ഈഴവ എന്നതലക്കെട്ടാണോ ഉചിതം? ജാതിയുടെപേര് അതല്ലേ? സജിത്ത് വി കെ 08:29, 27 ഫെബ്രുവരി 2007 (UTC)Reply

സമകാലീന കേരള രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിവുള്ള ഒരു വിഭാഗമാണ് ഈഴവർ :) ഞാനും ഈഴവനാണ്‌. എനിക്ക് തോന്നുന്നില്ല. (വിശപ്പുള്ളവർ/വിശക്കുന്നവർ മാത്രം സ്വാധീനം ചെലുത്തണം എന്നാണ്‌ എന്റെ അഭിപ്രായം )അമൽ ദേവ് 04:27, 19 നവംബർ 2007 (UTC)Reply

വിശപ്പുള്ളവൻ/വിശക്കുന്നവൻ സ്വാധീനം ചെലുത്തിയാലും, ഈഴവർക്കുള്ള സ്വാധീനം അങ്ങനെ തന്നെ കാണുമല്ലോ? അപ്പോൾ ഈഴവരെ പറ്റി പറയുമ്പോൾ ഈഴവർക്ക് കേരള രാഷ്ട്രീയത്തിലുള്ള സ്വാധീനത്തെക്കുറിച്ചും പറയേണ്ടതായി വരുന്നു. പ്രത്യേകിച്ചും ഇന്നത്തെ സാഹചര്യത്തിൽ കേരള മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർടി സംസ്ഥാന സെക്രട്ടറിയും ഈഴവരായതിനാൽ കേരള രാഷ്ട്രീയത്തിൽ ഈഴവർക്കുള്ള സ്വാധീനം വളരെ പ്രസക്തമായ ഒരു കാര്യമാകുന്നു --59.93.5.51 10:35, 17 ഡിസംബർ 2007 (UTC)Reply

പ്രസിദ്ധരായ ഈഴവർ തിരുത്തുക

പ്രസിദ്ധരായ ഈഴവർ എന്ന Broken Redirect താളും മായ്ക്കേണ്ടതല്ലേ?

(എന്നിട്ട് ഇതുപോലെ പഴയ ലിസ്റ്റ് ഇങ്ങോട്ടുതന്നെ മാറ്റാം :-) --ഷാജി 15:35, 22 ഏപ്രിൽ 2008 (UTC)Reply

മടപ്പുരയാണ്. അവിടുത്തെ പ്രധാന പരികർമ്മി മടയൻ ആണ്. ഇദ്ദേഹം തീയ്യസമുദായക്കാരനായിരിക്കും. ഈഴവർക്ക് ഇതുമായി ബന്ധമൊന്നുമില്ല. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 08:29, 5 ഒക്ടോബർ 2015 (UTC)Reply

thiya is not ezhava .they are separate caste because they are from bhramins —ഈ തിരുത്തൽ നടത്തിയത് 101.63.182.236 (സം‌വാദംസംഭാവനകൾ)

ശരിയാണ് രണ്ടും രണ്ടുതന്നെയാണ്. തീയ്യർ ഈഴവരിൽ നിന്നും ഏറെ ഭിന്നരാണ്. നാഗാരാധനയൊക്കെ ചെയ്തു വന്ന തീയ്യർ തൊണ്ടച്ഛനെ (വയനാട്ടു കുലവൻ) കുലദൈവമായി ആരാധിക്കുന്നു. എട്ട് ഇല്ലങ്ങളിലായി തീയ്യർ ജാതീയമായി തന്നെ വർഗീകരിക്കപ്പെട്ടു വരുന്നു. ഓരോ ഇല്ലത്തിനും ഓരോ പേരുണ്ട് ( പാലാത്തീയ്യൻ, നെല്ലിക്കാത്തീയ്യൻ, ഒളോടത്തീയൻ, തലക്കോടൻ, പുതിയടത്തീയ്യൻ, ബായത്തീയൻ, പരക്കാത്തീയ്യൻ, കാരാഡൻ). ഓരോ കുടുംബസമൂഹമായി ജീവിച്ചു പോന്നതിന്റെ വ്യക്തമായ തെളിവായി ഇത് കണക്കാക്കപ്പെട്ടു പോരുന്നു. ഒരേ ഇല്ലക്കാർ തമ്മിൽ ഇന്നും വിവാഹബന്ധത്തിൽ ഏർപ്പെടാറില്ല. ഒരു ഇല്ലത്തിലെ ആൺ പെൺ ബന്ധം സഹോദര തുല്യമായി ഇന്നും കരുതിവരുന്നവരാണു തീയ്യന്മാർ. തറ മുതൽ കഴകം വരെ നീണ്ടു നിൽക്കുന്ന വ്യക്തവും ശുദ്ധവുമായ ഭരണവ്യവസ്ഥ അതി പ്രാചീനം മുതൽക്കേ ഇവർ പിന്തുടർന്നു പോന്നിരുന്നു. മറ്റൊരു ലേഖനത്തിനു തന്നെ വക നൽകുന്നതാണ് തീയ്യന്മാരെ പറ്റിയുള്ള ചരിത്രം. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 08:57, 5 ഒക്ടോബർ 2015 (UTC)Reply

