എം.വി. വിഷ്ണുനമ്പൂതിരി
കേരളത്തിലെ പ്രമുഖ നാടോടിവിജ്ഞാനീയ പണ്ഡിതനായിരുന്നു മീത്തലെ വട്ടപ്പറമ്പത്ത് വിഷ്ണു നമ്പൂതിരി എന്ന ഡോ. എം.വി. വിഷ്ണുനമ്പൂതിരി (25 ഒക്ടോബർ 1939 - 9 മാർച്ച് 2019). അരനൂറ്റാണ്ട് കാലമായി ഫോക്ലോർ രംഗത്ത് ശേഖരണം, പഠനം, ഗവേഷണം, പ്രസിദ്ധീകരണം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നു. നാടൻപാട്ടുകളും, തോറ്റം പാട്ടുകളും ശേഖരിക്കുകയുംതെയ്യത്തെക്കുറിച്ച് പഠനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കേരള ഫോക്‌ലോർ അക്കാദമി 2001 മുതൽ ചെയർമാനായിരുന്നു[1] 2019 മാർച്ച് 9 ശനിയാഴ്ച 79-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
ഡോ.എം.വി. വിഷ്ണുനമ്പൂതിരി | |
---|---|
ജനനം | |
മരണം | 9 മാർച്ച് 2019 | (പ്രായം 79)
ദേശീയത | ഭാരതീയൻ |
തൊഴിൽ | ഗ്രന്ഥകാരൻ, ഗവേഷകൻ, ഫോക്ലോറിസ്റ്റ് |
അറിയപ്പെടുന്നത് | നാടോടി വിജ്ഞാനീയം |
ജീവിതരേഖ
തിരുത്തുകകണ്ണൂർ ജില്ലയിലെ ഏഴിമലയുടെ സമീപ ഗ്രാമമായ കുന്നരു ഓണപ്പറമ്പിൽ മീത്തലെ വട്ടപ്പറമ്പത്തില്ലം സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും കുളപ്പുറം ഇല്ലത്തെ ദ്രൗപതി അന്തർജ്ജനത്തിന്റെയും മകനായി 1939 ഒക്ടോബർ 25 -നു ജനിച്ചു. കുന്നരു എലിമെന്ററി സ്കൂൾ, കുഞ്ഞിമംഗലം ഗോപാൽ ഹയർ എലിമെന്ററി സ്കൂൾ, പയ്യന്നൂർ ബോർഡ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം .1958 ൽ ഫസ്റ്റ് ക്ലാസൊടെ ഇ. എസ്. എൽ. സി. പാസായി. കണ്ണൂർ ട്രൈനിങ് സ്കൂളിൽ അധ്യാപകപരിശീലനം കഴിഞ്ഞു. പ്രൈമറി സ്കൂൾ അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. പിന്നീട് പഠിച്ച് ഉദ്ദ്യോഗകയറ്റങ്ങൾ നേടി. ഹൈസ്കൂൾ, ഹയർ സെക്കണ്ടറിസ്കൂൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു. 1995 -ൽ മണത്തണ ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും വിരമിച്ചു. കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് എം.എ ബിരുദവും കേരള സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി. സർവകലാശാലകളിൽ ഗവേഷണ ഗൈഡ്. 1995 മുതൽ കാലടി സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാളം വകുപ്പ് തലവനായി. 2002 ൽ കണ്ണൂർ സർവകലാശാല കാഞ്ഞങ്ങാട് പി.സ്മാരക കാമ്പസിലും മലയാളം അദ്ധ്യാപകനായി.
കോഴിക്കോട് സർവകലാശാല ഫോക്‌ലോർ വിഭാഗം തലവനായി വിരമിച്ചു. നാടോടിവിജ്ഞാനീയവുമായി ബന്ധപ്പെട്ട അൻപത്തിമൂന്നു കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.[2] പുറച്ചേരി മരങ്ങാട്ടില്ലത്ത് സുവർണ്ണിനി ആണ് ഭാര്യ.
