സംവാദം:കുരിയച്ചൻ
കുരിയച്ചൻ എന്ന പേരിൽ ഞാൻ, എം.എസ് അഗസ്റ്റിൻ മലയാളം വിക്കിപീഡിയയിൽ ഒരു താൾ സൃഷ്ടിച്ചു.
എന്നാൽ വ്യക്തമായ പകർപ്പവകാശലംഘനം എന്ന പേരിൽ ഇർവിൻ കാലിക്കറ്റ് എന്ന ഉപയോക്താവ് അത് മായിച്ചിരിക്കുന്നു. പകർപ്പവകാശലംഘനം എങ്ങിനെയാണെന്നും ഏതാണെന്നും അദ്ദേഹം പറഞ്ഞിട്ടില്ല. റോജി പാലാ എന്ന ഉപയോക്താവിന്റെ "ഞാൻ തന്നെയാ SD ഇട്ടത്" എന്ന ഒരു പ്രസ്താവനയും കണ്ടു.
കുരിയച്ചൻ എന്നത് നെട്ടൂരിൽ (മരട് മുനിസിപ്പാലിറ്റി, എറണാകുളം ജില്ല) പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു കുരിശാണ്.
200 വർഷം പഴക്കമുള്ള ഈ കുരിശ് വെണ്ടുരുത്തി (Wellington Island, Kochi) യിൽ നിന്നും നെട്ടൂരിൽ കുടിയേറി താമസിച്ചവർ കൂടെ കൊണ്ടു വന്നതാണ്. (കൊച്ചി നേവൽബേസിനുവേണ്ടി സ്ഥലമെടുത്തതിനെ തുടര്ന്ന് കുടിയൊഴിയേണ്ടി വന്ന 215 കുടുംബങ്ങൾ).
ഇർവിൻ കാലിക്കറ്റൊ റോജി പാലായൊ അല്ലെങ്കിൽ ഏതെങ്കിലും വിക്കി പ്രവർത്തകരോ എനിക്ക് ഇവിടെപ്പറയുന്ന പകർപ്പവകാശലംഘനം എങ്ങിനെയാണെന്ന് മനസ്സിലാക്കി തന്നാൽ നന്ന്. കാരണം ഇർവിൻ കാലിക്കറ്റിന്റെയൊ റോജി പാലായുടേയൊ സംവാദത്താളിൽ പകർപ്പവകാശലംഘനം എങ്ങിനെയാണെന്ന് കാണിച്ചിട്ടില്ല.
വിക്കിപീഡിയയിലെ താളുകൾ മായിക്കുന്നവർ/നീക്കം ചെയ്യുന്നവർ അതിനുള്ള വ്യക്തമായ കാരണങ്ങളും കാണിക്കണം. അല്ലെങ്കിൽ അമച്വർമാരായ എന്നെപ്പോലെയുള്ള ഉപയോക്താക്കൾക്ക് മടുപ്പുണ്ടാക്കുവാനെ അത് ഉതകു.
മലയാളം വിക്കിപീഡിയയിൽ ഞാൻ താഴെ കാണുന്ന ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. സമയ കുറവിനാൽ ഇത്രയുമേ സാധിച്ചുള്ളു.
1. നെട്ടൂർനെക്കുറിച്ച് 23.12.2009 ൽ.
2. ദേവാസ്ത് 17.02.2010 ൽ.
