സംവാദം:മലയാളത്തിലെ ഗാനരചയിതാക്കളുടെ പട്ടിക
Latest comment: 11 വർഷം മുമ്പ് by Sugeesh
ഈ താൾ 2013, മേയ് 27-ന് നീക്കം ചെയ്യാനായി നിർദ്ദേശിച്ചിരുന്നതാണ്. ചർച്ചചെയ്ത തീരുമാനമനുസരിച്ച് ഈ താൾ നിലനിർത്തി. |
ഇതെന്താ ഇങ്ങനെ ഒരു താൾ? --സിദ്ധാർത്ഥൻ (സംവാദം) 18:15, 2 ഫെബ്രുവരി 2013 (UTC)
- ഇത് മായ്ക്കാവുന്ന താളാണ് എന്ന് തോന്നുന്നു. മലയാള കവികൾ എന്ന വർഗം ഉണ്ടല്ലോ!! ---പ്രശാന്ത് ആർ (സംവാദം) 18:49, 2 ഫെബ്രുവരി 2013 (UTC)
സിനിമാപ്പാട്ടെഴുത്തുകാരല്ലേ? --Vssun (സംവാദം) 19:16, 2 ഫെബ്രുവരി 2013 (UTC)
- ഇതൊരു പട്ടികയായി നിലനിർത്തുന്നതിൽ എന്താണു പ്രശ്നം? എന്തിനാണു ഈ താൾ മായ്ക്കുന്നത്? --Anoop | അനൂപ് (സംവാദം) 11:36, 21 മേയ് 2013 (UTC)
- നിലനിർത്തുക --Vssun (സംവാദം) 11:50, 21 മേയ് 2013 (UTC)
- വർഗ്ഗം:മലയാളചലച്ചിത്ര ഗാനരചയിതാക്കൾ എന്നൊരു വർഗ്ഗം ഉണ്ടല്ലോ?? പിന്നെന്തിനാ ഇതുകൂടി?--സുഗീഷ് (സംവാദം) 12:23, 21 മേയ് 2013 (UTC)
- ഒരു പട്ടികയ്ക്ക് വർഗ്ഗത്തേക്കാൾ ഒരു പാടു സാദ്ധ്യതകളുണ്ട്. ഇതിൽ വെറുതേ പേരു മാത്രം സൂചിപ്പിക്കുന്നതിനു പകരം അവർ ഗാന രചന ആരംഭിച്ച വർഷം, ആദ്യ ചലച്ചിത്ര ഗാനം, ആദ്യ ചിത്രം, കിട്ടിയ പ്രധാന പുരസ്കാരങ്ങൾ എന്നിങ്ങനെ നിരവധി വിവരങ്ങൾ ഉൾക്കൊള്ളിച്ച് നല്ലൊരു പട്ടികയാക്കാൻ സാധിക്കും. ചില ഉദാഹരണങ്ങൾ നോക്കൂ. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളികളുടെ പട്ടിക, കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക, കേരളത്തിലെ ചിത്രശലഭങ്ങളുടെ പട്ടിക ( ഇവയ്ക്കെല്ലാം വർഗം ഉണ്ടെന്ന കാര്യം കൂടെ ശ്രദ്ധിക്കുക). ഇതിനൊന്നും ശ്രമിക്കാതെ താൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് വിക്കിപീഡിയയെ തളർത്താൻ മാത്രമേ ഉപകരിക്കൂ. --Anoop | അനൂപ് (സംവാദം) 12:31, 21 മേയ് 2013 (UTC)
- 23:39, ഫെബ്രുവരി 2, 2013 നു ശേഷം തളർന്നത് ഇന്നാണ് ഉണർന്നത് എന്നു മാത്രം കരുതിയാൽ മതി അനൂപാ. :) --സുഗീഷ് (സംവാദം) 12:38, 21 മേയ് 2013 (UTC)
താൾ നിലനിർത്തുക, വികസിപ്പിക്കുക. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 12:40, 21 മേയ് 2013 (UTC)
- ഇന്ന ദിവസം ഉണരണം, ഇന്ന ദിവസം തളരണം എന്നൊന്നുമില്ല സുഗീഷേ. ഫലകം ചാർത്തുന്നതിനു മുൻപ് ഒരല്പം ചിന്തിക്കുക. അതു മാത്രം മതി. --Anoop | അനൂപ് (സംവാദം) 12:44, 21 മേയ് 2013 (UTC)
- എല്ലാ താളുകളും അവയുടെ അവലംബങ്ങളുമൊക്കെ നോക്കി ചിന്തിച്ചതിനുശേഷം തന്നെയാണ് ഫലകങ്ങൾ ചാർത്തുന്നത്. അനൂപൻ പറയുന്നതു കേട്ടാൽ തോന്നും ഇന്നിട്ട എല്ലാ ഫലകങ്ങളും പെട്ടെന്നു നീക്കം ചെയ്യാനുള്ള ഫലകങ്ങൾ ആയിരുന്നു എന്ന്. അനൂപനും ഒന്ന് പരിശോധിക്കാമായിരുന്നു. :)--സുഗീഷ് (സംവാദം) 12:48, 21 മേയ് 2013 (UTC)