ഒരു താളിൽ ആധികാരികത ഫലകം ചേർത്താൽ പിന്നെ ഓരോ വരിയിലും തെളിവ് ചോദിക്കണമോ? --Anoopan| അനൂപൻ 05:39, 6 ജനുവരി 2009 (UTC)

ഒരവലംബമെങ്കിലും ഉള്ള താളുകളിൽ, കൂടുതൽ അവലംബം ആവശ്യമുള്ളിടത്ത് അങ്ങനെ വേണം എന്നു കരുതുന്നു. അല്ലെങ്കിൽ ഫലകം ചേർക്കുമ്പോൾ അവലംബം ഏതേതുകാര്യങ്ങൾക്കാണ് വേണ്ടത് എന്ന കാര്യം സംവാദത്തിൽ ചേർക്കുന്നതും നന്നായിരിക്കും.--Vssun (സംവാദം) 01:00, 9 സെപ്റ്റംബർ 2012 (UTC)

വൃത്തിയാക്കൽതിരുത്തുക

ഈ ലേഖനം ഇനി എങ്ങനെ വൃത്തിയാക്കണം എന്നാണ് പറയുന്നത്? ഞാൻ നോക്കിയിട്ട് വല്ല്യ കുഴപ്പങ്ങളൊന്നും കാണുന്നില്ല. പരിഹാരം ആരങ്കിലും പറഞ്ഞു തന്നാൽ അതങ്ങ് ചെയ്യാമായിരുന്നു.Feelgreen630 (സംവാദം) 18:38, 8 സെപ്റ്റംബർ 2012 (UTC)

വിളിപ്പേരുകൾ (പൃഥ്വി, രാജു) ഇതൊന്നും പ്രശസ്തമല്ല. ഒഴിവാക്കണമെന്ന് കരുതുന്നു. ഫലകം ഒഴിവാക്കി. --Vssun (സംവാദം) 01:04, 9 സെപ്റ്റംബർ 2012 (UTC)

അക്ഷരത്തെറ്റുകൾ ഞാൻ ശ്രദ്ധിച്ചിരുന്നില്ല.Feelgreen630 (സംവാദം) 05:12, 9 സെപ്റ്റംബർ 2012 (UTC)

പിന്നണിഗായകൻതിരുത്തുക

പിന്നണിഗായകൻ എന്നത് പ്രശസ്തമായ മേഖലയല്ല. ആമുഖത്തിൽ ഉൾപ്പെടുത്തേണ്ടതില്ല. --Vssun (സംവാദം) 03:04, 2 ഒക്ടോബർ 2012 (UTC)

താങ്കൾ ഉദ്ദേശിച്ചത് പ്രസക്തം, എന്നാണെന്നു കരുതുന്നു. അദ്ദേഹം ഇതുവരെ 6 ഗാനങ്ങൾ പാടിയിട്ടുണ്ട്. തീർച്ചയായും അവ അദ്ദേഹത്തിന്റെ ജീവിത രേഖയിൽ അടയായളപ്പെടുത്താൻ യോഗ്യതയുള്ളതാണ്. (ഇംഗ്ലീഷ് വിക്കിയിലും ഇത് ചേർത്തിട്ടുണ്ട്.). ആമുഖത്തിൽ പിന്നണി ഗായകൻ എന്ന് ചേർത്തത് അനുയോജ്യമാണെന്നാണ് എന്റെ പക്ഷം. Feelgreen630 (സംവാദം) 08:12, 2 ഒക്ടോബർ 2012 (UTC)

നടൻ എന്ന പ്രശസ്തി ഉപയോഗിച്ചു മാത്രം ഗായകനായെന്നെ ഉള്ളൂ. അതിനു ഗായകൻ എന്നു പറയാൻ സാധിക്കില്ല. ഒരു ഗായകൻ എന്ന നിലയിൽ ശ്രദ്ധ്രേയത ഉണ്ടായിട്ടില്ല.--Roshan (സംവാദം) 10:40, 2 ഒക്ടോബർ 2012 (UTC)

പിന്നണിഗായകൻ എന്ന ഒരു വിഭാഗം, ലേഖനത്തിൽ ഉണ്ടല്ലോ അതിൽ ഇവ വിശദീകരിക്കാം. ആമുഖത്തിൽത്തന്നെ വേണ്ട എന്നാണ് ഉദ്ദേശിച്ചത്. --Vssun (സംവാദം) 14:24, 2 ഒക്ടോബർ 2012 (UTC)

തലക്കെട്ട്തിരുത്തുക

പൃഥ്വിരാജ് ഇവിടേക്ക് തിരിച്ചുവിട്ടിരിക്കുന്ന സ്ഥിതിക്ക് തലക്കെട്ടും പൃഥ്വിരാജ് എന്ന് മാത്രം പോരെ? --Jairodz (സംവാദം) 10:47, 6 ഒക്ടോബർ 2012 (UTC)

  •   അനുകൂലിക്കുന്നു --എസ്.ടി മുഹമ്മദ് അൽഫാസ് 10:52, 6 ഒക്ടോബർ 2012 (UTC)
  •   എതിർക്കുന്നു ഈ ലേഖനത്തിന്റെ തലക്കെട്ട് പൃഥ്വിരാജ് (ചലച്ചിത്രനടൻ) എന്നു തന്നെയാണ് നല്ലത്. പൃഥ്വിരാജുമാർ പലരുണ്ടല്ലോ. പകരം പൃഥ്വിരാജ് എന്നതിനെ പൃഥ്വിരാജ് (വിവക്ഷകൾ) എന്ന താളിലേയ്ക്കു തിരിച്ചാൽ മതി. --കല്ലുപുരയ്ക്കൻ Kallupurakkan 07:03, 7 ഒക്ടോബർ 2012 (UTC)
  •   പൃഥ്വിരാജ് എന്ന ആദ്യപേര് പലർക്കുമുണ്ടെങ്കിലും ആ ഒറ്റപ്പേരിൽ അറിയപ്പെടുന്ന വ്യക്തി ഇദ്ദേഹമല്ലേ? മലയാളം വിക്കിപീഡിയയിലെ ലേഖനമാണെന്ന പരിഗണനയിലും വലയം ഒഴിവാക്കാമെന്ന് അഭിപ്രായപ്പെടുന്നു. --Jairodz (സംവാദം) 08:34, 7 ഒക്ടോബർ 2012 (UTC)
  •   അനുകൂലിക്കുന്നു -- Feelgreen630 (സംവാദം) 01:59, 8 ഒക്ടോബർ 2012 (UTC)
  --Vssun (സംവാദം) 03:24, 8 ഒക്ടോബർ 2012 (UTC)
പൃഥ്വിരാജ് മതി--റോജി പാലാ (സംവാദം) 04:35, 8 ഒക്ടോബർ 2012 (UTC)
മാറ്റി--റോജി പാലാ (സംവാദം) 04:36, 8 ഒക്ടോബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:പൃഥ്വിരാജ്&oldid=1440945" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പൃഥ്വിരാജ്" താളിലേക്ക് മടങ്ങുക.