സംവാദം:ചെ ഗെവാറ

(സംവാദം:ചെഗുവേര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 6 വർഷം മുമ്പ് by AJITH MS in topic ചെ ഗുവേര

തലക്കെട്ട് ഏർണസ്റ്റോ ഗുവേര ഡി ലാ സെർന എന്നാക്കിയിട്ട് ചെഗുവെര എന്ന് റീഡയറക്റ്റ് കൊടുക്കുന്നതല്ലേ ഭംഗി? മാത്രവുമല്ല. ചെ ഗുവേര എന്നാണ് ശരി, ചെഗുവെര അല്ല. --ചള്ളിയാൻ 12:09, 10 ഓഗസ്റ്റ്‌ 2007 (UTC)

റീഡയറക്റ്റ് കൊടുക്കുന്നത് അത്ര പിടിയില്ല. ഒന്നു ചെയ്തു കുളമായതാ.. അങ്ങിനെയാണ് ഭംഗിയെങ്കിൽ മാറ്റിക്കൊള്ളൂ.. മലയാളത്തിൽ പൊതുവെ ചെഗുവേര ഒരുമിച്ചു പറഞ്ഞാണ് കണ്ടിട്ടുള്ളത്. ഇംഗ്ലീഷിൽ തിരിച്ചാണെങ്കിലും.. അതു കൊണ്ടാണ് അങ്ങിനെ എഴുതിയത്. --Siju | സിജു 12:19, 10 ഓഗസ്റ്റ്‌ 2007 (UTC)

ചെ ഗുവേര എന്നു തലക്കെട്ടു മാറ്റുന്നതാവും നല്ലതെന്നു തോന്നുന്നു. ചെയുടെ പൂർണ്ണ നാമം അറിയാവുന്നവർ വളരെ ചുരുക്കമായിരിക്കും--ടക്സ് എന്ന പെൻ‌ഗ്വിൻ 07:34, 24 ഓഗസ്റ്റ്‌ 2007 (UTC)


ഉച്ചാരണം

തിരുത്തുക

Che Guevara എന്ന പേര് ഉച്ചരിക്കുന്നത് ചെ ഗെവാര എന്നാണ് ഈ സൈറ്റിൽ പറഞ്ഞിരിക്കുന്നത്.— ഈ തിരുത്തൽ നടത്തിയത് 203.199.213.130 (സംവാദംസംഭാവനകൾ)

ഇത് കുറച്ച് നാൾ മുമ്പ് ഞാൻ വന്നു പറഞ്ഞതാണ്. --പ്രതീഷ് പ്രകാശ് 10:48, 5 ജനുവരി 2009 (UTC)

താളിന്റെ നാമം എങ്ങനെയാണ് മാറ്റുന്നത് എന്നൊക്കെ അറിയാമായിരുന്നെങ്കിൽ ഞാനെന്നേ മാറ്റുമായിരുന്നു. [ഇതാ ഇവിടെ ഒന്നു നോക്കൂ]... ചെ ഗുവേര എന്നല്ല....... ചെ ഗെവേരാ... എന്നാണ് ഉച്ചരിക്കേണ്ടത്.... --പ്രതീഷ് പ്രകാശ് 07:21, 16 ജനുവരി 2009 (UTC)

ഉച്ചാരാണം ചെ ഗെവാറ എന്നു മാറ്റാൻ നിർദ്ദേശിക്കുന്നു.Akhiljaxxn (സംവാദം) 05:23, 21 ഫെബ്രുവരി 2018 (UTC)Reply

അവലംബം മുകളിലായി കാണുന്നു

തിരുത്തുക

അവലംബം മുകളിലായി കാണുന്നു , <reference/> ശരിയായി കൊടുത്തതായും കാണുന്നു. — ഈ തിരുത്തൽ നടത്തിയത് Raghith (സംവാദംസംഭാവനകൾ)

  Done--Vssun (സുനിൽ) 18:41, 23 ഫെബ്രുവരി 2011 (UTC)Reply

ജനന ദിവസം

തിരുത്തുക

ഇവിടെ ജനനദിവസം ജൂൺ 14 എന്നും അവലംബത്തിലും ഇംഗ്ലീഷ് വിക്കിയിലും ജനനദിവസം മേയ് 14- ആണെന്നുമാണു് കാണുന്നത്. ജനന ദിവസ ംമേയ് 14 ആക്കുന്നതിനെക്കുറിച്ചെന്തു പറയുന്നു? --Anoop | അനൂപ് (സംവാദം) 06:33, 2 ജൂലൈ 2012 (UTC)Reply

യഥാർത്ഥ ജനനദിവസം മേയ് 14 ആണ്. പക്ഷേ ഔദ്യോഗിക രേഖ ജൂൺ 14 എന്നും പറയുന്നു. മേയ് 14 ആക്കാം എന്നു തോന്നുന്നു സമാധാനം (സംവാദം) 18:25, 2 ജൂലൈ 2012 (UTC)Reply