3. കുമ്പളം
4. Nettoor 20.02.2010 ൽ
5. അഭയാരണ്യം 23.07.2010 ൽ
6. പ്ലാസ്റ്റികി 27.07.2010 ൽ
7. ആദിത്യ Aditya 10.08.2010 ൽ
8. കൊറോണ Corona 11.08.2010 ൽ
9. സാന്താക്ളോസ് Santa Clause പപ്പാഞ്ഞി Pappanji 12.08.2010 ൽ
10. ഗോടിപൂവ നൃത്തം Godipoova nruththam 08.09.2010 ൽ
11. വൈനു ബാപ്പു Vainu Bappu 01.10.2010 ൽ
12. ഐ.എൻ.എസ്. കല്പ്പേനി INS Kalpeni 26.10.2010 ൽ
- ഉപയോക്താവ്:M.S.Augustine, പകർപ്പാവശം ലംഘിച്ച ലേഖനമാണൊ എന്നെനിക്കറിയില്ല. ഞാൻ ലേഖനം നീക്കിയിട്ടില്ല. നീക്കാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഞാൻ തുടങ്ങിയ സംവാദം നീക്കാനാണ് ഞാൻ SD ഇട്ടത്. അതിപ്രകാരമാണെന്നാണ് എന്റെ ഓർമ്മ. ഇത് കുരിശിനെപ്പറ്റിയാണോ പള്ളിയെപ്പറ്റിയാണോ. അതിനു ആവശ്യത്തിനു ശ്രദ്ധേയതയുണ്ടോ. (പഴയ സംവാദം പുനഃസ്ഥാപിച്ചാൽ അത് കാണാം) അതിനു ലേഖനം സൃഷ്ടിച്ച താങ്കൾ എനിക്കു മറുപടി തന്നിരുന്നില്ല. ലേഖനം കാര്യനിർവാഹകൻ നീക്കം ചെയ്തു. (ഉപയോക്താവ്:Irvin calicut) അതിന്റെ കാരണം പകർപ്പവകാശലംഘനം എന്നായിരുന്നു. അതിനേപ്പറ്റി എനിക്കറിയില്ല. റോജി ഈ സംവാദ താൾ നീക്കം ചെയ്യുക്കയാണ് . അഭിപ്രായം പറയുക എന്ന ഇർവിന്റെ സംവാദത്തിനാണ് ഞാൻ SD ഇട്ടിട്ടുണ്ട് എന്ന് മറുപടി നൽകിയത്. അത് ലേഖനത്തിന്റെ കാര്യമല്ല. താങ്കൾ മറുപടി നൽകാതിരുന്ന സംവാദത്തിന്റെ കാര്യമാണ്. കൂടുതൽ വിവരങ്ങൾ ഇർവിൻ നൽകും. പകർപ്പവകാശ ലംഘനം ഉറപ്പാണെകിൽ കൂടുതൽ അറിയിപ്പൊന്നും ഇല്ലാതെ ലേഖനം നീക്കം ചെയ്യപ്പെടാം. കുരിയച്ചൻ പകർപ്പവകാശലംഘനം, കട്ട് കോപ്പി പേസ്റ്റ് എന്ന് കാരണം ഇവിടെ കാണാം.--റോജി പാലാ (സംവാദം) 13:40, 26 ജൂൺ 2015 (UTC)
- പ്രിയ അഗസ്റ്റിൻ, ലേഖനം പകർത്തിയ ബ്ലോഗ് താങ്കൾ തന്നെ എഴുതിയതാണെന്ന് ഞാൻ അനുമാനിക്കുന്നു. അങ്ങനെയെങ്കിൽ ബ്ലോഗിലെ ലേഖനത്തിനു താഴെ, "ഈ ലേഖനത്തിലെ വിവരങ്ങൾ "പകർപ്പവകാശം: സ്വതന്ത്ര സോഫ്റ്റ്വേർ സമിതി പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്നു സ്വതന്ത്ര പ്രമാണ അനുവാദപത്രം പതിപ്പ് 1.2 അല്ലെങ്കിൽ പുതിയ പതിപ്പുകൾ പ്രകാരം പകർത്താനും, വിതരണം ചെയ്യാനും ഒപ്പം/അല്ലെങ്കിൽ ഈ പ്രമാണത്തിൽ മാറ്റം വരുത്തുവാനും ഉള്ള അവകാശങ്ങൾ നൽകുന്നു" എന്ന് ചേർത്തിട്ട് ഇവിടെ ഒരു കുറിപ്പിടാമോ? ലേഖനം പുനഃസ്ഥാപിക്കാം. ദയവായി അസൗകര്യം ക്ഷമിക്കുക, മറ്റൊരാളുടെ ബ്ലോഗിൽനിന്ന് ഇങ്ങോട്ട് കോപ്പി പേസ്റ്റ് ചെയ്ത് പകർപ്പവകാശം ലംഘിക്കരുതെന്ന ഉദ്ദേശ്യത്തോടെയാവണം ഇർവിൻ ലേഖനം നീക്കം ചെയ്തത്. --ജേക്കബ് (സംവാദം) 18:10, 26 ജൂൺ 2015 (UTC)
നന്ദി, റോജി പാലാ, ജേക്കബ്. ലേഖനം കുരിശിനെപ്പറ്റിയാണെങ്കിലും അത് പള്ളികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ബ്ലോഗിലെ ലേഖനം ഞാൻ തന്നെ എഴുതിയതാണ്. എന്നാൽ വസ്തുതകൾക്ക് അവലംബവും നല്കിയിരുന്നു.
