പാടൽ പെട്ര സ്ഥലം

തേവാരത്തിൽ സ്തുതിക്കപ്പെട്ട 276 ശിവക്ഷേത്രങ്ങൾ

സ്തുതിക്കപ്പെട്ട സ്ഥലങ്ങൾ (ഗാനം ലഭിച്ച സ്ഥലങ്ങൾ എന്ന അർത്ഥത്തിൽ തമിഴിൽ പാടൽ പെറ്റ തലങ്കൾ) എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഏഴാം നൂറ്റാണ്ടിൽ പ്രശസ്ത ശൈവഭക്തരായ സംബന്ദർ, തിരുനാവുക്കരശർ എന്നിവരും, എട്ടാം നൂറ്റാണ്ടിൽ സുന്ദരരും തേവാര കൃതികളാൽ പരമശിവനെ സ്തുതിച്ച് ആലാപനം ചെയ്ത 276 ശിവക്ഷേത്രങ്ങൾ നിലകൊള്ളുന്ന പുണ്യസ്ഥലങ്ങളെയാണ്. ഈ സ്ഥലങ്ങളിൽ കുടികൊള്ളുന്ന ശിവനെക്കുറിച്ച് പത്തു കൃതികളുടെ സമാഹാരത്താൽ ഒന്നോ, രണ്ടോ, മൂന്നോ പേർ ആലപിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളെ തേവാര ദിവ്യദേശങ്ങൾ എന്നും പറയാറുണ്ട്.

പ്രധാനപ്പെട്ട മൂന്ന് നായന്മാരും മാണിക്യവാചകരും. ഇടതുനിന്ന് വലത്തോട്ട്: തിരുജ്ഞാനസംബന്ധർ, അപ്പർ, സുന്ദരമുർത്തി, മാണിക്യവാചകർ
Om symbol
Om symbol
തിരുമുറൈ
Om symbol
Om symbol
63-നായനാർമാരുടെ 12-പുസ്തകങ്ങളടങ്ങിയ തമിഴ്-ശൈവ സ്തോത്രകൃതി.
ഭാഗം കൃതി രചയിതാവ്
1,2,3 തിരുക്കടൈക്കാപ്പ് സംബന്ധർ
4,5,6 തേവാരം തിരുനാവുക്കരശ്
7 തിരുപ്പാട്ട് സുന്ദരർ
8 തിരുവാചകം &
തിരുക്കോവൈയാർ
മാണിക്കവാചകർ
9 തിരുവിശൈപ്പാ &
തിരുപ്പല്ലാണ്ട്
പലർ
10 തിരുമന്ത്രം തിരുമൂലർ
11 പ്രബന്ധം പലർ
12 പെരിയപുരാണം സേക്കിഴാർ
സ്തുതിക്കപ്പെട്ട സ്ഥലങ്ങൾ
സ്തുതിക്കപ്പെട്ട സ്ഥലങ്ങൾ
രാജരാജ ചോഴൻ ഒന്നാമൻ
നമ്പിയാണ്ടാർ നമ്പി

തേവാര സ്തുതിക്കപ്പെട്ട സ്ഥലങ്ങളിൽ അക്കാലത്തെ തൊണ്ട രാജ്യം (32), നടു രാജ്യം (32), ചോഴ രാജ്യത്തിലെ കാവേരി നദിയുടെ വടക്കൻ തീരപ്രദേശം (63), ചോഴ രാജ്യത്തിലെ കാവേരി നദിയുടെ തെക്കൻ തീരപ്രദേശം (128), പാണ്ഡ്യ രാജ്യം (14), കൊങ്ക് രാജ്യം (7), മല രാജ്യം (1), തുളുവ രാജ്യം (1), വടക്കൻ രാജ്യം (5), ഈഴ രാജ്യം (2), പുതിതായി കണ്ടുപിടിക്കപ്പെട്ട കാവേരിയുടെ തെക്കൻ തീരപ്രദേശത്തിലുള്ള തിരുവിടൈവായ്, തിരുക്കിളിയന്നവൂർ, എന്നീ സ്ഥലങ്ങളിൽ കാണപ്പെടുന്ന ശിവക്ഷേത്രങ്ങൾ ഉൾപ്പെടും[1] [2].

തമിഴ്ക്കടൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രായപ്പ ചെട്ടിയാർ ചൊക്കലിംഗം [3] ഈ ക്ഷേത്രങ്ങളെ അവ സ്ഥിതിചെയ്യുന്ന രാജ്യങ്ങളെ അടിസ്ഥാനമാക്കി അക്ഷരമാലാക്രമത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ട് [4].

ഇവയിൽ തിരുജ്ഞാനസംബന്ധർ രചിച്ച് ആലപിച്ചവ 219 (+അനുബന്ധം 1) ഉൾപ്പെടും. ഇവ തിരുമുറയുടെ ആദ്യ മൂന്ന് ഭാഗങ്ങളിൽ കാണാം. അപ്പർ എന്ന തിരുനാവുക്കരശർ രചിച്ച് ആലപിച്ചവ 125. ഇവ തിരുമുറയുടെ നാലു മുതൽ ആറു വരെയുള്ള ഭാഗങ്ങളിൽ കാണാം. സുന്ദരമൂർത്തി നായനാർ എന്ന സുന്ദരർ രചിച്ച് ആലപിച്ചവ 84. ഇവ തിരുമുറയുടെ ഏഴാം ഭാഗത്തിൽ കാണാം.