ജനനത്തീയ്യതി മേയ് 14 എന്നാക്കി മാറ്റി. --Anoop | അനൂപ് (സംവാദം) 05:54, 3 ജൂലൈ 2012 (UTC)Reply

"റസ്സലിന്റെ സ്നേഹം"

തിരുത്തുക
  • "ബെർട്രാണ്ട് റസ്സലിന്റെ സ്നേഹവും, ദേശസ്നേഹവും, എല്ലാം ചെ യെ ഈ കാലഘട്ടങ്ങളിൽ ആകർഷിച്ചിരുന്നു. കൂടാതെ സിഗ്മണ്ട് ഫ്രോയിഡിന്റെ വിശദീകരണങ്ങളായ സ്വപ്നങ്ങളും ഈഡിപ്പസ് കോംപ്ലക്സുമെല്ലാം പിന്നീട് അദ്ദേഹം തന്റെ പല പ്രസംഗങ്ങളിലും രചനകളിലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്."
  • ഇംഗീഷിൽ നിന്നുള്ള പരിഭാഷയിൽ ഇമ്മാതിരി ഒട്ടേറെ തമാശകൾ ലേഖനത്തിൽ കടന്നുകൂടിയിട്ടുണ്ട്. ഒരു thorough re-touch-നു ശേഷമേ ഫീച്ചർ ചെയ്യാനൊക്കൂ.ജോർജുകുട്ടി (സംവാദം) 22:46, 2 ജൂലൈ 2012 (UTC)Reply
തീർച്ചയായും. ജോർജ്ജ്കുട്ടിയെപ്പോലുള്ള ഒരു വിക്കിപീഡിയന്റെ സഹകരണം ഇവിടെ പ്രതീക്ഷിക്കുന്നു. --Anoop | അനൂപ് (സംവാദം) 04:59, 3 ജൂലൈ 2012 (UTC)Reply
തമാശകളല്ല, തർജ്ജമ ചെയ്തപ്പോൾ പറ്റിയ തെറ്റാണ്. അതു തിരുത്തുകയാണല്ലോ അറിവുള്ളവർ ചെയ്യേണ്ടത്. സമാധാനം (സംവാദം) 05:25, 3 ജൂലൈ 2012 (UTC)Reply

സംഗീതം

തിരുത്തുക

"ക്യൂബയിലെ അറിയപ്പെടുന്ന ഒരു സംഗീതജ്ഞനായിരുന്ന പാക്വിറ്റോ റിവേറ, ക്യൂബൻ സർക്കാർ സംഗീതത്തെ സാമ്രാജ്യവിരുദ്ധമായി പ്രഖ്യാപിച്ചു, ചെ ഗുവേരയുമായുള്ള ഒരു സംഭാഷണത്തിനുശേഷം ഞാൻ ക്യൂബ വിടാൻ തീരുമാനിച്ചു" എന്നു കാണുന്നു. എന്റെ സംശയങ്ങൾ:-

  • സംഗീതത്തെ സാമ്രാജ്യവിരുദ്ധമായി പ്രഖ്യാപിച്ചത് പാക്വിറ്റോ റിവൊയോ ക്യൂബൻ സർക്കാരോ?
  • അതിന്റെ പേരിൽ, ചെഗുവേരയോടുള്ള സംഭാഷണത്തിനു ശേഷം സംഗീതജ്ഞൻ എന്തിനു നാടുവിടുന്നു?
  • യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ്?
    • സംഗീതം തന്നെ സാമ്രാജ്യവിരുദ്ധമാണെന്ന പ്രഖ്യാപനമോ?
    • "സാമ്രാജ്യത്വസംഗീതം" എന്ന ശകാരനാമം ചാർത്തി ചിലതരം സംഗീതങ്ങളുടെ നിരോധനമോ?ജോർജുകുട്ടി (സംവാദം)

മുകളിൽ ഞാൻ എഴുതിയ കമന്റിനു ശേഷം, കമന്റു ചെയ്ത ഭാഗത്തിനു വരുത്തിയ മാറ്റം ശ്രദ്ധിച്ചു. ഏതായാലും ക്യൂബൻ സർക്കാർ സംഗീതത്തെ സാമ്രാജ്യവിരുദ്ധമായി പ്രഖ്യാപിച്ചു. ഇത് വ്യാപകമായ പ്രതിഷേധം ക്ഷണിച്ചു വരുത്തി എന്നെഴുതിയിരിക്കുന്നത് അബദ്ധമേ ആകൂ. ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ ഇങ്ങനെയൊരു കാര്യം എനിക്കു വായിക്കാൻ കിട്ടിയില്ല. ഇതിനു കൊടുത്തിരിക്കുന്ന അവലംബങ്ങളിലെ ലിങ്കുകൾ തുറക്കാൻ പറ്റുന്നുമില്ല. റോക്ക് മ്യൂസിക്കും മറ്റും ചെഗുവേരയുടെ കാലത്ത് ക്യൂബയിൽ നിരോധിക്കപ്പെട്ടുവെന്നോ മറ്റോ കേട്ടിട്ടുണ്ട്. അത് പ്രതിക്ഷേധം വിളിച്ചു വരുത്തിയിട്ടുമുണ്ടാകാം. അതാണോ കാര്യം എന്നറിയില്ല. "സംഗീതത്തെ സാമ്രാജ്യവിരുദ്ധമായി പ്രഖ്യാപിച്ചു" എന്നു പറഞ്ഞാൽ അതാവില്ലല്ലോ അർത്ഥം. ഏതോ സോഴ്സിലെ വിവരം, കാര്യം മനസ്സിലാക്കാതെ ഉപയോഗിച്ചതിന്റെ ഫലമാണിതെന്ന് ഊഹിക്കുന്നു. സോഴ്സിൽ ഉള്ള കാര്യം അതേപടി ഇവിടെ കൊടുത്താൽ കാര്യം എന്താണെന്ന് അറിയാൻ കഴിഞ്ഞേനെ.ജോർജുകുട്ടി (സംവാദം) 14:09, 6 ജൂലൈ 2012 (UTC)Reply

