കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ചാലക്കുടി എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


എന്റെ അറിവിൽ ശാപക്കുടി എന്ന പേരും ഉണ്ട്.--Vssun 08:10, 9 ജനുവരി 2007 (UTC)Reply

ശാപക്കാട്, ചാവക്കാടിൻറെ പൂർവ്വരൂപമാണ്, ചാലക്കുടിക്ക് ആ പേർ ഉണ്ടെന്നു തോന്നുന്നില്ല. എങ്കിലും പ്രമാണം തരാമോ? --ചള്ളിയാൻ 13:20, 16 ഫെബ്രുവരി 2007 (UTC)Reply

മധു ബാലകൃഷ്ണൻ തിരുത്തുക

ചാലക്കുടിക്കാരനല്ലേ?--Vssun 05:26, 13 ജനുവരി 2007 (UTC)Reply


സമഗ്ര ലേഖനം തിരുത്തുക

കേരളത്തെ കുറിച്ചുപോലും ഇത്ര സമഗ്രമായ ലേഖനം ഇല്ലല്ലോ. കുറച്ച് മിനുക്ക് പണി കൂടി ചെയ്താൽ നമുക്ക് ഇതു തിരഞ്ഞെടുത്ത ലേഖനം ആക്കാമല്ലോ.--Shiju Alex 03:46, 1 ഫെബ്രുവരി 2007 (UTC)Reply

നന്ദി ഷിജു. ഞാൻ ചാലക്കുടിയിൽ താമസിക്കുന്നതു കൊണ്ട് ഇത്രയും ഒപ്പിച്ചു. (കേരളത്തിൽ താമസക്കാരായി നിരവധിപേർ ഉണ്ടല്ലോ!) മിനുക്കാൻ സുനിലിൻറെ സഹായവും തേടാം. പുള്ളി ചാലക്കുടിക്കാരനാണ് ജന്മം കൊണ്ട്. ഇപ്പോൾ ദില്ലിവാലായാണെങ്കിലും.----ചള്ളിയാൻ 13:20, 16 ഫെബ്രുവരി 2007 (UTC)Reply

എല്ലവർക്കും സ്വന്തത്തോട് ഇഷ്ടക്കൂടുതലുണ്ടാവില്ലേ! "ഇന്ത്യ"യേക്കാൾ വലുതാണ് "കേരളം";കേരളത്തേക്കാൾ വലുതാണ് ചാലക്കുടി എന്ന സ്ഥിതിയാണ്.--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 10:33, 21 മേയ് 2007 (UTC)Reply

വളരെ സംന്തോഷം തോന്നുന്നു ഈ ലേഖനം കാണുമ്പോൾ, തൃശൂർ എന്ന ലേഖനവും എന്നാലാവുന്നവിധത്തിൽ ശരിയാക്കാൻ ശ്രമിക്കുന്നുണ്ട്. ഈ ലേഖനം ഏഴുതുന്നവരുടേ ശ്രദ്ധ തൃശൂർ എന്ന ലേഖനം മെച്ചപ്പെടുത്തുവാൻ ഞാൻ അങ്ങോട്ട് ക്ഷണിക്കുന്നു. ഇതു പോലെ തന്നെ തദ്ദേശിയരുടെ സഹകരണം ഉണ്ടെങ്കിലെ മറ്റ് ലേഖനങ്ങളും മെച്ചപ്പെടുത്തുവാൻ സാധിക്കുകയുള്ളു. ചാലക്കുടി എന്ന ലേഖനം മെച്ചപ്പെടുത്തിയെടുത്ത എല്ലാവർക്കും എന്റെ ഹ്യദയം നിറഞ്ഞ അഭിന്ദനങ്ങൾ --ജിഗേഷ് | ജിഗേഷിനോടു പറയൂ 05:26, 1 ഫെബ്രുവരി 2007 (UTC)Reply

ജിഗേഷ്, ഞാൻ ചാലക്കുടിയേറ്റും എന്റെ ജന്മ ദേശമായ കോട്ടപ്പുറം, കൊടുങ്ങല്ലൂർ എന്നീ ഭൂവിഭാഗങ്ങളെ അറിയാൻ ശ്രമിക്കുന്നു എന്നേ ഉള്ളൂ.