തിരുമുറയുടെ ഏഴു ഭാഗങ്ങളിലുള്ള സ്ഥലങ്ങളുടെ പേരിലുള്ള തിരു എന്ന വിശേഷണം ഒഴിവാക്കി സ്ഥലങ്ങളുടെ പേരുകൾ ക്രോഡീകരിച്ച് അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ചിരിക്കുന്നു. അക്ഷരമാലാക്രമത്തിൽ സ്ഥലങ്ങളുടെ പേരുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് താഴെയുള്ള ക്രമത്തിലാണ്:

അക്ഷരമാലാക്രമത്തിൽ സ്ഥലങ്ങൾ

തിരുത്തുക


സ്ഥിതി ചെയ്യുന്ന സ്ഥാനങ്ങൾ:
(സംഗ്രഹ കുറിപ്പ്: :അപ്പർ എന്ന തിരുനാവുക്കരശർ, സം:തിരുജ്ഞാനസംബന്ധർ, സു:സുന്ദരർ എന്ന സുന്ദരമൂർത്തി നായനാർ, മാ: മാണിക്കവാചകർ).

  1. അഗസ്ത്യൻപള്ളി അകസ്തീശ്വരർ ക്ഷേത്രം സം (നാഗപട്ടണം ജില്ല)
  2. അച്ചരപ്പാക്കം അക്ഷീശ്വരസ്വാമി ക്ഷേത്രം സം (ചെങ്കൽപ്പട്ട് ജില്ല)
  3. അഞ്ചൈക്കളം (തിരുവഞ്ചിക്കുളം ശിവക്ഷേത്രം) സു' (തൃശ്ശൂർ ജില്ല, കേരളം)
  4. അൻപിലാന്തുറൈ (അൻപിൽ സത്യവാകീശ്വരർ ക്ഷേത്രം) അ, സം (തിരുച്ചിറപ്പള്ളി ജില്ല)
  5. അന്നിയൂർ (പൊന്നൂർ ആപത്സഹായേശ്വരർ ക്ഷേത്രം) അ, സം' (നാഗപട്ടണം ജില്ല)
  6. അനേകതങ്കാപതം (ഗൗരീകുണ്ഡം അരുൾമണ്ണേശ്വരർ ക്ഷേത്രം) സം (രുദ്രപ്രയാഗ ജില്ല, ഉത്തരാഖണ്ഡ്)
  7. അണ്ണാമല അരുണാചലേശ്വരർ ക്ഷേത്രം (തിരുവണ്ണാമല ജില്ല) അ, സം, മാ, അരു
  8. അതികൈ വീരട്ടാനം അ, സം, സു, മാ (കടലൂർ ജില്ല)
  9. അംബർ (ഇന്നമ്പൂർ എഴുത്തറിനാഥേശ്വരർ ക്ഷേത്രം) അ, സം (തഞ്ചാവൂർ ജില്ല)
  10. അംബർ പെരുംതിരുക്കോവിൽ (അംബൽ ബ്രഹ്മപുരീശ്വരർ ക്ഷേത്രം) സം (തിരുവാരൂർ ജില്ല)
  11. അംബർ മാകാളം (കോവിൽ തിരുമാളം മാകാളനാഥർ ക്ഷേത്രം) സം (തഞ്ചാവൂർ ജില്ല)
  12. അരശിലി (ഒഴിന്തിയാപ്പട്ട് അരശലീശ്വ്രരർ ക്ഷേത്രം) സം (വിഴുപ്പുരം ജില്ല)
  13. അരശിർക്കരപ്പുത്തൂർ (അഴകാപുത്തൂർ പടിക്കാശുനാഥർ ക്ഷേത്രം) അ, സം, സു (തഞ്ചാവൂർ ജില്ല)
  14. അവിനാശി (അവിനാശിയപ്പർ ക്ഷേത്രം) സു (തിരുപ്പൂർ ജില്ല)
  15. അഴുന്തൂർ (തേരഴുന്തൂർ വേദപുരീശ്വരർ ക്ഷേത്രം) സം' (നാഗപട്ടണം ജില്ല)
  1. ആക്കൂർ (തിരുആക്കൂർ താന്തോന്രീശ്വരർ ക്ഷേത്രം) അ, സം (മയിലാടുതുറ ജില്ല)
  2. ആടാനൈ (തിരുവാടാനൈ ആദിരത്നേശ്വരർ ക്ഷേത്രം) സം (രാമനാഥപുരം ജില്ല)
  3. ആപ്പനൂർ (തിരുആപ്പനൂർ ആപ്പുടൈയാർ ക്ഷേത്രം) സം (ചെല്ലൂർ, മധുര ജില്ല)
  4. ആപ്പാടി (തിരുവൈപ്പാടി ബാലുഗന്ധനാഥസ്വാമി ക്ഷേത്രം) (തഞ്ചാവൂർ ജില്ല)
  5. ആമാത്തൂർ (തിരുമാവാത്തൂർ അഭിരാമേശ്വരർ ക്ഷേത്രം) അ, സം, സു (വിഴുപ്പുരം ജില്ല)
