മധുരയോ മദുരയോ? തിരുത്തുക

തമിഴ്നാട്ടിലെ ഈ സ്ഥലം മധുര അല്ല മദുര ആണെന്നാണ്‌ എന്റെ അറിവ്. മധുര എന്നത് വടക്കേ ഇന്ത്യയിലെ മഥുരയുമായി ഉള്ള ഒരു കൺഫ്യൂഷനിൽ നിന്നും വന്ന ഒരു പേരാവാനേ സാധ്യത ഉള്ളൂ. മദുര അല്ലെങ്കിൽ മദുരൈ -പൊന്നമ്പലം 13:49, 4 നവംബർ 2008 (UTC)Reply

മദുര ആണെന്ന് തോന്നുന്നു. കൂടാതെ മധുര എന്നൊരു ലേഖനവും ഉണ്ടല്ലോ? --  rameshng‍|രമേശ്‌‌   ► Talk:സംവാദം  14:27, 4 നവംബർ 2008 (UTC)Reply

മദുരൈ എന്നല്ലേ ശരി? --Vssun 17:11, 5 നവംബർ 2008 (UTC)Reply
മധുര ആണെന്ന് തോന്നുന്നു. — ഈ തിരുത്തൽ നടത്തിയത് Aneeshreji (സംവാദംസംഭാവനകൾ) 13:59, മാർച്ച് 28, 2014 (UTC)

ജില്ല തിരുത്തുക

ഇതിൽ ജില്ലയെക്കുറീച്ചൊന്നുമില്ലല്ലോ.. മദുര എന്നാക്കുന്നതല്ലേ നല്ലത്?? --Vssun 12:10, 3 മാർച്ച് 2009 (UTC)   മദുര എന്നാക്കിയിട്ടുണ്ട്.--ഷാജി 19:39, 22 ജൂലൈ 2009 (UTC)Reply

മധുര തിരുത്തുക

ഇത് മധുര തന്നെയല്ലെ വടക്കേ ഇന്ത്യയിലുള്ളത് മഥുര ആണ് --ജുനൈദ് (സം‌വാദം) 10:07, 28 ജൂലൈ 2009 (UTC)Reply

മധുര തന്നെയാണെന്നാണ് എനിക്കും തോന്നുന്നത്.--Subeesh Talk‍ 10:25, 28 ജൂലൈ 2009 (UTC)Reply
തമിഴിലെ மதுரை തനിമലയാളത്തിലേക്കു മാറ്റിയാൽ മതുരൈ എന്നാണാകുക. തമിഴിൽ ത-വർഗ്ഗത്തിലുള്ള ഖരത്തിനും മൃദുവിനും എല്ലാം ത മാത്രമേയുള്ളൂ. ദ്രാവിഡഭാഷകളിൽ വാക്കുകൾക്കിടയിൽ വരുന്ന ഖരത്തെ മൃദുവാക്കി ഉച്ചരിക്കാം എന്നതിനാൽ മതുരൈ എന്നത് മദുരൈ എന്നാക്കാം. അതിനെ ഘോഷമാക്കി മധുരൈ എന്നാക്കേണ്ടതില്ല. മദുരൈ എന്നു വേണമെന്നാണ്‌ ഞാൻ അഭിപ്രായപ്പെടുന്നത്. --Vssun 12:03, 28 ജൂലൈ 2009 (UTC)Reply

മദുര അല്ല മധുരയാണ് ശരി. --എഴുത്തുകാരി സം‌വദിക്കൂ‍ 07:36, 21 സെപ്റ്റംബർ 2009 (UTC)Reply

തത്കാലത്തേയ്ക്കു് "മധുര" എന്നാക്കിക്കൊള്ളട്ടെ. മാറ്റണമെന്നു തോന്നിയാൽ അങ്ങനെയാവാം --കൃഷ്ണമൂർത്തി 05:01, 6 ജൂൺ 2010 (UTC)Reply


മദുര എന്നാണു് മലയാളികൾ വ്യാപകമായി ഉപയോഗിക്കുന്നതു്. അതിനാൽ അതു് തന്നെ മതി. തമിഴ് നോക്കി ട്രാൻ‌സ്ലിറ്ററെഷൻ നടക്കില്ല. എങ്കിൽ മതുരൈ/കൂടല്ലൂർ/മലൈയാളം, എന്നൊക്കെ എഴുതേണ്ടി വരും. പിന്നെ വലയം കഴിയുന്നതും ഒഴിവാക്കുക.--ഷിജു അലക്സ് 05:12, 6 ജൂൺ 2010 (UTC)Reply
മദുരയെ മധുര എന്നാക്കിയതിന്റെ കാരണം അറിഞ്ഞാൽ കൊള്ളാം --Vssun 10:04, 6 ജൂൺ 2010 (UTC)Reply
ഉത്തരമില്ലാത്തതിനാൽ വീണ്ടും മദുര എന്നാക്കി. --Vssun 11:55, 7 ജൂൺ 2010 (UTC)Reply

