ശ്രിയ റെഡ്ഡി
ഒരു ഇന്ത്യൻ മോഡലും ചലച്ചിത്രനടിയും ടെലിവിഷൻ അവതാരകയുമാണ് ശ്രിയ റെഡ്ഡി (ജനനം: 1983 നവംബർ 28). മുൻ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് താരം ഭരത് റെഡ്ഡിയുടെ മകളാണ് ശ്രിയ റെഡ്ഡി. ആദ്യകാലത്ത് എസ്.എസ്. മ്യൂസിക് ചാനലിൽ അവതാരകയായി പ്രവർത്തിച്ചിരുന്ന ശ്രിയ പിന്നീട് ചലച്ചിത്രരംഗത്തു സജീവമാകുകയായിരുന്നു. 2002-ൽ പുറത്തിറങ്ങിയ സമുറായി ആണ് ശ്രിയ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. പിന്നീട് തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിലവധി ചിത്രങ്ങളിൽ അഭിനയിച്ചു. ബ്ലാക്ക് (മലയാളചലച്ചിത്രം), തിമിര്, കാഞ്ചീവരം എന്നിവയാണ് ശ്രിയ റെഡ്ഡി അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങൾ.
ശ്രിയ റെഡ്ഡി | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | ശ്രേയ |
തൊഴിൽ | നടി, മോഡൽ |
സജീവ കാലം | 2002–തുടരുന്നു |
ജീവിതപങ്കാളി(കൾ) | വിക്രം കൃഷ്ണ |
കുട്ടികൾ | അമേലിയ |
ആദ്യകാല ജീവിതം
തിരുത്തുകഇന്ത്യയുടെ മുൻ ടെസ്റ്റ് ക്രിക്കറ്റ് താരവും വിക്കറ്റ് കീപ്പറുമായിരുന്ന ഭരത് റെഡ്ഡിയുടെ മകളായി ഹൈദ്രാബാദിൽ ജനനം. ഊട്ടിയിലെ ഗുഡ് ഷെഫേർഡ് ഇന്റർനാഷണൽ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ചെന്നൈയിലെ എത്തിരാജ് കോളേജിൽ ബിരുദപഠനത്തിനു ചേർന്നു.[1] ശ്രിയ റെഡ്ഡിയുടെ കുട്ടിക്കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ രവി ശാസ്ത്രിയും സന്ദീപ് പട്ടീലും ശ്രിയയുടെ വീട്ടിലെത്തുകയും അവളുടെ ശബ്ദത്തെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.[2] സ്കൂൾ പഠനസമയത്തു തന്നെ മോഡലിംഗ് രംഗത്തേക്കു ക്ഷണം ലഭിച്ചിരുന്നുവെങ്കിലും പിതാവിന്റെ നിർബന്ധത്തിനു വഴങ്ങി ശ്രിയയ്ക്കു പഠനം തുടരേണ്ടി വന്നു.[3] എസ്. എസ്. മ്യൂസിക് ചാനലിൽ അവതാരകയാകുവാൻ അവസരം ലഭിച്ചപ്പോൾ പിതാവിൽ നിന്ന് സമ്മതം വാങ്ങിയ ശ്രിയ ചാനലിലെ ജോലിയിൽ പ്രവേശിച്ചു. പഠനത്തോടൊപ്പം ജോലിയും തുടർന്നു.[3]
ഔദ്യോഗിക ജീവിതം
തിരുത്തുകഎസ്. എസ്. മ്യൂസിക് ചാനലിൽ ജോലിയിൽ പ്രവേശിച്ച ശ്രേയ കണക്ട്, ഫൊണ്ടാസ്റ്റിക് എന്നീ പരിപാടികളുടെ അവതാരകയായി പ്രവർത്തിച്ചു. ചാനലിൽ ചേരുന്നതിനായി അഞ്ചു ഘട്ട ഓഡീഷനിൽ പങ്കെടുക്കേണ്ടി വന്നുവെന്ന് ശ്രേയ പറഞ്ഞിട്ടുണ്ട്.[3] ചാനൽ അവതാരകയായ ശേഷം വളരെ പെട്ടെന്നു തന്നെ 'വിജെ ശ്രിയ' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.[4][3] ചാനലിൽ അവതാരകയായിരിക്കുന്ന സമയത്താണ് ഒരു തെലുങ്ക് ചലച്ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുന്നത്. ശ്രിയ ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നതിനോട് കുടുംബാംഗങ്ങൾക്കു താൽപര്യമില്ലായിരുന്നു.[3]
ശ്രിയ അഭിനയിച്ച സമുറായ് (2002) എന്ന ചിത്രമാണ് ആദ്യം പ്രദർശനത്തിനെത്തിയത്. വിക്രം നായകനായ ഈ ചിത്രത്തിൽ സഹനായികയായി അഭിനയിച്ചു. ശ്രിയ അഭിനയിച്ച് പുറത്തിറങ്ങിയ ആദ്യത്തെ തെലുങ്ക് ചിത്രം അപ്പുഡപ്പുടു സാമ്പത്തികമായി പരാജയപ്പെട്ടിരുന്നു. തുടർന്ന് ശ്രിയ റെഡ്ഡി ഒരു വർഷത്തോളം അഭിനയരംഗത്തു നിന്ന് വിട്ടുനിന്നു.[3] 2004-ൽ മമ്മൂട്ടി നായകനായ ബ്ലാക്ക് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് മലയാള ചലച്ചിത്രരംഗത്തു പ്രവേശിച്ചു. തന്റെ ഭർത്താവിനെ തേടി നഗരത്തിലെത്തുന്ന ഒരു തമിഴ് യുവതിയായാണ് ശ്രിയ ഈ ചിത്രത്തിൽ അഭിനയിച്ചത്.