ഉപവിപ്രവർത്തനം

തിരുത്തുക

ഉപവിപ്രവർത്തനം എന്നു പറഞ്ഞാലെന്താണ്‌? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 12:05, 27 ഓഗസ്റ്റ് 2010 (UTC)Reply

wikt:ഉപവി--പ്രവീൺ:സംവാദം 13:18, 27 ഓഗസ്റ്റ് 2010 (UTC)Reply

ആദ്യകാലം

തിരുത്തുക

"...ഭക്ഷണത്തിനായി മദർ തെരേസ ആശ്രമം വിട്ട് തെരുവിലലഞ്ഞു. കലാപത്തിന്റെ ബാക്കിപത്രമായി മദർ തെരേസ ക്ഷീണിച്ചവശയായി....". ഈ വരികൾ വികസിപ്പിച്ച് വ്യക്തമാക്കേണ്ടതുണ്ട്.Chandrapaadam (സംവാദം) 11:00, 1 ഏപ്രിൽ 2013 (UTC)Reply

ആവശ്യമായ തിരുത്തൽ നടത്തിയിട്ടുണ്ട്. ബിപിൻ (സംവാദം) 11:17, 1 ഏപ്രിൽ 2013 (UTC)Reply

കുറിപ്പുകൾ

തിരുത്തുക

"൨ ^ ഒരു സംഘടനയോ സ്ഥാപനമോ വത്തിക്കാനിലെ മാർപാപ്പയുടെ നേരിട്ടുള്ള നിയന്ത്രണത്തിൻ കീഴിൽ വരുന്നതിനേയാണ് സൊസൈറ്റി ഓഫ് പൊന്തിഫിക്കൽ റൈറ്റ് എന്നു പറയുന്നത്. സംഘടനയോ സ്ഥാപനമോ അവരുടെ പ്രവർത്തനമേഖലയുടെ മുകളിലുള്ള അതിരൂപതയുടെ അധികാരപരിധിക്ക് പ്രവർത്തിക്കാനുള്ള അവകാശം സൊസൈറ്റി ഓഫ് പൊന്തിഫിക്കൽ റൈറ്റ് നൽകുന്നു."

ഇത് വ്യക്തമായിട്ടില്ല, വിശദമാക്കേണ്ടതുണ്ട്. Chandrapaadam (സംവാദം) 18:57, 3 ഏപ്രിൽ 2013 (UTC)Reply

എന്താണ് ഇതിൽ മനസ്സിലാകാത്ത ഭാഗം ?? ബിപിൻ (സംവാദം) 21:13, 3 ഏപ്രിൽ 2013 (UTC)Reply

ഞാൻ ഇത് ഇങ്ങനെ മാറ്റിയാൽ ശരിയാകുമോ?

"വത്തിക്കാനിലെ മാർപ്പാപ്പയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരുന്ന സംഘടനയേയോ സ്ഥാപനത്തേയോ ആണ് സൊസൈറ്റി ഓഫ് പൊന്തിഫിക്കൽ റൈറ്റ് എന്നു വിളിക്കുന്നത്.

ഇത്തരം സംഘടനകൾക്കും സ്ഥാപനങ്ങൾക്കും തങ്ങൾ പ്രവർത്തിക്കുന്ന അതിരൂപതയുടെ അധികാരപരിധിയിൽ എല്ലായിടത്തും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള അവകാശം കിട്ടുന്നു."

സൊസൈറ്റി ഓഫ് പൊന്തിഫിക്കൽ റൈറ്റ് എന്നത് ഒരു നാമം അല്ലേ? ക്രിയ അല്ലല്ലോ? ഇത് എന്റെ മാത്രം സംശയങ്ങളാകാം. Chandrapaadam (സംവാദം) 08:09, 4 ഏപ്രിൽ 2013 (UTC)Reply

ഒരു സംഘടനക്ക് വത്തിക്കാൻ കത്തോലിക്കാ നിയമം പ്രകാരം നൽകുന്ന ഒരു അവകാശമാണത്. ഈ നിയമം അനുസരിച്ച് സംഘടനക്ക് അവർ നിലനിൽക്കുന്ന അതിരൂപതയുടെ പുറത്തേക്കും പ്രവർത്തന പരിധി വ്യാപിപ്പിക്കാം. ഈ അധികാരം ലഭിക്കുന്ന സംഘടന മാർപാപ്പയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരും. ബിപിൻ (സംവാദം) 08:36, 4 ഏപ്രിൽ 2013 (UTC)Reply

