ഐ.എൻ.എസ്. കൽപ്പേനി

(INS Kalpeni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ നാവിക സേനയുടെ ആധുനിക അതിവേഗ ആക്രമണ യുദ്ധക്കപ്പലാണ് ഐ.എൻ.എസ്. കൽപ്പേനി (INS Kalpeni) . 2010 ഒക്ടോബർ 14 ന് ദക്ഷിണമേഖലാ നാവിക ആസ്ഥാനത്തുവെച്ച് കമ്മീഷൻ ചെയ്തു. കാർ നിക്കോബാർ ക്ലാസ്സ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് ശ്രേണിയിലെ ഏഴാമത്തെ കപ്പലാണ് ഐ.എൻ.എസ്. കൽപ്പേനി. വാട്ടർ പ്രൊപ്പൽഷൻ ജെറ്റുകൾ ഉപയോഗിച്ചാണിത് പ്രവർത്തിക്കുന്ന 35 നോട്ട്സ് വേഗമുള്ള ഈ കപ്പൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വർ ആണ് കമ്മീഷൻ ചെയ്തത്[1].

കേരളം, ലക്ഷദ്വീപ് മേഖലകളിലെ തീരസംരക്ഷണത്തിനാണ് കൽപ്പേനി ഉപയോഗി ക്കുക.. 3 ഓഫിസർമാരുൾപ്പെടെ 38 ജീവനക്കാരാണ് കപ്പലിലുള്ളത്[2].

നിർമ്മാണംതിരുത്തുക

തദ്ദേശീയമായി നിർമ്മിക്കപ്പെട്ടിട്ടുള്ള ബംഗാരം ശ്രേണിയിലെ യുദ്ധക്കപ്പലുകളുടെ പുതു തലമുറയിലാണ് ഐ.എൻ.എസ്. കൽപ്പേനി പെടുക. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന പത്ത് കപ്പലുകളിൽ ഏഴമത്തേതാണ് ഈ യുദ്ധക്കപ്പൽ[3]. 52 മീറ്റർ നീളവും 320 ടൺ ഭാരവുമുള്ള ഈ കപ്പലിന്റെ വേഗത 35 നോട്ടിക്കൽ മൈലാണ്. ഇഗ്ല (സാം) മിസ്സൈലുകൾ, എസ്.എൽ.ആറുകൾ, എച്ച്.എം.ജി.കൾ, എൽ.എം.ജി. തുടങ്ങി യ ശക്തിയേറിയ 11 തോക്കുകൾ കപ്പലിൽ സജ്ജമാക്കിയിട്ടുണ്ട്.

അവലംബംതിരുത്തുക

മാതൃഭൂമി ദിനപത്രം. (‘നഗരം’, പേജ് III, 15.10.2010).

  1. "INS Kalpeni Commissioned Into Indian Navy". ഔട്ട്ലൂക്ക് ഇൻഡ്യ. 14 ഒക്ടോബർ 2010. ശേഖരിച്ചത് 27 ഒക്ടോബർ 2010.
  2. "Indian Navy inducts new warship INS Kalpeni". Times of India. 14 ഒക്ടോബർ 2010. മൂലതാളിൽ നിന്നും 2010-10-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 ഒക്ടോബർ 2010.
  3. "NS Kalpeni inducted into Indian Navy". ഫ്രോണ്ടിയർ ഇൻഡ്യ. 14 ഒക്ടോബർ 2010. ശേഖരിച്ചത് 26 ഒക്ടോബർ 2010.
"https://ml.wikipedia.org/w/index.php?title=ഐ.എൻ.എസ്._കൽപ്പേനി&oldid=1857956" എന്ന താളിൽനിന്ന് ശേഖരിച്ചത്