സംവാദം:നമ്പൂതിരി
ഈ ലേഖനം ബിഷപ്മൂർ കോളജ് വിക്കിപോഷണയജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |
നമ്പൂതിരി എന്നത് ബ്രാഹ്മണരിലെ ഒരു സബ്സെറ്റ് ആണ് എന്നത് ശരി. നമ്പൂതിരിമാരുടെ പ്രത്യേകത എന്തെന്നാൽ, അവർ വൈഷ്ണവ ആരാധന നടത്തുന്നവരാണ്. (ശൈവ ആരാധകരും ഉണ്ട്, പക്ഷേ ഏറിയ പങ്കും വൈഷ്ണവമാണ്). ഈ ലേഖനം ഇത്തിരി ബയസ്ഡ് ആയിപോയോ എന്നൊരു സംശയം! പൊന്നമ്പലം 09:01, 30 ജനുവരി 2008 (UTC)
കേരളത്തിലെ എല്ലാ ബ്രാഹ്മണന്മാരേയും അങ്ങനെ പറയില്ലല്ലോ? അപ്പോൾ മറ്റുള്ളവർ ആരാണ് ഭട്ടതിരി, നമ്പ്യാതിരി, സാമൂതിരി എന്നിവർ?? ഈ തിരി എങ്ങനെ വന്നു. --ചള്ളിയാൻ 02:32, 8 ഡിസംബർ 2006 (UTC)
ചള്ളിയാൻ പറഞ്ഞത് അത്രക്ക് പോരാ, ബാക്കി ഞാൻ പറയാം. നമ്പ്യാർ, എമ്പ്രാന്തിരി, ഇളയത്, മൂതേടത്ത്, അയ്യർ, പോറ്റി,പിഷാരടി, പൊതുവാൾ, പുഷ്പക(ഉണ്ണി നമ്പൂതിരി) ഇവരെയൊക്കെ എന്തു ചെയ്യും?? ഞാൻ വേറെ 3 ,4 പേരെ കൂട്ടി ചേർക്കാൻ വിട്ടിട്ടുണ്ടോ???
--ജിഗേഷ് 05:08, 8 ഡിസംബർ 2006 (UTC)
അവരുടെ അധിനിവേസം വരെ ജാതിവ്യവസ്ഥ കർക്കശമല്ലാത്ത ഒന്നും ദൈവ വിശാസത്തിൽ അധിഷ്ഠിതവുമായിരുന്നു, എന്നാൽ അധിനിവേശത്തിനു ശേഷം ലോകത്തെങ്ങും കേട്ടിട്ടുപോലുമില്ലാത്ത ജാതി രീതികളിലേയ്ക്ക് അധ:പതിച്ചു.
ആമുഖത്തിലുള്ള ഒരു വാക്യം. ആരുടെ അധിനിവേശത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്? വ്യക്തതയില്ല. വിഷയലമ്പടന്മാരാരെങ്കിലും(Subject experts) ആമുഖം ഒന്നു തിരുത്തിയാൽ നന്നായിരുന്നു.മൻജിത് കൈനി 04:26, 23 മേയ് 2007 (UTC)
- സ്ത്രീലമ്പടൻ എന്നു കേട്ടിട്ടുണ്ട്. വിഷയലമ്പടൻ എന്നു പറയാമോ? :-) Simynazareth 05:28, 23 മേയ് 2007 (UTC)simynazareth
കേൾക്കാത്തത് അധികാം കേൾക്കാൻ പോവഞ്ഞട്ടായിരിക്കും. പുത്തകത്തിൽ അങ്ങനെ കൊടുത്തിട്ടുണ്ട് മാഷേ.. ഞാനിപ്പോൾ വായിച്ച് നിർത്തിയതേ ഉള്ളൂ --ദേവാൻഷി (ദേവൻറെ വംശത്തിൽ നിന്ന്) 16:16, 10 ജൂലൈ 2007 (UTC)
- സ്ത്രീലമ്പടന്റെ പര്യായമാണു് വിഷയലമ്പടൻ എന്നതു്.--എബി ജോൻ വൻനിലം 10:46, 3 ഒക്ടോബർ 2007 (UTC)
പ്രശസ്തരായ നമ്പൂതിരിമാരുടെ ലിസ്റ്റ് ഒന്നു ഒതുക്കി നിറുത്തിയാൽ നല്ലതു. എല്ലാ പ്രശസ്ത നമ്പൂതിരിമാരേയും ചേർക്കാൻ തുടങ്ങിയാൽ ഇതു എവിടെ പോയി നിൽക്കും. പ്രശസ്ത വ്യക്തികളുടെ ലിസ്റ്റിൽ ചേർക്കാവുന്ന എണ്ണത്തിന്റെ കാര്യത്തിൽ ഒരു നയം രൂപീകരിക്കേണ്ടതു അത്യാവശ്യം ആയിരിക്കുന്നു. --Shiju Alex 19:10, 12 സെപ്റ്റംബർ 2007 (UTC)
- ഈ ലിസ്റ്റിൽ അപ്രശസ്തരായവർ ഉണ്ടെങ്കിൽ അറിയിക്കുക/ഒഴിവാക്കാവുന്നതാണ്.മറ്റൊരു സമുദായത്തിലെ പ്രശസ്തരായവർക്കു പ്രത്യെകമായി പേജ് പോലും നിർമിക്കപ്പെട്ടിരിക്കുന്നു അനൂപൻ 19:15, 12 സെപ്റ്റംബർ 2007 (UTC)
പ്രശസ്തർ അപ്രശസ്തർ എന്നതിനേക്കൾ ഈ ലേഖനത്തിന്റെ ഫോക്കസ് നഷ്ടപ്പെടുന്നതാണ് പ്രശ്നം. പ്രശസ്തരായ പത്തു വ്യതികളെ ഒക്കെ ഈ ലേഖനത്തിൽ കൊടുക്കാം. ബാക്കി വരുന്നതൊക്കെ പ്രശസ്തരായ നമ്പൂതിരിമാരുടെ പട്ടിക എന്ന ഒരു താൾ ഉണ്ടാക്കി അങ്ങോട്ട് മാറ്റാം. ഈഴവരിലെ പ്രശസ്തർക്കു ഇപ്പോൾ തന്നെ ഒരു താൾ ഉണ്ട്.
