മസാല റിപ്പബ്ലിക്ക്
മലയാള ചലച്ചിത്രം
2014-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മസാല റിപ്പബ്ലിക്ക് (Masala Republic). ചെമ്മീൻ സിനിമ എന്ന ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിച്ച ഈ ചലച്ചിത്രം നവാഗതനായ വിശാഖ് ജി.എസ്. ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകൻ എഴുതിയ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് അരുൺ ജോർജ്ജ് കെ. ഡേവിഡും ചേർന്നാണ്. ഇന്ദ്രജിത് സുകുമാരൻ പ്രധാനനടനായുള്ള ഈ ചിത്രത്തിൽ നായികയായി അപർണ്ണ നായർ അഭിനയിക്കുന്നു. ഇവരെക്കൂടാതെ, മാമുക്കോയ, മാള അരവിന്ദൻ, ക്യാപ്റ്റൻ രാജു, വിനയ് ഫോർട്ട്, പി. ബാലചന്ദ്രൻ, സണ്ണി വെയ്ൻ, വിനായകൻ, തുടങ്ങിയവരും കുറച്ച് അന്യഭാഷാ നടന്മാരും അഭിനയിക്കുന്നു.
മസാല റിപ്പബ്ലിക്ക് | |
---|---|
സംവിധാനം | വിശാഖ് ജി.എസ് |
നിർമ്മാണം | സുകുമാർ തെക്കേപ്പാട്ട് |
കഥ | വിശാഖ് ജി.എസ് |
തിരക്കഥ | അരുൺ ജോർജ്ജ് കെ. ഡേവിഡ് |
അഭിനേതാക്കൾ | ഇന്ദ്രജിത്ത് സുകുമാരൻ അപർണ്ണ നായർ സണ്ണി വെയ്ൻ ക്യാപ്റ്റൻ രാജു മാമുക്കോയ മാള അരവിന്ദൻ |
സംഗീതം | ജാസി ഗിഫ്റ്റ് |
ഛായാഗ്രഹണം | സുരേഷ് രാജൻ |
ചിത്രസംയോജനം | മനോജ് കണ്ണോത്ത് |
സ്റ്റുഡിയോ | ചെമ്മീൻ സിനിമ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സുരേഷ് രാജൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ചെയ്തിരിക്കുന്നത് മനോജ് കണ്ണോത്താണ്. സംഗീതം ജാസ്സി ഗിഫ്റ്റും പശ്ചാത്തലസംഗീതം വിദ്വാൻ ബാൻഡുമാണ്.
അഭിനേതാക്കളും കഥാപാത്രങ്ങളും
തിരുത്തുക- ഇന്ദ്രജിത്ത് സുകുമാരൻ - സർക്കിൾ ഇൻസ്പെക്ടർ ശംഭു.
- അപർണ്ണ നായർ - റിപ്പോർട്ടർ ശ്രേയ.
- സണ്ണി വെയ്ൻ - ബഡാ ഭായ്.
- പി. ബാലചന്ദ്രൻ - പട്ടണം ബാലൻ.
- മാമുക്കോയ - ബീരാൻ
- വിനായകൻ - ബംഗാളി ബാബു
- മാള അരവിന്ദൻ - റപ്പായിച്ചൻ
- ക്യാപ്റ്റൻ രാജു - ചൈനീസ് ചന്ദ്രൻ
- വിനയ് ഫോർട്ട് - അമ്പു
- ശ്രീനാഥ് ഭാസി - ആന്റോ
- ഷൈൻ ടോം ചാക്കോ - ശിവൻകുട്ടി
- വിജയ് കുമാർ - പ്രിൻസ്.
- സുബിൻ - അൽത്താഫ്
- സമംഗൽ - സഞ്ജുഭായ്
- രൂപേഷ് ഭീംതാ - ഭിംതാ
- പെംപാ - പെംപാ