കൃതികൾ
തിരുത്തുക- മുഖദർശനം (1975 )
- കേരളത്തിലെ നാടോടിവിജ്ഞാനീയത്തിന് ഒരു മുഖവുര
- ഫോക് ലോർ നിഘണ്ടു
- പുള്ളുവപ്പാട്ടും നാഗാരാധനയും
- നാടോടിവിജ്ഞാനീയം[3]
- നമ്മുടെ പണ്ടത്തെ പാട്ടുകൾ[4]
- മാന്ത്രികവിദ്യയും മന്ത്രവാദപ്പാട്ടുകളും
- ഉപന്യാസസാഹിത്യം
- പൊട്ടനാട്ടം
- വടക്കൻപാട്ടുകഥകൾ-ഒരു പഠനം
- തീയാട്ടും അയ്യപ്പൻ കൂത്തും[5]
- പൂരക്കളി
- വണ്ണാനും കെന്ത്രോൻപാട്ടും
- നമ്പൂതിരിഭാഷാ ശബ്ദകോശം
- പുലയരുടെ പാട്ടുകൾ
- തോറ്റമ്പാട്ടുകൾ-ഒരു പഠനം
- കടങ്കഥകൾ-ഒരു പഠനം
- കാക്കവിളക്കിന്റെ വെളിച്ചത്തിൽ
- നാടൻ കളികളും വിനോദങ്ങളും
- മുരിക്കഞ്ചേരി കേളുവിന്റെ പാട്ടുകഥ
- നാട്ടറിവും നാമ പഠനവും[6]
- മണലേരി കേളപ്പന്റെ പാട്ടുകഥ[7]
- മാന്ത്രിക വിജ്ഞാനം[8]
- നാടൻ പാട്ടുകൾ
- ഉത്തരകേരളത്തിലെ തോറ്റം പാട്ടുകൾ
- തോറ്റം പാട്ടുകൾ
- കോതാമൂരി
- പഴയപാട്ടുകൾ
- തിരുവർക്കാട്ടു ഭഗവതി തോറ്റം
- ഏറുമ്പാത്ത് കുഞ്ഞുപ്പാട്ടി
- പറങ്ങോടൻ ചന്തു
- തെയ്യവും തിറയും
- മണലേരി കേളപ്പന്റെ പാട്ടുകഥ
- നാടോടി വിജ്ഞാനീയം
- കതിവന്നൂർ വീരൻ തോറ്റം-ഒരു വീര പുരാവൃത്തം
- തെയ്യം
- കുഞ്ഞിക്കുട്ടൻ തമ്പുരാൻ
- കുറത്തിതോറ്റം
- തീയാട്ടും അയ്യപ്പൻ കൂത്തും
- ഗവേഷണ പ്രവേശിക
- പഴഞ്ചൊൽ സാഹിത്യം
- വിവരണാത്മക ഫോക്ലോർ ഗ്രന്ഥസൂചി
- അഞ്ചു വടക്കൻ പാട്ടുകൾ
- കേരളത്തിലെ നാടൻ സംഗീതം
- തെയ്യം തിറകളുടെ തോറ്റം പാട്ടുകൾ
- ഫോക്ലോർ ചിന്തകൾ
- നമ്മുടെ പണ്ടത്തെ പാട്ടുകൾ
- വടക്കൻപാട്ടു കഥകൾ വാള്യം 1
- തെയ്യവും തിറയും
- നാടൻ കലകൾ നാടൻ പാട്ടുകൾ
- നാടൻ പാട്ടുമഞ്ജരി
- ഫോക്ലോറും ജന സംസ്കാര പഠനവും
- നാടൻപാട്ടുകൾ മലയാളത്തിൽ
- മലയാളത്തിലെ നാടൻപാട്ടുകൾ 2
- വടക്കൻ പാട്ടുകഥകൾ വാള്യം 2
- കീർത്തന സാഹിത്യം
- നാട്ടറിവു പഠനങ്ങൾ വാള്യം1
- പുരാവൃത്ത പഠനം
- ഫോക്ലോർ ഉപന്യാസങ്ങൾ
പുരസ്കാരങ്ങൾ
തിരുത്തുക- 1992 കേരള സാഹിത്യ അക്കാഡമി (ഐ.സി.ചാക്കോ എൻഡോവ്മെന്റ് അവാർഡ്) -ഫോക്ലോർ നിഘണ്ടു എന്ന ഗ്രന്ഥത്തിന്
- 1998 പട്ടത്താനം അവാർഡ് (ഫോക്ലോർ രംഗത്ത് നൽകിയ സംഭാവനകൾ അടിസ്ഥാനപ്പെടുത്തി)
- 1999 ഗ്രന്ഥ രചന-സമഗ്രസംഭാവനയ്ക്കുള്ള ഫോക്ലോർ അക്കാദമി അവാർഡ്
- 2008 കേരള സംഗീത നാടക അക്കാഡമി അവാർഡ് (നാടൻ കലാഗവേഷണം
- കേരള സർക്കാറിന്റെ പി കെ കാളൻ അവാർഡ് (2009) (നാടൻ ഗവേഷകൻ)
- പി കെ പരമേശ്വരൻനായർ ട്രസ്റ്റ് നൽകുന്ന എസ്.ഗുപ്തൻ നായർ സ്മാരക പുരസ്കാരം (2011)
- കേന്ദ്രസാംസ്കാരിക വകുപ്പിന്റെ സീനിയർഫെല്ലോഷിപ്പ് 3 തവണ
- സർവ്വ വിജ്ഞാനകോശത്തിന്റെ ഉപദേശകസമിതി അംഗത്
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2012-06-28.
- ↑ ഡോ. എം.വി. വിഷ്ണുനമ്പൂതിരി, നാടോടിവിജ്ഞാനീയം(2000) ജീവചരിത്രക്കുറിപ്പ്. ഡി. സി. ബുക്സ് കോട്ടയം
- ↑ [1][പ്രവർത്തിക്കാത്ത കണ്ണി] ഡി സി ബുക്ക്സ്.
- ↑ [2] Archived 2016-03-04 at the Wayback Machine. ഡി സി ബുക്ക്സ്.
- ↑ [3] ഡി ഡി കെ ഏജൻസീസ്.
- ↑ [4] Archived 2016-03-04 at the Wayback Machine. ഡി സി ബുക്ക്സ്.
- ↑ [5] കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്.
- ↑ [6][പ്രവർത്തിക്കാത്ത കണ്ണി] മാതൃഭൂമി ബുക്ക്സ്.
പുറം കണ്ണികൾ
തിരുത്തുക- ഒരു ഫോക്ലോർ പണ്ഡിതന്റെ ജീവിതവും കാലവും [7] Archived 2016-03-05 at the Wayback Machine.