ഇതേ പോലുള്ള ലേഖനങ്ങളിലെ ലിസ്റ്റ് നിയന്ത്രിച്ചില്ലെങ്കിൽ ലേഖനത്തിന്റെ ഉദ്ദേശം എന്താണോ അതു നടക്കാതാകും. പ്രശസ്തരായ നായന്മാർ എന്നോ മറ്റോ നായന്മാരെ കുറിച്ചുള്ള ലേഖനത്തിൽ വരുന്ന സ്ഥിതി ആലോചിച്ചേ. അതിനാൽ ഇക്കാര്യത്തിൽ വ്യക്തമായ ഒരു നയം ആവശ്യമാണ്. --Shiju Alex 19:29, 12 സെപ്റ്റംബർ 2007 (UTC)
- അംഗീകരിക്കുന്നു.പുതിയ താൾ തുടങ്ങാം.ഈ ലേഖനത്തിലെ ചില വരികൾക്ക് വിക്കിപീഡിയയുടെ സ്വഭാവം നഷ്ടമായിരിക്കുന്നു. ചില വ്യക്തമായ രാഷ്ട്രീയകാഴ്ച്ചപ്പാടുകളോടെ എഴുതപ്പെട്ടതു പോലെതോന്നുന്നു. അനൂപൻ 19:34, 12 സെപ്റ്റംബർ 2007 (UTC)
- ലേഖനമെഴുതുന്നവര് സ്വയം ലേഖനത്തിന്റെ ലക്ഷ്യത്തെ മുന്‌നിര്ത്തി ഉദാഹരണങ്ങളെ നിയന്ത്രിക്കണമെന്നാണ് എന്റെ അഭിപ്രായം. പട്ടിക നിര്മ്മിച്ച് അധികമുള്ളത് അങ്ങോട്ടു നീക്കുന്നതായിരിക്കും നല്ലത്. --ജ്യോതിസ് 19:42, 12 സെപ്റ്റംബർ 2007 (UTC)
കേരളത്തിലെ ബ്രാഹ്മണന്മാരുടെ ജനസംഖ്യാവിവരം കണ്ടെത്തിച്ചേർക്കണം.--എബി ജോൻ വൻനിലം 10:46, 3 ഒക്ടോബർ 2007 (UTC)
ബ്രഹ്മണരാരൊക്കെയെന്നു തന്നെ നിശ്ചയമില്ലാത്തപ്പൊൾ സംഖ്യയെവിടുന്ന് കിട്ടാൻ! മുകളിൽ കൊടുത്ത ചില സംശയങ്ങുൾക്കുള്ള മറുപടി
- സാമൂതിരി നമ്പൂതിരിയല്ല, ക്ഷത്രിയനാൺ
- അയ്യർ, പിഷാരടി, പൊതുവാൾ, പുഷ്പക(ഉണ്ണി നമ്പൂതിരി) എന്നിവറ് നമ്പൂതിരിമാരല്ല. അയ്യർ ത്മിഴ് ബ്രഹ്മണനാൺ. മറ്റുള്ളവറ് അംബലവാസികളാൺ. പുഷ്പക ഉണ്ണീ എന്നല്ലാതെ ഉണ്ണീനമ്പൂതിരി എന്ന് അവരെ പറയാറില്ല. പുഷ്പകരല്ലാത്ത ഉണ്ണീമാരുമുണ്ട് - തിയ്യാട്ടുണ്ണീ (കൊട്ടാരത്തിൽ ശങ്കുണ്ണീ ഉൾപ്പെടുന്ന വിഭാഗം)
- ലേഖനത്തിൽ നിഷ്പക്ഷത കുറച്ചു കുറഞ്ഞോ എന്നു സംശയം. ഇംഗ്ലീഷ് വിക്കിപ്പീഡിയയൈല താളു കുറ്ക്കൂടി നല്ലതായി തോന്നുന്നു. (http://en.wikipedia.org/wiki/Namboodiri)--— ഈ തിരുത്തൽ നടത്തിയത് Unnikn (സംവാദം • സംഭാവനകൾ)
നിഷ്പക്ഷത
തിരുത്തുകസംശയിച്ചിരിക്കുന്നു--പ്രവീൺ:സംവാദം 12:31, 24 മാർച്ച് 2008 (UTC)
- സ്വന്തമായ അഭിപ്രായമല്ല ഇവിടെ എഴുതിയിരിക്കുന്നത്. ഗ്രന്ഥങ്ങളിൽ എന്താണോ കാണുന്നത് അതാണ് ചേർതതിരിക്കുന്നത്. നിഷ്പക്ഷത മാറ്റുന്നവർ തെളിവുകൾ ചേർത്ത ശേഷം മാറ്റാനപേക്ഷ. അല്ലാതെ ചരിത്രത്തെക്കുറിച്ച് അറിവില്ലാതെ നിഷ്പക്ഷമല്ല എന്ന് വാദിക്കരുത്. --ചള്ളിയാൻ ♫ ♫ 02:46, 25 മാർച്ച് 2008 (UTC)
“ | അവരുടെ അധിനിവേശത്തിനും പ്രവർത്തനങ്ങൾക്കും മുന്ന് കേരളത്തിലെ ജനങ്ങൾ ജാതിവ്യവസ്ഥ കർക്കശമായി പാലിക്കാത്തരും ജാതികൾ ജോലിയിൽ അധിഷ്ഠിതവുമായിരുന്നു. എന്നാൽ അവരുടെ അധിനിവേശത്തിനു ശേഷം ലോകത്തെങ്ങും കേട്ടിട്ടുപോലുമില്ലാത്ത ജാതി രീതികളിലേയ്ക്ക് അധ:പതിച്ചു. ചാതുർവർണ്ണ്യംഎന്ന സാമൂഹിക അനാചാരത്തിന്റെ വക്താക്കളായിരുന്നു അവർ. ബൗദ്ധജൈന വിഭാഗങ്ങള് അധഃപതിച്ചതും ഇവരുടെ ശ്രമഫലമായിട്ടാൺ.
