അനുഗ്രഹീതൻ ആന്റണി
സംവിധായകൻ പ്രിൻസ് ജോയ് ആദ്യമായി സംവിധാനം ചെയ്ത ഒരു സിനിമയാണ് അനുഗ്രഹീതൻ ആന്റണി . പ്രധാന കഥാപാത്രങ്ങളായി സണ്ണി വെയ്ൻ, ഗൗരി ജി. കിഷൻ എന്നിവരും അവരോടൊപ്പം സിദ്ദിഖ്, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ് എന്നിവരും അഭിനയിക്കുന്നു. ലക്ഷ്യ എന്റർടൈൻമെന്റിന്റെ ബാനറിൽ എം ഷിജിത്തും, റേറ്റ്കോൺ സിനിമാസിന്റെ ബാനറിൽ, തുഷാർ. എസ് ഉം ചേർന്ന് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
അനുഗ്രഹീതൻ ആന്റണി | |
---|---|
പ്രമാണം:AnugraheethanAntony.jpg | |
സംവിധാനം | പ്രിൻസ് ജോയ് |
നിർമ്മാണം | M Shijith, Thushar. S |
രചന | Naveen T Manilal |
കഥ | Jishnu S Ramesh & Aswin Prakash |
അഭിനേതാക്കൾ | |
സംഗീതം | Arun Muraleedharan |
ഛായാഗ്രഹണം | Selvakumar S |
ചിത്രസംയോജനം | Appu Bhattathiri |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ആന്റണി എന്ന വ്യക്തിയുടെ മരണത്തോടെയാണ് സിനിമയുടെ ആരംഭം. പിന്നീട് ആന്റണിയുടെ മരണശേഷം ആത്മാവായി വന്ന് ശവസംസ്കാര നടപടികൾ നിരീക്ഷിക്കുന്നു. അച്ഛന്റെ വളർത്തു നായയായ റോണിക്ക് മാത്രമേ ആന്റണിയെ കാണാൻ സാധിക്കുന്നുള്ളൂ. ജീവിച്ചിരിക്കുന്ന മറ്റാരോടും സംസാരിക്കാനോ സ്പർശിക്കാനോ അയാൾക്ക് കഴിയില്ല. മരണശേഷമുള്ള ആദ്യദിനം, അയാൾ ആന്റപ്പൻ എന്ന ആത്മാവിനെ കണ്ടുമുട്ടുന്നു. ആത്മാക്കൾ 7 ദിവസം മാത്രമേ ഭൂമിയിൽ ഉണ്ടാകൂ എന്ന് ആന്റപ്പൻ വെളിപ്പെടുത്തുന്നുമുണ്ട്.
ചിത്രം പിന്നീട് ഒരു ഫ്ലാഷ്ബാക്കിലേക്ക് വ്യതിചലിക്കുന്നു. ആന്റണി എഞ്ചിനീയറിംഗിൽ ഡ്രോപ്പ് ഔട്ട് ആവുകയും തുടർന്ന് സ്വന്തമായി ഒരു ഫോട്ടോ സ്റ്റുഡിയോയുമായി മുന്നോട്ട് പോകുന്നതായാണ് സിനിമയിൽ കാണാൻ സാധിക്കുക. ആന്റണിയുടെ അച്ഛൻ ഒരു റിട്ടയേർഡ് സ്ക്കൂൾ അദ്ധ്യാപകനാണ്. ആന്റണിയുടെ മുഷിച്ചിലിൽ മടുത്ത ആന്റണിയുടെ അച്ഛൻ, അയാൾ റൂബി, റോണി എന്നീ വളർത്തുനായ്ക്കളെ വാങ്ങന്നു. ആന്റണി തന്റെ പിതാവിന്റെ അനുമതിയില്ലാതെ മറ്റൊരാൾക്ക് റൂബിയെ വിൽക്കുകയും ചെയ്യുന്നു. ഇതിനിടയിൽ, ആന്റണി സഞ്ജന എന്ന പെൺകുട്ടിയെ കണ്ടുമുട്ടുകയും, തുടർന്ന് പ്രണയത്തിലാവുകയും ചെയ്യുന്നുണ്ട്. പക്ഷേ, തന്റെ പ്രണയം അവളോട് ഏറ്റുപറയുന്നതിനുമുമ്പ്, അവൻ ഒരു അപകടത്തിൽ പെട്ട് മരിക്കുന്നു.
