'ഒരു' എന്ന പ്രയോഗത്തിന്റെ സാധുത

തിരുത്തുക

"ഒരു കവിയും പ്രസാധകനുമായിരുന്നു...."

ഇത്തരം വാചകങ്ങളിൽ ആ "ഒരു" മാച്ചുകളയുന്നതിന്റെ യുക്തിയും ആധാരികതയും വിധിയും എന്താണു്? ഇതൊരു തെറ്റായ കീഴ്വഴക്കവും പ്രയോഗവും ആണെന്നാണു് എന്റെ അഭിപ്രായം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:52, 14 ജൂൺ 2012 (UTC)Reply

ഒരു ഇവിടെ ആവശ്യം തന്നെയോ എന്നേ ചിന്തിക്കേണ്ടൂ. ഒരു സംഖ്യാവിശേഷണമല്ലേ- ഇംഗ്ലീഷിലെപ്പോലെ determiner അല്ലല്ലോ?- ഒരു ഒഴിവാക്കുന്നതാണു് നല്ലതെന്ന് എന്റെ തന്മൊഴി(idiolect) ശീലം പറയുന്നു- 'ഞാൻ ഒരു കവിയാണു്' എന്ന് പറയണോ?- ഒരു ചേർത്താലും തെറ്റാണെന്നു പറയാൻ കഴിയില്ല, പക്ഷേ ഒഴിവാക്കിയലും തരക്കേടില്ല എന്നേ ഉള്ളൂ ബിനു (സംവാദം) 09:08, 14 ജൂൺ 2012 (UTC)Reply

ശൈലികൾ ഒഴിവാക്കരുത്. ഞാൻ ഒരു കവിയാണെന്നു പറയും. കവി ഞാൻ മാത്രമല്ലല്ലോ. പല കവികൾ ഉണ്ട്. അതിലൊരാളാണ് ഞാൻ. അപ്പോൾ ഒരു യോജിക്കില്ലേ. ഞാൻ ഇപ്പോൾ എഴുതിയ ലേഖനത്തിൽ റുബിയേസീ സസ്യകുടുംബത്തിലെ ഒരു ജനുസ്സാണ് പോരിഡിയാന്ത എന്നാണ് എഴുതിയിരിക്കുന്നത്. റുബിയേസീ കുടുംബത്തിൽ പല ജനുസ്സുകൾ ഉണ്ട്. അവയിലൊന്നാണ് പോരിഡിയാന്ത. അപ്പോൾ ഒരു അവിടെ അത്യാവശ്യമാണ്. --Roshan (സംവാദം) 09:36, 14 ജൂൺ 2012 (UTC)Reply

റുബിയേസീ ---ലെ---- ഒരു --സ്സാണ് - ഇവിടെ ഒരു സംഖ്യാവിശേഷണം തന്നെയാണു്- .'കവികൾ ഒരുപാടുണ്ടെങ്കിൽ' കൾ എന്ന ബഹുവചനപ്രത്യയം കൊണ്ടുതന്നെ അതു സൂചിതമാകുന്നുണ്ടല്ലോ?- ഇംഗ്ലീഷിലെ aയുടെ പ്രയോഗത്തെ അനുകരിച്ചാണു് മലയാളത്തിൽ ഈ ഒരുപ്പെരുക്കംഉണ്ടായിരിക്കുന്നത്- മലയാളശൈലിയിൽ മാരാർ ഇതിനെ വിമർശിക്കുന്നുണ്ട് ബിനു (സംവാദം) 09:49, 14 ജൂൺ 2012 (UTC)Reply

