സംവാദം:തിരുവിതാംകൂറിലെ നികുതികൾ

ഓ, നികുതികൾ - തലക്കെട്ടു കണ്ട് എന്തെല്ലാമോ വിചാരിച്ചുപോയി. ;) --Vinayaraj (സംവാദം) 01:15, 27 ഏപ്രിൽ 2013 (UTC)Reply

ആശയക്കുഴപ്പമൊഴിവാക്കാൻ തലക്കെട്ട് തിരുവിതാംകൂറിലെ നികുതികൾ എന്നാക്കിയാലോ?--സിദ്ധാർത്ഥൻ (സംവാദം) 02:41, 27 ഏപ്രിൽ 2013 (UTC)Reply
float + checkY ചെയ്തു --Vssun (സംവാദം) 03:04, 27 ഏപ്രിൽ 2013 (UTC)Reply
float ഇവ എല്ലാം തന്നെ യഥാർത്ഥത്തിൽ നികുതികളായിരുന്നില്ല. സാമാന്യം എല്ലാർക്കും ഒരു പോലെ, ഒരേ നിരക്കിൽ ബാധകമായ, മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള നിരക്കുകളുള്ള രാജ്യാദായങ്ങളെയാണു് നികുതികൾ എന്നുദ്ദേശിക്കുന്നതു്. മറ്റുതരം വരുമാനങ്ങളാണു് കരങ്ങൾ, ചുങ്കങ്ങൾ,പാട്ടം, തലവരി, കാണം തുടങ്ങിയവ. (സൈറ്റേഷൻ തൽക്കാലം ഇല്ല!). ഈ അർത്ഥത്തിൽ വ്യത്യസ്തമാണു് എന്നതുകൊണ്ടാണു് അങ്ങനെ തലക്കെട്ടു കൊടുത്തിരുന്നതു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 07:05, 27 ഏപ്രിൽ 2013 (UTC)Reply

പുലയാട്ടുപെണ്ണ്

തിരുത്തുക

"അഗമ്യാഗമനംകൊണ്ടു ദൂഷിതരായ സ്ത്രീകളേയും പുരുഷന്മാരേയും വിലയ്ക്കുവിറ്റുകിട്ടുന്ന സംഖ്യയായിരുന്നു പുലയാട്ടുപെണ്ണു്. രാജാവിനു നേരിട്ടായിരുന്നു ഈ തുകയുടെ അവകാശം."

അഗമ്യാഗമനം = അഗമ്യയായവളോട് സംഗമിക്കൽ.

അഗമ്യഗമനം = അഗമ്യനായവനോട് സംഗമിക്കൽ. (ശബ്ദതാരാവലി നോക്കുക).

മുകളിൽ കൊടുത്ത വാചകം തിരുത്തേണ്ടതാണല്ലോ.--Chandrapaadam (സംവാദം) 14:48, 28 ഏപ്രിൽ 2013 (UTC)Reply

ഇതിൽ വസ്തുതാപരമാായ തെറ്റുമില്ലേ? പുരുഷകേന്ദ്രീകൃതമായിരുന്നേക്കാവുന്ന അക്കലത്തേയും സമൂഹത്തിൽ അഗമ്യാഗമനം നടത്തിയാൽത്തന്നെ പുരുഷന്മാരെ ശിക്ഷിച്ചിരുന്നുവോ? വിറ്റിരുന്നുവോ?--Chandrapaadam (സംവാദം) 14:56, 28 ഏപ്രിൽ 2013 (UTC)Reply

1933 ലെ ആർ., നാരായണപണിക്കർ (1933). "10-12" (മലയാളം ഭാഷയിൽ). തിരുവിതാംകൂർ ചരിത്രം. pp. 625. എന്ന താളിൽ നിന്നും കൂടാതെ തിരുവിതാംകൂർ അൽമാനാക്കുകളിൽനിന്നും നേരിട്ട് പകർത്തിയ വിധമാണു് മുകളിൽ എഴുതിച്ചേർത്തിട്ടുള്ളതു്. ന്യായമായും ഈ വരിയിലെ വ്യാകരണത്തേയും ലിംഗഭേദനിരാസത്തേയും എഴുതിക്കൊണ്ടിരിക്കുമ്പോൾ തന്നെ നമുക്കു സംശയിക്കാം. എന്നാൽ ഇത്ര മാത്രം കൃത്യബദ്ധത നമ്മുടെ നാട്ടിലെ കൊട്ടാരം നിയമമെഴുത്തുകാർക്കും ചരിത്രാധാരമെഴുത്തുകാർക്കും ഉണ്ടായിരുന്നില്ല.

പ്രഭുക്കന്മാരടക്കം, പുരുഷന്മാരും ഇത്തരത്തിൽ ശിക്ഷിക്കപ്പെട്ടിരുന്നു എന്നതിനു് വേണ്ടുവോളം രേഖകളുണ്ടു്. വഴിയേ ചേർക്കാം. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 15:18, 28 ഏപ്രിൽ 2013 (UTC)Reply

"തിരുവിതാംകൂറിലെ നികുതികൾ" താളിലേക്ക് മടങ്ങുക.