സംവാദം:ഇസ്മയിൽ സോമോനി കൊടുമുടി
തലക്കെട്ട് ഇപ്പോഴത്തെ പേരായ "ഇസ്മയിൽ സോമോനി കൊടുമുടി" എന്ന് മാറ്റാമെന്ന് കരുതുന്നു -- റസിമാൻ ടി വി 12:21, 8 നവംബർ 2012 (UTC)
ജോർജുകുട്ടി (സംവാദം) 13:23, 8 നവംബർ 2012 (UTC)
- യോജിക്കുന്നില്ല. കൂടുതൽ പ്രചാരത്തിലുള്ളത് പഴയ പേരാണെന്നാണ് മനസ്സിലാകുന്നത്. ഇതുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളിലും ഇം.വിക്കി ലേഖനത്തിലും അതാണ് കൊടുത്തിട്ടുള്ളത്. ഒരു തിരിച്ചുവിടൽ താൾ ഇപ്പോഴത്തെ പേരിൽ കൊടുക്കുകയോ ബ്രായ്കറ്റിൽ ഇപ്പോഴത്തെ പേര് കൊടുക്കുകയോ ചെയ്യന്നതല്ലേ നല്ലത് ? --Adv.tksujith (സംവാദം) 13:39, 8 നവംബർ 2012 (UTC)
- സുജിത്ത്, കൊടുമുടി സ്ഥിതിചെയ്യുന്നത് താജിക്കിസ്താനിലല്ലേ. താജിക് വിക്കിപീഡിയയിലും ലേഖനത്തിന്റെ പേര് ഇസ്മൊയിലി സൊമോനി കൊടുമുടി (tg:Қуллаи Исмоили Сомонӣ) എന്നുതന്നെയാണ്. ഔദ്യോഗികമായി എന്തിന്റെയെങ്കിലും പേര് മാറ്റിയിട്ടുണ്ടെങ്കിൽ ലേഖനത്തിന്റെ പേരും അപ്രകാരം മാറ്റുന്നതാണ് വിക്കിപീഡീയയിൽ പതിവ്, ബാംഗ്ലൂർ എന്ന ലേഖനത്തിന്റെ പേര് ബെംഗളൂരു എന്ന് മാറ്റിയതുപോലെ. കേരളവും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും കൊടുമുടിയെ കമ്മ്യൂണിസ്റ്റ് കൊടുമുടിയെന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നുണ്ടാവാം, എന്നാൽ സോവിയറ്റ് യൂണിയനിൽ നിന്ന് പിരിഞ്ഞുപോയ ഒരു രാജ്യം അപ്രകാരം ചെയ്യാൻ സാധ്യത കുറവാണ്. അതിനാൽ ലേഖനത്തിന്റെ പേര് മാറ്റി "കമ്മ്യൂണിസം കൊടുമുടി" എന്നത് തിരിച്ചുവിടലാക്കി മാറ്റണം എന്നുതന്നെ കരുതുന്നു. -- റസിമാൻ ടി വി 14:11, 8 നവംബർ 2012 (UTC)
അല്ലെങ്കിൽ തന്നെ എന്തൊരു പേരാണ് "കമ്മ്യൂണിസം കൊടുമുടി"? ഒരു തമാശപ്പേരു പോലെ തോന്നുന്നു. സോവിയറ്റുയുഗത്തിൽ എന്തിനും ചുവപ്പൻ പേരുകൾ കൊടുക്കുന്നതു പതിവായിരുന്നു. ലെനിൻഗ്രാഡ്, സ്റ്റാലിൻഗ്രാഡ് ഒക്കെയുണ്ടായത് അങ്ങനെയാണല്ലോ. പഴയ ജർമ്മനിയിൽ, ഇമ്മാനുവേൽ കാന്റിന്റെ ജന്മസ്ഥലമായിരുന്ന കോണിഗ്സ്ബർഗ്ഗ് രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ സോവിയറ്റ് യൂണിയന്റെ കയ്യിലായതിനെ തുടർന്ന് അതിന്റെ പേരുമാറ്റിയതു പോലുള്ള ക്രൂരമായ ഫലിതങ്ങളുമുണ്ട് അക്കൂട്ടത്തിൽ. കാലിനിൻ എന്ന സഖാവിന്റ് പേരിട്ടു ആ സ്ഥലത്തിന്. അങ്ങനെ കോണിഗ്സ്ബർഗ്ഗ് കാലിനിൻഗ്രാഡായി!