മധുര എന്നതാണ് ശരി. പല റഫറൻസുകളും നോക്കി. മദുര എന്ന പ്രയോഗം കണ്ടില്ല. മലയാളത്തിൽ എല്ലാ പുസ്തകങ്ങളിലും മധുരയെന്നാണ് എഴുതുന്നത്. മധുരൈ എന്ന് തമിഴിൽ എഴുതുന്നു. മലയാളത്തിൽ ഐകാരം എകാരമാകുന്നതിനാൽ മധുര എന്നതാണ് ശരിയാവുക. തമിഴിൽ എഴുത്തിൽ(ലിപിയിൽ) മാത്രമേ തകാരം (ഖരം മാത്രം) വരികയുള്ളൂ. ഉച്ചാരണത്തിൽ അതിഖരവും ഘോഷവും (ഥ, ദ, ധ) മറ്റും ഉണ്ട്. തലക്കെട്ട് മാറ്റുന്ന കാര്യത്തിൽ സംശയമുള്ളതുകൊണ്ട് ചെയ്തില്ല. മേല്പറഞ്ഞവ ശരിയെന്നു തോന്നുന്നുവെങ്കിൽ ദയവായി അതുകൂടി മാറ്റി മധുര എന്നാക്കുക. ................................................................................................................................................................................................

മധുരയോ, മതുരയോ, മദുരയോ ? തിരുത്തുക

കേരള ചരിത്രം വായിച്ചപ്പോൾ അവിടെ കണ്ട മദുര എന്നാ പുതിയ വാക്കിന്റെ പിന്നാലെ ഇവിടെ എത്തിയതാണ്. മലയാളം വിക്കിപീഡിയ, പുതിയ വാക്കുകൾ സൃഷ്ട്ടിക്കാതിരിക്കുന്നതല്ലേ നല്ലത് ? പണ്ട് മുതലേ ഉള്ള എല്ലാ മലയാളം പാഠപുസ്തകങ്ങളിലും, മാധ്യമങ്ങളിലും ,കേരളീയരുടെ സംസാര ഭാഷയിലും മധുര എന്നാണു ഉപയോഗിച്ച് കണ്ടിട്ടുള്ളത്. അടുത്ത് നടന്ന മധുര ശിബിരത്തിലും , മധുര എന്നാണല്ലോ എഴുതിക്കണ്ടത് . അതിനാൽ വൈഗാ നദീ തീരത്തെ മധുര എന്നുതന്നെ മാറ്റി എഴുതിയാൽ നന്ന്. തമിഴർ മതുരൈ എന്നും, സായിപ്പന്മാർ മദുരൈ എന്നും പറഞ്ഞുകൊള്ളട്ടെ. തൊട്ടു മുകളിൽ , പേരറിയാത്ത ആൾ എഴുതിയ അഭിപ്രായത്തോട് ഞാൻ ൧൦൦ % യോജിക്കുന്നു.--Johnson aj 14:58, 3 നവംബർ 2010 (UTC)Reply

മധുരയാക്കി. --Vssun (സുനിൽ) 11:48, 23 മാർച്ച് 2011 (UTC)Reply

പ്രമാണത്തെ സംബന്ധിച്ച് തിരുത്തുക

ലേഖനത്തോടൊപ്പം ചേർത്തിരിക്കുന്ന പ്രമാണത്തിൽ മൗസ് പോയിന്റർ വെക്കുമ്പോൾ തെളിയുന്നത് ധനുഷ്‌കോടി ആണ്. Ajaykuyiloor 11:09, 23 മാർച്ച് 2011 (UTC)Reply

നോട്ട് നീക്കം ചെയ്തു. ഇപ്പോൾ ശരിയായെന്ന് കരുതുന്നു. --Vssun (സുനിൽ) 11:48, 23 മാർച്ച് 2011 (UTC)Reply

ശരിയായി. Ajaykuyiloor 16:12, 23 മാർച്ച് 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മധുര&oldid=1933267" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മധുര" താളിലേക്ക് മടങ്ങുക.