സ്മൃതികളിലും വേദങ്ങളിലും മാത്രം അധിഷ്ഠിതമായ ജാതി വ്യവസ്ഥ കേരളത്തിൽ ആരംഭിച്ചു. കേരളത്തിലെ ജന്മിത്വ സമ്പ്രദായത്തിന് ജന്മം നൽകിയത്. കേരളം എന്ന സ്ഥലം ഉണ്ടായത് തന്നെ അവർക്ക് വേണ്ടിയാണെന്ന് സമർത്ഥിക്കാൻ വരെ കേരളോല്പത്തി, കേരളമാഹാത്മ്യം എന്നീ കൃതികളിലൂടെ അവർക്ക് കഴിഞ്ഞു. |
” |
ഒന്നാമത്തെ ഖണ്ഡികയില് നിന്നുള്ള ഉദാഹരണം,
അധിനിവേശം??
എന്തും ഏതും ബുദ്ധമതത്തിന്റെ കണ്ണിലൂടെ കാണരുത്. ബുദ്ധമതത്തിന്റെ നാശത്തിന് പൂരിതാവസ്ഥയില് അവരുടെ സ്വയമായ അധഃപതനവും നല്ല കാരണമായിട്ടുണ്ട്.
ചാതുര് വര്ണ്യം കേരളത്തില്(?) -നായന്മാര് ശൂദ്രരാണെന്നോര്ക്കുക. പരിവര്ത്തനത്തിന്റെ കാറ്റിലുണ്ടായ ആര്യന് (ചലച്ചിത്രം) പ്രതിഭാസത്തേ കുറിച്ചും എവിടേയും പരാമര്ശിച്ചുകണ്ടില്ല--പ്രവീൺ:സംവാദം 03:59, 25 മാർച്ച് 2008 (UTC)
1) കേരളത്തിൽ ബ്രാഹ്മണരും നായന്മാരും ഈഴവരുമെല്ലാം അധിനിവേശം ചെയ്തവരാണ്. അതും അടുത്ത നൂറ്റാണ്ടുകളിൽ. 2) ഈ ലേഖനത്തിൽ ബുദ്ധമതത്തിന്റെ കണ്ണിലൂടെയുള്ള കാഴ്ചപ്പാട് ഇല്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം (ബുദ്ധമത്തത്തെക്കുറിച്ചലല്ല ലേഖനം, അതിന്റെ അധഃപതനവും മറ്റും ഇവിടെ വിഷയമാക്കണ്ട) 3) ആര്യൻ പ്രതിഭാസത്തെക്കുറിച്ചും ചലച്ചിത്രത്തെക്കുറിച്ചും അറിയാവുന്നവർ എഴുതുക. --ചള്ളിയാൻ ♫ ♫ 04:35, 25 മാർച്ച് 2008 (UTC)
- 1)ബലപ്രയോഗത്തിലൂടെ ഇടിച്ചുകയറി സ്ഥിരതമസമാക്കലല്ലേ അധിനിവേശം?? 2) "ബൗദ്ധജൈന വിഭാഗങ്ങള് അധഃപതിച്ചതും ഇവരുടെ ശ്രമഫലമായിട്ടാണ്" ഈ വാക്യം കണ്ടാല് നമ്പൂതിരിമാര് മാത്രമാണ് നാശത്തിന് കാരണം--പ്രവീൺ:സംവാദം 10:19, 25 മാർച്ച് 2008 (UTC)
താങ്കൾക്ക ആ അഭിപ്രായമില്ലെങ്കിലും അതാണ് മിക്ക ചരിത്രകാരന്മാരും വാദിക്കുന്നത്. അല്ല എന്നുള്ള അഭിപ്രായം നിരത്തിയാൽ ലേഖനത്തിലെ അസന്തുലിതാവസ്ഥക്ക് പരിഹാരം ഉണ്ടാക്കാമായിരുന്നു. --ചള്ളിയാൻ ♫ ♫ 07:08, 26 മാർച്ച് 2008 (UTC)
- ;-) ,ക്ഷമിക്കണം പുസ്തകങ്ങള് ഒന്നും എന്റെ കൈയിലില്ല. ബുദ്ധമതം രണ്ടായി പിരിഞ്ഞ് തമ്മില് തല്ലി, ഇരുന്നപ്പൊള് ബെറ്റര് ഓപ്ഷന് എന്ന നിലയിലും രാജാക്കന്മാരുടെ പിന്തുണയോടെയും ഹിന്ദൂവിസം വീണ്ടും ശക്തിപ്രാപിച്ചു എന്ന് വായിച്ചിട്ടുണ്ട്. നമ്പൂതിരിമാരെ മാത്രം കുറ്റം പ്റയുന്നത് ശരിയല്ല --[[User:Prave--Dvellakat 10:26, 2 നവംബർ 2010 (UTC)--Dvellakat 10:26, 2 നവംബർ 2010 (UTC)--Dvellakat 10:26, 2 നവംബർ 2010 (UTC)enp|പ്രവീൺ]]:സംവാദം 11:43, 26 മാർച്ച് 2008 (UTC)
ബുദ്ധമതത്തിന്റെ തകർച്ചയല്ല ഈ വിഷയം പ്രതിപാദിക്കുന്നത്. നമ്പൂതിരിമാരെ കുറ്റം പറയുന്നുമില്ല. താങ്കൾ എന്തിനാണ് മറ്റു വിഷയങ്ങൾ ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്നറിയുന്നില്ല. --ചള്ളിയാൻ ♫ ♫ 13:30, 26 മാർച്ച് 2008 (UTC)
- ചള്ളിയാ വളരെ ബയസ്ഡ് ആണ് ആ വാചകം, ലേഖനത്തിലുള്ളതുമാണ്. അര്ദ്ധസത്യമായി മിസ്ലീഡ് ചെയ്യുന്നത്. ഇത് മറ്റുവിഷയമാണെങ്കില് ലേഖനത്തില് നിന്ന് തന്നെ ആ വാക്യം നീക്കം ചെയ്യുക--പ്രവീൺ:സംവാദം 03:26, 27 മാർച്ച് 2008 (UTC)
- ഇതിൽ പോയിന്റ് ഓഫ് വ്യൂ എന്ന ടാഗ് മാറ്റുന്നു. ലേഖനത്തിലെ സംശയം പറഞ്ഞിട്ടുള്ള ഭാഗങ്ങളിലെല്ലാം തെളിവ് ചേർത്തിട്ടുണ്ട്. എവിടേയോ വായിച്ചിട്ടുള്ള ഓർമ്മ വച്ച് ഇത് സന്തുലിതമല്ല എന്ന് വാദിക്കുന്നതിൽ കഴമ്പില്ല. --ചള്ളിയാൻ ♫ ♫ 05:47, 25 മാർച്ച് 2009 (UTC)
- ഇതു (നമ്പൂതിരി എന്ന ലേഖനം) ചിലയിടത്തെങ്കിലും വസ്തുതകൾക്കു നിരക്കുന്നില്ല എന്ന് പറയുന്നതിൽ വിഷമമുണ്ട്.
