ഒരു ഫയർആയുധത്തിന്റെയോ എയർതോക്കിന്റെയോ ക്രോസ്ബോയുടെയോ സ്പിയർതോക്കിന്റെയോ വെടിവയ്പ്പ് തുടങ്ങിവയ്ക്കുന്ന ഒരു മെക്കാനിസത്തിനാണ് കാഞ്ചി എന്നുപറയുന്നത്. ഇത് സാധാരണയായി മുറുക്കിവച്ചിരിക്കുന്ന ഒരു സ്പ്രിംഗോ ശക്തിയോടെ ഇടിക്കുന്ന ഒരു കല്ലോ ഒക്കെ സ്വതന്ത്രമാക്കുന്നതിനുള്ള സ്വിച്ചാണ്.   വെടിവയ്ക്കുന്നതല്ലാത്ത മറ്റ് ആയുധങ്ങളെയും (ഒരു കെണി, ബോംബ് സ്വിച്ച് തുടങ്ങിയവ) സജ്ജീവമാക്കുന്ന മെക്കാനിസങ്ങളും കാഞ്ചി എന്നറിയപ്പെടുന്നു. ഒരു കാഞ്ചിയിൽ ചെലുത്തുന്ന ചെറിയ ഊർജ്ജം വളരെ വലിയ ഊർജ്ജം സ്വതന്ത്രമാക്കുന്നതിന് കാരണമാകുന്നു.

ഒരു ബോൾട്ട് ആക്ഷൻ റൈഫിളിലെ കാഞ്ചി
തോംസൺ സബ് മെഷീൻ ഗണ്ണിന്റെ കാഞ്ചി

‍ഡബിൾ ആക്ഷൻ ഫയർ ആയുധങ്ങളുടെ രൂപകല്പനയിൽ കാഞ്ചി ആയുധം സ‍ജ്ജമാക്കാനും ഉപയോഗിക്കുന്നു. കാഞ്ചി അനേകം കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു വലിയ നിര ആയുധങ്ങൾ തന്നെയുണ്ട്. സാധാരണ തോക്കുകളിൽ ചൂണ്ടുവിരൽ ഉപയോഗിച്ച് പുറകോട്ട് തള്ളിനീക്കുന്ന ഒരു കോലാണ് കാഞ്ചി. എം2 ബ്രൌണിംഗ് മെഷീൻ ഗണ്ണിൽ തള്ളവിരൽ ഉപയോഗിച്ചാണ് കാഞ്ചി പ്രവർത്തിപ്പിക്കുന്നത്. സ്പ്രിംഗ്ഫീൽഡ് ആർമറി എം6 സ്കൌട്ടിൽ കൈഉപയോഗിച്ച് ഞെക്കുന്ന തരം കാഞ്ചിയാണുള്ളത്.

"https://ml.wikipedia.org/w/index.php?title=കാഞ്ചി&oldid=2680420" എന്ന താളിൽനിന്ന് ശേഖരിച്ചത്