  6. ആരൂർ (തിരുവാരൂർ ത്യാഗരാജസ്വാമി ക്ഷേത്രം) അ, സം, സു (തിരുവാരൂർ ജില്ല)
  7. ആരൂർ (തിരുവാരൂർ അറനെറി അശലേശ്വരർ ക്ഷേത്രം) (തിരുവാരൂർ ജില്ല)
  8. ആരൂർ (തൂവാനായനാർകോവിൽ തൂവായ് നാഥർ ക്ഷേത്രം) സു (തിരുവാരൂർ ജില്ല)
  9. ആലങ്കാട് (തിരുവാലങ്കാട് വട ആരണ്യേശ്വരർ ക്ഷേത്രം) അ, സം, സു (തിരുവള്ളൂർ ജില്ല)
  10. ആലമ്പൊഴിൽ (തിരുവാലമ്പൊഴിൽ ആത്മനാഥേശ്വരർ ക്ഷേത്രം) (തഞ്ചാവൂർ ജില്ല)
  11. ആലവായ് (മധുര മീനാക്ഷി-സുന്ദരേശ്വര ക്ഷേത്രം) അ, സം (മധുര ജില്ല)
  12. ആടുതുറൈ (ആടുതുറൈ ആപത്സഹായേശ്വരർ ക്ഷേത്രം) അ, സം, സു (തഞ്ചാവൂർ ജില്ല)
  13. ആവൂർ (ഗോവിന്ദകുടി പശുപതീശ്വരർ ക്ഷേത്രം) സം (തിരുവാരൂർ ജില്ല)
  14. ആനൈക്കാ (ജംബുകേശ്വരർ ക്ഷേത്രം, തിരുവാനൈക്കാവൽ) അ, സം, സു (തിരുച്ചിറപ്പള്ളി ജില്ല)
  1. ഇടുമ്പാവനം (സൽഗുണേശ്വരർ-മംഗളനായകി ക്ഷേത്രം) സം (തിരുവാരൂർ ജില്ല)
  2. ഇടൈച്ചുരം (തിരുവടിശൂലം ജ്ഞാനപുരീശ്വരർ ക്ഷേത്രം) സം (കാഞ്ചീപുരം ജില്ല)
  3. ഇടൈമരുദൂർ (മഹാലിംഗേശ്വര ക്ഷേത്രം, തിരുവിടൈമരുദൂർ) അ, സം, സു (തഞ്ചാവൂർ ജില്ല)
  4. ഇടൈയാറ് (തിരുവിടൈയാറ് മരുതേശ്വരർ ക്ഷേത്രം) സു (വിഴുപ്പുരം ജില്ല)
  5. ഇന്ദ്രനീല പർവതം (ബദരിനാഥിന്റെ സമീപം നീലാചലനാഥർ ക്ഷേത്രം) സം (ഉത്തരാഖണ്ഡ്)
  6. ഇരുമ്പൂളൈ (ആലങ്കുടി ആപത്സഹായേശ്വരർ ക്ഷേത്രം) സം (പുതുക്കോട്ട ജില്ല)
  7. ഇരുമ്പൈ മാകാളം (മാകാളേശ്വരർ ക്ഷേത്രം) സം (വിഴുപ്പുരം ജില്ല)
  8. ഇളനഗർ (തിരുവിളനഗർ ഉശിരവനേശ്വരർ ക്ഷേത്രം) സം (മയിലാടുതുറ ജില്ല)
  1. ഈങ്കോയ്മല (തിരുഈങ്കോയ്മല മരകതാചലേശ്വരർ ക്ഷേത്രം) സം (തിരുച്ചിറപ്പള്ളി ജില്ല)
  1. ഉറൈയൂർ (ഉറൈയൂർ പഞ്ചവർണ്ണേശ്വരർ ക്ഷേത്രം) സം (തിരുച്ചിറപ്പള്ളി ജില്ല)
  1. ഊറൽ (തക്കോലം ജലനാഥേശ്വരർ ക്ഷേത്രം) സം (റാണിപേട്ട ജില്ല)
  1. എറുമ്പിയൂർ (തിരുവെറുമ്പൂർ എറുമ്പീശ്വരർ ക്ഷേത്രം) (തിരുച്ചിറപ്പള്ളി ജില്ല)
  1. ഏടകം (തിരുവേടകം ഏടകനാഥേശ്വരർ ക്ഷേത്രം) സം (മധുര ജില്ല)
  1. ഐയാറ് (തിരുവൈയാറ് പഞ്ചനാടീശ്വരർ (ഐയാറപ്പർ) ക്ഷേത്രം) അ, സം, സു (തഞ്ചാവൂർ ജില്ല)
  1. ഒറ്റിയൂർ (തിരുവൊറ്റിയൂർ ത്യാഗരജസ്വമി ക്ഷേത്രം) അ, സം, സു (ചെന്നൈ ജില്ല)
  1. ഓണക്കാന്തന്തളി (ഓണക്കാന്തേശ്വരർ ക്ഷേത്രം) സു (കാഞ്ചീപുരം ജില്ല)
  2. ഓത്തൂർ (ചെയ്യാറ് വേദപുരീശ്വരർ ക്ഷേത്രം) സം (തിരുവണ്ണാമല ജില്ല)
  1. കച്ചി അനേകതങ്കാവതം (കാഞ്ചീപുരം അനേകതങ്കാവതേശ്വരർ ക്ഷേത്രം) സു (കാഞ്ചീപുരം ജില്ല)
  2. കച്ചി ഏകാംബം (കാഞ്ചീപുരം ഏകാംബരേശ്വര ക്ഷേത്രം) അ, സം, സു (കാഞ്ചീപുരം ജില്ല)
  3. കച്ചി മേറ്റളി (പിള്ളയാർപാളയം തിരുമേറ്റളീശ്വരർ ക്ഷേത്രം) അ, സു (കാഞ്ചീപുരം ജില്ല)
  4. കച്ചി നെറിക്കാരൈക്കാട് (തിരുക്കാലിമേട് സത്യനാഥേശ്വരർ ക്ഷേത്രം) സം (കാഞ്ചീപുരം ജില്ല)
  5. കച്ചൂർ (തിരുക്കച്ചൂർ കച്ചബേശ്വരർ ക്ഷേത്രം) സു (കാഞ്ചീപുരം ജില്ല)
  6. കഞ്ചനൂർ (അഗ്നിശ്വരർ ക്ഷേത്രം) (തഞ്ചാവൂർ ജില്ല)
  7. കടമ്പന്തുറ (കുളിത്തല കടമ്പവനേശ്വരർ ക്ഷേത്രം) (കരൂർ ജില്ല)
  8. കടമ്പൂർ (മേലക്കടമ്പൂർ അമൃതകടേശ്വരർ ക്ഷേത്രം) അ, സം (കടലൂർ ജില്ല)
  9. കടവൂർ സ്മശാനം (തിരുക്കടവൂർ ബ്രഹ്മപുരീശ്വരർ ക്ഷേത്രം) അ, സം, സു (നാഗപട്ടണം ജില്ല)
  10. കടവൂർ വീരാട്ടം (തിരുക്കടവൂർ അമൃതകടേശ്വരർ ക്ഷേത്രം) അ, സം, സു (നാഗപട്ടണം ജില്ല)
  11. കടിക്കുളം (കർപ്പകനാഥർകുളം കർപ്പകനാഥർ ക്ഷേത്രം) സം (തിരുവാരൂർ ജില്ല)
  12. കടുവാക്കരപ്പുത്തൂർ (ആണ്ടാർകോവിൽ സ്വർണ്ണപുരീശ്വരർ ക്ഷേത്രം) (തിരുവാരൂർ ജില്ല)
  13. കടൈമുടി (കീഴൈയൂർ കടൈമുടിനാഥർ ക്ഷേത്രം) സം (മയിലാടുതുറ ജില്ല)
  14. കണ്ടിയൂർ തിരുക്കണ്ടിയൂർ ബ്രഹ്മശിരകണ്ഠീശ്വരർ ക്ഷേത്രം സം, അ (തഞ്ചാവൂർ ജില്ല)
  15. കണ്ണാർകോവിൽ (കുറുമാണക്കുടി (തിരുക്കാരവാശൽ) കണ്ണായിരനാഥസ്വാമി ക്ഷേത്രം) സം (തിരുവാരൂർ ജില്ല)
  16. കരവീരം (കരയപുരം കരവീരേശ്വരർ ക്ഷേത്രം) സം (തിരുവാരൂർ ജില്ല)
  17. കരുകാവൂർ (തിരുക്കരുകാവൂർ മുല്ലൈവനനാഥർ ക്ഷേത്രം) അ, സം (തഞ്ചാവൂർ ജില്ല)
  18. കരുപ്പരിയലൂർ (തലൈഞായർ കുറ്റം പൊറുത്ത നാഥർ ക്ഷേത്രം) സം, സു (നാഗപട്ടണം ജില്ല)
  19. കരുവിലിക്കൊട്ടിട (കരുവിലി സർഗുണേശ്വരർ ക്ഷേത്രം) (തിരുവാരൂർ ജില്ല)
  20. കരുവൂർ ആനിലൈ (കരൂർ പശുപതീശ്വരർ ക്ഷേത്രം) സം (കരൂർ ജില്ല)
  21. കലയനല്ലൂർ (ശാക്കോട്ട അമൃതകലേശ്വരർ ക്ഷേത്രം) സു (തഞ്ചാവൂർ ജില്ല)
  22. കലിക്കാമൂർ (അന്നപ്പൻപേട്ട സുന്ദരേശ്വരർ ക്ഷേത്രം) സം (മയിലാടുതുറ ജില്ല)
  23. കഴിപ്പാല (തിരുക്കഴിപ്പാല പാൽവണ്ണനാഥർ ക്ഷേത്രം) അ, സം, സു (കടലൂർ ജില്ല)
  24. കഴുക്കുൻട്രം (തിരുക്കഴുക്കുൻട്രം വേദഗിരീശ്വരർ ക്ഷേത്രം) അ, സം, സു (ചെങ്കൽപ്പട്ട് ജില്ല)
  25. കളർ (തിരുക്കളർ പാരിജാതവനേശ്വരർ ക്ഷേത്രം) സം (തിരുവാരൂർ ജില്ല)
  26. കർക്കുടി (ഉയ്യക്കൊണ്ടാന്മല ഉജ്ജീവനാഥർ ക്ഷേത്രം) അ, സം, സു (തിരുച്ചിറപ്പള്ളി ജില്ല)
  27. കണ്ണാപ്പൂർ (കണ്ണാപ്പൂർ നടുതറിയപ്പർ ക്ഷേത്രം) (തിരുവാരൂർ ജില്ല)
  1. കാട്ടുപ്പള്ളി (കീഴൈ തിരുക്കാട്ടുപ്പള്ളി ആരണ്യേശ്വരർ ക്ഷേത്രം) സം (നാഗപട്ടണം ജില്ല)
  2. കാട്ടുപ്പള്ളി (മേലൈ തിരുക്കാട്ടുപ്പള്ളി തീയാടിയപ്പർ അഗ്നീശ്വരർ ക്ഷേത്രം) അ, സം (നാഗപട്ടണം ജില്ല)
  3. കാളത്തി (ശ്രീ കാളഹസ്തീശ്വരർ ക്ഷേത്രം) അ, സം, സു (തിരുപ്പതി ജില്ല, ആന്ധ്രപ്രദേശ്)
  4. കാറായിൽ (തിരുക്കാരവാശൽ കണ്ണായിരമുടൈയാർ) സം (തിരുവാരൂർ ജില്ല)
  5. കാനൂർ (തിരുക്കാനൂർ ചെമ്മേനിനാഥർ ക്ഷേത്രം) അ, സം (തഞ്ചാവൂർ ജില്ല)
  1. കുംഭകോണം – കാശി വിശ്വനാഥക്ഷേത്രം സം
  2. കുംഭകോണം – നാഗേശ്വരർ ക്ഷേത്രം
  3. കുടമൂക്ക് അ, സം കുംഭകോണം
  4. കുടവാശൽ സം
  5. കുറ്റാളം - തിരുത്തുരുത്തി സം
  6. കുരങ്ങണിൽമുട്ടം സം
  7. കുരങ്ങാടുതുറ – തെങ്കുരങ്ങാടുതുറ അ, സം ആടുതുറ
  8. കുരങ്ങാടുതുറ – വടകുരങ്ങാടുതുറ സം
  9. കുരങ്ങുക്കാ
  10. കുറ്റാളം - കുറുമ്പല സം
  11. കുറുക്കൈ , കുറുക്കൈ വീരാട്ടം
  1. കൂടൽ, (വെഞ്ചമാക്കൂടൽ) സു
  2. കൂടലൈയാറ്റൂർ സു
  1. കെടിലം (കടലൂർ)
  1. കേദാരം സം, സു
  2. കേദീച്ചരം സം (ഈഴ രാജ്യത്തുള്ള ക്ഷേത്രം)
  1. കൈച്ചിനം സം
  2. കൈലാസം സം, അ
  1. കൊട്ടയൂർ
  2. കൊടുംകുൻട്രം സം
  3. കൊടുമുടി അ, സം, സു
  4. കൊണ്ടീച്ചരം
  5. കൊള്ളമ്പുതൂർ സം
  6. കൊള്ളിക്കാട് സം
  1. കോട്ടാറ് സം
  2. കോട്ടൂർ സം
  3. കോടിക്കാ അ, സം
  4. കോടിക്കുഴകർ സു
  5. കോണമല സം (തിരുക്കോണമല)
  6. കോവിൽ അ, സം, സു. കോവിൽ എന്നത് തന്നെ ശൈവത്തിരുമുറയുടെ പശ്ചാത്തലത്തിൽ ചിദംബരം നടരാജസ്വാമി ക്ഷേത്രത്തെ കുറിക്കും.
  7. കോയിലൂർ – ഉശാത്തനം സം
  8. കോലക്കാ സം, സു
  9. കോവലൂർ വീരട്ടം അ, സം, നടുരാജ്യം
  10. കോഴമ്പം അ, സം, ഇക്കാലത്ത് തിരുക്കുഴമ്പിയം എന്നറിയപ്പെടുന്നു.
  11. കോളിലി – തിരുക്കുവളൈ അ, സം, സു
  1. ഗുരുകാവൂർ സം സു
  1. ഗോകർണ്ണം
  1. ചക്കരപ്പള്ളി സം (ഇത് തഞ്ചാവൂരിലെ അയ്യമ്പേട്ട)
  1. ചിരാപ്പള്ളി സം, അ (തൃശ്ശിനാപ്പള്ളി)
  2. ചിറ്റേമം സം
  1. ചുഴിയൽ സു
  1. ചെങ്കാട്ടങ്കുടി സം, അ
  2. ചെങ്കുന്രൂർ - തിരുക്കൊടിമാട ചെങ്കുന്രൂർ സം
  3. ചെങ്കോട് സം (തിരുച്ചെങ്കോട്)
  4. ചെമ്പൊൻപള്ളി സം, അ (ഇക്കാലത്തെ ചെമ്പൊനാർകോവിൽ)
  1. ശേയ്ഞലൂർ സം
  2. ചേറൈ സം, അ
  1. ശോപുരം സം നടുരാജ്യം
  2. ചോറ്റുത്തുറൈ അ, സം, സു
  1. തണ്ടലൈ നീണെറി സം
  2. തലച്ചങ്കാട് സം
  3. തലയാലങ്കാട് (സംഘകാലത്തിൽ തലയാലങ്കാനം = ആലങ്കാനം)
  1. തിങ്കളൂർ
  2. തിട്ടൈ - തിരുത്തെങ്കുടിത്തിട്ടൈ സം
  3. തിരുന്തുവേദങ്കുടി സം
  4. തിരുമണഞ്ചേരി (മേലൈ) സു എതിർകൊൾപാടി
  5. തിരുമണഞ്ചേരി (കീഴൈ)
  6. തിലതൈപ്പതി സം
  7. തിനൈനഗർ സു
  1. തുരുത്തി (കുത്താലം എന്ന ഗ്രാമം)
  2. തുറൈയൂർ സു
  1. തൂങ്കാനൈമാടം സം, അ (പെണ്ണാടം)
  1. തെങ്കൂർ സം
  2. തെളിച്ചേരി സം
  1. തേവൂർ സം (സേലം ജില്ലയിലെ 'തേവൂർ' അല്ല)
  1. ധർമ്മപുരം സം
  1. നണാ – ഭവാനി സം (ഭവാനി)
  2. നരൈയൂർ സം, അ
  3. നല്ലം സം, അ, ഇപ്പോഴത്തെ കോനേരിരാശപുരം
  4. നല്ലൂർ
  5. നല്ലൂർ - അറൈയാണി നല്ലൂർ – അറൈകണ്ട നല്ലൂർ സം
  6. നല്ലൂർ സം, അ
  7. നല്ലൂർ സു
  8. നല്ലൂർ സം, അ
  9. ആച്ചാൾപുരം ശിവലോകത്യാഗർ ക്ഷേത്രം സം
  10. നള്ളാർ അ, സം, സു
  11. നറൈയൂർ സിദ്ധീച്ചരം സം, സു
  12. നന്നിലത്ത് പെരുംകോവിൽ സു
  13. നനിപ്പള്ളി – പുഞ്ചൈ - പൊൻശെയ്, നാഗപട്ടണം ജില്ല അ, സം, സു
  1. നാഗേശ്വരം അ, സം, സു
  2. നാകൈക്കാരോണം അ, സം, സു
  3. നാട്യത്താങ്കുടി സു
  4. നാലൂർ സ്മശാനം സം
  5. നാവലൂർ സു
  1. നിന്രിയൂർ അ, സം, സു
  1. നീടൂർ സു
  2. നീലക്കുടി
  1. നെടുങ്കളം സം
  2. നെയ്ത്താനം സം, അ
  3. നെല്ലിക്കാ സം
  4. നെൽവായിൽ സം
  5. നെൽവായിൽ അരത്തുറൈ അ, സു
  6. നെൽവെണ്ണൈ – തിരുമുക്കാൽ സം നടുരാജ്യം - ഇപ്പോഴത്തെ പേർ നെയ്വെണ്ണൈ.
  7. നെൽവേലി സം - തിരുനെൽവേലി
  1. നൊടിത്താന്മല സു
  1. ഭട്ടീശ്വരം സം - പഴൈയാറ ഭട്ടീശ്വരം
  2. പയറ്റൂർ - ഇപ്പോൾ തിരുപ്പയത്തങ്കുടി എന്നറിയപ്പെടുന്നു
  3. പരങ്കുന്രം സം, സു - തിരുപ്പരങ്കുന്രം
  4. പരായ്ത്തുറ സം, അ
  5. പരുപ്പതം
  6. പഴമണ്ണിപ്പടിക്കര സു
  7. പഴനം സം, അ
  8. പഴവൂർ സം
  9. പഴയാറൈ വടതളി
  10. പറിയലൂർ വീരട്ടം സം
  11. പനങ്കാട്ടൂർ സു
  12. പനന്താൾ സം
  13. പനൈയൂർ സം, സു
  1. പാച്ചിലാശ്രമം സം, സു
  2. പാശൂർ സം, അ
  3. പാതാളീശ്വരം – പാമ്പണി, പാമണി സം
  4. പാതിരി നിയമം സം
  5. പാമ്പുരം സം
  6. പാലത്തുറ
  7. പാവനാശം
  8. പാഴി
  9. പാറ്റുറ സം
  1. ബ്രഹ്മപുരം സം, അ (ശീർകാഴി)
  1. പുകലൂർ അ, സം, സു
  2. പുകലൂർ വർദ്ധമാനീശ്വരം സം
  3. പുക്കൊളിയൂർ, തിരുപ്പുക്കൊളിയൂർ സു (അവിനാശി)
  4. പുത്തൂർ സം, അ - പുത്തൂർ
  5. പുലിയൂർ (ഓമാമ്പുലിയൂർ) സം, അ
  6. പുലിയൂർ (തിരുഎരുക്കത്തം പുലിയൂർ) ச நடு
  7. പുലിയൂർ സം, അ - തിരുപ്പാതിരിപ്പുലിയൂർ
  8. പുലിയൂർ (പെരുംപുലിയൂർ) സം
  9. പുള്ളമങ്ക സം
  10. പുള്ളിരുക്കുവേളൂർ സം
  11. പുറംഭയം അ, സം, സു
  12. പുറവാർപനങ്കാട്ടൂർ സം നടുരാജ്യം
  13. പുങ്കൂർ അ, സം, സു
  14. പുനവായിൽ
  1. പൂണ്ടി, മുരുകൻപൂണ്ടി സു (തിരുമുരുകൻപൂണ്ടി)
  2. പൂവണം അ, സം, സു
  3. പൂവനൂർ
  1. പെരുന്തുറ - തിരുപ്പന്തുറ വേണുപ്പെരുന്തുറ സം കാവേരി നദിയുടെ തെക്കൻ തീരം
  1. പേരെയിൽ
  1. പൈഞ്ഞീലി
  1. മങ്കലക്കുടി സം, അ
  2. മണഞ്ചേരി സം, അ
  3. മയിലാടുതുറ സം, അ
  4. മയിലാപ്പൂർ സം
  5. മയേന്ദ്രപ്പള്ളി സം
  6. മരുകൽ സം, അ
  7. മഴപാടി
  8. മറക്കാട് ൿ
  9. മന്നാർകുടി (ഭാമിനി നാഗനാഥസ്വാമി ക്ഷേത്രം)
  1. മാകറൽ സം
  2. മാണികുഴി സം നടുരാജ്യം
  3. മാന്തുറ സം
  4. മാർപേറ് സം, അ
  1. മീയച്ചൂർ സം
  1. മുക്കൂടൽ
  2. മുണ്ടീശ്വരം
  3. മുതുകുന്രം അ, സം, സു
  4. മുല്ലവായിൽ സം
  5. മുല്ലവായിൽ സു
  6. മുള്ളൂർ
  1. മുക്കീച്ചുരം (ഉറന്തൈ) ഉറൈയൂർ
  1. രാമനാഥീശ്വരം (കണ്ണപുരം ശ്രീ രാമനാഥീശ്വരർ ക്ഷേത്രം) സം (തിരുവാരൂർ ജില്ല)
  2. രാമേശ്വരം (രാമനാഥസ്വാമി ക്ഷേത്രം) അ, സം (രാമനാഥപുരം ജില്ല)
  1. വക്കര സം
  2. വടുകൂർ - സം നടുരാജ്യം
  3. വലഞ്ചുഴി സം, അ - തിരുവലഞ്ചുഴി
  4. വലമ്പുരം സം, അ
  5. വല്ലം സം
  6. വലിതായം സം
  7. വലിവലം സം, അ
  8. വന്നിയൂർ
  1. വാഞ്ചിയം അ, സം, സു
  2. വാട്പോക്കി (ഐയ്യർമല രത്നഗിരീശ്വരർ ക്ഷേത്രം) (കരൂർ ജില്ല)
  3. വായ്മൂർ സം, അ
  4. വാഴ്കൊളിപുത്തൂർ സം, സു
  5. വാന്മിയൂർ സം, അ - തിരുവാന്മിയൂർ
  1. വിശയമങ്ക സം, അ
  2. വിടൈവായ്, വിടൈവാശൽ സം
  3. വിയലൂർ സം
  4. വിർകോലം സം
  1. വീഴിമിഴലൈ അ, സം, സു
  1. വെൺകാട് അ, സം, സു
  2. വെണ്ടുതുറ സം
  3. വെണ്ണിയൂർ അ, സം, സു
  4. വെൺപാക്കം സു
  1. വേട്കളം സം, അ
  2. വേട്ടക്കുടി സം
  3. വേദികുടി സം, അ
  4. വേൾവിക്കുടി സം, സു
  5. വേളൂർ സം, അ
  6. വേർക്കാട് - തിരുവേർക്കാട് സ്ഥലം, തിരുവേർക്കാട്
  1. വൈകൽ മാടക്കോവിൽ
  2. വൈകാവൂർ സം
  1. ശക്തിമുറ്റം
  1. ശാത്തമങ്കൈ സം
  2. ശായ്ക്കാട് സം, അ
  1. ശിക്കൽ സം
  2. ശിവപുരം - ശമ്പകവനം സം, അ
  3. ശിറുകുടി സം

പ്രാദേശിക അടിസ്ഥാനത്തിൽ സ്ഥലങ്ങൾ

തിരുത്തുക

ശൈവ നായൻമാരുടെ കൃതികളാൽ ആദരിക്കപ്പെടുന്ന ഏകദേശം 276 ക്ഷേത്രങ്ങളുണ്ട്. അവ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. തമിഴ്‌നാട്ടിൽ 267 ക്ഷേത്രങ്ങൾ, ആന്ധ്രാപ്രദേശിൽ 2 ക്ഷേത്രങ്ങൾ, കേരളത്തിൽ 1 ക്ഷേത്രം, കർണാടകയിൽ 1 ക്ഷേത്രം, ഉത്തരാഖണ്ഡിൽ 2 ക്ഷേത്രങ്ങൾ, ശ്രീലങ്കയിലെ 2 ക്ഷേത്രങ്ങൾ, നേപ്പാളിലെ 1 ക്ഷേത്രം, കൈലാസ പർവതത്തിലെ തിരുകൈലയം. പട്ടിക താഴെ കാണിച്ചിരിക്കുന്നത് പോലെയാണ്.

ഈഴ രാജ്യം

തിരുത്തുക
  1. തിരുക്കോണമല, ശ്രീലങ്കാ (തിരുക്കോണേച്ചരം കോണേച്ചരർ ക്ഷേത്രം) സം, സു
  2. തിരുക്കേദീച്ചരം, ശ്രീലങ്കാ (മാതോട്ടം ശിവക്ഷേത്രം) സം, സു

എരുമ രാജ്യം

തിരുത്തുക
  1. ഗോകർണ്ണം, കർണാടക (ഗോകർണ്ണം മഹാബലേശ്വരർ ക്ഷേത്രം)

കൊങ്കു രാജ്യം

തിരുത്തുക
  1. അവിനാശി, തമിഴ്‌നാട് തിരുപ്പൂർ ജില്ല (തിരുപ്പുക്കൊഴിയൂർ അവിനാശിയപ്പൻ ക്ഷേത്രം)

ചോഴ രാജ്യം - തെക്കൻ കാവേരി തീരം

തിരുത്തുക
  1. തിരുവാട്പോക്കി, കരൂർ ജില്ല, തമിഴ്‌നാട് (ഐയ്യർമല രത്നഗിരീശ്വരർ ക്ഷേത്രം)
  2. തിരുക്കടമ്പന്തുറ, കരൂർ ജില്ല, തമിഴ്‌നാട് (കുളിത്തല കടമ്പവനേശ്വരർ ക്ഷേത്രം)
  3. തിരുപ്പരായ്ത്തുറ, തിരുച്ചിറപ്പള്ളി ജില്ല, തമിഴ്‌നാട് (താരുകാവനേശ്വരർ ക്ഷേത്രം) അ, സം

ചോഴ രാജ്യം - വടക്കൻ കാവേരി തീരം

തിരുത്തുക

തൊണ്ട രാജ്യം

തിരുത്തുക

നടു രാജ്യം

തിരുത്തുക

പാണ്ഡ്യ രാജ്യം

തിരുത്തുക

മല രാജ്യം

തിരുത്തുക

വട രാജ്യം

തിരുത്തുക

ഇവയും കാണുക

തിരുത്തുക
  1. ജെയ ശെന്തിൽനാഥൻ, പി.എം. "തിരുമുറ സ്ഥലങ്ങൾ" (in തമിഴ്). Retrieved 2024-01-02.
  2. ജെയ ശെന്തിൽനാഥൻ, പി.എം. (2009). തിരുമുറ സ്ഥലങ്ങൾ [திருமுறைத்தலங்கள்] (in തമിഴ്) (5-ആം പതിപ്പ് ed.). ചെന്നൈ: വർത്തമാനൻ പ്രസിദ്ധീകരണശാല. pp. 10–13.
  3. കൃഷ്ണമൂർത്തി, എസ്; ശിവകാമി, എസ് (2009). തമിഴ്ക്കടൽ രായ ചൊക്കലിംഗം [தமிழ்க்கடல் இராய. சொக்கலிங்கம்] (in തമിഴ്). ചെന്നൈ: അന്താരാഷ്ട്ര തമിഴ് പഠന ഇൻസ്റ്റിറ്റ്യൂട്ട്. p. vi-104.
  4. ചൊക്കലിംഗം, രായ (1966). തീർത്ഥാടനം [திருத்தலப்பயணம்] (in തമിഴ്) (ഒന്നാം പതിപ്പ് ed.). ചെന്നൈ: കെ.വി.സി.വി.വെങ്കിടാചലം ചെട്ടിയാർ, സെക്രട്ടറി, അളഗപ്പ ചാരിറ്റീസ്, കാരൈക്കുടി. pp. 10–13.
"https://ml.wikipedia.org/w/index.php?title=പാടൽ_പെട്ര_സ്ഥലം&oldid=4019719" എന്ന താളിൽനിന്ന് ശേഖരിച്ചത്