ഇംഗ്ലീഷിൽ മാത്രമല്ല, സംസ്കൃതം അടക്കമുള്ള മിക്ക ഇൻഡോ-യൂറോപ്പ്യൻ ഭാഷകളിലും 'ഒരു' വെറും സംഖ്യാവിശേഷണം മാത്രമല്ല. ദ്രാവിഡഭാഷകളിലും അങ്ങനെത്തന്നെ. മലയാളത്തിലും (മലയാളം ശുദ്ധദ്രാവിഡഭാഷയാണെന്നു വാദിക്കല്ലേ!) കാലാകാലങ്ങളായി പ്രയോഗത്തിലുള്ള വാക്കാണു് (determiner എന്ന നിലയിൽത്തന്നെ) 'ഒരു'. ഇതറിയാൻ പഴയ മലയാളകവിതകൽ വായിക്കുകയോ ഒരു മണിക്കൂർ ചാക്യാർ കൂത്തു കാണുകയോ ചെയ്താൽമതി. വേണമെങ്കിൽ ആവാം എന്ന നിലയിലല്ല, അത്യാവശ്യം എന്ന നിലയിൽ തന്നെയാണു് ഇത്തരം വാചകങ്ങളിൽ (പലതുള്ളതിൽ ഒന്നു് എന്ന അർത്ഥത്തിൽ) 'ഒരു'വിന്റെ സ്ഥാനം.

(എന്റെ ഓർമ്മയിൽ, മാരാർ വിമർശിച്ചിട്ടുള്ള context വേറെയാണു്. അർത്ഥശൂന്യമായ ഒരുപ്പെരുക്കം വരുന്ന ചില സന്ദർഭങ്ങൾ പ്രാസവും യതിയും താളവും ഒപ്പിക്കാൻ വേണ്ടി മാത്രം ചില വെട്ടിക്കൂട്ടു കവിതകളിലും മതപരമായ സ്തോത്രങ്ങളിലും മറ്റും കാണാം. അത്തരത്തിൽ 'ഒരു' ചേർക്കുന്നതിനെ മാരാരാരായാലും ആരു മാരാരായാലും എതിർക്കും.)

ഇതിനകം നടത്തിയിട്ടുള്ള ഇത്തരം തിരുത്തലുകൾ ഒഴിവാക്കി മൂലവാചകങ്ങൾ പുനഃസ്ഥാപിക്കണം എന്നു് അഭ്യർത്ഥിക്കുന്നു. ViswaPrabha (വിശ്വപ്രഭ) (സംവാദം) 10:01, 14 ജൂൺ 2012 (UTC)Reply

ഒരു പ്രധാനമായും സംഖ്യാവിശേഷണം മാത്രമാണു് എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ. ഏതായാലും അത് determiner ആണെന്നു തോന്നുന്നില്ല.ഒരു അർത്ഥപരമായ സാംഗത്യമില്ലാത്തിടത്ത് ചേർക്കുന്നതിനെയാണു് മാരാർ എതിർത്തിരിക്കുന്നത്- മാരാർ കൊടുത്തിരിക്കുന്ന ഉദാഹരണം- ഒരു ദിവസം ഒരണ കൂലി- ദിവസം ഒരണ കൂലി എന്നു മാരാർ ഇതിനെ തിരുത്തുന്നു 'ഒരു ഉറുമ്പിനെ പോലെ പരിശ്രമശാലിയായിരിക്കുക'- ഇവിടെയും ഒരു വേണ്ടെന്ന് മാരാർ. ബിനു (സംവാദം) 10:23, 14 ജൂൺ 2012 (UTC)Reply

ഒരു ദിവസം ഒരണ കൂലി എന്നിടത്തു് ആദ്യത്തെ ഒരു വേണ്ട. ഇംഗ്ലീഷിലെ per day എന്നതിനു പകരം per one day എന്നു പറായുന്നതിനു സമാനമായ അയുക്തിയാണു് അതു്.
"ഒരു ഉറുമ്പിനെപ്പോലെ" എന്നിടത്തു് സാഹചര്യം അനുസരിച്ച് ഒരു ആവശ്യമോ അനാവശ്യമോ ആവാം.
"കുട്ടികളേ, നിങ്ങൾ (ഓരോരുത്തരായി എല്ലാവരും) ഉറുമ്പിനെപ്പോലെ (അല്ലെങ്കിൽ ഉറുമ്പുകളെപ്പോലെ) പരിശ്രമശാലികളായിരിക്കണം" - ശരി. (സാമാന്യനാമങ്ങൾക്കു് ബഹുവചനം ആവശ്യമില്ലെന്ന ന്യായം)
"എഡിസൺ ഒരു ഉറുമ്പിനെപ്പോലെ പരിശ്രമശാലിയായിരുന്നു" - ശരി. (എല്ലാ ഉറുമ്പുകൾക്കും ഈ ഗുണമുണ്ടു്. അതിൽ ഒരു ഉറുമ്പിനു് എത്ര പരിശ്രമശീലമാകാമോ അത്രയും എഡിസണുമുണ്ടായിരുന്നു.)

