തൃശൂർ ഭാഗത്ത് കറുക എന്നും കറുകപ്പട്ട എന്നും പറയും. കറുക ഇലയിൽ അടയും അപ്പവും ഉണ്ടാക്കാറുണ്ട്. --ചള്ളിയാൻ ♫ ♫ 05:30, 17 ഡിസംബർ 2007 (UTC)Reply

അറിയാവുന്ന ആരോടെങ്കിലും ഒന്ന് ചോദിച്ച് നോക്കിയേ.. കറുകയുടെ ഇലയിലാണോ അടയും അപ്പവും ഉണ്ടാക്കുന്നത്?--സുഗീഷ് 05:46, 17 ഡിസംബർ 2007 (UTC)Reply

കറുകയുടെ ഇലയിൽ അടയും അപ്പവും ഉണ്ടാക്കാറുണ്ട്. ഞാൻ കഴിച്ചിട്ടുമുണ്ട്..നല്ല ഫ്ലേവറാൺ. ചിലർ പ്ലാവിൻറെ ഇലയിലും ഉണ്ടാക്കാറുണ്ട്.Aruna 05:54, 17 ഡിസംബർ 2007 (UTC)Reply

ശരി സമ്മതിച്ചിരിക്കുന്നു. ഇതിന്‌ വയണ എന്നും പേരുള്ളതായി ഇവിടെ നോക്കിയപ്പോഴാണ്‌ കണ്ടത്. വയണയില കുമ്പിൾ പോലെയാക്കി അതിൽ മാവ് നിറച്ച് പുഴുങ്ങി ഉണ്ടാക്കാറുണ്ട്. ചില വിശേഷാവസരങ്ങളിൽ; ഇവിടങ്ങളിൽ പൊങ്കാലകൾക്കാണ്‌ ഇത് സാധാരണ ഉപയോഗിക്കുന്നത്. തെറ്റിദ്ധരിച്ചതിൽ ക്ഷമിക്കുക.--സുഗീഷ് 06:06, 17 ഡിസംബർ 2007 (UTC)Reply
കറുക എന്നു പറഞ്ഞാൽ ഇതല്ലേ?--അനൂപൻ 06:21, 17 ഡിസംബർ 2007 (UTC)Reply

പായ ഉണ്ടാക്കുന്ന കറുകപുല്ലുമുണ്ട്. പൂജക്കും ഉപയോഗിക്കും. --ചള്ളിയാൻ ♫ ♫ 06:54, 17 ഡിസംബർ 2007 (UTC)Reply

തലക്കെട്ട് മാറ്റണം

തിരുത്തുക

കറുവ എന്ന് മതി. കറുവ മരത്തിന്റെ തോലാണ് കറുവപ്പട്ട. ഇലവർങ്ഗം ആണന്ന് തോന്നുന്നു അറിവുള്ളവർ നോക്കണേ --Arayilpdas 08:07, 17 ഡിസംബർ 2007 (UTC)Reply


This is 'edana'! At Kottayam it is known so. It is really a startling revelation to me that 'karuvapatta' is from edana!

പക്ഷെ ഈ മരത്തിന്റെ ഇലയെ എന്ത് പറയും കറുവ ഇല എന്നോ അതോ കറുക ഇല എന്നോ. കറുവ എന്നത് ഉച്ചാരണ വൈകല്യമല്ലേ എന്ന് സംശയം --ചള്ളിയാൻ ♫ ♫ 15:24, 16 സെപ്റ്റംബർ 2008 (UTC)Reply

കറുവ ഇല എന്നു പറയാം. കറുക എന്നത് ഉച്ചാരണപ്പിശകായി തോന്നുന്നു. ഇതിനു കറുക എന്നു പറഞ്ഞാൽ ശരിക്കുള്ള കറുകക്ക് നിങ്ങളുടെ നാട്ടിൽഎന്തുപറയും?--Anoop menon 15:59, 4 ഏപ്രിൽ 2010 (UTC)Reply


