സംവാദം:കേരള സാഹിത്യ അക്കാദമി പുരസ്കാരം
കെ.ജെ. ബേബിയുടെ നോവലിന്റെ പേര് മാവേലി മൻറം(മന്രം) എന്നാണെന്നു തോന്നുന്നു. മൻജിത് കൈനി 07:06, 2 ഡിസംബർ 2006 (UTC)
ഹാസ്യ സാഹിത്യം
തിരുത്തുക1997-ലും 2007-ലും ഹാസ്യസാഹിത്യത്തിനു കേരള സാഹിത്യ അക്കാദമി അവാർഡ് ഉണ്ടായിരുന്നില്ലേ? --അനൂപ് | Anoop (സംവാദം) 13:50, 28 നവംബർ 2011 (UTC)
- 2007-ൽ അവാർഡ് പ്രഖ്യാപിച്ചിട്ടില്ല. വാർത്ത ഇവിടെ http://www.hindu.com/2008/04/23/stories/2008042355021000.htm--അനൂപ് | Anoop (സംവാദം) 13:54, 28 നവംബർ 2011 (UTC)
ഇന്റർ വിക്കി
തിരുത്തുകഈ താൾ ഇന്റർ വിക്കി ചെയ്തിരിക്കുന്നത് en:Sahitya Akademi Award എന്ന ലേഖനവുമായാണ്. -- Raghith 11:14, 29 നവംബർ 2011 (UTC)
- നീക്കിയിട്ടുണ്ട് --അനൂപ് | Anoop (സംവാദം) 11:19, 29 നവംബർ 2011 (UTC)
കേരള സാഹിത്യ അക്കാദമി പുരസ്കാരം വിവരണം
തിരുത്തുകകേരള സാഹിത്യ അക്കാദമി പുരസ്കാരത്തെക്കുറിച്ച് ഒരു വിവരണം ആദ്യം കൊടുക്കേണ്ടതല്ലെ? --Sivahari (സംവാദം) 12:55, 29 നവംബർ 2011 (UTC)
- കൊടുത്തു--റോജി പാലാ (സംവാദം) 09:46, 1 ഡിസംബർ 2011 (UTC)
തിരഞ്ഞെടുത്ത പട്ടികയാക്കാൻ ശുപാർശ
തിരുത്തുകതിരഞ്ഞെടുത്ത ലേഖനമാക്കാനാണോ പട്ടികയാക്കാനാണോ എന്ന സംശയത്തിനൊടുവിൽ പട്ടികയാക്കാൻ ശുപാർശചെയ്യാൻ തീരുമാനിച്ചു. --Dr Ajay Balachandran (സംവാദം) 10:17, 6 ഓഗസ്റ്റ് 2012 (UTC)
ഇങ്ങനേം അവലംബം കൊടുക്കാം അല്ലേ! :)
- കേ.സാ.അ. വെബ്സൈറ്റിന്റെ പുരസ്കാരത്താൾ അവലംബമായി കൊടുത്തു കണ്ടാൽ താൾ പരിശോധിക്കുന്ന ആൾക്ക് മനസ്സിലാകും ഇതിലെ വിവരങ്ങളെല്ലാം ആധികാരികമായ ആ സ്രോതസ്സിൽനിന്ന് എടുത്തതാണെന്ന്. അവലംബം നൽകുന്നത് ആധികാരികത തെളിയിക്കാൻ മാത്രമാകണം. താൾ നിറയെ നമ്പരുകൾ നിറച്ചാൽ ഇത് തിരഞ്ഞെടുക്കാവുന്നതാവുകയോ അങ്ങനെയല്ലെങ്കിൽ തിരഞ്ഞെടുക്കാനാവാതാകുകയോ ചെയ്യുന്നില്ല. ഇങ്ങനെ അവലംബം നൽകി മനുഷ്യരെ വലയ്ക്കൊല്ല.
