ഒരു തെരുവിന്റെ കഥ

എസ് കെ പൊറ്റെക്കാട്ടിന്റെ ഒരു നോവൽ

രക്തവും മാംസവുംഉള്ള മനുഷ്യജീവികൾ ആയിരുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവ രോരോരുത്തരും തങ്ങളുടേതായ ഭാഗം കളിച്ച് മരിച്ചു .ശവക്കുഴിയിൽ, പട്ടടിയിൽ, അല്ലെങ്കിൽ വെറും മണ്ണിൽ ഇവർ മാഞ്ഞു പോയി. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല. പക്ഷെ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയകോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാൽപാടുകൾ പഴയകൽപ്പാടുകളെ മായിക്കുന്നു.ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടരുന്നു. By:എസ്. കെ പൊറ്റക്കാട്ട് (S.K Pottekatt)

ഒരു തെരുവിന്റെ കഥ
ഒരു തെരുവിന്റെ കഥ. 2008 ഏപ്രിലിൽ പുറത്തിറങ്ങിയ 11-ആം പതിപ്പിന്റെ പുറം ചട്ട
കർത്താവ്എസ്.കെ.പൊറ്റക്കാട്
പുറംചട്ട സൃഷ്ടാവ്സൈനുൾ ആബിദ്
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസാധകർഡി.സി.ബുക്ക്സ്
ഏടുകൾ290

പ്രശസ്ത സാഹിത്യകാരൻ എസ്. കെ. പൊറ്റക്കാടിന്, 1962-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ[1]. ഒരു തെരുവിനെ ആസ്പദമാക്കി എഴുതിയ നോവലിൽ, ഈ തെരുവിൽ തന്നെ ജീവിക്കുന്ന ജനവിഭാങ്ങളാണ് കഥാപാത്രങ്ങളായി വരുന്നത്. ഇവരുടെ സന്തോഷവും ദുഃഖവും നിറഞ്ഞ ജീവിതമാണ് ലേഖകൻ ഈ നോവലിലൂടെ വരച്ച് കാണിക്കുന്നത്. 1960-ൽ ആദ്യമായി പ്രസിദ്ധീകരികൃതമായ ഈ കൃതി ഡി. സി. ബുക്ക്സ് 1996 മുതൽ പ്രസിദ്ധീകരിക്കുന്നുണ്ട്.[2] 48 ഭാഗങ്ങളായി വേർതിരിച്ചിരിക്കുന്ന ഈ നോവൽ 290 പേജുകളിലായാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.[3]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-31. Retrieved 2009-03-14.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-11. Retrieved 2009-03-14.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-08-06. Retrieved 2009-03-14.
"https://ml.wikipedia.org/w/index.php?title=ഒരു_തെരുവിന്റെ_കഥ&oldid=4076319" എന്ന താളിൽനിന്ന് ശേഖരിച്ചത്