നല്ല ലേഖനം തിരുത്തുക

നല്ല ലേഖനം. അതുകൊണ്ട് ചില നിർദ്ദേശങ്ങൾ വെയ്ക്കുകയാണ്. ഇപ്പോൾ ജലസേചനം ഭൂമിശാസ്ത്രത്തിന്റെ ഭാഗമാണ്. വാണിജ്യം വ്യവസായം കൃഷി എന്ന ഭാഗത്ത് കൃഷിയെപറ്റി കാര്യമായി പറയുന്നില്ല. അതിനാൽ കൃഷി, ജലസേചനം എന്ന ഒരു മെയിൻ ഹൈഡിംഗ് വന്ന് അതില് കൃഷിയെക്കുറിച്ച് കുറച്ചു കൂടുതൽ വിശദീകരിച്ചാൽ നല്ലതാണ് സജിത്ത് വി കെ 05:56, 13 മാർച്ച് 2007 (UTC)Reply

ശാലധവജം/ശാലധ്വജം തിരുത്തുക

ഏതാണ് ശരി ചള്ളിയാനേ?--Vssun 08:34, 13 മാർച്ച് 2007 (UTC)Reply

ചാലക്കുടി മുനിസിപ്പാലിറ്റി തിരുത്തുക

എന്നാണ് നിലവിൽ വന്നത്?) --Vssun 08:50, 13 മാർച്ച് 2007 (UTC)Reply

സമതലങ്ങൾ തിരുത്തുക

ഈ വിഭാഗം ഒന്നു റിവൈസ് ചെയ്യണം ചള്ളിയാനേ..--Vssun 10:39, 13 മാർച്ച് 2007 (UTC)Reply

കൂടൽമാണിക്യം തിരുത്തുക

കൂടൽമാണിക്യത്തിൽ ഭരതനല്ലേ പ്രതിഷ്ഠ.. ആറാട്ട് ശാസ്താവിന്റേതാണോ?--Vssun 09:11, 14 മാർച്ച് 2007 (UTC) അതെ. പക്ഷേ ആറാട്ട് ശാസ്താവിനാണ്. ഇത് ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നു. അതിനാൽ അത്തരം ആചാരങ്ങൾ ഇന്നും ദ്രാവിഡ ദേവതകൾക്ക് നടത്തുന്നു എന്നു തോന്നുന്നു. ഇരിങ്ങാലക്കുട നോക്കൂ. --ചള്ളിയാൻ 13:19, 17 ഏപ്രിൽ 2007 (UTC)Reply

ബുദ്ധഭിക്ഷുക്കൾ (പുരോഹിതർ) മഴക്കാലത്ത് ദേശാടനം നിർത്തുകയും ഒരിടത്ത് ഒത്തുകൂടി ഭജനയിരിക്കുകയും പഠനത്തിൽ ഏർപ്പെടുകയും ചെയ്യും തുടങ്ങിവച്ചത് ശ്രീബുദ്ധനായിരുന്നു.

ഈ വാക്യത്തിനു വ്യക്തതയില്ല. ഏതോ പദങ്ങൾ വിട്ടുപോയതുപോലെ. ശ്രദ്ധിക്കുമല്ലോ.മൻ‌ജിത് കൈനി 05:56, 21 മേയ് 2007 (UTC)Reply

ചെറിയ മാറ്റം വരുത്തി. ചള്ളിയാൻ ഇതു തന്നെയല്ലേ ഉദ്ദേശിച്ചത്?--Vssun

ചാലക്കുടി ചെയർമാൻ എം.എൻ. ശശിധരനല്ലേ ചള്ളിയാനേ?--Vssun 07:01, 21 മേയ് 2007 (UTC)Reply