1. അധിനിവേശം- നമ്പൂതിരി മറ്റേതൊരു മലയാളിയിൽ നിന്നും നരവംശശാസ്ത്രപരമായോ, സാമൂഹികമായൊ വേറെ അല്ല. വിദ്യാഭ്യാസം തന്നെയാൺ അവരെ മുന്നിലെത്തിച്ചത്. വിദ്യാ രാജസു പൂജ്യതെ എന്നുള്ള്തുകൊണ്ട് രാജപ്രിയരുമായി. 2. സ്വത്ത് തട്ടിയെടുത്തു- നമുക്കറിയാം അടുത്ത്കാലം വരെ കൃഷി എന്നാൽ പാടത്താൺ. കരഭുമി എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. നികുതി കൊടുക്കുകയും വേണം. റബറായതോടെയാൺ കരഭൂമി വിലപിടിപ്പുള്ളതായത്. രാജപുരുഷന്മാർ അതുകൊണ്ടു അത ആരുടെയെങ്കിലും പേരിൽക്കൂട്ടാൻ എഴുതിവെക്കും എന്നു പേടിച്ച് മാറിനടക്കുക് എന്നതാൺ സാമാന്യരീതി അന്ന്, നെല്ലു വരുമാനമുള്ളവർ എന്ന നിലക്കു നികുതി നൽകുന്ന ചുമതലയാൺ ജന്മിമാർ ഏറ്റെടുത്ത്ത. 3. മാംസാഹാരികളായ ബ്രാഹ്മണൻ സസ്യാഹാരിയായിട്ടാൺ ബുദ്ധമതത്തിന്റെ അഹിംസാസിദ്ധാന്തത്തെ തോല്പിച്ചത്. (ഒരുനേരത്തെ വറുത്ത മീനിന്റെ (അഭാവത്തിന്റെ) ശക്തി അറിയുന്നവർക്ക് പൂർണ്ണസസ്യാഹാരിയാകുന്നതിന്റെ വിഷമം മനസ്സിലാവും) അതായതു തിക്ച്ചും ആർജവത്തോടെ, ജ്ഞാനം കൊണ്ടും (വിദ്വത്സദസ്സുകളിൽ വാദമുഖങ്ങളെ ഖണ്ഡിച്ച്), ശീലം കൊണ്ടും (ബൗദ്ധരുടെ പ്രധാനആശയങ്ങളെ സ്വാംശീകരിച്ചും)തന്നെയാൺ ബുദ്ധമതത്തെ ഇല്ലാതാക്കിയത്.--ദിനെശ് ♫ ♫ 15:47, 1 നവമ്പർ 2010 (UTC)
ആചാരവ്യത്യാസങ്ങൾ
തിരുത്തുക- മറ്റു ബ്രാഹ്മണർ രണ്ടിഴയുള്ള പൂണൂൽ ധരിക്കുമ്പോൾ നമ്പൂതിരിമാർക്ക് ഒരിഴയേ ഉള്ളൂ.
- മറ്റു ബ്രാഹ്മണർ വസ്ത്രം ധരിക്കാതെ കുളിക്കുവാൻ പാടില്ല എന്നാൽ നമ്പൂതിരിമാർക്ക് വസ്ത്രം ധരിച്ചുള്ള കുളി നിഷിദ്ധമാണ്.
- കുളിക്കുമ്പോൾ മറ്റു ബ്രാഹ്മണർ മന്ത്രം ജപിക്കണം, എന്നൽ നമ്പൂതിരിമാർക്ക് യാതൊരു ദേവസംകല്പവും കൂടാതെയുള്ള കുളിയാണ്.
- മതകർമ്മങ്ങൾ ചെയ്യുമ്പോൾ എല്ലാ ബ്രഹ്മണരും മന്ത്രങ്ങൾ അറിയാമെങ്കിലും മറ്റൊരു പുരോഹിതൻ പറയുന്നത് ഏറ്റുചൊല്ലുകയാണ് വേണ്ടത് എന്നാഅൽ നമ്പൂതിരിക്ക് മറ്റൊരു പുരോഹിതൻ പാടില്ല.
