സംവാദം:കെ.എ. ഷാജി (പത്രപ്രവർത്തകൻ)

ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ടത് എന്തുകൊണ്ട് തിരുത്തുക

ആവശ്യത്തിന് അവലംബങ്ങളുള്ളതും WP:GNG പ്രകാരം ശ്രദ്ധേയത നിലനിൽക്കുന്നതുമായ ലേഖനത്തിന്റെ ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ടതെന്തുകൊണ്ട് എന്ന് വിശദീകരിക്കാമോ?--Irshadpp (സംവാദം) 18:29, 18 ജൂലൈ 2021 (UTC)Reply

പത്രപ്രവർത്തകൻ എന്ന നിലയിൽ എഴുതിയ നിരവധി ലേഖനങ്ങളിലേക്കുള്ള ലിങ്കുകൾ അല്ലേ അവലംബങ്ങൾ?--Vinayaraj (സംവാദം) 01:47, 19 ജൂലൈ 2021 (UTC)Reply
അവലംബങ്ങൾ എല്ലാംതന്നെ ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ എഴുതിയ ലേഖനങ്ങളിലേക്കുള്ള കണ്ണികൾ ആണ്. പത്രപ്രവർത്തകന്റെ ജോലി ആണ് പത്രത്തിൽ ലേഖനം എഴുതുക എന്നത്. ഓരോരുത്തരും നൂറുകണക്കിനു ആർട്ടിക്കിളുകൾ എഴുതിയിട്ടുണ്ടാവും. അതല്ലാതെ ശ്രദ്ധേയമായ കാര്യങ്ങൾ എന്തെങ്കിലും ചെയ്തതായി ലേഖനത്തിൽ കാണാൻ കഴിയുന്നില്ല.--Vinayaraj (സംവാദം) 02:09, 19 ജൂലൈ 2021 (UTC)Reply
പത്രപ്രവർത്തകൻ എന്ന നിലയിൽക്കൂടാതെ, വിവർത്തകൻ എന്ന നിലയിലും സാമൂഹികപ്രവർത്തകൻ എന്ന നിലയിലുമുള്ള പ്രവർത്തനങ്ങളും ലഭിച്ച അംഗീകാരങ്ങളും പരിഗണിച്ചുകൂടേ? അവയ്ക്ക് അവലംബങ്ങൾ പോരായെങ്കിൽ, ശ്രദ്ധേയത ചോദ്യം ചെയ്യുന്നതിനുപകരം, ആധികാരികതാഫലകം ചേർക്കുന്നതല്ലേ ഉചിതം? ഇത്രപോലും ശ്രദ്ധേയതയില്ലാത്ത ആയിരക്കണക്കിന് ലേഖനങ്ങൾ നിലനിൽക്കുമ്പോൾ, ഒരു ഐപി യൂസർ ഇതിൽ ശ്രദ്ധേയതാഫലകം ചേർത്തത് ( [1] ഈയൊരു തിരുത്തൽ മാത്രമാണ് ഈ ഉപയോക്താവിന്റെ ഇതുവരേക്കുമുള്ള സംഭാവന എന്നതുകൂടി കാണണം ഇത് നശീകരണമായിത്തോന്നിയതിനാലാണ് ഫലകം നീക്കം ചെയ്തത്. ഒരു സ്ഥിരീകരിക്കപ്പെട്ട ഉപയോക്താവായിരുന്നുവെങ്കിൽ ഞാനിത് ചെയ്യുമായിരുന്നില്ല. (ഫലകം പുഃസ്ഥാപിച്ചതിന് നന്ദി.) വിക്കിപീഡിയയെ ഉത്തരവാദിത്വത്തോടെ സമീപിക്കുന്നയൊരാൾ ഒരു ഐപി യൂസറായി തുടരേണ്ടതില്ലല്ലോ? (വിക്കിപീഡിയ അതനുവദിക്കുന്നു എന്നത് ഞാനംഗീകരിക്കുന്നു). ഒരു ഫലകം ചേർത്ത് പോകുന്നുവെന്നല്ലാതെ പിന്നീട് സംവാദം താളിൽ ഇത്തരക്കാരെക്കാണാറില്ല. അവർക്ക് സന്ദേശം നൽകാനുമാവുന്നില്ല. പക്ഷേ, സമയവും ഊർജ്ജവും ചിലവഴിച്ച്, വിക്കിപീഡിയയെ നെഞ്ചിൽച്ചേർത്തുപിടിക്കുന്നവരെ നിരാശപ്പെടുത്തുന്ന ഇത്തരം വിലയിരുത്തൽക്കാരായ ഐപിക്കാരെ, എന്തോ, എനിക്കങ്ങ് അംഗീകരിക്കാനാവുന്നില്ല. ക്ഷമിക്കുക.  --Vijayan Rajapuram {വിജയൻ രാജപുരം} 05:15, 19 ജൂലൈ 2021 (UTC)Reply
  • <വിവർത്തകൻ എന്ന നിലയിലും> വിവർത്തകൻ എന്ന നിലയിലുള്ള വിക്കിപീഡിയ ശ്രദ്ധേയതാമാനദണ്ഡം എന്താണ്? <സാമൂഹികപ്രവർത്തകൻ> ഏതാണ് ഇദ്ദേഹത്തിന്റെ സാമൂഹികപ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ?, ഏതൊക്കെയാണ് അതിനെ സാധുവാക്കുന്ന അവലംബങ്ങൾ? <ലഭിച്ച അംഗീകാരങ്ങളും> ഏതൊക്കെയാണ് ലഭിച്ച അംഗീകാരങ്ങൾ? - < ശ്രദ്ധേയതയില്ലാത്ത ആയിരക്കണക്കിന് ലേഖനങ്ങൾ നിലനിൽക്കുമ്പോൾ> അങ്ങനെ ഉണ്ടെങ്കിൽ അവ നീക്കുകയാണ് വേണ്ടത്, ആ വാദം കൊണ്ട് അത്തരം മറ്റൊരു ലേഖനം നിലനിർത്താൻ സഹായിക്കുകയല്ല വേണ്ടത്. പിന്നെ ഐപീ എഡിറ്റുകൾ, പൂർണ്ണമായും വിക്കിപീഡിയ അംഗീകരിച്ചവയാമാണ്. ഈ ലേഖനം വളരെ ഭംഗിയിൽ നല്ല ലേ ഔട്ടിൽ എഴുതിയതാണ്, അതേയുള്ളൂ അതേപ്പറ്റി പറയാൻ, നൂറുകണക്കിന് പത്രപ്രവർത്തകരിൽ ഒരാൾ എന്ന നിലയിൽ നിന്നും എന്താണ് ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്ന ആൾക്കുള്ള ശ്രദ്ധേയത?--Vinayaraj (സംവാദം) 13:00, 19 ജൂലൈ 2021 (UTC)Reply

