സംവാദം:കേരള നവോത്ഥാനം
ചാവറ
തിരുത്തുക@Jmulerik: ചാവറയെ നവോത്ഥാനനായകനായി വിശേഷിപ്പിക്കാറുണ്ടോ? -- റസിമാൻ ടി വി 16:53, 13 ഫെബ്രുവരി 2019 (UTC)
- ഇവിടെ നോക്കുക കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ കോഴ്സ് മൊഡ്യൂളാണിത്. ഇതിൽ ചാവറയച്ചനുമുണ്ട്. അപ്പോ തെറ്റില്ലെന്നു തോന്നുന്നു. കാന്തപുരം വരുന്നതാണ് കുഴപ്പം. --രൺജിത്ത് സിജി {Ranjithsiji} ✉ 08:26, 24 ഫെബ്രുവരി 2019 (UTC)
- നന്ദി രൺജിത്. ലേഖനത്തിലെ എല്ലാവരെയും നവോത്ഥാനനായകരായി വിശേഷിപ്പിക്കുന്ന സ്വതന്ത്ര അവലംബങ്ങൾ ചേർക്കുകയും ഇങ്ങനെ ലഭിക്കാത്തവ ഒഴിവാക്കുകയും മാത്രമാണ് പരിഹാരം എന്ന് കരുതുന്നു -- റസിമാൻ ടി വി 08:31, 24 ഫെബ്രുവരി 2019 (UTC)
കാന്തപുരം
തിരുത്തുക@Mujeebkpm1: കാന്തപുരം നവോത്ഥാനനായകനാണോ? -- റസിമാൻ ടി വി 16:23, 18 ഫെബ്രുവരി 2019 (UTC)
നവോത്ഥാന നായകൻ
തിരുത്തുകഎന്ത് കൊണ്ട് കാന്തപുരം നവോത്ഥാന നായകൻ അല്ലാതാവും?
1985 ൽ എന്തായിരുന്നു മുസ്ലിം സമുദായത്തിന്റെ അവസ്ഥ? വിശിഷ്യ സുന്നി സമൂഹത്തിന്റെ,, അതിൽ ഇന്ന് മാറ്റം ഉണ്ടങ്കിൽ പ്രധാന ചാലകശക്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ആണെന്ന് നിസ്സംശയം പറയാം.. ഇന്ത്യയിൽ ഒട്ടുക്കെ നൂറു കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ., ആയിരക്കണക്കിന് പള്ളികൾ, ആയിരങ്ങൾക്ക് അബൂദാബിയിലെ ഗവൺമെന്റ് സ്ഥാപനമായ ADNOC കമ്പനയിൽ കാന്തപുരം മുഖേനെ ജോലി വാങ്ങിച്ച് നൽകിയത്.. [ [ മർകസ് നോളജ് സിറ്റി ]] തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ... ഇനിയും എത്രയോ ഉണ്ട്... Mujeebkpm1 (സംവാദം) 17:59, 18 ഫെബ്രുവരി 2019 (UTC)
- ഇത് മുജീബിന്റെ വ്യക്തിപരമായ അഭിപ്രായമല്ലേ? കാന്തപുരത്തെ കേരളത്തിന്റെ നവോത്ഥാനനായകനായി വിശേഷിപ്പിക്കുന്ന ന്യൂട്രലായ അവലംബങ്ങളില്ലാതെ അത് വിക്കിപീഡിയയിൽ ചേർക്കാനാവില്ല. ലേഖനത്തിലെ എല്ലാവരുടെയും കാര്യത്തിൽ ഇങ്ങനെ തെളിവ് വേണമെന്നാണ് എന്റെ അഭിപ്രായം -- റസിമാൻ ടി വി 10:02, 19 ഫെബ്രുവരി 2019 (UTC)
കാന്തപുരത്തെ നവോത്ഥാന നായകനായി ചേർക്കാനാവില്ല. ആ ഭാഗം നീക്കം ചെയ്യണം. --Mujeebcpy (സംവാദം) 17:31, 23 ഫെബ്രുവരി 2019 (UTC)
വൃത്തിയാക്കൽ
തിരുത്തുകലേഖനം അടുക്കും ചിട്ടയും ഇല്ലാതെയാണ് ഉള്ളത്. വൃത്തിയാക്കൽ ഫലകം ചേർക്കുന്നു.--Irshadpp (സംവാദം) 10:14, 12 ഒക്ടോബർ 2020 (UTC)
കേരള നവോത്ഥാനം
തിരുത്തുകകേരളത്തിലെ നവോത്ഥാന നായകരിൽ ശ്രീനാരായണ ഗുരുവിനു മുമ്പു തന്നെ രംഗത്തുണ്ടായിരുന്ന, ജാതി -മത-സാമൂഹിക അനീതികൾക്കെതിരെ പോരാടുകയും നിരവധി ഗ്രന്ഥങ്ങളിലൂടെ ആശയങ്ങൾ പ്രചരിപ്പിക്കുകയും സമൂഹത്തിലെ അസമത്വങ്ങൾക്കെതിരെ പ്രതിഷേധിക്കുകയും ചെയ്ത ശക്തനായ ചട്ടമ്പിസ്വാമികളെ ഇവിടെ ഉൾപ്പെടുത്തി കണ്ടില്ല . ശ്രീ നാരായണ ഗുരുവിനെ ഒരു പാട് സ്വാധീനിച്ച മഹത് വ്യക്തിയാണ്
ചട്ടമ്പിസ്വാമികൾ . ശ്രീ നാരായണ ഗുരുവിനു ശേഷം വന്ന ആഗമാനന്ദ സ്വാമികളും ഇത്തരത്തിലുള്ള സമൂഹിക അസമത്വത്തിനെതിരെ പോരാടിയ മഹാനാണ്. ഇരുവരെയും ഇതിൽ ചേർക്കേണ്ടത് അത്യാവശ്യമാണ് 117.222.169.248 07:06, 1 നവംബർ 2021 (UTC)
കേരള നവോത്ഥാനം സുന്നി ഉലമാക്കളുടെ താണ്
തിരുത്തുകKerala navodayanam 2402:3A80:19E6:6344:0:0:0:2 16:38, 24 ഒക്ടോബർ 2023 (UTC)