കൂർമ്മം (അവതാരം)

മഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ രണ്ടാമത്തെ അവതാരം
(കൂർമ്മാവതാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൈന്ദവ പുരാണപ്രകാരം മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമാണ് കൂർമ്മം. ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാർ, തങ്ങളുടെ ജരാനര പാലാഴി കടഞ്ഞെടുത്ത് അമൃതം ഭക്ഷിച്ചാൽ മാറുമെന്ന് മനസ്സിലാക്കി. അതിൻപ്രകാരം ദേവാസുരന്മാർ പാലാഴി കടയാൻ തുടങ്ങി. മന്ദരപർവതം കടകോലും വാസുകി എന്ന സർപ്പം കയറുമാക്കി പാലാഴി മഥനം ആരംഭിച്ചു. ഈ സമയം ആധാരമില്ലാത്തതിനാൽ, സമുദ്രത്തിലാണ്ടുപോയ മന്ഥരപർവതത്തെ പൂർവസ്ഥിതിയിൽ എത്തിയ്ക്കുന്നതിനായാണ് വിഷ്ണു ആമയായ് അവതാരമെടുത്തു. തന്റെ പുറത്തുതാങ്ങി പർവതത്തെ മേല്പോട്ടുയർത്തി.

കൂർമ്മം
വിഷ്ണുവിന്റെ കൂർമാവതാരം ഹംപിയിലെ വിട്ടല ക്ഷേത്രത്തിന്റെ തൂണിലുള്ള കൂർമാവതാര ശില്പം
ദേവനാഗരിकुर्म
Sanskrit Transliterationകൂർമ
Affiliationവിഷ്ണുവിന്റെ അവതാരം
ആയുധംചക്രവും ഗദയും
പശ്ചിമ ബംഗാളിലെ സിയേഴ്‌സോൾ രാജ്ബാരിയുടെ പിച്ചള രഥത്തിൽ കുർമ അവതാർ
"https://ml.wikipedia.org/w/index.php?title=കൂർമ്മം_(അവതാരം)&oldid=3605940" എന്ന താളിൽനിന്ന് ശേഖരിച്ചത്