ബംഗ്ലാദേശ് വിമോചനയുദ്ധം

തിരുത്തുക

ബംഗ്ലാദേശ് വിമോചനയുദ്ധം എന്ന ഭാഗത്ത് നൽകിയിരിക്കുന്ന = 1971 ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ ഏതാണ്ട് മൂന്നുകോടിയോളം ജനങ്ങൾ മരിക്കുകയുണ്ടായി. അതിലേറെപ്പേർക്ക് സ്വഭവനങ്ങളടക്കം തങ്ങൾക്കുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടു. കൂടാതെ പാകിസ്ഥാൻ പട്ടാളക്കാർ ഏതാണ്ട് 4,000 ഓളം സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയിരുന്നു. = എന്നത് ഇന്ത്യാ-പാക്കിസ്താൻ യുദ്ധം 1971 എന്ന താളിൽ നൽകിയിരിക്കുന്നതുമായി നല്ല പൊരുത്തക്കേട് ഉണ്ട്.--Roshan (സംവാദം) 07:03, 5 ഏപ്രിൽ 2013 (UTC)Reply

ജാഗ്രതക്കു നന്ദി, മുപ്പതു ലക്ഷം ആണ് ശരി. തിരുത്തിയിട്ടുണ്ട്. ബിപിൻ (സംവാദം) 09:20, 5 ഏപ്രിൽ 2013 (UTC)Reply

നശീകരണപ്രവർത്തനം

തിരുത്തുക

Ennilepranayam എന്ന ഉപയോക്താവ് വലിയ തോതിൽ നശീകരണ പ്രവർത്തനം നടത്തുന്നു. ഇതിനു കാരണമായി അദ്ദേഹം പറഞ്ഞിരിക്കുന്നത് ഇതിൽ ചേർത്തിരിക്കുന്ന വിവരങ്ങൾ, മദർ തെരേസ്സയെ കുറിച്ചുള്ള കുറ്റങ്ങളും യാതൊരു തെളിവും ഇല്ലാതെ പടച്ചു വിട്ട മഞ്ഞ പത്രങ്ങളുടെ ലിങ്ക് കാട്ടി ചേർത്തതാണ്. ഇനിയും ഈ അഖിൽ(Akhiljaxxn) എന്ന വ്യക്തി ഞാൻ മാറ്റിയ തെറ്റായ വിവരങ്ങൾ ചേർത്താൽ ഐടി ആക്ട്‌ പ്രകാരം ശിക്ഷിക്കണം, കൂടാതെ അയാളുടെ വികി അക്കൗണ്ട്‌ ഡിആക്റ്റീവ് ആക്കണം.ഇതിൽ ചേർത്തിരിക്കുന്ന വിവരങ്ങൾ (താങ്കൾ ഒഴിവാക്കിയവ) ന്യൂയോർക്ക് ടൈംസ്, ബിബിസി, ഫോബ്സ്, ടൈംസ്, ലോസ് ഏഞ്ചൽസ് ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ, ഗൂഗിൾ ബുക്ക്, സ്ലേറ്റ്, ടൈംസ് ഓഫ് മാൾട്ട, ടെലഗ്രാഫ്, എന്നിവയിൽ നിന്നുള്ള വിവരങ്ങളാണ്.ഇവ എന്നാണ് മഞ്ഞ പത്രമായത് എന്നത് ഒന്നു പറഞ്ഞു തരണം.

വിക്കിപ്പീഡിയ എന്നത് ഒരു വ്യക്തിയെ കുറിച്ച് നല്ലത് മാത്രം എഴുതാനുള്ള ഒരു സ്ഥലമല്ല. വിവാദങ്ങളും മറ്റും അതിൽ ഉൾപ്പെടും. മദർ തെരേസയുടെ ഇംഗ്ലീഷ് വിക്കിയുടെ | ലിങ്കാണിത് അതിലും ഇക്കാര്യം കൊടുത്തിട്ടുണ്ട്. കൂടാതെ ഇതു നോക്കു അവർക്കെതിരെയുള്ള വിമർശനങ്ങൾക്കു വേണ്ടി മാത്രമായി മദർ തെരേസ്റ്റയെക്കുറിച്ചുള്ള വിമർശനങ്ങൾ എന്ന താളും ഇംഗ്ലീഷ് വിക്കിയിലുണ്ട്. ദയവായി തിരുത്തൽ നടത്തുന്നതിന് മുമ്പ് വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല,വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട്,വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്,വിക്കിപീഡിയ:ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ,വിക്കിപീഡിയ:വ്യക്തിപരമായി ആക്രമിക്കരുത്,വിക്കിപീഡിയ:നിയമപരമായ ഭീഷണികൾ അരുത് എന്നിവ നോക്കുക. Akhiljaxxn (സംവാദം) 13:17, 8 സെപ്റ്റംബർ 2018 (UTC)Reply

@Ennilepranayam: താങ്കൾ ഈ താളിൽ വ്യാപകനശീകരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. വിക്കിപീഡിയ ഒരു സർവ്വവിജ്ഞാനകോശമായതുകൊണ്ട് അങ്ങനെ ചെയ്യാൻപാടുള്ളതല്ല. --രൺജിത്ത് സിജി {Ranjithsiji} 14:24, 8 സെപ്റ്റംബർ 2018 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:മദർ_തെരേസ&oldid=4026012" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മദർ തെരേസ" താളിലേക്ക് മടങ്ങുക.