സിനിമയുടെ നിരോധനം, സംഗീതം നിറുത്തലാക്കൽ എന്നിവ ചെ ഗുവേരക്ക് ശത്രുക്കളെ സൃഷ്ടിച്ചു എന്ന തിരുത്തലും തെറ്റാണ്. അങ്ങേർ നിർത്തലാക്കിയത്, കമ്മ്യൂണിസ്റ്റ് ശകാരനിഘണ്ടുവിലെ നിർവചനം അനുസരിച്ച്, സാമ്രാജ്യത്വസിനിമ, സാമ്രാജ്യത്വസംഗീതം എന്നീ വകുപ്പുകളിൽ പെടുന്ന സാധനങ്ങൾ ആകാനേ വഴിയുള്ളു.ജോർജുകുട്ടി (സംവാദം) 12:14, 11 ജൂലൈ 2012 (UTC)Reply

ശരിയാണ്, തെരഞ്ഞെടുത്ത ലേഖനമാകുമ്പോള് ആളുകൾ കൂടുതൽ ശ്രദ്ധിക്കും. സെൻഷേണൽ ന്യൂസിനായി ആർത്തിപിടിക്കുന്ന ഏതെങ്കിലും മുഖ്യധാരാ പത്രം / പത്രപ്രവർത്തകൻ ഇത് അതേപടി പകർത്തി എഴുതി ലേഖനവുമാക്കും! നമ്മൾ എന്തിനാ വെറുതേ പുലിവാലുപിടിക്കുന്നത്. ആ വാചകം ഒന്നുകിൽ നീക്കുകയോ, മറ്റേതെങ്കിലും തരത്തിൽ മാറ്റിയെഴുതുകയോ ചെയ്യണം. എതായാലും അവലംബമായി നൽകിയിട്ടുള്ള ലിങ്കുകൾ അരിച്ചുപെറുക്കിയിട്ടും ചെ സംഗീതത്തെ എതിർത്തിരുന്നു എന്ന വാചകം പോലും കണ്ടെത്താനായില്ല... ആ അർത്ഥത്തിൽ അവലംബമായ ലിങ്കുകൾ കളവായി ചേർത്തിട്ടുള്ളതും നയങ്ങൾക്ക് വിരുദ്ധവും ആണ്. ഇത് അപകീർത്തികരമായേക്കാവുന്നതുമാണ് -- Adv.tksujith (സംവാദം) 19:57, 1 സെപ്റ്റംബർ 2012 (UTC)Reply

ചെ ഗുവേര

തിരുത്തുക

ചെ ഗുവേര എന്നതല്ലേ സാധാരണ ഉപയോഗിക്കുന്നത് ചെ ഗെവാറ എന്നത് ശരിയാണോ എന്നത് ഒന്നും കൂടി പരിശോദിക്കുന്നത് നല്ലതായിരിക്കും--അജിത്ത്.എം.എസ് (സംവാദം) 23:11, 20 ഒക്ടോബർ 2018 (UTC)Reply

അജിത്ത്.എം.എസ് ചെ ഗുവേര എന്നുള്ളത് തെറ്റാണ്.ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ചകൾ മുകളിലുള്ളത് പരിശോധിക്കുക. -Akhiljaxxn (സംവാദം) 01:47, 21 ഒക്ടോബർ 2018 (UTC)Reply
സംവാദം സാധാരണ മലയാള പത്രങ്ങളിൽ ചെ ഗുവേര എന്നാണ് ഉപയോഗിച്ച് കണ്ടിട്ടുള്ളത്.ചെ ഗെവാറ ശരിയെങ്കിൽ അത് തുടരുക--അജിത്ത്.എം.എസ് (സംവാദം) 02:58, 22 ഒക്ടോബർ 2018 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ചെ_ഗെവാറ&oldid=2896039" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചെ ഗെവാറ" താളിലേക്ക് മടങ്ങുക.