ഇതിൽ നൽകിയ വിവരങ്ങൾ തന്നെയണ് നീലക്കണ്ണികളിലൂടെ ചെന്നാൽ പുതുതായിച്ചേർത്ത 50% ഒറ്റവരിത്താളുകളിലും കാണാനുള്ളത്. പുതുതായി ഒരു പ്രസക്തമായ വിവരമ്പോലും നൽകാനില്ലാതെ താളുകൾ തുടങ്ങിയത് ഉചിതമായില്ല എന്നാണ് എന്റെ അഭിപ്രായം. കറുപ്പ് ചുവപ്പാക്കുകയും ചുവപ്പ് നീലയാക്കുകയുമാണോ നമ്മുടെ ഉദ്ദേശ്യം? ആന്നോ? (ഇത് ഏതെങ്കിലും പ്രത്യേകം വ്യക്തിയെ ഉദ്ദേശിച്ച് എഴുതിയതല്ലെന്നും എഴുതിയതിന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലാകുമെന്നും കരുതുന്നു. വിക്കിപീഡിയയിൽ കൈവെക്കാൻ ഇടകിട്ടാത്തതിൽ ഖേദമുണ്ട്.)--തച്ചന്റെ മകൻ (സംവാദം) 17:32, 9 ഓഗസ്റ്റ് 2012 (UTC)
- കേരള സാഹിത്യ അക്കാദമിയുടെ വെബ്സൈറ്റിൽ എല്ലാ വർഷത്തെയും ഓരോ പുരസ്കാരങ്ങളും ആർക്കൊക്കെ കിട്ടി എന്ന വിവരം കണ്ടുപിടിക്കാവുന്ന ഒറ്റ പേജ് ഇല്ല. കേ.സാ.അ. യുടെ പേജുകളെല്ലാം എടുത്താലും പട്ടികകളിൽ കൊടുത്തിരിക്കുന്ന എല്ലാ വിവരങ്ങൾക്കും അവലംബമാവുകയുമില്ല. സൈറ്റ്കിൽ എന്ന വിക്കി താളിൽ പട്ടികകളിൽ അവലംബം കൊടുക്കുന്നതിന് സാധാരണ നിയമങ്ങൾ ബാധകമാവുകയില്ല എന്ന് വ്യക്തമായി പറയുന്നുണ്ട്.
“ | If one source alone supports consecutive sentences in the same paragraph, one citation of it at the end of the final sentence is sufficient. It is not necessary to include a citation for each individual consecutive sentence, as this is overkill. This does not apply to lists or tables, nor does it apply to when multiple sources support different parts of a paragraph or passage. | ” |
- ഉദാഹരണത്തിന് ഈ ഉപപട്ടികയെടുക്കാം. 1992 മുതൽ 2006 വരെയുള്ള പുരസ്കാരങ്ങളുടെ അവലംബം ഒന്നാണ്. ഈ അവലംബം ഈ പട്ടികയിൽ എവിടെ കൊടുക്കാൻ സാധിക്കും? ജി. ജനാർദ്ദനക്കുറുപ്പ് എന്ന പേരുകഴിഞ്ഞുള്ള ഒറ്റ അവലംബം മതിയോ ആ പട്ടികയിലെ അതിനുമുകളിലുള്ള എല്ലാ പുരസ്കാരങ്ങളെക്കുറിച്ചുമുള്ള വിവരം ആധികാരികമാണെന്ന സൂചന നൽകാൻ? അങ്ങനെയല്ല എന്നാണ് എനിക്കു തോന്നുന്നത്. മേൽക്കൊടുത്ത ഉദ്ധരണി (താങ്കൾ സൂചിപ്പിച്ച താളിൽ നിന്നു തന്നെ ഏടുത്തത്) എന്റെ അഭിപ്രായത്തിനെ അനുകൂലിക്കുന്നുണ്ട് എന്ന് തോന്നുന്നു. 2006 നു ശേഷമുള്ള പുരസ്കാരങ്ങളുടെ അവലംബങ്ങൾ വ്യത്യസ്ഥമാണ് (അത് കൊടുക്കുന്നതും മേൽപ്പറഞ്ഞ ഉദ്ധരണി അംഗീകരിക്കുന്നുണ്ട്) ആ അവലംബങ്ങൾ ചേർക്കുന്നതും താൾ തിരഞ്ഞെടുത്ത പട്ടികയാക്കുന്നതും തമ്മിൽ നേരിട്ടുള്ള ബന്ധമില്ല. ഓരോ വർഷത്തെയും ഓരോ ഇനത്തിലും പെട്ട പുരസ്കാരങ്ങൾക്കും അടുത്തുതന്നെ ഈ വിവരം എവിടെനിന്നു ലഭ്യമായി എന്ന് മനസ്സിലാക്കത്തക്ക ലിങ്ക് ലഭ്യമാകുന്നു എന്നതുമാത്രമാണ് ഇതിന്റെ ഉദ്ദേശം.