അവലംബങ്ങൾ തിരുത്തുക

Irshadpp, ലേഖനത്തിലെ ആദ്യ നാലു അവലംബങ്ങൾ എങ്ങനെ ആണ് ലേഖനവുമായി ബന്ധപ്പെടുന്നുയത് എന്നു വിശദീകരിക്കാമോ?. TheWikiholic (സംവാദം) 13:28, 12 ഡിസംബർ 2021 (UTC)Reply

ഗൂഗ്‌ൾ ബുക്ക് ലിങ്കുകളാണല്ലോ. പേജ് നമ്പറും കൊടുത്തിട്ടുണ്ട്. പരിശോധിക്കാവുന്നതാണ്. എന്നാലും ചില പരാമർശങ്ങൾ ചേർക്കുന്നു.
  1. Eck, Diana L. (2012-03-27). India: A Sacred Geography (in ഇംഗ്ലീഷ്). Harmony/Rodale. p. 494. ISBN 978-0-385-53191-7.
    1. (For example, "Sabarimala: The Faith in Spate," by well-known joumalist K. A. Shaji- page 494)
  2. Bhatia, Prem; Mathur, Asharani (2006). The Indian Media: Illusion, Delusion, and Reality : Essays in Honour of Prem Bhatia (in ഇംഗ്ലീഷ്). Rupa. p. 201. ISBN 978-81-291-0884-5.
    1. (or a K.A. Shaji in Kerala, younger journalists have put their seniors to shame. Their energy and commitment, and that of many like them, is an inspiration. Journalists like these have worked against enormous odds and often in the face of active hostilitv. to tell the stories of the rural poor. page 201)
  3. Data India (in ഇംഗ്ലീഷ്). Press Institute of India. 2007. p. 1049.
    1. Introducing award winner in page 1049
  4. Sudarshan, R Kottai (2018-06-18). "How Kerala's Poor Tribals Are Being Branded As 'Mentally Ill'". Economic & Political Weekly. Retrieved 2021-12-12.
    1. Quoted twice in epw.

Irshadpp (സംവാദം) 07:26, 13 ഡിസംബർ 2021 (UTC)Reply
"കെ.എ. ഷാജി (പത്രപ്രവർത്തകൻ)" താളിലേക്ക് മടങ്ങുക.