ViswaPrabha (വിശ്വപ്രഭ) (സംവാദം) 11:46, 14 ജൂൺ 2012 (UTC)Reply

ഈ വിഷയത്തിൽ അല്പം പുനർവിചിന്തനത്തിനുസഹായിച്ചേക്കാവുന്ന ഒരു ഉദാഹരണം നൽകാം Birds of a feather- ഒരേ തൂവൽ പക്ഷികൾ എന്നാണു് പൊതുവേ അംഗീകരിക്കപ്പെട്ട തർജ്ജമ. ഇംഗ്ലീഷിലെ a മലയാളത്തിലെ ഒരുവും സമാനധർമ്മകമല്ലെന്ന് ഇതു തെളിയിക്കുന്നില്ലേ? ബിനു (സംവാദം) 12:03, 14 ജൂൺ 2012 (UTC)


  •   അനുകൂലിക്കുന്നു "എഡിസൺ ഒരു ഉറുമ്പിനെപ്പോലെ പരിശ്രമശാലിയായിരുന്നു" - ശരി. (എല്ലാ ഉറുമ്പുകൾക്കും ഈ ഗുണമുണ്ടു്. അതിൽ ഒരു ഉറുമ്പിനു് എത്ര പരിശ്രമശീലമാകാമോ അത്രയും എഡിസണുമുണ്ടായിരുന്നു.) -- ഇതിൽ കുടുതൽ നന്നായി പറയാൻ ആവില്ല ഒരു എന്നതിന്റെ ഉപയോഗം   ....Irvin Calicut.......ഇർവിനോട് പറയു... 09:49, 15 ജൂൺ 2012 (UTC)Reply

ഇനി മാരാർ പറയട്ടെ

തിരുത്തുക

ഈ വിഷയത്തിൽ മാരാർക്കു് പറയാനുള്ളതു കൂടി കേൾക്കൂ(ഗ്രന്ഥം-മലയാളശൈലി).(ഇന്നലെ എഴുതിയത് ഓർമയിൽ നിന്നാണ്) ഇംഗ്ലീഷിനെ അനുകരിച്ച് ഇപ്പോൾ മലയാളത്തിൽ തെരുതെരെ പ്രയോഗിക്കപ്പെടുന്ന വാക്കാണ് ഒരുഇംഗ്ലീഷിൽ സമഷ്ടിവാചകപദങ്ങളെ വ്യഷ്ടിനിർദ്ദേശകമായി പ്രയോഗിക്കുമ്പോൾ the ചേരാത്തിടത്ത്, A,An എന്നിവയിലൊന്നു ചേർത്തുവേണം പ്രയോഗിക്കുക എന്നൊരു വ്യവസ്ഥ്യയുണ്ട്; മിക്കസ്ഥലത്തും മലയാളത്തിന് അതുവേണ്ട. എന്നിട്ടും നമ്മുടെ ആളുകൾ എഴുതുന്നു.

  • രാമനെ 'ഒരു' പാമ്പുകടിച്ചു
  • 'ഒരു' ദിവസത്തിൽ രണ്ടണ കൂലി
  • 'ഒരു' എറുമ്പിനേപ്പോലെ ഉത്സാഹിയായിരിക്കുക(എറുമ്പ് എന്നാണ് പുസ്തകത്തിൽ കാണുന്നത്. എറുമ്പിനുപകരം ഉറുമ്പിനെപ്പോലെ എന്നു പറയാനും കേൾക്കാനുമാണ് എനിക്കിഷ്ടം)
  • 'ഒരു' മൃഗത്തെ നോക്കുക: അതു------ ആഹാരം നിശ്ശേഷം ഉപേക്ഷിക്കുന്നു.