- പുതുതായി ഒരു പ്രസക്തമായ വിവരമ്പോലും നൽകാനില്ലാതെ താളുകൾ തുടങ്ങിയത് ഉചിതമായില്ല എന്ന താങ്കളുടെ അഭിപ്രായത്തിനോട് ഞാൻ തത്വത്തിൽ യോജിക്കുന്നു. കൂടുതൽ വിവരങ്ങൾ ഞാൻ ചേർത്തില്ലെങ്കിൽ പോലും മറ്റുള്ളവർ ഭാവിയിൽ നൽകുമായിരിക്കാം എന്ന ശുഭപ്രതീക്ഷയാണ് എനിക്കിക്കാര്യത്തിലുള്ളത്. പുസ്തകങ്ങളുടെ പുറന്താളുകൾ അപ്ലോഡ് ചെയ്യുക എന്ന ഉദ്ദേശവും എനിക്കുണ്ട്. ഓൺലൈനിൽ ലഭ്യമായവ അപ്ലോഡ് ചെയ്തുകഴിഞ്ഞു. മറ്റുള്ളവയിൽ കൈവയ്ക്കാൻ സാധിക്കുമ്പോൾ ഉള്ളടക്കത്തിന്റെ സംക്ഷിപ്തവിവരങ്ങളും താളിന്റെ സ്കാൻ ചെയ്ത ചിത്രവും മറ്റും ചേർത്ത് മിക്ക താളുകളും വളർത്താം എന്ന് ആശിക്കുന്നു. ഇതുവരെ ഞാൻ തുടങ്ങിയ താളുകളിൽ മിക്കതിലും ഞാൻ തിരിച്ചു ചെല്ലുകയും അവ വളർത്തുകയും ചെയ്തിട്ടിട്ടുണ്ട്. മലയാളം വിക്കിയിലെ ഏറ്റവും വലിയ 100 താളുകളിൽ ഉദ്ദേശം 90%-ൽ കൂടുതൽ വിവരങ്ങൾ ഞാൻ മാത്രം ചേർത്ത താളുകൾ 3 എണ്ണമുണ്ട് എന്നതിൽ നിന്ന് താങ്കൾ എന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കുമെന്ന് കരുതുന്നു. ഏറ്റവും വലിയ 500 താളുകളെടുത്താൽ ഇത് 15-ഓളമുണ്ട്. കുട്ടിത്താളുകൾ സൃഷ്ടിച്ചുപേക്ഷിക്കുക എന്നതല്ല എന്റെ ഉദ്ദേശം.
“ | ഇത് ഏതെങ്കിലും പ്രത്യേകം വ്യക്തിയെ ഉദ്ദേശിച്ച് എഴുതിയതല്ലെന്നും എഴുതിയതിന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലാകുമെന്നും കരുതുന്നു. | ” |
- തീർച്ചയായും. ഉദ്ദേശശുദ്ധിയില്ലാത്തയൊരാൾ വിക്കിപ്പീഡിയയിൽ ഇത്രത്തോളം സംഭാവനകൾ നൽകുമെന്ന് ആരെങ്കിലും കരുതും എന്ന് തോന്നുന്നില്ല. താങ്കളുടെ അഭിപ്രായം വളരെ ഗൗരവത്തോടുകൂടിത്തന്നെയാണ് ഞാൻ കാണുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 17:30, 15 ഓഗസ്റ്റ് 2012 (UTC)
- അജയ്, ഞാൻ ചൂണ്ടിക്കാണിച്ച താൾ വിക്കിപീഡിയയിലെ നിയമമൊന്നുമല്ല, ഒരു ഉപന്യാസം മാത്രം. താങ്കൾ അതിലെ പ്രസ്തുതഭാഗം ഉദ്ധരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചുമിരുന്നു. ഇങ്ങനൊരു വസ്തുതയിൽലേക്ക് ചൂണ്ടുക മാത്രമാണ് ഞാൻ ചെയ്തത്. 