അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്
അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് | |
11°53′09″N 75°29′06″E / 11.8858342°N 75.4850891°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | കണ്ണൂർ |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | ലോഹിതാക്ഷൻ കെപി |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 15.36ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 13 എണ്ണം |
ജനസംഖ്യ | 23,030 |
ജനസാന്ദ്രത | 1499/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670612 +0497 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയിൽ കണ്ണൂർ താലൂക്കിലെ എടക്കാട് ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്. [1]കണ്ണൂർ നഗരത്തിനു പത്തൊൻപതു കിലോമീറ്റർ തെക്കു കിഴക്കായാണ് അഞ്ചരക്കണ്ടി സ്ഥിതി ചെയ്യുന്നത് .വിസ്തൃതി: 15.47ച.കി. മീ. ഈ പഞ്ചായത്തിന്റെ അതിരുകൾ, വടക്കു ഭാഗത്ത് കൂടാളി, മുണ്ടേരി, കീഴല്ലൂർ പഞ്ചായത്തുകളും, പടിഞ്ഞാറു ഭാഗത്ത് മുണ്ടേരി, ചെമ്പിലോട് എന്നീ പഞ്ചായത്തുകളും, തെക്കു ഭാഗത്ത് ചെമ്പിലോട്, പെരളശ്ശേരി എന്നീ പഞ്ചായത്തുകളും, കിഴക്കു ഭാഗത്ത് വേങ്ങാട്, കീഴല്ലൂർ എന്നീ പഞ്ചായത്തുകളുമാണ്. ഈ പഞ്ചായത്തിലാണ് ഏഷ്യയിലെ ഏറ്റവും വിസ്തീർണ്ണമുള്ള കറുവ (വടക്കൻ കേരളത്തിൽ 'കറപ്പ' എന്നറിയപ്പെടുന്നു) എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. 1767-ൽ ഈസ്റ്റ് ഇന്ത്യ കമ്പനി ആണ് ഈ എസ്റ്റേറ്റ് സ്ഥാപിച്ചത്. തുടക്കത്തിൽ കുരുമുളക്, കറുവ തുടങ്ങി പലവിധ സുഗന്ധ വ്യഞ്ജന കൃഷി ഉണ്ടായിരുന്നു ഈ പ്രദേശത്ത്. എന്നാൽ ഇപ്പോൾ പ്രധാനമായും കറുവ ആണ് കൃഷി ചെയ്യുന്നത്. സ്വകാര്യ വ്യക്തികളുടെ കൈകളിൽ ഈ എസ്റ്റേറ്റ് എത്തിച്ചേർന്നതോട് കൂടി ഇപ്പോൾ അതിന്റെ വലിപ്പം ദിനംപ്രതി കുറഞ്ഞു വരികയാണ്. 1799-ൽ കുരുമുളക്, കാപ്പി, കറപ്പ, ചന്ദനം തുടങ്ങിയവ കൃഷി ചെയ്യുന്നതിനായി ഈസ്റ്റ് ഇന്ത്യ കമ്പനി അഞ്ചു കണ്ടികൾ (വലിയ കൃഷിയിടം) വില കൊടുത്തു വാങ്ങി. പിന്നീട് തോണിയിൽ സാധനങ്ങൾ കയറ്റുവാനും ഇറക്കുവാനുമായി അര കണ്ടി കൂടി വിലയ്ക്കു വാങ്ങിയ വെള്ളക്കാർ ഈ കൊച്ചു പ്രദേശത്തെ, അഞ്ചരക്കണ്ടി എന്ന നാമധേയത്തിൽ പിൽക്കാലത്ത് അറിയപ്പെടുന്നതിനുള്ള ചരിത്ര പശ്ചാത്തലമൊരുക്കി. തോട്ടത്തിന്റെ ചുമതലക്കാരനായി അഞ്ചരക്കാണ്ടിയിലെത്തിയ മർഡൊക്ക് ബ്രൗൺ തോട്ടത്തിനുള്ളിലായി ഒരു ബംഗ്ലാവ് പണിതു. ഇംഗ്ലണ്ടിലെ തെംസ് നദി തീരത്ത് പണികഴിപ്പിച്ച പ്രഭു മന്ദിരങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ഈ ബംഗ്ലാവ്.
