സംവാദം:ഏട്ട
Latest comment: 8 വർഷം മുമ്പ് by Ranjith-chemmad
ഈ തലക്കെട്ടിൽ പ്രശ്നമുണ്ട്. ഏട്ട എന്ന് ഞങ്ങളുടെ നാട്ടിൽ പറയുന്നത് ഇവിടെ കൂരി എന്ന പേരിട്ടെുഴുതിയിരിക്കുന്ന മത്സ്യത്തിനാണ്.--സിദ്ധാർത്ഥൻ (സംവാദം) 09:05, 7 മേയ് 2013 (UTC)
- ഉത്തരം കൂരിയുടെ താളിൽ തന്നെയുണ്ടല്ലോ. കൂരിയുടെ ഒരു വകഭേദമാണ് ഏട്ട. . http://www.fishbase.org/comnames/CommonNamesList.php?ID=1287&GenusName=Plicofollis&SpeciesName=dussumieri&StockCode=1304 രണ്ടുമൂന്ന് സ്ഥലത്ത് നോക്കി ഉറപ്പാക്കിയിട്ടാണ് താൾ തുടങ്ങിയത്. പേരിൽ മാറ്റമുണ്ടെങ്കിൽ ചർച്ച ചെയ്ത് തിരുമാനമാക്കാവുന്നതാണ്. :) --മനോജ് .കെ (സംവാദം) 12:54, 7 മേയ് 2013 (UTC)
- കൂരി എന്ന തലക്കെട്ടിൽ പ്രശ്നമില്ല. പക്ഷേ ആ മത്സ്യത്തെത്തന്നെ ഏട്ട എന്നും പറയുന്നതിനാൽ ഈ ലേഖനത്തിന് ഏട്ട എന്ന പേര് നല്കാൻ പാടില്ല. മറിച്ച് ഏട്ട കൂരിയിലേക്ക് തിരിച്ചുവിടുകയാണ് വേണ്ടത്. ഈ മത്സ്യത്തിന് മറ്റെന്തെങ്കിലും പേരുണ്ടായിരിക്കും എന്ന് കരുതുന്നു.--സിദ്ധാർത്ഥൻ (സംവാദം) 17:19, 7 മേയ് 2013 (UTC)
- മീനുകൾക്ക് ഓരോ നാട്ടിൽ ഓരോ പേരാണ് വിളിയ്ക്കുന്നത്. ഈ മത്സ്യത്തിനു ഇന്ന പേരാണെന്ന് ഉറപ്പിച്ച് പറയാൻ വയ്യ. ഈ പേര് കിട്ടാവുന്ന അവലംബങ്ങൾ വച്ച് സംഘടിപ്പിച്ചതാണ്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച സുരേഷ് മണ്ണാറശാലയുടെ മത്സ്യങ്ങളുടെ ലോകം എന്ന പുസ്തകത്തിലും ഇത് തന്നെയാണ് കൊടുത്തിരിക്കുന്നത്. നിലവിൽ നമ്മുടെ നാട്ടിൽ കാണപ്പെടുന്ന മത്സ്യങ്ങൾളെ ശാസ്ത്രനാമവും ഇംഗ്ലീഷ് പേരും ടാക്സോബോക്സും നാട്ടിലറിയപ്പെടുന്ന പേരുകളടക്കമുള്ള ഒരു ഡാറ്റാബേസ് ഉണ്ടാക്കിയെടുക്കുകയേ ഞാൻ ഉദ്ദ്യേശിക്കുന്നുള്ളൂ. മലയാളം പേരിന്റെ കാര്യത്തിൽ സംവാദം:ചമ്പകം പോലെ തർക്കം വരാൻ സാധ്യതയുള്ള ഒന്നാണ്. തൽകാലം കിട്ടുന്ന വിവരങ്ങളൊക്കെ അതാതു താളുകളിൽ ശേഖരിക്കുന്നുണ്ട്.— ഈ തിരുത്തൽ നടത്തിയത് Manojk (സംവാദം • സംഭാവനകൾ)
- കൂരി എന്ന തലക്കെട്ടിൽ പ്രശ്നമില്ല. പക്ഷേ ആ മത്സ്യത്തെത്തന്നെ ഏട്ട എന്നും പറയുന്നതിനാൽ ഈ ലേഖനത്തിന് ഏട്ട എന്ന പേര് നല്കാൻ പാടില്ല. മറിച്ച് ഏട്ട കൂരിയിലേക്ക് തിരിച്ചുവിടുകയാണ് വേണ്ടത്. ഈ മത്സ്യത്തിന് മറ്റെന്തെങ്കിലും പേരുണ്ടായിരിക്കും എന്ന് കരുതുന്നു.--സിദ്ധാർത്ഥൻ (സംവാദം) 17:19, 7 മേയ് 2013 (UTC)
കൂരി ഏട്ട രണ്ട് ലേഖനങ്ങളും ഒന്നിനെക്കുറിച്ച്തന്നെയാണ്. ഏതെങ്കിലും ഒന്നിലേയ്ക്ക് ലയിപ്പിക്കുന്നതല്ലേ നല്ലത് Ranjith-chemmad (സംവാദം) 15:07, 13 മേയ് 2016 (UTC)