പക്ഷെ കോപ്പി, പേസ്റ്റ് പ്രശ്നം എനിക്കറിയില്ലായിരുന്നു. വിക്കിപീഡിയയിലെ ലേഖനങ്ങൾ ഞാൻ എഴുതിയിട്ടുള്ളത് പലപ്പോഴും നേരിട്ടല്ല. വേർഡ് പോലുള്ള ടെക്സ്റ്റ് എഡിറ്ററുകളിൽ ആദ്യം ടൈപ്പുചെയ്ത് അത് വിക്കിപീഡിയയിലേക്കും ബ്ലോഗിലേക്കും പകർത്തുകയാണ് ചെയ്യുക. എം.എസ് അഗസ്റ്റിൻ
- എന്തായാലും ബ്ലോഗിൽ ലേഖനത്തിന്റെ താഴെയോ മറ്റൊ ആയി കോപ്പിറൈറ്റ് നോട്ടീസ് ചേർക്കൂ. അപ്പോൾ ലേഖനം ഇവിടെ പുനഃസ്ഥാപിക്കാവുന്നതാണ്. --ജേക്കബ് (സംവാദം) 17:52, 27 ജൂൺ 2015 (UTC)
- സുഹൃത്തേ താങ്കൾ ബ്ലോഗിൽ നിന്നും പകർത്തി ഒട്ടിച്ചത് കൊണ്ടാണ് അത് മായ്ച്ചത് . അഭി പറഞ്ഞത് പോലെ ചെയ്യു എന്നാൽ താൾ പുനസ്ഥാപിക്കാം . ക്ഷമികണം ... രണ്ടു ദിവസം ഇവിടെ അവധി ആയിരുന്നു (ഒരു ബോംബ് പൊട്ടി) അതാണ് മറുപടി താമസിച്ചത് . - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 09:56, 28 ജൂൺ 2015 (UTC)
"കുരിയച്ചൻ" എന്ന എന്റെ ബ്ലൊഗില് കോപ്പിറൈറ്റ് നോട്ടീസ് നല്കിയിട്ടുണ്ട്. (പകർപ്പവകാശം: സ്വതന്ത്ര സോഫ്റ്റ്വേർ സമിതി പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്നു സ്വതന്ത്ര പ്രമാണ അനുവാദപത്രം പതിപ്പ് 1.2 അല്ലെങ്കിൽ പുതിയ പതിപ്പുകൾ പ്രകാരം പകർത്താനും, വിതരണം ചെയ്യാനുള്ള അവകാശങ്ങൾ നൽകുന്നു). വേണ്ടത് ചെയ്യുമല്ലൊ . . . എം.എസ് അഗസ്റ്റിൻ
- ലേഖനം പുനഃസ്ഥാപിച്ചു - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 11:13, 8 ജൂലൈ 2015 (UTC)
ലേഖനം പുനഃസ്ഥാപിച്ചതിന് - ഇർവിൻ കാലിക്കറ്റിന് നന്ദി. . . എം.എസ് അഗസ്റ്റിൻ
പുറം കണ്ണി
തിരുത്തുക*[1],കുരിയച്ചൻ, 2015, ജൂൺ 5, വെള്ളിയാഴ്‌ച ( ബ്ലോഗ് പോസ്റ്റ് )