ഇന്ഫൊ ബൊക്സില് ചെയര്മാനെ കൂടതെ ജനസംഖ്യ, ജനസാന്ദ്രത എന്നിവ കൂടി ചേര്ത്താല് നന്നായിരുന്നു.--സാദിക്ക്‌ ഖാലിദ്‌ 16:01, 21 മേയ് 2007 (UTC)Reply

ചില ചോദ്യങ്ങളും അഭിപ്രായങ്ങളും തിരുത്തുക

  1. ഇന്ന് അവഗണനയും വർഗ്ഗ സമരങ്ങളും മൂലം അധ:പതിച്ചിരിക്കുന്നു ഈ വാചകത്തിനു ശേഷമുള്ള തെളിവ് ഫലകം എന്തിനാണ്‌. ഇതിന്റെ ഉത്തരം തൊട്ടടുത്തു തന്നെയുണ്ടല്ലോ..
  2. സാങ്കേതിക രംഗത്ത് മറ്റൊരു മികച്ച സ്വകാര്യ സ്ഥാപനമായ സതേൺ എയറോനോട്ടിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിമാന യന്ത്ര സാങ്കേതിക രംഗത്ത് കേരളത്തിൽ തന്നെ വിരലിലെണ്ണാവുന്ന കലാലയങ്ങളിൽ ഒന്നാണ്. അന്യരാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ വരെ ഇവിടെ പഠിക്കുന്നുണ്ട്. സതേൺ കോളേജ് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടോ? നാട്ടിൽ വന്നാൽ ഇപ്പോൾ പഴയ പോലെ നീഗ്രോകളെ ഒന്നും കാണാറില്ല. അതു പോലെ പണ്ട് ഫുട്ബോൾ മൽസരവും ഹെലികോപ്റ്റർ ലാന്റ് ചെയ്യാറുള്ളതുമായ കോളേജ് മൈതാനം ഇപ്പോൾ കൃഷിസ്ഥലമാണ്‌.
  3. പേരാമ്പ്ര അപ്പോളോ ടയേഴ്സും കൊരട്ടി മദുരാ കോട്സുമൊക്കെ ഈ ലേഖനത്തിൽ പരാമർശിക്കണോ?
  4. നെടുമ്പാശേരിക്ക് 24 കിലോമീറ്റർ ദൂരമുണ്ടോ? 20-21 കിലോമീറ്ററേ ഉള്ളൂ എന്നാണ്‌ എനിക്ക് തോന്നുന്നത്.
  5. കുറച്ചു വർഷങ്ങൾക്കു മുൻപ് ചാലക്കുടി പുഴയിലൂടെ ആലുവയിലേക്ക് ഒരു സ്വകാര്യ ബോട്ട് സർ‌വീസ് നിലനിന്നിരുന്നു. ഇപ്പോളും അത് നിലവിലുണ്ടോ?
  6. തിലകനും സാരഥി തിയേറ്ററും തമ്മിലുള്ള ബന്ധം?. സാരഥിയുടെ ഞാൻ കണ്ടിട്ടുള്ള എല്ലാ നാടകങ്ങളുടേയും സം‌വിധായകൻ തിലകനാണ്‌. തിലകന്റെ ശബ്ദം മാത്രമേ നാടകത്തിനു മുൻപ് കേൾക്കാറുള്ളൂ--Vssun 05:14, 22 മേയ് 2007 (UTC)Reply

ഉത്തരങ്ങൾ തിരുത്തുക

  1. തെളിവ് ഫലകം ഇട്ടത് ആരെങ്കിലും കുറച്ചു കൂടി റഫറൻസ് നൽകട്ടെ എന്നു കരുതിയായിരിക്കണം
  2. സതേർണ് കോളേജ് ഇപ്പോഴും ഉണ്ട്. അതിൻറെ ഒരു പടം തരാം
  3. കൊരട്ടിയും പേരാമ്പ്രയും എല്ലാം ചാലക്കുടിയിൽ പെട്ടതാണ് എന്നാണ് പഴയ രേഖകൾ കാണിക്കുന്നത്.
  4. നെടുമ്പാശ്ശേരിക്ക് അതിൻറെ പുതിയ റോഡിലൂടെ പോയാൽ 24 എളുപ്പവഴിക്ക് പോയാൽ 20-22 കി.മീ
  5. ബോട്ട് ഇപ്പോൾ ഇല്ല എന്നാണറിവ്
  6. അവസാന ചോദ്യത്തിന് ഉത്തരം അറിയില്ല.