'ഈ നിർദ്ദേശം പട്ടികകളെയും മറ്റും ഉദ്ദേശിക്കുന്നില്ല' എന്നാണ് അവിടെ കൊടുത്തിട്ടുള്ളത്. എന്തുചെയ്യണമെന്ന് സാമാന്യബുദ്ധിയിൽ വരേണ്ടതാണ്. ഒരു പട്ടികയിലെ രണ്ടുമൂന്ന് തുടർച്ചയായ വിവരങ്ങൾ ഒരേ ഇടത്തുനിന്ന് നിന്നാണെങ്കിലും അവസാനത്തെ വിവരത്തിൽ അവലംബം നൽകിയാൽ തീർച്ചയായും ശങ്കയുണ്ടാകും. മറിച്ച് ഒരു പട്ടികയിലെ വിവരം മുഴുവൻ ഒരിടത്തുനിന്നാണെങ്കിൽ വെവ്വേറെ അവലംബം നൽകേണ്ടതുണ്ടോ? അതിന് പട്ടികയുടെ തലക്കെട്ടലോ 'താഴെക്കൊടുക്കുന്നു' തുടങ്ങിയ പട്ടികയെ സൂചിപ്പിക്കുന്ന വാക്യാന്തത്തിലോ ഒക്കെ കൊടുത്താൽ മതിയാകും. പുറത്തുനിന്ന് എന്തെങ്കിലും വിവരം അതിൽ ചേർത്തിട്ടുണ്ടെങ്കിൽ അവയ്ക്കു മാത്രം പിന്നെ അവലംബം കൊടുത്താൽ മതിയാകും.
- താങ്കൾ ഗവേഷകനെന്നു കരുതുന്നു. താങ്കളുടെ പ്രബന്ധത്തിൽ ഒരു നിശ്ചിതസ്രോസ്സിൽനിന്നെടുത്ത പട്ടിക നൽകാനുണ്ടായിരുന്നെന്ന് കരുതുക. എങ്ങനെ അതിന് അവലംബം കൊടുക്കും? കണ്ടെത്തലുകൾ അരുത് എന്നതിലൊഴികെ വിക്കിലേഖനങ്ങൾ ഗവേഷണരചനയുടെ പോലെതന്നെയാണ്.
മേൽപ്പറഞ്ഞ ഗവേഷണംതന്നെ ചെറുതായെങ്കിലും ഏതു ലേഖനത്തിനുപിന്നിലും വേണ്ടത്. അവലംബം കൊടുക്കുകയല്ല, കൊടുത്ത വിവർങ്ങൾ ആധികാരികമാണെന്നു എഴുതുന്നയാൾ ഉറപ്പുവരുത്തുകയാണ് ആവശ്യം. ഒന്നാം ലേഖനം ഉദാഹരണം. കളിയച്ഛൻ (കവിത) എന്ന ലേഖനത്തിൽ ഇവിടെയുള്ള ഒരു വിവരത്തിലധികമുള്ളതെല്ലാം അനാവശ്യമോ അബദ്ധമോ ആണ്. കളിയച്ഛൻ എന്നത് എന്തുതരത്തിലുള്ള കവിതാഗ്രന്ഥമാണെന്നു പോലും അവിടെ കിട്ടുന്നില്ല. ആദ്യമായി നൽകപ്പെട്ട കേ.സാ.അ. പുരസ്കാരം എന്നത് തെറ്റാണെന്ന് ലിസ്റ്റിൽനിന്നുതന്നെ മനസ്സിലാകും. ഇവിടെക്കൊടുത്തിരിക്കുന്ന കവറും വിവരങ്ങളും പ്രകാരം 1959-ൽ ഡി.സി. ബുക്സ് ഇത് പ്രസിദ്ധീകരിച്ചു എന്നും 84 താൾ ഉണ്ടായിരുന്നു എന്നും വരുന്നു! ഇതേ മട്ടുതന്നെ ഏതാണ്ട് എല്ലാ താളുകളും. നോക്കൂ 74-ൽ വന്ന ഡി.സി.ബുക്സ് 62-ൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്! അവലംബവും കൊടുത്തിട്ടുണ്ട്. പോരേ പിള്ളേരെ വഴിതെറ്റിക്കാൻ. 'തെങ്ങ് നമ്മുടെ കല്പവൃക്ഷമാണ്; പശുവിനെ തെങ്ങിൽ കെട്ടുന്നു; പശു നമുക്ക് പാലു തരുന്നു' എന്ന് കേട്ടിട്ടുണ്ടോ?