ഇപ്പോൾ അവന്റെ ആത്മാവ്, അവന്റെ മരണവാർത്തയും അവളോടുള്ള സ്നേഹവും അറിയിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ അത് ചെയ്യാൻ കഴിയുന്നില്ല. ഈ വാർത്ത സഞ്ജനയിലേക്ക് എത്തിക്കാനുള്ള ഒരു മാർഗം കണ്ടെത്താൻ അയാൾ പാടുപെടുന്നതിനിടയിൽ, റോണി അവന്റെ കൂടെ കൂടുകയും അവനെ പിന്തുടരുകയും ചെയ്യുന്നു. ഒടുവിൽ, തന്റെ ഏഴാമത്തെയും അവസാനത്തെയും ദിവസത്തിൽ, റോണി ആന്റണിയുടെ മരണം അറിയിക്കുന്ന ഒരു പത്രിക സഞ്ജനയുടെ അടുക്കലേക്ക് കൊണ്ടു ചെല്ലുന്നു. തുടർന്ന് അവൻ മരിച്ചെന്ന് അവളോട് വിജയകരമായി വെളിപ്പെടുത്താൻ റോണിക്ക് സാധിക്കുകയും ചെയ്യുന്നു. അതിനുശേഷം അവൾ ആന്റണിയുടെ വീട് സന്ദർശിക്കുകയും അവളോടുള്ള ആന്റണിയുടെ യഥാർത്ഥ സ്നേഹം തിരിച്ചറിയുകയും തുടർന്ന് ആന്റണിയുടെ അവസാന ആഗ്രഹം നിറവേറ്റുകയും ചെയ്യുന്നു. അവസാനം, ആൻറണി റൂബിയെ കണ്ടെത്തുകയും, റൂബിയെ റോണിയുമായി വീണ്ടും ഒന്നിപ്പിക്കുന്നു. ആന്റണിയുടെ ദുഃഖിതനായ പിതാവിന് കമ്പനി നൽകാൻ അവർ ഒരുമിച്ച് ആന്റണിയുടെ വീട്ടിലേക്ക് മടങ്ങുന്നു. രാത്രിയിൽ ആകാശത്ത് ഒരു നക്ഷത്രത്തെ ചൂണ്ടി അത് ആന്റണിയാണെന്ന് റോണി സൂചിപ്പിക്കുന്നത് സിനിമയുടെ അന്ത്യഭാഗത്ത് നമുക്ക് കാണാൻ സാധിക്കുന്നതാണ്.
കഥാപാത്രങ്ങൾ
തിരുത്തുക- സണ്ണി വെയ്ൻ - ആന്റണി വർഗ്ഗീസ്
- സിദ്ദിഖ് - വർഗ്ഗീസ് മാഷ്, ആന്റണിയുടെ അച്ഛൻ
- ഗൗരി ജി. കിഷൻ - സജ്ഞന മാധവൻ
- ഇന്ദ്രൻസ് - മാധവൻ, സജ്ഞനയുടെ അച്ഛൻ
- സുരാജ് വെഞ്ഞാറമൂട് - ആന്റപ്പൻ
- ബൈജു സന്തോഷ് - പിച്ചാത്തിപ്പിടി ദാസപ്പൻ
- ജാഫർ ഇടുക്കി - പൗലേട്ടൻ
- മണികണ്ഠൻ ആർ.ആചാരി - സുധർമ്മൻ
- ഷൈൻ ടോം ചാക്കോ - സൻജ്ഞയ് മാധവൻ, സജ്ഞനയുടെ സഹോദരൻ
- ഡെയ്ൻ ഡേവിസ് - റോയ്
- മാല പാർവ്വതി - തങ്കമണി
- പ്രശാന്ത് അലക്സാണ്ടർ - ഫ്രാൻസിസ്
- മുത്തുമണി - ഷെല്ലറ്റ്
- ലുക്മാൻ - രമണൻ
- നന്ദൻ ഉണ്ണി - ലാലൻ
- ഹരീഷ് പെങ്ങൻ - ബെന്റോ മാഷ്
- അരൂപ് - സുബീഷ്
- സെബൻ - നവീൻ
- നവീൻ കാലിക്കറ്റ് - ലോറ്ററി ഏജന്റ്
- ബിജു ബെർനാട് - എസ്.ഐ ബെർനാട്
- നവീൻ - ഫോട്ടോഗ്രാഫർ മനോജ്
- ഉണ്ണി കാർത്തികേയൻ - ഉണ്ണി
- മിഷ ഷോജി - ഷിനി
- വേധ ലക്ഷ്മി - കിങ്ങിണി
- മെൽവിൻ ജി. ബാബു - കുട്ടൻ
ശബ്ദ ആലേഖനം
തിരുത്തുകമനു മഞ്ജിതിന്റെ വരികൾക്ക് അരുൺ മുരളീധരനാണ് ഈണം നൽകിയത്.
റിലീസ്
തിരുത്തുക2021 ഏപ്രിൽ 1 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തു. ഇന്ത്യയിലെ കോവിഡ് -19 രണ്ടാം തരംഗം കാരണം ഇതിന് പരിമിതമായ തിയറ്റർ റൺ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജൂലൈ 23 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം സ്ട്രീം ചെയ്യാൻ തുടങ്ങി. മഴവിൽ മനോരമയിൽ ആഗസ്റ്റ് 8 ന് വൈകുന്നേരം 5.00 മണിക്ക് ഇത് മിനി സ്ക്രീനിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടു.