തലക്കെട്ടിൽ ബഹുവചനം വേണോ?--അഭി 16:52, 29 ഒക്ടോബർ 2008 (UTC)Reply

ആവശ്യമില്ല --സിദ്ധാർത്ഥൻ 16:55, 29 ഒക്ടോബർ 2008 (UTC)Reply

ബഹുവചനം വേണം എന്നാണ്‌ എന്റെ പക്ഷം. ഒരു പഴഞ്ചൊല്ലിനെക്കുറിച്ചല്ല. മറിച്ച പഴംചൊല്ലുകളുകളുടെ മൊത്തത്തിലുള്ള ലേഖനമായാണ്‌ ഇതെഴുതുന്നത്. അവയുടെ വർഗ്ഗീകരണവും മറ്റും വരുമ്പോൾ ലേഖനം ബഹുവചനത്തിൽ ആയിരിക്കണ്ടേ. ഡെമോഗ്രാഫിക്ക് (ഉദാ: മലയാളികൾ ) ഉപയോഗിക്കുന്നതു പോലെ (പൂ)സൂചക ബഹുവചനം വേണ്ടെ :) ? --ചള്ളിയാൻ ♫ ♫ 17:04, 29 ഒക്ടോബർ 2008 (UTC)Reply

ബഹുവചനം ആവശ്യമില്ലെന്നാണ് എന്റെ പക്ഷം. ഉദാഹരണത്തിന് വ്യാകരണത്തിലെ സമാസം എന്നതിന് സമാസങ്ങൾ എന്ന് ഉപയോഗിക്കണോ? ഒഴിച്ചു കൂടാനാവാത്തയിടങ്ങളിൽ മാത്രം ബഹുവചനം ഉപയോഗിക്കാം. (മലയാളികൾ എന്നതിനു പകരം മലയാളി എന്ന് ഉപയോഗിച്ചാൽ മതി എന്നും അഭിപ്രായപ്പെടുന്നു.) --Vssun 04:42, 30 ഒക്ടോബർ 2008 (UTC)Reply

ഒഴിച്ചുകൂടാനാവാത്തവക്ക് ഒരുദാഹരണം തരുമോ? ദ്രാവിഡർ എന്നത് ദ്രാവിഡൻ എന്നും നായർ എന്നത് നായൻ എന്നും ആക്കേണ്ടി വരുമോ? ഡെമോഗ്രാഫിക്ക് ബഹുവചനമാണ് ഉപയോഗിക്കുക ഉദാ: കൊങ്കണികൾ, ക്രൈസ്തവർ, തമിഴർ.. അതുപോലെയല്ല പഴഞ്ചൊല്ല് എങ്കിലും നാടൻ പാട്ട് എന്ന തലക്കെട്ടിനേക്കാൾ നാടൻ പാട്ടുകൾ എന്ന പേരായിരിക്കും ഉചിതം എന്നെനിക്കു തോന്നുന്നു. --ചള്ളിയാൻ ♫ ♫ 04:50, 30 ഒക്ടോബർ 2008 (UTC)Reply

ദ്രാവിഡർ എന്നതിന്‌ ദ്രാവിഡൻ എന്നാണ്‌ നല്ലത്. നായർ എന്നതിന്‌ നായന്മാർ എന്നാണ്‌ ബഹുവചനമായി ഉപയോഗിക്കാറുള്ളത്. --Vssun 05:32, 30 ഒക്ടോബർ 2008 (UTC)Reply

അങ്ങനെ നല്ലത് എന്ന് എനിക്കു തോന്നുന്നില്ലല്ലോ സുനിലേ. ഡെമിയോളജിക്കൽ പഠനങ്ങളിലെല്ലാം ബഹുവചനം ഉപയോഗിക്കുമ്പോൾ താങ്കൾ അതിനെ ഏകവചനമാക്കുന്നത് കേൾക്കാൻ സുഖമുണ്ട് എന്നതു കൊണ്ടാണോ? --ചള്ളിയാൻ ♫ ♫ 07:21, 30 ഒക്ടോബർ 2008 (UTC)Reply

ഏക വചനത്തിൽ തന്നെ പൂർണ്ണമായ അർത്ഥം കിട്ടുന്ന എന്തിനേയും ഏകവചനത്തിൽ തന്നെ കൊടുക്കുന്നതാണ്‌ നല്ലതെന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 10:05, 30 ഒക്ടോബർ 2008 (UTC)Reply

ലേഖനത്തിലെ ഉള്ളടക്കങ്ങളിൽ കൂടുതൽ ഉപയോഗിക്കുന്നത് ഏത് വചനമാണ്‌ എന്നത് നോക്കി മതി തലക്കെട്ട്. അല്ലാതെ തലക്കെട്ട് ഒന്ന് ലേഖനം മറ്റൊന്ന് എന്നു വേണ്ട. --ചള്ളിയാൻ ♫ ♫ 11:20, 30 ഒക്ടോബർ 2008 (UTC)Reply