അങ്ങനെയുമുണ്ട് കുറച്ച്: സാമ്പിൾ. കവിത-കഥ എന്നിങ്ങനെ പല സമാഹാരത്തിനും തലക്കെട്ട് തെറ്റിദ്ധാരണയുണ്ടാക്കുംവിധമാണ്. ലേഖനമില്ലാതിരിക്കുന്നതാണ് പ്രശ്നജടിലവും അബദ്ധമാത്രവുമായ താളുകൾ ഉണ്ടാക്കിവിടുന്നതിനെക്കാൾ നല്ലത് അജയ്. എഴുതാനുള്ള താൾ എപ്പൊഴായാലും എഴുതപ്പെടും എന്ന് പ്രതീക്ഷിക്കുക. വേണ്ടത്ര വിവരം ശേഖരിച്ച് മാത്രം താൾ തുടങ്ങുക. അല്ലെങ്കിൽ നാം ഹിന്ദി വിക്കിപീഡിയായിപ്പോകും. ഡി.സി. ബുക്സിന്റെ കവർ നിറക്കാനുള്ള ഉദ്യമമൊന്നും വേണ്ട. താങ്കളുടെ മുൻ സംഭാവനകളിൽ പ്രശംസനീയംതന്നെയാണ്. പക്ഷേ, ഈ ചെയ്തതിൽ അൽപ്പം മതിപ്പുകേടുണ്ട്. --തച്ചന്റെ മകൻ (സംവാദം) 11:17, 16 ഓഗസ്റ്റ് 2012 (UTC)
“ | ഞാൻ ചൂണ്ടിക്കാണിച്ച താൾ വിക്കിപീഡിയയിലെ നിയമമൊന്നുമല്ല, ഒരു ഉപന്യാസം മാത്രം | ” |
അതെ. പക്ഷേ എന്റെ അഭിപ്രായം പട്ടികയിൽ അവലംബങ്ങൾ ചേർക്കുന്നതും ഒരു പാരഗ്രാഫിൽ അവലംബം ചേർക്കുന്നതും തമ്മിലുള്ള വ്യത്യാസം ആ ഉപന്യാസത്തിൽ വ്യക്തമാക്കുന്നുണ്ട് എന്നാണ്. (പാരഗ്രാഫിന്റെ ഒടുക്കം ഒറ്റത്തവണ മാത്രം അവലംബം ചേർത്താൽ മതിയെങ്കിലും പട്ടികകൾക്കും ലിസ്റ്റുകൾക്കും ആ നിയമം ബാധകമല്ല - വളച്ചുകെട്ടാതെ പറഞ്ഞാൽ പട്ടികയിൽ ഒരേ അവലംബം പലതവണ ആവർത്തിക്കാം.)
“ | മറിച്ച് ഒരു പട്ടികയിലെ വിവരം മുഴുവൻ ഒരിടത്തുനിന്നാണെങ്കിൽ വെവ്വേറെ അവലംബം നൽകേണ്ടതുണ്ടോ? അതിന് പട്ടികയുടെ തലക്കെട്ടലോ 'താഴെക്കൊടുക്കുന്നു' തുടങ്ങിയ പട്ടികയെ സൂചിപ്പിക്കുന്ന വാക്യാന്തത്തിലോ ഒക്കെ കൊടുത്താൽ മതിയാകും. | ” |
കൊള്ളാവുന്ന നിർദ്ദേശം. പക്ഷേ ഈ താളിലെ ഒരു പട്ടികയും ഒറ്റ അവലംബത്തെ മാത്രം ആസ്പദമായുണ്ടാക്കപ്പെട്ടതല്ല എന്ന പ്രശനമുണ്ട്. എല്ലാ പട്ടികകളും ഒന്നിൽ കൂടുതൽ അവലംബങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഈ സ്ഥിതിക്ക് താങ്കളുടെ നിർദ്ദേശമാകും കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കുക എന്നെനിക്ക് തോന്നുന്നു. എന്നിരുന്നാലും മാറ്റം വരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്ത് താളുകൾ നന്നാക്കുക എന്നതല്ലേ വിക്കിപ്പീഡിയയുടെ ഫിലോസഫി? മാറ്റം വരുത്തിനോക്കൂ.