ഇവിടെ സൂചിപ്പിച്ചിരിക്കുന്ന വാദഗതികൾ എല്ലാം തെറ്റാണെന്നു എനിക്കു തോന്നുന്നു. നമ്പൂതിരിമാരുടെ പൂണൂലിൽ 3 ഇഴകൾ ഉണ്ട്. രണ്ടാമത്തെ വാദഗതിയും തെറ്റാണ് . നമ്പൂതിരിമാർ കൗപീനം ഉടുത്തെങ്കിലും വേണം കുളിക്കാൻ എന്നാണ് ആചാരങ്ങൾ പറയുന്നത്.മൂന്നാമത്തെ വാദഗതിയും അതുപോലെ തന്നെ. നമ്പൂതിരിമാർ കുളിക്കുമ്പോൾ
“ | ദധിക്രാവിണ്ണോ അകാരിഷം
ജിഷ്ണോരസ്യസ്യ വാചിന |
” |
എന്നു തുടങ്ങുന്ന മന്ത്രം ജപിച്ച് തലയിലേക്ക് വെള്ളം തെളിക്കാറുണ്ട്. അതിനു ശേഷം രാവിലെയോ വൈകുന്നേരമോ എന്നതനുസരിച്ച് ഊക്ക എന്ന ചടങ്ങും ചെയ്യാറുണ്ട്. നാലാമത്തെ വാദം നമ്പൂതിരിമാരുടെ ചടങ്ങുകളിൽ പുരോഹിതർ പാടില്ല എന്നതാണ്. അതും തെറ്റു തന്നെ. നമ്പൂതിരിമാരുടെ ജീവിതത്തിലെ പ്രധാന ചടങ്ങുകളായ ഉപനയനം, വേളി തുടങ്ങിയവക്ക് പുരോഹിതൻ അഥവാ ഓതിക്കൻ(നമ്പൂതിരി ഭാഷയിൽ ഓയ്ക്കോൻ എന്നു പറയും) നിർബന്ധമാണ്. --അനൂപൻ 05:15, 25 മാർച്ച് 2008 (UTC)
- മേൽ പറഞ്ഞ അനാചാരങ്ങൾ 64 എൺണമുണ്ട്. അത് പരശുരാമൻ, ശ്രീശങ്കരാചാര്യർ എന്നിവരാൽ നിർമ്മിതമേന്നാണ് പറയപ്പെടുന്നത്. വില്യം ലോഗന്റെ മലബാർ ഗസറ്റിയറിൽ ഉള്ളതാണ് അവ. പ്രൊ. പി.സി. കർത്താ യുടെ ആചാരാനുഷ്ഠാന കോശം എന്ന വിജ്ഞാന കോശത്തിലും അത് പറയുന്നുണ്ട്. ഉപനയന സമയത്ത് ഉണ്ണി മന്ത്രങ്ങളിൽ പാരതമ്യനല്ലാത്തതിനാലായിരിക്കണം ഓതിക്കൻ.. മറ്റു സമയങ്ങളിൽ അതൊന്നും പാടില്ലെന്നായിരുന്നു. എന്നാൽ ഇന്ന് 64 അനാചാരങ്ങളൊന്നും നിലവിലില്ല. അതിനാലായിരിക്കണം അനൂപൻ ഇന്ന് കാണുന്നതിൽ നിന്നും എഴുതിയിരിക്കുന്ന കാര്യങ്ങൾ വ്യത്യസതമാവുന്നത്... --ചള്ളിയാൻ ♫ ♫ 10:07, 25 മാർച്ച് 2008 (UTC)
ഒരു കുറിപ്പ്
തിരുത്തുകഈ ലേഖനത്തിൽ ഇന്ദുലേഖയിലെ സൂരി നമ്പൂതിരിയെ പരാമർശിച്ചു കണ്ടില്ല. എനിക്കു തോന്നുന്നു, വിഷയലമ്പടന്മാരാണ് നമ്പൂതിരിമാർ എന്നത് ചന്ദുമേനോന്റെ സൂരി നമ്പൂതിരിയെ കണ്ടിട്ടായിരിക്കണം പറഞ്ഞു തുടങ്ങിയത് എന്നാണ്.--സുഗീഷ് 06:49, 25 മാർച്ച് 2008 (UTC)
64 അനാചാരങ്ങൾ/ആചാരങ്ങൾ
തിരുത്തുകവില്യം ലോഗനും പ്രൊ. കർത്തായും എഴുതിയിരിക്കുന്നത് നോക്കി എഴുതുന്നത്..
- പല്ലുതേക്കുവാൻ കോൽ ഉപയോഗിക്കരുത്.. (ഇത് അവർടെ ക്രമം തന്നെയാണ്. പല്ലായത് കൊണ്ട് ഞാൻ തിരഞ്ഞെടുത്ത് ആദ്യമാക്കിയതല്ല)
- മുണ്ടു ചുറ്റിക്കുളിക്കരുത്
- ചുറ്റിയ മുണ്ട് കൊണ്ട് ശരീരം തുടക്കരുത്
- സൂര്യൻ ഉദിക്കും മുൻപേ കുളിക്കരുത്.
- രാത്രി വച്ച വെള്ളം പിറ്റേന്ന് ഉപയോഗിക്കരുത്
- കുളിക്കും മുന്ന് അന്നം പാകം ചെയ്യരുത്
- കുളിക്കുമ്പോൾ ഒന്നും സൻകല്പിക്കരുത്
- ഒരു ക്രിയക്ക് എടുത്ത വെള്ളത്തിന്റെ ബാക്കി മറ്റൊന്നിന് ഉപയോഗിക്കരുത്
- അന്യനെ തൊട്ടാൽ കുളിക്കണം
- അന്യന്റെ അടുത്തു ചെന്നാൽ കുളിക്കണം
- ശുദ്ധം മാറിയ കുളം, കിണർ തൊട്ടാൽ കുളിക്കണം
- അടിച്ച ദിക്കിൽ വെള്ളം തളിക്കാതെ ചവിട്ടരുത്.
- ഭസ്മം നെറ്റിയിൽ പ്രത്യേകമായി ധരിക്കണം
- മന്ത്രം താൻ തന്നെ ഉച്ചരിക്കണം. അതിനു മറ്റൊരാളെ ആശ്രയിക്കരുത്
- തണുത്ത ചോറ് ഉണ്ണരുത്
- കുട്ടികൾ ഉണ്ടതിന്റെ ബാക്കി കളയണം
- ശിവനു നേദിച്ചതിന്റെ ഭക്ഷിക്കരുത്......ബാക്ക് പിന്നെ.
