സംവാദം:അണ്ണാമലൈയാർ ക്ഷേത്രം
--Meenakshi nandhini (സംവാദം) 01:50, 21 ഏപ്രിൽ 2018 (UTC)
ശ്രദ്ധിക്കപ്പെടേണ്ട ഒരു പ്രധാനപ്പെട്ട വിഷയം ഈ താളിന്റെ തലക്കെട്ടാണ്. യഥാർത്ഥത്തിൽ അണ്ണാമലൈയാർ എന്നിരിക്കേണ്ടതായിരുന്നു ഇതിന്റെ തലക്കെട്ട്. തമിഴ് ഭാഷയിൽ മര്യാദയുടെ മുദ്ര പതിപ്പിക്കുന്ന പ്രത്യയമാണ് ആർ എന്നത്. ഒരു പദത്തിനെ തുടർന്ന് ആർ ചേർക്കപ്പെടുമ്പോൾ അത് മര്യാദയെ കുറിക്കുന്നു. ഉദാഹരണത്തിന്, സാമി എന്ന പദം സാമിയാർ ആകുന്നതും, വള്ളൽ എന്നത് വള്ളലാർ ആകുന്നതും എടുത്തു പറയാം.
ഇപ്പോൾ നൽകിയിരിക്കുന്ന തലക്കെട്ടനുസരിച്ച് അണ്ണാമലൈ + അയ്യർ എന്ന് തോന്നിപ്പോകും. തമിഴ് നാട്ടിൽ അയ്യർ എന്ന പദം ബ്രാഹ്മണരെയാണ് സൂചിപ്പിക്കുന്നത്. അത് കൊണ്ട് തലക്കെട്ട് എത്രയും വേഗം അണ്ണാമലൈ + ആർ എന്നത് കൂട്ടിവായിക്കുമ്പോൾ അണ്ണാമലൈയാർ എന്ന് മാറ്റേണ്ടിയിരിക്കുന്നു. ഇത് എനിക്ക് സ്വയം ചെയ്യാൻ കഴിയുമെങ്കിലും ഇത്രയും സമയം ചിലവഴിച്ച് ഒരു നല്ല ലേഖനം ഇവിടെ അവതരിപ്പിച്ച ഉപയോക്താക്കളിൽ ഒരാൾ തന്നെ അത് സ്വയം ചെയ്യുന്നതായിരിക്കും ശരി എന്ന് തോന്നിയത് കൊണ്ടാണ് അതിവിടെ എഴുതിയത്.
ശ്രീകൃഷ്ണൻ നാരായണൻ (സംവാദം) 04:57, 24 ഡിസംബർ 2023 (UTC)
- @ശ്രീകൃഷ്ണൻ നാരായണൻ, മലയാളം വിക്കിപീഡിയയിൽ ഇതൊരു തിരഞ്ഞെടുത്തപെട്ട ലേഖനമായതുകൊണ്ട് ഈ താളിന്റെ തലക്കെട്ട് മാറ്റുന്നതിന് മുൻപ്പ് ഈ ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനമായി ഉയർത്താൻ നാമനിർദ്ദേശം നലകിയ @മീനാക്ഷി നന്ദിനിയെയും, നടപടിക്രമങ്ങളിൽ പങ്കെടുത്ത @രഞ്ജിത്ത്സിജി, @മാളികവീട്, @ദിവിക്കിഹോളിക് എന്ന ഉപയോക്താക്കളുടെയും ശ്രദ്ധ ഇവിടെക്ക് ക്ഷണിക്കുന്നു.- ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 09:57, 30 ഡിസംബർ 2023 (UTC)
--Meenakshi nandhini (സംവാദം) 11:06, 1 ജനുവരി 2024 (UTC)
- മലയാളം വിക്കിയുടെ പ്രധാന താളിൽ തിരഞ്ഞെടുക്കപ്പെട്ട ലേഖനം എന്ന തലക്കെട്ടിനു താഴെ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ലേഖനത്തിന്റെ തലക്കെട്ടിലും സംഗ്രഹത്തിലും ഇപ്പോഴും അണ്ണാമലൈയ്യർ ക്ഷേത്രം എന്ന് കാണുന്നതു ശ്രദ്ധിക്കുകയുണ്ടായി. സംഗ്രഹത്തിൽ ചില ചില്ലറ അക്ഷരപ്പിശകുകളും എന്റെ ശ്രദ്ധയിൽ പെട്ടതു കൊണ്ട്, ഞാൻ അവ തിരുത്തി. പക്ഷെ, പ്രധാന താളിലുള്ള തലക്കെട്ട് തിരുത്താനായില്ല. അതിനുള്ള പ്രത്യേകാനുമതി എനിക്കില്ലാത്തതാവും കാരണം. ആരെങ്കിലും അതു തിരുത്തിയാൽ നന്നായിരിക്കും. സംഗ്രഹത്തിൽ തിരുത്തപ്പെട്ട അക്ഷരപ്പിശകുകൾ ഞാൻ ലേഖനത്തിലും തിരുത്തുന്നുണ്ട്.
- ശ്രീകൃഷ്ണൻ നാരായണൻ (സംവാദം) 13:58, 5 ജനുവരി 2024 (UTC)