തെളിവില്ലാത്ത വാചകങ്ങൾ തിരുത്തുക

തൽക്കാലം തെളിവില്ലാത്ത വാചകങ്ങൾ ലേഖനത്തിൽ നിന്നും നീക്കം ചെയ്ത് ഇങ്ങോട്ടു മാറ്റുന്നു. തെളിവ് കിട്ടുന്ന മുറക്ക് ലേഖനത്തിൽ ചേർക്കാവുന്നതാണ്‌.

  • കേരളത്തിലെ ഏറ്റവും സംശുദ്ധമായ ജലം ലഭിക്കുന്ന ഒരിടം ചാലക്കുടിയായതിനു പുറകിലും ഈ നദിയാണ്
  • ചാലക്കുടിയിൽ ഒരുകാലത്ത് പ്രതിശീർഷ വരുമാനത്തേക്കാൾ കൂടുതൽ ചിലവ് രേഖപ്പെടുത്തിയിട്ടുണ്ട്. (1994)
  • വ്യാവസായികമായി ഒരു കാലത്ത് കൊച്ചിയിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് മുൻപന്തിയിലായിരുന്ന ചാലക്കുടി ഇന്ന് അവഗണനയും വർഗ്ഗ സമരങ്ങളും മൂലം അധ:പതിച്ചിരിക്കുന്നു.
  • ജീവിത നിലവാര സൂചികയിൽ കേരളത്തിൽ തന്നെ ഒന്നാം സ്ഥാനത്ത് ചാലക്കുടിയാണ്.

--Vssun 20:06, 20 ജൂൺ 2007 (UTC)Reply

biodiverse നെ സൂചിപ്പിക്കാന് ജൈവവൈവിധ്യം എന്നെഴുതണ്ടേ.. ജല വിഭവങ്ങളുടെ വൈവിധ്യം മറ്റെന്തോ ആണെന്നു തോന്നുന്നു.--പ്രവീൺ:സംവാദം 06:44, 11 ജൂലൈ 2007 (UTC)Reply

ലേഖകൻ Riparian zone എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് തോന്നുന്നു പ്രവീൺ. Riparian zone എന്നതിന് മലയാളം കിട്ടിയാൽ പൂശാമായിരുന്നു. --ദേവാൻഷി (ദേവൻറെ വംശത്തിൽ നിന്ന്) 06:58, 11 ജൂലൈ 2007 (UTC)Reply

ക്ലീനിങ്ങ് റിക്വയേറ്ഡ് തിരുത്തുക

എഴുതി എഴുതി എല്ലാ ചവറും നിറയുന്നുണ്ട്. സാംസ്കാരികം വിഘടനം നടത്തേൺടതല്ലേ എന്നൊരു ചോദ്യം അഡ്മിൻമാരോട്. --ചള്ളിയാൻ 16:55, 20 ജൂലൈ 2007 (UTC)Reply

കൊടിയുടെ മേൽ യാഗമൃഗത്തെ കെട്ടുന്നതെങ്ങനെ? തിരുത്തുക

"ഇത്തരം യാഗങ്ങളിൽ യാഗമൃഗത്തെ കെട്ടുന്ന സ്തംഭത്തിന് യൂപം എന്നാണ് പറയുക. ഇത് യാഗശാലയിലെ ധ്വജം അഥവാ കൊടിയാണ്." ഈ അസംബന്ധം വിശദീകരിക്കുക അല്ലെങ്കിൽ നീക്കുക. കൊടിയല്ല കൊടിമരമാണു കാര്യമെങ്കിൽ അവിടെ ധ്വജഭംഗമോ സ്ഖലനമോ സംഭവിക്കും (പറയുന്നത് പിന്നെയും അസംബന്ധമാവും). calicuter

