സംവാദം:ഗുരുവായൂർ ലക്ഷ്മിക്കുട്ടി

Latest comment: 11 വർഷം മുമ്പ് by Manuspanicker

ഈ ആന ശ്രദ്ധേയയാണോ? -- റസിമാൻ ടി വി 15:57, 13 സെപ്റ്റംബർ 2009 (UTC)Reply

ഗുരുവായൂർ കേശവന്റെ പോലെ ശ്രദ്ധേയമല്ല എന്നു തോന്നുന്ന.--വിചാരം 18:10, 13 സെപ്റ്റംബർ 2009 (UTC)Reply

ആനകൾക്ക് ശ്രദ്ധേയതാനയം ഇല്ലാത്തതിനാൽ പൊതു ശ്രദ്ധേയതാനയം സ്വീകരിച്ചേ പറ്റൂ. ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകളിൽ കാര്യമായ പ്രസ്താവനയുള്ളതുകൊണ്ട് ശ്രദ്ധേയതയുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 11:19, 5 മേയ് 2013 (UTC)Reply

ഹ ഹ ഹ....ആനകൾക്ക് ശ്രദ്ധേയതാനയം ഇല്ലാത്തതിനാൽ പൊതു ശ്രദ്ധേയതാനയം സ്വീകരിച്ചേ പറ്റൂ.!!! ഓരോരോ വഴികൾ!!--സുഗീഷ് (സംവാദം) 07:45, 29 മേയ് 2013 (UTC)Reply
സുഗീഷിന്റെ വഴിയെന്താണ്? എനിക്ക് ഈ താൾ വിക്കിപീഡിയയിൽ ചേർക്കാൻ കൊള്ളാമെന്ന് തോന്നുന്നില്ല. അതുകൊണ്ട് ശ്രദ്ധേയതയില്ല എന്ന് ഞാൻ തീരുമാനിക്കുന്നു. എന്നാണോ? --അജയ് ബാലചന്ദ്രൻ (സംവാദം) 08:04, 29 മേയ് 2013 (UTC)Reply
എന്റെ അഭിപ്രായത്തിനെന്തുവില?? ഞാനൊന്നും പറയുന്നില്ല. അത്രമാത്രം.--സുഗീഷ് (സംവാദം) 08:15, 29 മേയ് 2013 (UTC)Reply
ഈ ലേഖനം മൊത്തം അബദ്ധമാണ്. ഇറ്റൊരു മനുഷ്യനെപ്പറ്റിയോ അതോ മൃഗത്തെപ്പറ്റിയോ? സ്വന്തം വിവേചനം ഉപയോഗിച്ച് ഈ ആന ചെയ്ത കാര്യങ്ങൾ എന്ന മട്ടിലാണ് അവതരണം. ഒന്നുകിൽ ആന ലേഖനത്തിന്റെ ചുവട്ടിൽ ഒന്നോ രണ്ടോ വരിയായി ചേർക്കുക. അല്ലെങ്കിൽ വേണ്ടെന്നു വയ്ക്കുക.--Vinayaraj (സംവാദം) 09:42, 29 മേയ് 2013 (UTC)Reply
സ്വന്തം വിവേചനം ഉപയോഗിച്ചു എന്നു തോന്നിപ്പിക്കുന്ന ഒരേഒരു വരിയല്ലേയുള്ളൂ? ആദ്യ കാലങ്ങളിൽ ഗുരുവായൂരിൽ ആനകൾ കുറവായിരുന്നതിനാൽ ഗുരുവായൂർ ക്ഷേത്രത്തിലെ അടിയന്തരാവശ്യങ്ങൾക്ക് അധികവും ലക്ഷ്മിക്കുട്ടിയെയായിരുന്നു ഉപയോഗിച്ചിരുന്നത്. അതിനാൽ ക്ഷേത്രത്തില ആചാരങ്ങളെ കുറിച്ച് ഈ ആനക്ക് വളരെയധികം അറിവുണ്ടായിരുന്നുവെന്നാണ്‌ പറയപ്പെടുന്നത് ? അതും പറയപ്പെടുന്നു എന്നല്ലേയുള്ളൂ! പിന്നെ ഒരു അവലംബവും. ബാക്കിക്കെന്താ പ്രശ്നം? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:08, 29 മേയ് 2013 (UTC)Reply
"ഗുരുവായൂർ ലക്ഷ്മിക്കുട്ടി" താളിലേക്ക് മടങ്ങുക.