[5][6] ശ്രിയയുടെ യഥാർത്ഥ രൂപത്തിനു നേർവിപരീതമായ ശരീര ഘടനയാണ് ഈ കഥാപാത്രത്തിനുണ്ടായിരുന്നത്.[4][7] ഒരു ദളിത യുവതിയുടെ മുഖമാണ് ഈ കഥാപാത്രത്തിനു വേണ്ടതെന്ന് സംവിധായകൻ രഞ്ജിത്ത് അഭിപ്രായപ്പെട്ടതിനെത്തുടർന്ന് ശ്രിയ ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ തീരുമാനിക്കുകയായിരുന്നു.[8] ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രിയ റെഡ്ഡി പ്രേക്ഷകശ്രദ്ധ നേടി.[8] 2005-ൽ ശ്രീധർ റെഡ്ഡി സംവിധാനം ചെയ്ത 19 റെവല്യൂഷൻസ് എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രത്തിൽ ഒരു സമ്പന്ന യുവതിയുടെ വേഷമാണ് ശ്രിയ ചെയ്തത്.[9]
2005-ൽ പുറത്തിറങ്ങിയ ഭരത്ചന്ദ്രൻ ഐ.പി.എസ്. എന്ന മലയാളചലച്ചിത്രത്തിൽ ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥയായി അഭിനയിച്ചു.[4][4][5][7] 2006-ൽ രണ്ടു തമിഴ് ചിത്രങ്ങൾ ഉൾപ്പെടെ നാലു സിനിമകളിൽ അഭിനയിച്ചു. തരുൺ ഗോപിയുടെ സംവിധാനം ചെയ്ത് വിശാൽ നായകനായി അഭിനയിച്ച തിമിര് എന്ന ചിത്രത്തിലെ പ്രതിനായികാവേഷം നിരൂപകശ്രദ്ധ നേടിയിരുന്നു.[10][11][12] ഷങ്കറിന്റെ നിർമ്മാണത്തിൽ വസതബാലൻ സംവിധാനം ചെയ്ത വെയിൽ എന്ന ചിത്രത്തിൽ ഭരത്, പശുപതി, ഭാവന, പ്രിയങ്ക നായർ എന്നിവരോടൊപ്പം ശ്രിയ റെഡ്ഡിയും അഭിനയിച്ചിരുന്നു.[13][14][15][16] പ്രിയദർശൻ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്ത ശ്രിയ റെഡ്ഡിക്ക് ഫിലിംഫെയർ, വിജയ് അവാർഡ് എന്നിവയ്ക്കായി നാമനിർദ്ദേശം ലഭിച്ചിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിനു ശേഷം വിവാഹജീവിതം ആരംഭിച്ച ശ്രിയ റെഡ്ഡി അഭിനയരംഗത്തു നിന്ന് കുറച്ചുകാലം വിട്ടുനിന്നുവെങ്കിലും എട്ടുവർഷങ്ങൾക്കു ശേഷം ആണ്ടവ കാണോം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു മടങ്ങിയെത്തി. ഈ ചിത്രത്തിൽ ശാന്തി എന്ന ഗ്രാമീണ വനിതയായാണ് ശ്രിയ അഭിനയിക്കുന്നത്.[17]
സ്വകാര്യ ജീവിതം
തിരുത്തുക2008 മാർച്ച് 9-ന് തമിഴ് നടനും നിർമ്മാതാവുമായ വിക്രം കൃഷ്ണയെ വിവാഹം കഴിച്ചു.[18] ഇവർക്ക് ഒരു മകളുണ്ട്. ജി. കൃഷ്ണ റെഡ്ഡിയുടെ മകനും നടൻ വിശാലിന്റെ സഹോദരനുമാണ് വിക്രം കൃഷ്ണ.[11][19] ശ്രിയ റെഡ്ഡിയും ഭർത്താവ് വിക്രം കൃഷ്ണയും ചേർന്ന് ചില ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.[20]
ചലച്ചിത്രങ്ങൾ
തിരുത്തുകYear | Film | Role | Language | Notes |
---|---|---|---|---|
2002 | Samurai | Nisha | Tamil | Special Appearance |
2003 | Appudappudu | Radhika | Telugu | |
2004 | Black | Anandam | Malayalam | |
19 Revolutions | Shirin Kolhatkar | English | ||
2005 | Bharathchandran I.P.S. | Hema | Malayalam | |
2006 | Amma Cheppindi | Razia | Telugu | |
Oraal | Malayalam | |||
Thimiru | Easwari | Tamil | ||
Veyil | Paandi | Tamil | ||
2007 | Pallikoodam | Jhansi | Tamil | |
2008 | Kanchivaram | Annam Vengadam | Tamil | Nominated, Filmfare Award for Best Tamil Actress Nominated, Vijay Award for Best Supporting Actress |
2016 | Sila Samayangalil | Tamil | ||
2018 | Andava Kaanom | Shanthi | Tamil | Filming |