“ | ആദ്യമായി നൽകപ്പെട്ട കേ.സാ.അ. പുരസ്കാരം എന്നത് തെറ്റാണെന്ന് ലിസ്റ്റിൽനിന്നുതന്നെ മനസ്സിലാകും/ ഡി.സി. ബുക്സ് ഇത് പ്രസിദ്ധീകരിച്ചു എന്നും 84 താൾ ഉണ്ടായിരുന്നു എന്നും വരുന്നു | ” |
തെറ്റുകൾ തിരുത്തിയിട്ടുണ്ട്.
സാമ്പിൾ പ്രശ്നമുള്ളതാണെന്ന് തോന്നുകയാണെങ്കിൽ ആ താളിൽ സംവാദമാകാമല്ലോ?
“ | ലേഖനമില്ലാതിരിക്കുന്നതാണ് പ്രശ്നജടിലവും അബദ്ധമാത്രവുമായ താളുകൾ ഉണ്ടാക്കിവിടുന്നതിനെക്കാൾ നല്ലത് അജയ്. എഴുതാനുള്ള താൾ എപ്പൊഴായാലും എഴുതപ്പെടും എന്ന് പ്രതീക്ഷിക്കുക. | ” |
മനഃപൂർവ്വമല്ലാതെയുണ്ടാകുന്ന തെറ്റുകൾ അകറ്റി വേണം താളുകൾ തുടങ്ങുകപോലും ചെയ്യാൻ (അതായത് തെറ്റുഭയന്ന് താളുകൾ സൃഷ്ടിക്കാതിരിക്കുക) എന്നതാണ് അഭികാമ്യം എന്നെനിക്ക് തോന്നുന്നില്ല. അത്തരം ഭീതി വിക്കിപ്പീഡിയയുടെ തത്വശാസ്ത്രത്തിനെതിരാണ് എന്ന് തോന്നുന്നുമുണ്ട്. എന്റെ വിശ്വാസം ഈ ഉപന്യാസത്തിലെ ഫിലോസഫിയാണ് മലയാളം വിക്കിപ്പീഡിയയെ നയിക്കേണ്ടതെന്നാണ്. ഹിന്ദി വിക്കിപ്പീഡിയയായിപ്പോകും എന്ന് ഭയന്ന് നമ്മളെന്തിന് ഇല്ലാത്ത നിയമങ്ങൾ ഉണ്ടാക്കിയെടുക്കണം? ലേഖനം ഒറ്റവരിയാണെങ്കിലോ തെറ്റുണ്ടെങ്കിലോ ശരിയാക്കാൻ നമുക്ക് കീഴ്വഴക്കങ്ങളുണ്ടല്ലോ?
“ | ഡി.സി. ബുക്സിന്റെ കവർ നിറക്കാനുള്ള ഉദ്യമമൊന്നും വേണ്ട. | ” |
വിനയത്തോടെ ഞാൻ താങ്കളുടെ ഈ അഭിപ്രായത്തിനെ എതിർക്കട്ടെ. പത്തോളം പുസ്തകങ്ങളുടെ പുറം ചട്ടകൾ ഞാൻ എന്റെ ശേഖരത്തിൽ നിന്നാണ് ചേർത്തത് (ഇതുൾപ്പെടെ). ഞാൻ അപ്ലോഡ് ചെയ്ത പുറം ചട്ടകളിൽ ഭൂരിപക്ഷവും ഡി.സി.ബുക്ക്സിന്റേതാണെങ്കിലും (കേരളത്തിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത് അവരാണെന്നത് തള്ളിക്കളയേണ്ടതില്ലല്ലോ?) പലതും മാതൃഭൂമിയുടേതും മറ്റു പ്രസാധകരുടേതുമാണ്. ഇതൊന്നും അപ്ലോഡ് ചെയ്യാൻ പാടില്ല എന്ന് നിയമങ്ങളോ നയങ്ങളോ ഇല്ല. ആ നിലയ്ക്ക് എന്തുകൊണ്ട് അത്തരം ഉദ്ദ്യമം ആയിക്കൂടാ?--അജയ് ബാലചന്ദ്രൻ (സംവാദം) 13:50, 16 ഓഗസ്റ്റ് 2012 (UTC)