ലേഖനത്തിന്റെ തലക്കെട്ട് ലളിതമായിരിക്കണം. എട്ടുവീട്ടിൽ പിള്ളമാർ പോലുള്ള ഒഴിച്ചുകൂടാനാവാത്ത ഇടങ്ങളിലൊഴികെ ഏകവചനമാണ് നല്ലത്. ചള്ളിയാൻ പറഞ്ഞ പോലെ ജനജാതികൾക്കും ഉദാഹരണമായി ബഡഗർ, തോഡർ തുടങ്ങിയവക്കും ബഹുവചനം ഉപയോഗിക്കാവുന്നതാണ്. അവ ബഡഗ, തോഡ എന്നു പറയുമ്പോൾ അർത്ഥം കിട്ടാൻ ബുദ്ധിമുട്ടാവും. എന്നാൽ ഈ താളിൽ പഴഞ്ചൊല്ല് എന്ന് തലക്കെട്ടു നൽകിയാൽ അർത്ഥം പൂർണമാണ്. --Vssun 08:20, 31 ഒക്ടോബർ 2008 (UTC)Reply

അഭിവ്യജ്ഞനം തിരുത്തുക

അഭിവ്യഞ്ജനം എന്നാലെന്താ?? --പ്രവീൺ:സംവാദം 05:08, 30 ഒക്ടോബർ 2008 (UTC)Reply

സ്പഷ്ടമാക്കുന്ന, ധ്വനിപ്പിക്കുന്ന എന്നൊക്കെയാണർത്ഥം --ചള്ളിയാൻ ♫ ♫ 05:15, 30 ഒക്ടോബർ 2008 (UTC)Reply

പരമ്പരാഗതമായ സ്പഷ്ടമാക്കുന്ന അഥവാ പരമ്പരാഗതമായി ധ്വനിപ്പിക്കുന്ന സമഗ്രവും സംക്ഷിപ്തവുമായ രൂപമാണ്‌ പഴഞ്ചൊല്ല്... എനിക്കതിന്റെ അർത്ഥം കിട്ടുന്നില്ല..--പ്രവീൺ:സംവാദം 10:09, 30 ഒക്ടോബർ 2008 (UTC)Reply


ആശയങ്ങൾ ധ്വനിപ്പിക്കുന്നവയെയാണ്‌ അഭിവ്യഞ്ജനം എന്നു പറയുക. വരിയൂടെ അർത്ഥം - പരമ്പരാഗതംഅഅയ ആശയങ്ങളെ ധ്വനിപ്പിക്കുന്ന എന്നാക്കിയാൽ മതി. അല്പം ചിന്തിച്ചാൽ മതിയാകും --ചള്ളിയാൻ ♫ ♫ 10:45, 30 ഒക്ടോബർ 2008 (UTC)Reply

ആശയം വാക്യത്തിൽ ചേർത്തിട്ടുണ്ട്. "മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം." അല്ലങ്കിൽ "കാരസ്കരത്തിൽ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ?" ഇതൊക്കെ പരമ്പരാഗതമായ ആശയം ആണെന്നു പറയാൻ കഴിയില്ല. ഒരു വ്യക്തിയുടെ ചിന്തയല്ലേ.. അപ്പോൾ ആ നിർവചനത്തിൽ മാറ്റം വരുത്തേണ്ടി വന്നേക്കും--പ്രവീൺ:സംവാദം 10:54, 30 ഒക്ടോബർ 2008 (UTC)Reply

ഒരു വ്യക്തിയുടെ ചിന്തയാണൊ എന്നൊന്നും നമുക്കറിയില്ല. ആണെങ്കിൽ തന്നെ വ്യക്തിയുടേതായി ആവിർഭവിക്കുന്നെങ്കിലും പിന്നീട് അതൊരു സമൂഹത്തിന്റെ സ്വന്തമായിത്തീരുന്നുമുണ്ട്. പിന്നെ നിർവചനം എന്റെ സ്വന്തമല്ല. ഈ വിഷയത്തെക്കുറിച്ച് സമഗ്രമായി പഠിച്ചിട്ടുള്ള ഡോ. എം.വി. വിഷ്ണുനമ്പൂതിരി യുടേതാണ്‌ --ചള്ളിയാൻ ♫ ♫ 11:17, 30 ഒക്ടോബർ 2008 (UTC)Reply

അതേ മേല്പ്പറഞ്ഞതിന്റെ പൂർണ്ണ ഉത്തരവാദിത്തം കുഞ്ചൻ നമ്പ്യാർക്കാണ്‌. അതുപോലെ ഷേക്സ്പിയറിന്റേയും കാളിദാസന്റേയും ഒക്കെ വരികൾ പഴഞ്ചൊല്ലായി എടുത്തിട്ടുണ്ടെന്നു വായിച്ചതോർക്കുന്നു. എഴുതിയ ശേഷം ജനസമുദ്രങ്ങൾ ഏറ്റെടുക്കുന്നു എന്നതല്ല വാക്യത്തിലെ പ്രധാന പ്രശ്നം, എങ്ങിനെയുണ്ടായി എന്നതാണവിടുത്തെ പ്രശ്നം എന്നെനിക്കു തോന്നുന്നു. പിന്നെ മുമ്പേ പഴഞ്ചൊല്ല് എന്നൊരു ലേഖനം നമുക്കുണ്ട്.--പ്രവീൺ:സംവാദം 09:43, 31 ഒക്ടോബർ 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പഴഞ്ചൊല്ലുകൾ&oldid=4026293" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പഴഞ്ചൊല്ലുകൾ" താളിലേക്ക് മടങ്ങുക.