നിർമ്മിച്ചവ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Complete transcripts of the Shreya Reddy chat". Sify. Archived from the original on 26 May 2006. Retrieved 2016-08-28.
- ↑ "Sriya Reddy – Telugu Cinema interview – Telugu film actress". Idlebrain.com. 5 May 2006. Retrieved 18 October 2011.
- ↑ 3.0 3.1 3.2 3.3 3.4 3.5 "rediff.com: 'I can never become a commercial actress'". Specials.rediff.com. Retrieved 18 October 2011.
- ↑ 4.0 4.1 4.2 4.3 "Metro Plus Kochi : `Reddy' for action". The Hindu. India. 3 September 2005. Archived from the original on 2012-11-08. Retrieved 18 October 2011.
- ↑ 5.0 5.1 "rediff.com: 'I can never become a commercial actress'". Specials.rediff.com. Retrieved 18 October 2011.
- ↑ "Shriya Reddy's new plans – Malayalam Movie News". IndiaGlitz. Archived from the original on 2006-03-07. Retrieved 18 October 2011.
- ↑ 7.0 7.1 "Shriya Reddy's cop act". Rediff.com. Retrieved 18 October 2011.
- ↑ 8.0 8.1 "rediff.com: 'I can never become a commercial actress'". Specials.rediff.com. Retrieved 18 October 2011.
- ↑ "rediff.com: 'I can never become a commercial actress'". Specials.rediff.com. Retrieved 18 October 2011.
- ↑ "I M Vijayan and Shreya Reddy – Switching flanks – Malayalam Movie News". IndiaGlitz. Archived from the original on 2006-08-13. Retrieved 18 October 2011.
- ↑ 11.0 11.1 "SHREYA REDDY SS music VJ actor Vishal brother producer G K Reddy son Vikram Krishna Thimiru Pooparikka Varugirom Tamil movie news hot stills picture image gallery". Behindwoods.com. Retrieved 18 October 2011.
- ↑ "Friday Review Chennai / Film Review : Action on solid ground – Thimiru". The Hindu. India. 11 August 2006. Archived from the original on 2011-06-04. Retrieved 18 October 2011.
- ↑ "Vasanthabalan's film screened at Cannes – Times Of India". The Times of India. 26 March 2010. Archived from the original on 2012-11-04. Retrieved 18 October 2011.
- ↑ "Scorching 'Veyyil' cools hearts at the national awards – Tamil Movie News". IndiaGlitz. Archived from the original on 2008-06-11. Retrieved 18 October 2011.
- ↑ "Veyyil gets one more award at Chennai365". Chennai365.com. Retrieved 18 October 2011.
- ↑ Super Admin (23 June 2007). "Award for Veyyil and Imsai Arasan". Entertainment.oneindia.in. Retrieved 18 October 2011.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.thehindu.com/features/metroplus/reddy-to-make-a-comeback/article6457867.ece
- ↑ "Events – Vikram Krishna Weds Shriya Reddy". IndiaGlitz. 9 March 2008. Archived from the original on 2008-03-11. Retrieved 18 October 2011.
- ↑ [1] Archived 18 August 2009 at the Wayback Machine.
- ↑ "deccanchronicle.com: 'Sriya Reddy: I am arrogant'". Entertainment,Kollywood.deccanchronicle.com. Retrieved 18 September 2016.