ബിനു (സംവാദം) 05:34, 15 ജൂൺ 2012 (UTC)Reply


ഇപ്പറയുന്നതൊന്നും ആദ്യം കാണിച്ച തരം ഉപയോഗങ്ങളല്ല. ഈ പരാമർശങ്ങൾ എന്റെ വാദത്തെ ബലപ്പെടുത്തുന്നേ ഉള്ളൂ. തൊട്ടുമുകളിലെ എന്റെ വിശദീകരണം കൊണ്ട് ഈ നാലുദാഹരണങ്ങളും വികലപ്രയോഗങ്ങളാണെന്നു സമ്മതിച്ചുകൊടുക്കാം.
കൂട്ടത്തിൽ ഒരു കാര്യം കൂടി: എറുമ്പിനോട് എന്താ ഇഷ്ടം കുറഞ്ഞുപോയതു്? എറുക്കുന്നതാണു് എറുമ്പ്(തമിഴ്). ഇറുക്കുന്നതു് ഇറുമ്പ് (കന്നട). നമ്മുടെ മലയാളത്തിലെ ഉറുമ്പ് ഉറുക്കില്ലല്ലോ? അതുകൊണ്ട് എറുമ്പായാലും തെറ്റൊന്നുമില്ല. മൂലപദമെന്ന നിലയിൽ അതാണു കൂടുതൽ ശരിയും. (ദ്രമിളത്തിലെ എകാരപദങ്ങൾ പലതും മലയാളത്തിലേക്കു വന്നപ്പോൾ ഇകാരമോ ഉകാരമോ ആയതു് നമ്മുടെ സംസ്കൃതജന്യമായ ആഢ്യത്തം കൊണ്ടാണു്. ഉദാ: ചെലവ് = ചിലവ്, തെരയുക = തിരയുക, ചെനയ്ക്കുക = ചുനയ്ക്കുക, ചെമന്ന = ചുമന്ന...
തല്ലുകൊള്ളാൻ മാരാരു്, പണം വാങ്ങാൻ നമ്മളും? :) ViswaPrabha (വിശ്വപ്രഭ)

(സംവാദം) 06:25, 15 ജൂൺ 2012 (UTC)Reply

തീർച്ചയായും അല്ല. ദയവായി ശ്രദ്ധിക്കുക

തിരുത്തുക
  • കവിയും പ്രസാധകനുമായിരുന്ന പന്തളം കേരളവർമ്മ ----------- എന്നു തുടങ്ങുന്ന ഒരു അംഗിവാക്യം.അംഗവാക്യം സങ്കല്പിക്കുക.

ഇവിടെ വാക്യം ഒരു-വിൽ തുടങ്ങാൻ ഒരുമലയാളിയും ഒരുമ്പെടുമെന്നു തോന്നുന്നില്ല. ഇതിൽ നിന്നു തന്നെ ഒരുവിന് ഇവിടെ അർത്ഥപരമായ ഒരുധർമ്മവും നിർവഹിക്കാനില്ല എന്നു കാണാവുന്നതാണു്. ( ആനുഷംഗികമായി പറഞ്ഞ ഉറുമ്പീന്റെ കാര്യം -എറുമ്പ് തെറ്റെന്നല്ല സൂചന- ഉറുമ്പ് എന്നാണു് മാനകമലയാൾത്തിൽ അധികം പ്രാചുര്യമുള്ള പ്രയോഗം. നിഷ്പത്തി നോക്കി നാമാരും ചെവി എന്നതിനുപകരം കിവി എന്നു പറയാരില്ലല്ലോ.ഇനി എറുമ്പ് മലയാളത്തിന്റെ ഏതെങ്കിലും പ്രാദേശികഭേദങ്ങളിൽ സാധുവെങ്കിൽ ശരി. എന്റെ തന്മൊഴിയിലും നാട്ടുമൊഴിയിലും ഉറുമ്പാണ് വഴക്കം ) കൂട്ടത്തിൽ പറയട്ടെ,ഭാഷയിലെ ശരിതെറ്റുകൾ നിശ്ചയിക്കേണ്ടത് ഭാഷകരണ് എന്നാണ് എന്റെ മതം- അധികം മലയാളികൾക്കും സ്വീകാര്യമെങ്കിൽ ഒരു ഒരു പലവുരുവന്നോട്ടേ ബിനു (സംവാദം) 09:13, 15 ജൂൺ 2012 (UTC)Reply