--ചള്ളിയാൻ ♫ ♫ 07:14, 26 മാർച്ച് 2008 (UTC)
ഒരു വിഭാഗത്തിൻറെ ആചാരങ്ങളെ നമുക്ക് അനാചാരം എന്ന് പറയാൻ ഒക്കില്ല, അവരുടെ വീക്ഷണത്തിൽ ഇത് ആചാരമാണ് വിശ്വാസമാണ്..എൻറെ വീക്ഷണത്തിൽ ഇതിൽ പല കാര്യങ്ങളും നല്ലതാണ്.. ഇതൊന്ന് കമ്പ്ലീറ്റ് ചെയ്യൂ ചള്ളിയൻ 77.30.43.7
മുകളിൽ 1. "പല്ലുതേക്കുവാൻ കോൽ ഉപയോഗിക്കരുത്" - കോൽ മോണകളിൽ മുറിവുണ്ടാക്കും. ഇത് മനുസ്മൃതിയിലും പറഞ്ഞിട്ടുണ്ട് - നമ്പൂതിരിമാരുടെ മാത്രം രീതിയല്ല. 2. "മുണ്ടു ചുറ്റിക്കുളിക്കരുത്" മുണ്ട് ചുറ്റിയല്ല, അടിവസ്ത്രം മാത്രമെ ധരിക്കാവൂ - ഇവിടെ കൗപീനം. 14. "മന്ത്രം താൻ തന്നെ ഉച്ചരിക്കണം. അതിനു മറ്റൊരാളെ ആശ്രയിക്കരുത്" - പകരം മറ്റൊരാളാവരുത് എന്ന് അർത്ഥം. ഒരാൾ ചൊല്ലിക്കൊടുക്കാം - തെറ്റിയാൽ പറഞ്ഞും കൊടുക്കാം. 15. "തണുത്ത ചോറ് ഉണ്ണരുത്" - ആയുർവേദമതപ്രകാരം തണുത്തത് ഒന്നും ഭക്ഷ്യയോഗ്യമല്ല. പാകം ചെയ്ത് ഏതാനും മണിക്കൂറിനകം കഴിച്ചിരിക്കണം (കൃത്യം കണക്ക് അറിയില്ല) 17. "ശിവനു നേദിച്ചതിന്റെ ഭക്ഷിക്കരുത്" - നമ്പൂതിരിമാർ ശൈവ-വൈഷ്ണവ വ്യത്യാസം കാണിച്ചിരുന്നോ എന്ന് സംശയമാണ്.
മുകളിലെ എല്ലാത്തിനും 'എന്തുകൊണ്ട്' എന്ന ഉത്തരം ഉക്തിസഹമായി നൽകാൻ കഴിയും. --- Rakeshnamboo (സംവാദം) 06:24, 16 ജൂൺ 2012 (UTC)
ഉപജാതികൾ, ഉപ-ഉപജാതികൾ, ഉപ-ഉപ-ഉപജാതികൾ
തിരുത്തുകഅത് ഏതൊക്കെയാണന്നറിയാവുന്നവർ നല്ലൊരു പട്ടികയാക്കിയാൽ വിഭാഗൺഗളും തരങ്ങളും ഒന്നാക്കാമായിരുന്നു.--Arayilpdas 15:10, 25 മാർച്ച് 2009 (UTC)
- ലേഖനം ഇപ്പഴും എപ്പോഴും സന്തുലിതമല്ലേ?
പയ്യന്നൂരിലെ നമ്പൂതിരിമാർ മരുമക്കത്തായികളായിരുന്നു എന്ന് കേട്ടിട്ടുണ്ട്, എന്തെങ്കിലും കുളൂ? --ചള്ളിയാൻ ♫ ♫ 17:01, 30 മാർച്ച് 2009 (UTC)
- എനിക്കറിയാവുന്ന പയ്യന്നൂരിലെ ഇല്ലങ്ങളിലൊന്നും മരുമക്കത്തായം കണ്ടിട്ടില്ല. നിലനിന്നിരുന്നോ എന്നുറപ്പില്ല. അന്വേഷിക്കാം--Anoopan| അനൂപൻ 07:07, 31 മാർച്ച് 2009 (UTC)
പയ്യന്നൂർ ഗ്രാമത്തെപ്പറ്റി നമ്പൂതിരി.കൊം (http://www.namboothiri.com/articles/settlement.htm) ഇപ്പ്രകാരം പറഞ്ഞിരിക്കുന്നു - "ഇത് വടക്കേ അറ്റത്തുള്ള പുരാതന നമ്പൂതിരി വാസസ്ഥലമാണ. മരുമക്കത്തായം പിന്തുടരുന്നു എന്നതാൺ ഈ ഗ്രാമത്തിന്റെ പ്രത്യേകത. കേരളത്തിൽ, ചിലപ്പോൾ ഭാരതത്തിൽ തന്നെ, മരുമക്കത്തായം പിന്തുടരുന്ന ബ്രാഹ്മണർ ഇവർ മാത്രമാൺ. കേരളത്തിൽ താമസമാക്കിയ ആര്യ ബ്രാഹ്മണരോട്, തന്റെ മാതൃഹത്യാപാപം പോക്കുന്നതിനായി മരുമക്കത്തായം സ്വീകരിക്കാൻ പരശുരാമൻ അപേക്ഷിക്കുകയും പയ്യന്നൂർ ഗ്രാമക്കാർ മാത്രം തയ്യാറാകുകയും ചെയ്തു എന്ന് പറയപ്പെടുന്നു. എന്നാൽ, ഇതുകൊണ്ടുതന്നെ, ഈ ഗ്രാമക്കാർ തരംതാഴ്ത്ത്പ്പെട്ടവർ ആയിത്തീർന്നു."