ജോർജുകുട്ടി (സംവാദം) 23:40, 8 നവംബർ 2012 (UTC)
- Communism Peak എന്ന് ഇംഗ്ലീഷിൽ പറയുമ്പോൾ അത് മലയാളത്തിലേതുപോലെ തമാശയായി തോന്നുന്നില്ല. താജിക്കിസ്ഥാനിൽ അത്രയും പോലും പ്രശ്നമില്ലായിരിക്കും. കുഴപ്പം പേരിനല്ല ഭാഷയ്കാണ്. അതൊരു കുഴപ്പമായി കാണേണ്ടതുമില്ല. @ജോർജുകുട്ടി, ഇതൊക്കെ എല്ലാക്കാലത്തെയും ഭരണാധികാരികൾ ചെയ്യുന്നതാണ്. കമ്മ്യൂണിസ്റ്റുകൾ അവരിൽ നിന്നും പഠിച്ചുവെന്നുമാത്രം ! ഇന്ദിരാഗാന്ധി എയർപോർട്ടെന്നും നെഹ്റു സ്റ്റേഡിയമെന്നുമൊക്കെയല്ലേ നമ്മുടെ ജനാധിപത്യ രാജ്യത്തെ കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും പേര് ! പൊതുവായി പ്രചാരത്തിലിരിക്കുന്നതായതിനാലാണ് കമ്മ്യൂണിസം കൊടുമുടി എന്ന പേര് ഇട്ടിട്ടുള്ളത്. ഭരണകൂടങ്ങൾ നൽകുന്ന/മാറ്റുന്ന പേരുകൾ സ്വീകരിക്കുവാൻ വിക്കിപീഡിയ ബാദ്ധ്യസ്ഥമാണെന്നാണ് അഭിപ്രായമെങ്കിൽ ഒ.കെ. തലക്കെട്ട് മാറ്റുക. താജിക്കിസ്ഥാൻ കാരുടെ വികാരത്തോടെ അത് ചെയ്യേണ്ടതില്ല എന്ന് മാത്രമേ അഭിപ്രായമുള്ളൂ. --Adv.tksujith (സംവാദം) 02:00, 9 നവംബർ 2012 (UTC)
കൂടുതൽ പ്രചാരമുള്ള പേരേതെന്നേ നോക്കേണ്ടൂ.പേരെങ്ങനെ വന്നു എന്നതൊക്കെ രണ്ടാമത്തെ കാര്യം ബിനു (സംവാദം) 06:28, 9 നവംബർ 2012 (UTC)
താജിക്കിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ഈ കൊടുമുടിയുടെ പേര് ആ രാജ്യം ഔദ്യോഗികമായി മാറ്റിയിരിക്കുന്നു. താജിക്ക് വിക്കിയും ഇംഗ്ലീഷ് വിക്കിയും ഇസ്മൊയിലി സൊമോനി കൊടുമുടി എന്ന പേരാണു പിന്തുടരുന്നത്. അതൊക്കെ പരിഗണിക്കുമ്പോൾ "കമ്മ്യൂണിസം കൊടുമുടി" എന്ന പേരു മലയാളം വിക്കി ലേഖനത്തിനു മാത്രം എന്തിന്?ജോർജുകുട്ടി (സംവാദം) 11:11, 9 നവംബർ 2012 (UTC)
ഔദ്യോഗിക നാമം തലക്കെട്ടാക്കി--Roshan (സംവാദം) 02:59, 4 മേയ് 2013 (UTC)