ശബരിമല അയ്യപ്പൻ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
1961-പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ശബരിമല അയ്യപ്പൻ.[1] ഇതു മലയാളത്തിലെ രണ്ടാമത്തെ മുഴുനീള വർണ ചിത്രമാണ്. കെ. കുപ്പുസ്വാമി കോയമ്പത്തൂർ പക്ഷിരാജാ സ്റ്റുഡിയോയിൽ ശാസ്താഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചത്. അഭയദേവ് ഈ ചിത്രത്തിന്റെ ഗാനങ്ങളും തിക്കുറിശ്ശി സംഭാഷണവും രചിച്ചു. ശ്രീരാമുലു നായിഡു സംവിധാനവും ശൈലൻ ബോസ് ഛായാഗ്രഹണവും നിർവഹിച്ചു. എസ്.എം. സുബ്ബയ്യാനായിഡു ഈണമിട്ട 12 ഗാനങ്ങളുണ്ടീ ചിത്രത്തിൽ. ഈ ചിത്രത്തിന് നിറം ചാർത്തിയത് ബോംബെ ഫിലിം സെന്ററിലായിരുന്നു.
ശബരിമല അയ്യപ്പൻ | |
---|---|
സംവിധാനം | ശ്രീരാമുലു നായിഡു |
നിർമ്മാണം | വി.എസ്.എൻ. പ്രൊഡക്ഷൻസ് |
രചന | പുരാണകഥ |
അഭിനേതാക്കൾ | തിക്കുറിശ്ശി സുകുമാരൻ നായർ കൊട്ടാരക്കര ശ്രീധരൻ നായർ എസ്.പി. പിള്ള |
സംഗീതം | എസ്.എം. സുബ്ബയ്യ നായിഡു |
റിലീസിങ് തീയതി | 03/11/1961 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകപിന്നണിഗായകർ
തിരുത്തുക- എ.എൽ. രാഘവൻ
- എ.പി. കോമള
- ഗോകുലപാലൻ
- ഗുരുവായൂർ പൊന്നമ്മ
- കോട്ടയം ശാന്ത
- പി. ലീല
- രാധാ ജയലക്ഷ്മി
- രാജം
- ശാന്ത പി. നായർ
- തങ്കപ്പൻ
- വി.എൻ. സുന്ദരം
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "-". Malayalam Movie Database. Retrieved 2013 March 08.
{{cite web}}
: Check date values in:|accessdate=
(help) - ↑ "9th National Film Awards". International Film Festival of India. Retrieved September 08, 2011.
{{cite web}}
: Check date values in:|accessdate=
(help)