തലക്കെട്ട്

തിരുത്തുക

ലക്ഷ്മീ ഭായ് എന്നല്ലേ?Aruna 17:02, 30 ജൂലൈ 2007 (UTC)Reply

റാണി ലക്ഷ്മീ ഭായ് എന്നോ ഝാൻസീ റാണിയെന്നോ കൊടുക്കുന്നതാവും നല്ലെതെന്ന് എനിക്കും തോന്നുന്നു. രണ്ടാമത്തേതാവും കുറച്ചുകൂടി സാധാരണം. ഇപ്പോളത്തെ തലക്കെട്ട് മഹാത്മാ ഗാന്ധിജി എന്നു പറയുന്നതു പോലത്തെ ഒരു ഫീലാണുണ്ടാക്കുന്നതെന്നു തോന്നുന്നു.--പ്രവീൺ:സംവാദം‍ 07:23, 31 ജൂലൈ 2007 (UTC)Reply

ഝാൻസി റാണി എന്നാൽ ഝാൻസിയിലെ റാണി എന്ന് മാത്രമേ അർത്ഥമുള്ളൂ. ബ്രിട്ടിഷ് രാജ്ഞി എന്നൊക്കെ പറയുന്ന പോലെ. (ഝാൻസിയിൽ വേറെ രാജ്ഞി ഉണ്ടായിട്ടുണ്ടെങ്കിൽ പണിയാവും) ലക്ഷ്മീ ഭായ് എന്ന് മാത്രമുണ്ടെങ്കിലും പണിയാവും. പുസ്തകത്തിൽ അങ്ങനെ കിടക്കുന്നതു കണ്ടു. അതായത് ഝാൻസി റാണി ലക്ഷ്മീ ഭായ് എന്ന്. എങ്കിലും നമുക്ക് ഇംഗ്ലീഷ് കാരെ ഇക്കാര്യത്തിൽ കോപ്പിയടിക്കാം. അവർ റാണി ലക്ഷ്മീ ഭായ് എന്നാണ് വച്ചേക്കുന്നത്. എലിസബത്ത് രാജ്ഞി എന്ന് പറയുന്ന പോലെ. അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --ചള്ളിയാൻ 07:23, 10 ഓഗസ്റ്റ്‌ 2007 (UTC)

ഝാൻസി റാണി ലക്ഷ്മീ ഭായ് എന്ന തലക്കെട്ടല്ലേ കുറച്ചുകൂടി ഉചിതം? --ജേക്കബ് 09:55, 10 ഓഗസ്റ്റ്‌ 2007 (UTC)

ഝാൻസി റാണി ലക്ഷ്മീ ഭായ് ന്നായിരുന്നു ആദ്യത്തെ തലവാചകം!--ചള്ളിയാൻ 11:59, 10 ഓഗസ്റ്റ്‌ 2007 (UTC)

മലയാളം പാഠപുസ്തകത്തിൽ ഝാൻസി റാണി എന്നാണ്‌ തലവാചകം. അതു തന്നെയാണ്‌ കൂടുതൽ യോജിച്ചറ്റെന്നു തോന്നുന്നു.--Vssun 13:45, 10 ഓഗസ്റ്റ്‌ 2007 (UTC)

പാഠ പുസ്തകവും എൻസൈക്ലോപീഡിയയും തമ്മിൽ ആനയും ആടും തമ്മിലുള്ള അന്തരം ഉണ്ടാവാം. അത് ചെറിയ കുട്ടികൾ മാത്രം വായിക്കുന്നതാണ്. ഇതിൽ കേരളക്കരയിലെ ആരും വന്ന് അഭിപ്രായം പറഞ്ഞിട്ട് പോകാൻ സാദ്ധ്യതയുള്ളത്. --202.164.149.247 14:41, 10 ഓഗസ്റ്റ്‌ 2007 (UTC)

തലക്കെട്ട് റാണി ലക്ഷ്മിഭായ് എന്നാക്കി.--സിദ്ധാർത്ഥൻ (സംവാദം) 12:29, 29 ഏപ്രിൽ 2013 (UTC)Reply
ഝാൻസി റാണി എന്നല്ലേ കൂടുതൽ അറിയപ്പെട്ടിരുന്നത് ? റാണി ലക്ഷ്മീഭായ് എന്നത് ആശയക്കുഴപ്പം ഉണ്ടാക്കുമെന്നു തോന്നുന്നു ബിപിൻ (സംവാദം) 12:43, 29 ഏപ്രിൽ 2013 (UTC)Reply
ജീവചരിത്രത്തിൽ വ്യക്തികളുടെ പേര് നല്കുന്നതാണ് ഉചിതം. മുകളിൽ ചള്ളിയാന്റെ അഭിപ്രായം നോക്കുക. മറ്റു വിക്കിപീഡിയകളിലെ പേരും നോക്കുക. നമുക്ക് പരിചിതമായ വാക്ക് മഹാത്മാ ഗാന്ധിയാണെങ്കിലും അദ്ദേഹത്തിന്റെ പേരിലാണ് താളുള്ളത്.--സിദ്ധാർത്ഥൻ (സംവാദം) 14:40, 29 ഏപ്രിൽ 2013 (UTC)Reply