"ഈ സംഘാരാമത്തിൽ നിന്നാവണം ചാലക്കുടി എന്ന പേർ വന്നത് എന്നും ചില ചരിത്രകാരന്മാർ കരുതുന്നു." ഈ ചില ചരിത്രകാരൻമാർ ആരാണാവോ? പി ഓ പുരുഷോത്തമൻ എന്ന fringe theorist (ഇയ്യാളെ കേരളത്തിലെ അക്കാഡമിക് സമൂഹം ചരിത്രകാരനായി അംഗീകരിച്ചിട്ടില്ല) ഒന്ന്. പിന്നെ? ചള്ളിയാനാണോ പിന്നൊരാൾ? calicuer

അതിർത്തി തിരുത്തുക

ചാലക്കുടി കേരളത്തിന്റെ അതിർത്തി വരെ എത്താൻമാത്രം വലിയ പട്ടണമാണോ!!.? --ജുനൈദ് (സം‌വാദം) 07:01, 8 ജനുവരി 2009 (UTC)Reply

ചാലക്കുടി ഒര്‌ ലോക സംഭാ മൻഡലമാൺ. അതിത്റ്റിരി വലുതാ മോനെ ജുനൈദേ. പിന്നെ ലോകത്തിൽ വച്ച് ഏറ്റവും കൂടൂതൽ കുടികാരന്മാരുള്ള സ്ഥലമാണത്. അങ്ങനെയാ ചാലക്കുടി എന്ന പേരു വന്നത്. വേണമെങ്കിൽ ബ്ഈവറേചസിന്റെ റെക്കോട് എടുത്ത് പരിശീധിക്കൂ. --117.196.142.236 05:24, 11 ജനുവരി 2009 (UTC)Reply

ഈ ലേഖനം തുടങ്ങുന്നത് തന്നെ ചാലക്കുടി ഒരു പട്ടണമാണെന്ന് പറഞ്ഞ് കൊണ്ടാണ്‌ അതായത് ഈ ലേഖനം ചാലക്കുടി പട്ടണത്തെക്കുറിച്ചാണ്‌ ലേഖനമെന്ന് സാരം. അപ്പോൾ അതിൽ ലോകസഭാ മണ്ഡലത്തിന്റെ വിവിരങ്ങൾ ഇടകലർത്തുന്നതെങ്ങിനെ!! --ജുനൈദ് (സം‌വാദം) 04:31, 12 ജനുവരി 2009 (UTC)Reply

കുടി തിരുത്തുക

ബീവറേജസ്‌ കോർപ്പറേഷൻ മാത്രമല്ല കൺസ്യൂമർഫെഡും കുടിക്കാൻ കൊടുക്കുന്നുണ്ട്. കേരളീയർ ക്രിസ്മസിനും പുതുവത്സരത്തിനും മാത്രമല്ല കുടിക്കുന്നത്, 365 ദിവസവും കുടിക്കുന്നുണ്ട്. ഇത് പരിശോധിക്കാതെ 2008 ലും ഏറ്റവും കൂടുതൽ മദ്യവില്പന രേഖപ്പെടുത്തിയത് ചാലക്കുടിയിലായിരുന്നു എന്നെഴുതിയത് ശരിയല്ല.-- ലീ 2©©8 /††← 11:24, 26 ഫെബ്രുവരി 2009 (UTC)Reply

ശരിയായില്ല എന്ന് താങ്കൾ പറഞ്ഞാൽ എങ്ങനെ ശരിയാകും. ഏറ്റവും കൂടുതൽ മദ്യ വില്പന കുറേ കൊല്ലങ്ങളായി ചാലക്കുടിയിൽ തന്നെയാണ്‌. ബീവറേജസിനെ കടത്തിവെട്ടാൻ മാത്രം കുടിക്കാൻ കൊടുക്കൽ കൺസ്യൂമർ ഫെഡിനില്ല താനും .--ചള്ളിയാൻ ♫ ♫ 12:20, 26 ഫെബ്രുവരി 2009 (UTC)Reply