കറുവയും ഇടനയും രണ്ടു മരമാണ് ............ ഇവിടെ ചേർത്തിരിക്കുന്നത് തെറ്റാണ് ............ എന്നാണു മനസ്സിലാക്കാൻ കഴിഞ്ഞത് കറുവയിൽ മായം ചേർക്കാനാണ് ......... ഇടന ഉപയോഗിക്കുന്നത്— ഈ തിരുത്തൽ നടത്തിയത് ‎117.204.115.129 (സംവാദംസംഭാവനകൾ)

ആദ്യ വിവരണം

തിരുത്തുക

കറുവയും, വയണയും രണ്ട് വ്യത്യസ്ത മരങ്ങളാണ്. കാഴ്ചയിൽ രണ്ടും ഒരു പോലെ തോന്നും. കറുവായുടെ ചെറിയ ഇലയും വയണയുടെ വലിയ ഇലയും ആണ്. വയണ നല്ല പൊക്കത്തിൽ വളരും, കറുവ അത്ര കണ്ടു പൊക്കം വയ്ക്കാറില്ല. ഈ വരിയിൽ (ഇംഗ്ലീഷിൽ “സിനമൺ“ ഹിന്ദിയിൽ “ദരുസിത”(दरुसित) എന്നു അറിയപ്പെടുന്ന ഇലവർങം എന്ന വൃക്ഷമാണ് കറുവ അഥവാ വയണ) തിരുത്തൽ വേണം എന്നാണ് എന്റെ അഭിപ്രായം. --Kiran Gopi 16:58, 4 ഏപ്രിൽ 2010 (UTC)Reply

കറുവയും, വയണ/ഇടനയും രണ്ട് വ്യത്യസ്ത മരങ്ങളാണെന്നതിനോട് ഞാനും യോജിക്കുന്നു.നീളം കൂടിയ ഇടന ഇലയാണ് കുമ്പിൾ പോലെയാക്കി കുറ്റ്യാടിയിൽ കുമ്പിൾ അപ്പം ഉണ്ടാക്കുന്നത്.ആറ്റുകാൽ പോങ്കാലയിലും മറ്റും ഈ ഇലയാണ് ഉപയോഗിക്കുന്നതായി കണ്ടിട്ടുള്ളത്.-ജിതിൻ മാത്യു Jithin Mathew( Jithindop) 15:02, 19 ജൂലൈ 2011 (UTC)Reply

കറുവയും വയണയും രണ്ടാണ്, ഒന്നിന്റെ ഇലക്ക് (കറുവ) രൂക്ഷ ഗന്ധവും മറ്റെതിന് ലളിതവുമാണ്. വയണ വലുപ്പമുള്ള ഇലയോടുകൂടി മരമാവുന്നവയാണ്. --എഴുത്തുകാരി സംവാദം 16:49, 11 ജൂലൈ 2012 (UTC)Reply
കുറേ നാൾ ഇതിന്റ്െപിറകേ ആയിരുന്നു. രണ്ടും രണ്ട് തന്നെയാണ് എന്നാണ് എന്റേയും അഭിപ്രായം.. ധൈര്യമായി തിരുത്തിക്കോളൂ.. :)--സുഗീഷ് (സംവാദം) 16:59, 11 ജൂലൈ 2012 (UTC)Reply

സിന്നമോൻ

തിരുത്തുക

സിന്നമോന്റെ റീഡയറക്റ്റ് ഈ താളിൽ വേണോ? കറുവ എന്ന പേരിൽ ആരെങ്കിലും അതിനെ തിരയാൻ സാധ്യതയുണ്ടോ? --Vssun (സംവാദം) 01:47, 21 സെപ്റ്റംബർ 2012 (UTC)Reply

ഒഴിവാക്കുന്നു. --Vssun (സംവാദം) 16:49, 28 ജനുവരി 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കറുവ&oldid=1632032" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കറുവ" താളിലേക്ക് മടങ്ങുക.