മരുമക്കത്തായ നിയമം മൂലം നിരോധിച്ച്തിനാലോ എല്ലാവരുമായി പൊരുത്തപ്പെടാനോ മറ്റോ ആയിരിക്കണം ഇന്നു ആരും ആചരിക്കത്തത് . -- Rakeshnamboo (സംവാദം) 06:12, 16 ജൂൺ 2012 (UTC)
തിരി എന്നത് ശ്രീ എന്നതിന്റെ രൂപഭേദമാണെന്നൊരു പക്ഷമുണ്ട്.ചുവപ്പുകരയുള്ള പരുക്കൻ തോർത്ത് ചുവപ്പുകരക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ? കുളികഴിഞ്ഞാൽ മുടിയുടെ തുമ്പു മാത്രം കെട്ടിയിരിക്കും. ഇങ്ങനെ ഉണ്ടോ? ഏതോ സിനിമാഗാനത്തെ ഓർമപ്പെടുത്തുന്നു.സൂര്യോദയത്തിനു മുൻപുള്ള കുളി നിർബന്ധമായിരുന്നു. ഊക്കുക എന്നൊരേർപ്പാടുണ്ട്.ഇത് വെളിച്ചമാവുന്നതിനു മുൻപ് കഴിഞിരിക്കണം.സന്ധ്യാവന്ദനവും ജപവും എല്ലാം വെളിച്ചമാവുന്നതു വരെ അതായത് രോമം കാണാറാവുന്നതു വരെ ചെയ്യണം എന്നതാണ് കണക്ക്— ഈ തിരുത്തൽ നടത്തിയത് Salini (സംവാദം • സംഭാവനകൾ)
പ്രശസ്തർ
തിരുത്തുകപ്രശസ്തരുടെ ലിസ്റ്റിൽ മലയാളം വിക്കിയിൽ ലേഖനമുള്ളവരെ മാത്രം നിർത്തി ബാക്കി എല്ലാം നീക്കം ചെയ്യാൻ ഉദ്ദേശിക്കുന്നു. അഭിപ്രായമറിയിക്കുക. --അനൂപ് | Anoop 07:18, 21 സെപ്റ്റംബർ 2011 (UTC)
ചിത്രം
തിരുത്തുകഈ ലേഖനത്തിന് ഇ.എം.എസ്സിന്റെ ചിത്രം ചേർത്തിരിക്കുന്നത് ശരിയല്ല..പഴയ നമ്പൂതിരിമാരുടെ പാർമ്പര്യ വേഷമുള്ള ആരെങ്കിലും വേണം ..--Vijayakumarblathur (സംവാദം) 17:22, 19 ഓഗസ്റ്റ് 2012 (UTC)
സ്ത്രീകളുടെ വസ്ത്രധാരണം
തിരുത്തുക- ഇവിടെ കൊടുത്തിരിക്കുന്നത്, സാധാരണ ഇരട്ടമുണ്ടുടുത്ത് മാറുമറയ്ക്കാനായി നേര്യതുമായിരുന്നു വസ്ത്രധാരണരീതി എന്നാണ്.
- ചേലപ്പുതപ്പുകൊണ്ട് ഉടലാകെ മൂടി എന്ന് ഇവിടെ
ചിത്രീകരണങ്ങളും വിവരണങ്ങളുമനുസരിച്ച് രണ്ടാമത്തേതല്ലേ കൂടുതൽ യോജിച്ചത്? --Vssun (സംവാദം) 07:55, 25 ജനുവരി 2013 (UTC)
അധിനിവേശമോ ഉപനിവേശമോ?
തിരുത്തുകനമ്പൂതിരിമാരുടെ അധിനിവേശം എന്നു പറയുന്നത് ശരിയല്ല.കീഴടക്കിയല്ല അവരിവിടെ പാർപ്പുറപ്പിച്ചത്,ഇങ്ങോട്ട് കുടിയേറി താമസിക്കുകയായിരുന്നു എന്നുവേണം കരുതാൻ ബിനു (സംവാദം) 08:30, 25 ജനുവരി 2013 (UTC)
പ്രവൃത്തിയിലും സാത്വികത പാലിക്കാൻ നമ്പൂതിരിബാദ്ധ്യസ്ഥനാണ്. ഇതുവരെയും ഒരു ക്രിമിനൽ കേസ് ഒരു
തിരുത്തുകപ്രവൃത്തിയിലും സാത്വികത പാലിക്കാൻ നമ്പൂതിരിബാദ്ധ്യസ്ഥനാണ്. ഇതുവരെയും ഒരു ക്രിമിനൽ കേസ് ഒരു നമ്പൂതിരിക്ക് നേരെ വന്നിട്ടില്ലെന്നത് ആ സമൂഹത്തിന്റെ സാത്വികതക്ക് തെളിവാണ്,
--ഇതിനു എന്തു ആധികാരികത ആണു ?? --Jeevanism (സംവാദം) 14:32, 1 ഫെബ്രുവരി 2018 (UTC)
- താഴെക്കൊടുത്തിരിക്കുന്ന ഭാഗങ്ങൾ ലേഖനത്തിൽ നിന്നും നീക്കം ചെയ്യുന്നു
നമ്പൂത്രിരി പ്രത്യേകതകൾ
തിരുത്തുക- നമ്പൂതിരി സമൂഹം കേരളത്തിലെ ഒറ്റപ്പെട്ട സമൂഹമാണ്. അടുത്ത കാലം വരെയും മറ്റ് വിഭാഗങ്ങളുമായുള്ള ബന്ധത്തിൽ പിറക്കുന്നവരെ നമ്പൂതിരിയായി കണക്കാക്കിയിരുന്നില്ല. മറ്റ് വിഭാഗങ്ങളിൽ ഇന്നും ദത്തും പതിവില്ല. അതുകൊണ്ട് നമ്പൂതിരി സമൂഹം ഒരു പ്രത്യേക സമൂഹമായി കണക്കാക്കാം.
- സമൂഹത്തിന്റെ കെട്ടുറപ്പ് വളരെ ദൃഢമായിരുന്നു. സമൂഹത്തിന്റെ നിയമത്തിനു നിരക്കാത്ത പ്രവൃത്തികൾ സമൂഹ ഭ്രഷ്ടിനു തന്നെ കാരണമായിരുന്നു.