ഇത് വായിച്ചു നോക്കാൻ അപേക്ഷ, ഇത് തെളിവല്ല എന്നാൽ മറ്റ് സ്ഥലങ്ങൾ (ഉദാ:ഫറോക്ക്, കല്ലായി) ചാലക്കുടിയെ കടത്തിവെട്ടാൻ സാധ്യത ഉണ്ട്. ഇതെല്ലാം പരിശോധിച്ച് 2008 ലെ ഏറ്റവും കൂടുതൽ കുടിക്കാൻ കൊടുത്തത് എവിടെയാണെന്ന് കണ്ടെത്തണം. നിലവിൽ കൊടുത്തിരിക്കുന്നത് ക്രിസ്മസിന്റെ കണക്ക് മാത്രമാണ്. ഒരു സംശയം ബീവറേജസ് കോർപ്പറേഷന്റെ വിദേശമദ്യ വില്പനകേന്ദ്രം ചാലക്കുടിയിൽ മാത്രമാണോ ഉള്ളത്. ക്രിസ്മസിന്റെ തന്നെ 41.38 കോടിയിൽ വെറും 18.7 ലക്ഷം മാത്രമാണ് ചാലക്കുടിയിലെ വില്പന. കൺസ്യൂമർ ഫെഡിന്റെ ഏതെങ്കിലും ഔട്ട് ലെറ്റുകളിൽ ഇത് കടത്തിവെട്ടാൻ സാധ്യത ഉണ്ട്. ഇത് താങ്കൾക്ക് അറിയില്ലെന്ന് നടിക്കുന്നത് അത്ഭുതം ഉളവാക്കുന്നു-- ലീ 2©©8 /††← 10:09, 27 ഫെബ്രുവരി 2009 (UTC)Reply

ലീ, അത് രണ്ട് ജില്ലകളിലെ മൊത്തം വില്പന. ഒരു പട്ടണത്തിലെ കാര്യമാൺ ഇവിടെ പ്രസ്താവം. അതിനു ചാലക്കുടിയുമായി ബന്ധപ്പെട്ട തെളിവുകളിൽ തന്നെ ഉണ്ടല്ലോ. വായിച്ചു നോക്കുമോ ഒന്നുകൂടെ? --ചള്ളിയാൻ ♫ ♫ 10:41, 27 ഫെബ്രുവരി 2009 (UTC)Reply

ബീവ്കോയുമായി ബന്ധപ്പെട്ടപ്പോൾ 1996 മുതൽ ചാലക്കുടിയാണ്‌ ഒന്നാം സ്ഥാനത്തെന്നറിഞ്ഞു. അതിന്റെ ആധികാരികമായ രേഖകൾ കിട്ടിയാൽ അതും ചേർക്കാം. 8ആമത്തെ റഫറൻസാണ്‌ ചാലകൂടിയാൺ പട്ടണങ്ങളിൽ ഒന്നാം സ്ഥാനത്തെന്ന വിവരം തരുന്നത്. നിർഭാഗ്യവശാൽ ആ പേജ് ഇപ്പോൾ നിലവിലില്ല. അത് സൂചിപ്പിക്കുകയാണ്‌ വേണ്ടത്. അല്ലാതെ തെളിവ് ചേർത്തിടത്ത് വീണ്ടും തെളിവ് ആവശ്യപ്പെടുന്ന ഏർപ്പാട് ലീ നിർത്തണം. "The liquor outlet at Chalakudy registered the biggest Christmas sale on December 24, it sold Rs.18.70 lakh worth of liquor. It was followed by Angamaly (Rs.13.75 lakh) and Irinjalakkuda (Rs.11.38 lakh)." ഇത് ഒരു തെളിവിൽ നിന്ന്. --ചള്ളിയാൻ ♫ ♫ 10:48, 27 ഫെബ്രുവരി 2009 (UTC)Reply

