@Irshadpp:തിരുത്തിയിട്ടുണ്ട്

Meenakshi nandhini (സംവാദം) 14:41, 22 ഓഗസ്റ്റ് 2023 (UTC)Reply

ദയവ് ചെയ്ത് വായിച്ചുനോക്കി സ്വയം വിലയിരുത്തുക. -- Irshadpp (സംവാദം) 06:05, 23 ഓഗസ്റ്റ് 2023 (UTC)Reply

തലക്കെട്ട്

തിരുത്തുക
ഈ താളിന്റെ നാമകരണം തമിഴിൽ തന്നെ വേണമെന്നും, മലയാളവൽക്കരണം ഒഴിവാക്കണമെന്നും വിവരിക്കപ്പെട്ട സാഹചര്യത്തിൽ, ഏറ്റവും കുറഞ്ഞത് അതിന്റെ തമിഴ് നാമമെങ്കിലും ശരിയായ രീതിയിലാവണം എന്നാണെന്റെ അഭിപ്രായം. പാടൽ പെട്ര സ്ഥലം എന്നതിൽ പെട്ര എന്ന വാക്കിൽ അക്ഷരപ്പിശകുണ്ട്. കൃത്യമായി ഉപയോഗിക്കുകയാണെങ്കിൽ അത് പെറ്റ എന്ന് വേണം എഴുതുവാൻ. തമിഴിൽ பெற்ற എന്ന വാക്ക് മലയാളവൽക്കരിക്കുമ്പോൾ ற்ற എന്നത് റ്റ എന്നുതന്നെ വേണമല്ലോ! + എന്നല്ല, + എന്ന പ്രയോഗമാണവിടെ അനുയോജ്യം. മാത്രവുമല്ല, ലേഖനം വിവരിച്ചിരിക്കുന്നത് ഒരേ ഒരു സ്ഥലത്തിനെയല്ല, മറിച്ച് 176 ദിവ്യസ്ഥലങ്ങൾക്കാണു ഈ വിശേഷണം നൽകിയിരിക്കുന്നത്. ആയതിനാൽ സ്ഥലം എന്ന വാക്കിന്റെ ബഹുവചനമാണു ഉപയോഗിക്കേണ്ടത്.
അതുകൊണ്ട് താൾ വീണ്ടും പാടൽ പെറ്റ സ്ഥലങ്ങൾ എന്ന് പുണർനാമകരണം ചെയ്യേണ്ടിയിരിക്കുന്നു.
ശ്രീകൃഷ്ണൻ നാരായണൻ (സംവാദം) 06:22, 25 ഫെബ്രുവരി 2024 (UTC)Reply
ഇംഗ്ലീഷ് താളിൽ ഒരു ചർച്ച വെക്കാവുന്നതാണ്. Irshadpp (സംവാദം) 14:29, 25 ഫെബ്രുവരി 2024 (UTC)Reply
ഇർഷാദിക്ക, ഇതിനും ഇംഗ്ലീഷ് താളിനും ആകെ ഉള്ള ബന്ധം ഈ ലേഖനം ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നതല്ലാതെ മറ്റൊന്നുമില്ല. തമിഴിലോ മലയാളത്തിലോ ற்ற അല്ലെങ്കിൽ റ്റ എന്ന അക്ഷരത്തിന്റെ സമാനമായ ഉച്ചാരണം ഇംഗ്ലീഷിൽ ഇല്ലാത്തത് കൊണ്ടാവണം അതിന്റെ ഏറ്റവും അടുത്ത സാമ്യമുള്ള "ട്ര" എന്ന് ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പരിഭാഷയിൽ തലക്കെട്ട് പാടൽ പെട്ര സ്ഥലം എന്ന് കാണുന്നത്. മലയാളികൾ ഒരു ഇന്ത്യൻ ഭാഷയുടെ പ്രശ്നം ഇംഗ്ലീഷിൽ അവതരിപ്പിക്കേണ്ട വല്ല കാര്യവും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്ത് കൊണ്ട് മലയാളം വിക്കിയുടെ പഞ്ചായത്തിൽ ഇത് അവതരിപ്പിച്ചുകൂടാ? ശ്രീകൃഷ്ണൻ നാരായണൻ (സംവാദം) 05:26, 27 ഫെബ്രുവരി 2024 (UTC)Reply