ഈഴവ, തീയ്യ തിരുത്തുക

  • //ഇതിൽ തിയ്യരെയും ഈഴവരെയും ഒന്നായി കൊടുത്തിട്ടുണ്ട്...എന്നാൽ കേരള സർക്കാർ പിന്നോക്ക വകുപ്പിന്റെ പുതിയ നിയമപ്രകാരം തിയ്യർ ഏതെങ്കിലും ജാതിയുടെ സമാന ജാതിയോ ഉപജാതിയോ അല്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്...അത് കൊണ്ട് ഈഴവ wikipedia യിൽ നിന്ന് തിയ്യരെ നീക്കം ചെയ്തത്. എന്നാൽ ഇനിയും ആരെങ്കിലും തിരുത്തുന്ന പക്ഷം ഈ wikipedia coordinator മാർ ഉൾപ്പടെ ചേർത്ത് നിയമനടപടി സ്വികരിക്കുന്നതായിരിക്കും..// എന്നൊരു ഭീഷണി കൂടി ചേർത്ത് ഉപയോക്താവ്:Vishnu vaaish കുറേ ഭാഗം മായ്ച്ചതായിക്കാണുന്നു. സംവാദം താളിൽ ചേർക്കുകയോ അവലംബം നൽകുകയോ ചെയ്യാതെ നടത്തിയ നശീകരണം പുനഃസ്ഥാപിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 10:18, 30 ഒക്ടോബർ 2020 (UTC)Reply

പേജിലെ ചില കാര്യങ്ങൾ തിരുത്തുക

ഈഴവ പേജിൽ ഈഴവരെയും, തീയ്യരെയും മിശ്രമാക്കി ആണ് എഴുതീട്ടുള്ളത്. ഇവ രണ്ടും സാംസ്കാരികമായും , സാമൂഹികമായും രണ്ട് വ്യത്യസ്ത ജാതികൾ ആണ്. തീയ്യർ മലബാർ പ്രദേശത്തും, ഈഴവർ തിരുവിധവുംകൂർ, ആലപ്പുഴ മുതൽ തെക്കെട്ടും ആണ് വസിക്കുന്നത്. മാത്രവുമല്ല തീയ്യർ മരുമക്കതായികൾ ആണ്, കൂടാതെ തീയ്യർക്ക് കഴകം, തറ, തെയ്യം എന്നിവയെ കേന്ദ്രികൃത വ്യവസ്ഥയാണ് ഇവ ഈഴവ വിഭാഗത്തിന് ഇല്ല എന്നത് വാസ്തവം. Edgar Thurston ന്റെ Caste and tribes of southern india എന്ന ബുക്കിലും ഇവരേ രണ്ട് വോളിയത്തിൽ മാറ്റി എഴുതീട്ടുണ്ട്. അതിനാൽ അത് പരിഗണിച്ചു ഈ പേജ് ഈഴവ പേജ് ആണ് തീയരെ പറ്റി കൂടുതൽ വിശദീകരണം നീക്കം ചെയ്യുന്നു. കൂടാതെ ഞാൻ ലിങ്ക് ഇവിടെ നൽകാം തീയ്യരെ പറ്റി അറിയേണ്ടവർക്ക് തീയ്യരുടെ പേജിൽ പോകാം. മറ്റൊരു കാര്യം എന്തെന്നാൽ ഈ പേജ് ഈഴവ വിഭാഗത്തെ വ്യാഖ്യാനിച്ചായതിനാൽ അവരുടെ ചരിത്രം നിലനിർത്തുക, രണ്ടും കൂടി കൂട്ടി കുഴച്ചു എഴുതിയാൽ വായനക്കാർക്ക് പോയിന്റിൽ വരാൻ സാധിക്കില്ല. Lightweight11 (സംവാദം)

"https://ml.wikipedia.org/w/index.php?title=സംവാദം:ഈഴവർ&oldid=3715630" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഈഴവർ" താളിലേക്ക് മടങ്ങുക.