താങ്കൾ ചാലക്കുടി എന്ന താൾ വായിച്ചു നോക്കനപേക്ഷ 2008 ലെ കാര്യം 2005 ൽ യാഹൂക്കാർ കണ്ടെത്തിയിരിക്കുന്നു. വലിയകാര്യം തന്നെ .തെളിവില്ലാതെ ഭാവനാസൃഷ്ടിയായ കാര്യങ്ങൾ ചേർക്കുന്ന പണി താങ്കൾ അവസാനിപ്പിക്കണം. താങ്കൾക്ക് കാഴ്ചശക്തി ഉണ്ടെന്നും വിശ്വസിക്കുന്നു.-- ലീ 2©©8 /††← 11:21, 27 ഫെബ്രുവരി 2009 (UTC)Reply

Highest turnover തിരുത്തുക

As has been the trend over the last several years, Bevco registered its highest turnover in Chalakkudy, where the Corporation raked in a whopping Rs.18.20 lakh on Onam-eve alone. " ഇവിടെ നിന്നും Challiovsky Talkies ♫♫ 15:15, 15 മേയ് 2009 (UTC)Reply

ചരിത്രം തിരുത്തുക

അഞ്ചികൈമൾമാർ ഒരിക്കലും കൊച്ചിശ്ശീമയുടെ ഏറ്റവും വടക്കുള്ള തലപ്പിള്ളി താലൂക്ക് ഭരിച്ചിട്ടില്ല. Anoop menon 12:31, 15 ഏപ്രിൽ 2009 (UTC)Reply

ചാലക്കുടി താലൂക്കിന്റെ കിഴക്കെ അതിര് തമിഴ്‌നാടാണ് എന്നു കണ്ടു. അങ്ങനെ ഒരു താലൂക്കില്ലല്ലോ?--Anoop menon 11:20, 15 മേയ് 2009 (UTC)Reply

കുന്നംകുളവും ചാലക്കുടിയും താലൂക്കാക്കി പ്ര്ഖ്യാപനം വർഷങ്ങൾക്കു മുൻപ് വന്നിട്ടുണ്ട്. പ്രഖ്യാപനം എത്ര് കണ്ട് നടപ്പായെന്നറിയില്ല. --Vssun 12:21, 15 മേയ് 2009 (UTC)Reply

കോടശ്ശേരി തിരുത്തുക

"17 ആം നൂറ്റാണ്ടിൽ കൊച്ചിരാജ്യത്തെ പ്രദേശങ്ങൾ എല്ലാം അഞ്ച് പ്രവിശ്യകളായി തിരിക്കപ്പെട്ടു. 1) തലപ്പിള്ളി 2) തൃശ്ശിവപേരൂർ 3) മുകുന്ദപുരം 4) ആലുവ 5) കണയന്നൂർ എന്നിവയാണവ. "

ഈ വാചകത്തോടൊപ്പം ഇതിൽ മുകുന്ദപുരത്താണ് കോടശേരി ഉൾപ്പെട്ടിരുന്നത് എന്നുകൂടി ചേർക്കുന്നത് നല്ലതല്ലേ? --Vssun (സംവാദം) 09:23, 1 ഓഗസ്റ്റ് 2012 (UTC)Reply

എം.എൽ.എ. തിരുത്തുക

പി.കെ. ഇട്ടൂപ്പിനു ശേഷം കെ.ജെ. ജോർജ്ജല്ലേ എം.എൽ.എ. (ജനതാദൾ) ആയത്? ലേഖനത്തിൽ കെ.കെ. ജോർജ് എന്നാണ്. --Vssun (സംവാദം) 16:07, 6 സെപ്റ്റംബർ 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ചാലക്കുടി&oldid=4026362" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചാലക്കുടി" താളിലേക്ക് മടങ്ങുക.