ഞതും (ഖുർആൻ അല്ലാത്തത്) ചെയ്തതുമൊക്കെയായ കാര്യങ്ങൾ രേഖപ്പെടുത്തി വച്ചതാണ്. ഇവ പലരിൽ നിന്നും കൈമാറിക്കൈമാറിയാണ് ഒടുവിൽ ഹദീസ് എഴുതിയവരുടെ അടുത്തെത്തിയിട്ടുണ്ടാകുക. ഉദാഹരണമായി, ഏറ്റവും വിശ്വാസയോഗ്യമായി കണക്കാക്കപ്പെടുന്ന ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരി എഴുതപ്പെടുന്നത് മുഹമ്മദ് നബി മരിച്ച് രണ്ട് നൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടാണ്. അപ്പോൾ ബുഖാരി ഈ ഹദീസുകളൊക്കെ അറിഞ്ഞത് X told Y, Y told Z ... W told Bukhari എന്ന രീതിയിലായിരിക്കുമല്ലോ. നബിയിൽ/നബി ചെയ്യുന്നത് കണ്ടതോ കേട്ടതോ ആയ വ്യക്തിയിൽ നിന്ന് ഹദീസ് എഴുതിവച്ച വ്യക്തി വരെയുള്ള ആളുകളെയാണ് (X,Y... W) ആ ഹദീസിന്റെ നിവേദകപരമ്പര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മനസ്സിലായെങ്കിൽ ലേഖനം മാറ്റി എഴുതാമോ? :) -- റസിമാൻ ടി വി 12:12, 25 ജനുവരി 2013 (UTC)Reply

അതിന്റെ വിശദീകരണമൊക്കെ ഹദീഥ് എന്ന ലേഖനത്തിന് മതി എന്നു തോന്നുന്നു. ബിനു പറഞ്ഞതനുസരിച്ച് നടത്തിയ മാറ്റം ശ്രദ്ധിക്കുമല്ലോ--ഇർഷാദ്|irshad (സംവാദം) 13:04, 25 ജനുവരി 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മുഹമ്മദ്&oldid=4024916" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മുഹമ്മദ്" താളിലേക്ക് മടങ്ങുക.