വിക്കിപീഡിയയിലെ ആവശ്യമില്ലാത്ത കടുംപിടുത്തത്തിനൊരു നല്ല ഉദാഹരണമാണീ തലക്കെട്ട് (റാണി ലക്ഷ്മീഭായ്).

റാണി ഓഫ് ഝാൻസി എന്നറിയപ്പെടുന്ന റാണിയുടെ പേരു് ലക്ഷ്മീബായ് എന്നായിരുന്നു എന്നതു് ശരി. പക്ഷേ, ലോകം മുഴുവൻ അവർ ഒന്നാമതായി അറിയുന്നതു് "ദ റാണി ഓഫ് ഝാൻസി" എന്നു തന്നെയാണു്.


കേരളീയരെസംബന്ധിച്ചിടത്തോളം അതുമാത്രമല്ല പ്രശ്നം. ചെറുപ്രായത്തിൽ തന്നെ വെറും നാലുകൊല്ലം ഭരിച്ച്, കേരളം കണ്ട ഭരണകർത്താക്കളിൽ എക്കാലത്തെയും ഏറ്റവും നല്ല മാനേജ്മെന്റ് വിദഗ്ദരിൽ ഒരാളായി കഴിവുതെളിയിച്ചു മരിച്ചുപോയ പ്രഗത്ഭയായ ഒരു തിരുവിതാംകൂർ റാണിയുടെ വിളിപ്പേരും റാണി ലക്ഷ്മീബായ് എന്നുതന്നെയാണു്. ഒരു മലയാളി എന്ന നിലയിൽ എന്നോടു് റാണി ലക്ഷ്മീബായിയെപ്പറ്റി എന്തറിയാം എന്നു് ആരെങ്കിലും ചോദിച്ചാൽ ഞാൻ ഉത്തരം പറയാൻ പോകുന്നതു് ആ റാണിയെക്കുറിച്ചായിരിക്കും.

ഒന്നാം സ്വാതന്ത്ര്യസമരത്തിൽ വധിക്കപ്പെട്ട ലക്ഷ്മീബായ്‌യെക്കുറിച്ചാണെങ്കിൽ, ഝാൻസിയില്ലാതെ അവരെന്തു റാണി? അതുപോലെത്തന്നെ ഭായി മാറ്റി എല്ലായിടത്തും ബായ് ആക്കേണ്ടതാണു്. ഹിന്ദി ചീനി ഭായീ भायी ഭായീ അല്ല ഈ 'ബായ്'. बाई എന്നാൽ മാന്യസ്ത്രീ (lady) എന്നോ വേശ്യ എന്നോ ആണു് ഹിന്ദിയിൽ അർത്ഥം.

തലക്കെട്ടിൽ ഝാൻസി നിർബന്ധമായും വേണമെന്നു് ശക്തമായി അഭ്യർത്ഥിക്കുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 14:52, 29 ഏപ്രിൽ 2013 (UTC)Reply