കവിയും പ്രസാധകനുമായിരുന്ന പന്തളം കേരളവർമ്മ ----------- എന്നു തുടങ്ങുന്ന ഒരു അംഗവാക്യമല്ല ഇത്. കവിയും പ്രസാധകനുമായിരുന്ന പന്തളം കേരളവർമ്മ എന്ന് പറഞ്ഞു അദ്ദേഹത്തിന്റെ ഒരു സംഭവമല്ല ഇവിടെ വിവരിക്കുന്നത്. കവികളിൽ ഒരാളായ പന്തളം കേരളവർമ്മയക്കുറിച്ച് വിക്കിപീഡിയ എന്ന സർവ്വവിജ്ഞാനകോശ ശൈലിയനുസരിച്ച് വിവരിക്കുന്നു. ഒരു ലേഖനത്തിൽ അദ്ദേഹത്തിനു പ്രാധാന്യം നൽകുന്നു. എന്നാൽ അയാൾ മാത്രമല്ല ലോകത്ത് കവിയായുള്ളത്. പലരിൽ ഒരാൾ മാത്രം. അതിനാൽ ഒരുവിനു പ്രാധാന്യം ഉണ്ട്. കേരളത്തിലെ ഒരു കവിയും പ്രസാധകനും ആയിരുന്നു മഹാകവി പന്തളം കേരളവർമ്മ എന്നറിയപ്പെടുന്ന കേരളവർമ്മ. ഇങ്ങനെയായാൽ അതിനൊരു ഭംഗിയില്ലേ--Roshan (സംവാദം) 09:42, 15 ജൂൺ 2012 (UTC)Reply

തീർച്ചയായും ഇല്ല. രോഷൻ എന്റെ കുറിപ്പ് പൂർണ്ണമായും വയിച്ചിട്ടില്ല

തിരുത്തുക

കവിയും പ്രസാധകനുമായിരുന്ന പന്തളം കേരളവർമ്മ ----------- എന്നു തുടങ്ങുന്ന ഒരു അംഗവാക്യം സങ്കല്പിക്കുക ഒരുപാടു കവികളിൽ ഒരു കവിമാത്രമാണു് പന്തളം എന്ന് ഒരു ചേർക്കുന്നതിൽ നിന്നു കിട്ടുന്നില്ല എന്നാണു് ഞാൻ സൂചിപ്പിച്ചത്.അല്ലാതെ അംഗവാക്യമാണെന്നല്ല.ദയവായി കുറിപ്പ് ഒന്നുകൂടി വയിച്ചു നോക്കൂ. ബിനു (സംവാദം) 11:51, 15 ജൂൺ 2012 (UTC)Reply


ഇത്തരം ചർച്ചകളിൽ, ഒരു വിഷയത്തിനു് ഒരു തലക്കെട്ട് എന്നതാണു് സാധാരണ സംവാദഫോർമാറ്റിന്റെ രീതി. ഓരോ അഭിപ്രായത്തിനുശേഷവും ഒപ്പിടുക, അടുത്ത അഭിപ്രായം (:) അടയാളം വെച്ച് ഇൻഡെന്റു ചെയ്യുക എന്നിങ്ങനെയായാൽ വിഷയക്രോഢീകരണവും വായനാസുഖവും കൂടും. ബിനു ശ്രദ്ധിക്കുമല്ലോ ViswaPrabha (വിശ്വപ്രഭ) (സംവാദം) 12:34, 15 ജൂൺ 2012 (UTC)Reply
ഈ വിഷയത്തിൽ എനിക്കു കൂടുതലൊന്നും പറയാനില്ല. വളരെ വ്യക്തമായ യുക്തിയോടെ, മലയാളത്തിലെ പ്രചുരപ്രചാരമായ പ്രയോഗരീതി എങ്ങനെയാണെന്നു മുകളിൽ വേണ്ടുവോളം വിശദീകരിച്ചിട്ടുണ്ടു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 12:34, 15 ജൂൺ 2012 (UTC)Reply

From English

തിരുത്തുക

I have added a lot more information on the Pandalam Kerala Varma English article. It would be good if someone can translate it here. -- Xrie (സംവാദം) 11:06, 27 ഡിസംബർ 2013 (UTC)Reply

"പന്തളം കേരളവർമ്മ" താളിലേക്ക് മടങ്ങുക.