ഇംഗ്ലീഷ് താളിൽ ചർച്ച നടന്നാൽ തമിഴ് ഉപയോക്താക്കൾക്ക് കൂടി ഇടപെടാൻ കഴിയുകയും മൂർത്തമായ ഒരു നിഗമനത്തിലെത്താൻ സഹായിക്കുകയും ചെയ്യുമെന്നാണ് ഉദ്ദേശിച്ചത്.
  • வெற்றிமாறன் = Vetrimaaran
എന്നത് കൂടി കാണുക. തമിഴിന്റെ പല വാമൊഴികളിലും പല തരത്തിൽ ഈ അക്ഷരം ഉച്ചരിക്കപ്പെടുന്നുണ്ട് എന്ന് കരുതുന്നു. "ത്ത" എന്ന ഉച്ചാരണവും സെർച്ചിൽ കാണുന്നുണ്ട്.
ചർച്ച തുടരാം. Irshadpp (സംവാദം) 05:47, 27 ഫെബ്രുവരി 2024 (UTC)Reply
യൂട്യൂബിൽ ഉള്ള തമിഴ് വീഡിയോകളിൽ "പെട്ര" എന്ന ഉച്ചാരണമാണ് കേൾക്കുന്നത്. Ajeeshkumar4u (സംവാദം) 07:20, 27 ഫെബ്രുവരി 2024 (UTC)Reply
ഇവിടെ നാം തമിഴിൽ നിന്നും മലയാളത്തിലേക്ക് ഭാഷാ വിവർത്തനത്തെ പറ്റിയാണല്ലോ ചർച്ച ചെയ്യുന്നത്. അതുകൊണ്ട്, ഇംഗ്ലീഷിന്റെ കാര്യം പ്രസക്തമല്ല. തമിഴിൽ എഴുതിയ ഒരു വാക്ക് മലയാളത്തിൽ എഴുതുമ്പോൾ സാമ്യമായ അക്ഷരം ഉള്ളപ്പോൾ അതിന്റെ ഉച്ചാരണത്തിനു എന്താണു പ്രസക്തി? രണ്ടു ഭാഷകളിലും പെറ്റ എന്നത് ഒരുപോലെത്തന്നെയാണെഴുതുന്നത്. രണ്ട് കൂട്ടി വായിച്ചാൽ റ്റ എന്നത് രണ്ടു ഭാഷയിലും ഒരുപോലെയാണെന്നതിൽ സംശയം ഇല്ലാത്ത സ്ഥിതിക്ക് എന്തിനു ഉച്ചാരണത്തിന്റെ പിന്നാലെ പോകണം?
പിന്നെ ഇർഷാദ് സൂചിപ്പിച്ച வெற்றிமாறன். മലയാളത്തിലും അത് വെറ്റിമാറൻ എന്ന് തന്നെയാണല്ലോ, പിന്നെന്തിനാ ഇംഗ്ലീഷ്? വിക്കിയിലെ ലേഖനങ്ങൾ നാം വായിക്കുകയാണല്ലോ ചെയ്യുന്നത്, അല്ലാതെ കേൾക്കുകയല്ലല്ലോ. ഇതിന്റെ കാര്യത്തിൽ ചർച്ച ചെയ്യപ്പെടേണ്ടത് ഒരുപക്ഷെ Tamil-Malayalam Community Collaboration എന്ന വേദിയിലായിരിക്കണം. ശ്രീകൃഷ്ണൻ നാരായണൻ (സംവാദം) 11:12, 27 ഫെബ്രുവരി 2024 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:പാടൽ_പെട്ര_സ്ഥലം&oldid=4069911" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പാടൽ പെട്ര സ്ഥലം" താളിലേക്ക് മടങ്ങുക.