മഹാത്മാഗാന്ധിയെക്കുറിച്ചുള്ള താളിന് മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നു തലക്കെട്ടു കൊടുത്താലും തെറ്റില്ല. രണ്ടും ഒരാളാണെന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാം. ഇവിടെ വിശ്വേട്ടൻ പറഞ്ഞ പ്രശ്നമുണ്ട്, കൂടാതെ ഇവർ അറിയപ്പെട്ടിരുന്നത് ഝാൻസിയിലെ റാണി അഥവാ ഝാൻസി റാണി എന്നാണ്, റാണി ലക്ഷ്മീഭായ് എന്നല്ല. പാഠപുസ്തകങ്ങളിലും ഇതുതന്നെയാണ്. ഝാൻസി റാണി എന്ന താൾ തിരഞ്ഞുവരുന്ന ഒരു സ്കൂൾ വിദ്യാർത്ഥിക്ക് ആശയക്കുഴപ്പമുണ്ടാകാൻ ഇത് ധാരാളം മതി, അതല്ലെങ്കിൽ തലക്കെട്ടിൽ ഝാൻസിയിലെ റാണി എന്നു കൂടി ചേർക്കണം ബിപിൻ (സംവാദം) 15:22, 29 ഏപ്രിൽ 2013 (UTC)Reply
വിശ്വേട്ടാ, ഇത് കടുംപിടുത്തത്തിന്റെ ഭാഗമായി ചെയ്തതൊന്നുമല്ല. നാം പാലിക്കുന്ന കീഴ്‌വഴക്കം ഇവിടെയും നടത്തിയെന്നേയുള്ളൂ. അതിന്റെ കാരണം മുകളിൽ വിവരിക്കുകുയും ചെയ്തു. സമവായത്തിന്റെ ഭാഗമായി മറ്റു രീതിയിൽ മാറ്റണമെങ്കിൽ അങ്ങനെ ചെയ്യുന്നതിൽ എനിക്കെതിർപ്പൊന്നുമില്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ മഹാത്മാ ഗാന്ധിയും അങ്ങനെ മാറ്റണമെന്നൊരു അപേക്ഷയുമുണ്ട്.--സിദ്ധാർത്ഥൻ (സംവാദം) 16:26, 29 ഏപ്രിൽ 2013 (UTC)Reply
മഹാത്മാഗാന്ധിയുടെ കാര്യത്തിലും ഇതു തന്നെ പിന്തുടരണമെന്നു പറയുന്നതിൽ കാര്യമുണ്ടെന്നു തോന്നുന്നില്ല. ഒരേ നിയമത്തിന്റെ കീഴിൽ രണ്ടു ലേഖനങ്ങളും വരില്ല തന്നെ. ഝാൻസി റാണി എന്നു തിരയുന്നയാൾ ഈ ലേഖനത്തിലേക്കെത്തുമോ അത്രേയുള്ളു കാര്യം, അതു തലക്കെട്ടു മാറ്റിയാലും, തിരിച്ചുവിടലായാലും വേണ്ടില്ല. ബിപിൻ (സംവാദം) 17:45, 29 ഏപ്രിൽ 2013 (UTC)Reply
ഭായ് അല്ല. അതുകൊണ്ട് കുറഞ്ഞപക്ഷം, റാണി ലക്ഷ്മീബായി എന്ന് പേരുമാറ്റുക. --Vssun (സംവാദം) 17:59, 11 മേയ് 2013 (UTC)Reply
സംവാദത്തിന്റെ അടിസ്ഥാനത്തിൽ ഝാൻസി റാണി എന്നുതന്നെ തിരിച്ചിട്ടു. ഝാൻസി റാണി ലക്ഷ്മിബായി എന്നത് അസുഖകരമാണെന്ന് നേരത്തെ അഭിപ്രായം വന്നതിനാൽ ലക്ഷ്മിബായി ഒഴിവാക്കിയിട്ടുണ്ട്.--സിദ്ധാർത്ഥൻ (സംവാദം) 18:29, 11 മേയ് 2013 (UTC)Reply

ബ്രാഹ്മണസ്ത്രീ

തിരുത്തുക

//ബ്രാഹ്മണസ്ത്രീകൾ ഭർത്താവിന്റെ വിയോഗത്തിനുശേഷം ഭൗതീകജീവിതം ഉപേക്ഷിച്ചിരുന്ന ആ കാലഘട്ടത്തിൽ//

ലേഖനത്തിൽ ഇത്തരത്തിൽ ബ്രാഹ്മണസ്ത്രീയുടെ കാര്യം പലവട്ടം പറഞ്ഞിരിക്കുന്നു. ഇവർ ബ്രാഹ്മണസ്ത്രീയായിരുന്നോ? --Vssun (സംവാദം) 18:12, 11 മേയ് 2013 (UTC)Reply

അതെ ഇവർ ബ്രാഹ്മണസ്ത്രീയായിരുന്നു ബിപിൻ (സംവാദം) 13:27, 30 ജൂൺ 2013 (UTC)Reply

സന്തുലിതാ ഫലകം

തിരുത്തുക

ലേഖനത്തിൽ സന്തുലിതാ ഫലകം ചേർത്തിരിക്കുന്നു. സംവാദതാളിൽ നിരീക്ഷണങ്ങളൊന്നും കാണുന്നുമില്ല ബിപിൻ (സംവാദം) 13:28, 30 ജൂൺ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഝാൻസി_റാണി&oldid=4025870" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഝാൻസി റാണി" താളിലേക്ക് മടങ്ങുക.