- നമ്പൂതിരി ഏറ്റവും നിഷ്കർഷിച്ചിരുന്ന ഒരു കാര്യം ശുദ്ധം എന്നായിരുന്നു. ആന്തരികവും ബാഹ്യവുമായ ശുദ്ധിയെ സംബന്ധിക്കുന്ന ആശൗചം എന്നത് വളരെ നിഷ്കർഷയോടെ പാലിച്ചിരുന്നു. പുല, വാലായ്മ, തീണ്ടൽ , തൊടീൽ, തീണ്ടാരി, ഈ വിഷയം കൈകാര്യം ചെയ്യുന്ന ആശൗച ദീപിക, ആശൗചചന്ദ്രിക പോലുള്ള പുസ്തകങ്ങൾ പോലും രചിക്കപ്പെട്ടിരുന്നു.
- ഭക്ഷണത്തിലും വാക്കിലും കർമ്മത്തിലും സാത്വികത നിഷ്കർഷിക്കപ്പെട്ടിരുന്നു. വൈദ്യം കൈകാര്യം ചെയ്യുന്നവരെ പതിത്വം കൽപ്പിച്ചു മാറ്റി നിർത്തിയതിനു കാരണം അവർ ശല്യചികിത്സ (സർജറി) പോലുള്ള സാത്വികേതരകർമ്മങ്ങൾ ചെയ്യുന്നു എന്നതാണ്. രാജസമായ പൂജയും (മത്സ്യം മദ്യം മാംസം പോലുള്ളവ ഉപയോഗിച്ചുള്ളത്) നമ്പൂതിരിക്ക് നിഷിദ്ധമായിരുന്നു. കുട്ടിച്ചാത്തൻ, മറുത, ചുടലയക്ഷി പോലുള്ളവവരെ ഉപാസിക്കുന്നതും നിഷിദ്ധമായിരുന്നു.
- സസ്യാഹാരിയാകണം എന്നതുപോലെത്തന്നെ ശുദ്ധമ്മായേ ഭക്ഷണം കഴിക്കൂ എന്നതും നിഷ്കർഷിക്കപ്പെട്ടിരുന്നു. അതിനു വിരുദ്ധമായി പ്രവൃത്തിച്ചാൽ പ്രായ്ശ്ചിത്തം, പരിഹാരം പോലുള്ളതും വിധിക്കപ്പെട്ടിരുന്നു.
- നിന്ദ്യമായ ഒരു കർമ്മവും നമ്പൂതിരി ചെയ്യുമായിരുന്നില്ല. വേശ്യാവൃത്തി, ഭിക്ഷാടനം , തോട്ടിപ്പണീ, ദാസ്യവൃത്തി എന്നിവ ചെയ്യില്ലായിരുന്നു.
- പ്രവൃത്തിയിലും സാത്വികത പാലിക്കാൻ നമ്പൂതിരിബാദ്ധ്യസ്ഥനാണ്. ഇതുവരെയും ഒരു ക്രിമിനൽ കേസ് ഒരു നമ്പൂതിരിക്ക് നേരെ വന്നിട്ടില്ലെന്നത് ആ സമൂഹത്തിന്റെ സാത്വികതക്ക് തെളിവാണ്,
ഇതിനു എന്തു ആധികാരികത ???
- പരസ്പരം ഉള്ള വിശ്വാസം നമ്പൂതിരിസമൂഹത്തിന്റെ പ്രത്യേകത ആണ്. കേരളം മുഴുവൻ നമ്പൂതിരിയാണെന്ന പേരിൽ ഏത് ഇല്ലത്തും കയറി ചെല്ലാം ഊണും ഉടുപ്പും കിടപ്പും അവിടെ സൗജന്യമായി ലഭിക്കും. അതിഥിയായികുറച്ചുദിവസം അവിടെ തങ്ങുന്നതിനും സാധ്യ്മാകും. സ്വന്തം ഗൃഹത്തിൽ എന്നതുപോലെ തന്റെ തേവാരങ്ങൾക്കുള്ള വ്യവസ്ഥയും അവിടെ ലഭ്യമാണ്.
- നമ്പൂതിരിയുടെ മറ്റൊരു പ്രത്യേകത അയാളൂടെ ലാളിത്യമാണ്. ഏതു വലിയ ജന്മിക്കും വസ്ത്രം ഒരു ചെറിയ മുണ്ടും കോണകത്തിലും ഒതുങ്ങുന്നു. കഞ്ഞിയും ഉപ്പിലിട്ടതും ആയാൽ സാധാരണഭക്ഷണമായി.
- നമ്പൂതിരി ഇല്ലങ്ങളിലെ മറ്റൊരു പ്രത്യേകത അതിഥികൾക്കായി എണ്ണയും വസ്ത്രവും കോണകവും കുളക്കടവിൽ അലക്കി വക്കുന്ന സമ്പ്രദായമാണ്. യാത്രക്കാരായും അദ്ധ്യാപകനായും പരികർമ്മിയായും എല്ലാം അവിടെ താമസിക്കുന്നവർക്ക് ഇതൊന്നും സ്വന്തമായി കൊണ്ടുനടക്കേണ്ട കാര്യം ഇല്ല. അല്ലെങ്കിൽ സ്വന്തമെന്നുപറയാൻ അടിവസ്ത്രം പോലും കരുതാത്തവനായിരുന്നു നമ്പൂതിരി. സോഷ്യലിസ്റ്റ് സങ്കല്പത്തോട് അടുത്ത് നിൽക്കുന്ന ഒരു വ്യവസ്ഥയായി ഇതിനെ വിലയിരുത്താവുന്നതാണ്.
കൃത്യമായി എഴുതുക
തിരുത്തുകകേരളം എന്ന് പറുയന്നത് വിഡ്ഢിത്തം ആണ്.
മലബാറ്, കൊച്ചിൻ, തിരുവിതാംകൂർ എന്ന മൂന്ന് വ്യത്യസ്ത പ്രദേശങ്ങളിലുള്ള ജനങ്ങളെ ആകെക്കൂടെ കുഴച്ചിട്ട് എഴുതരുത്.