1800ൽ പഴശ്ശി രാജാവിന്റെ സൈന്യവും ബ്രിട്ടീഷുകാരും തമ്മിൽ ഈ മണ്ണിൽ വച്ച് യുദ്ധം നടക്കുകയും കറപ്പത്തോട്ടം പഴശ്ശി രാജാവ് പിടിച്ചെടുക്കുകയും ചെയ്തു. 1803-ൽ സമീപ പ്രദേശമായ കതിരൂരിൽ വെച്ച് പഴശ്ശി രാജാവും ബ്രിട്ടീഷുകാരും വീണ്ടും ഏറ്റുമുട്ടുകയും തോട്ടം ഈസ്റ്റ് ഇന്ത്യ കമ്പനി തിരിച്ചു പിടിക്കുകയും ചെയ്തു. അഞ്ചരക്കണ്ടിയിലെ ഭൂമി സർവ്വേ ചെയ്യാനും അതിന്റെ രേഖകൾ സൂക്ഷിക്കുവാനുമുള്ള പുതിയൊരു സമ്പ്രദായത്തിന് അവർ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ ആദ്യത്തെ സബ്റജിസ്ട്രാർ ഓഫീസ് അഞ്ചരക്കണ്ടിയിൽ സ്ഥാപിക്കപ്പെട്ടത് അക്കാലത്താണ്. പുതിയതായി സ്ഥാപിക്കപ്പെട്ട കണ്ണൂർ മെഡിക്കൽ കോളേജ് ഈ എസ്റ്റേറ്റിലാണ് സ്ഥിതി ചെയ്യുന്നത്. ഈ കോളേജിന്റെ പ്രവർത്തനത്തിനായി തന്നെ ഒരുപാടു കൃഷി സ്ഥലങ്ങളാണ് നഷ്ടപ്പെടുത്തിയത്. വയനാടൻ മലകളുടെ പടിഞ്ഞാറു ഭാഗത്ത് നിന്ന് ഉത്ഭവിച്ച്, പടിഞ്ഞാറോട്ടൊഴുകി ധർമ്മടത്തു വച്ച് രണ്ട് കൈവഴികളായി പിരിയുന്ന അഞ്ചരക്കണ്ടിപ്പുഴ ഒടുവിൽ അറബി കടലിൽ പതിക്കുന്നു.
പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുകഎൽ പി സ്കൂളുകൾ
തിരുത്തുക- ബാലികാലയം എൽ പി സ്കൂൾ
- വിദ്യാവിനോദിനി എൽ പി സ്കൂൾ
- മുരിങ്ങേരി നോർത്ത് എൽ പി സ്കൂൾ
- മുഴപ്പാല എൽ പി സ്കൂൾ
- കാമേത്ത് എൽ പി സ്കൂൾ
- മാമ്പ എൽ പി സ്കൂൾ
- മാമ്പ സെൻട്രൽ എൽ പി സ്കൂൾ
- മാമ്പ ഈസ്റ്റ് എൽ പി സ്കൂൾ
- മാമ്പ വെസ്റ്റ് എൽ പി സ്കൂൾ
- മാമ്പ സരസ്വതി വിലാസം എൽ പി സ്കൂൾ
- മാമ്പ മാപ്പിള എൽ പി സ്കൂൾ
- പലേരി എൽ പി സ്കൂൾ
- പലേരി വെസ്റ്റ് എൽ പി സ്കൂൾ
- അഞ്ചരക്കണ്ടി എൽ പി സ്കൂൾ
- അഞ്ചരക്കണ്ടി മാപ്പിള എൽ പി സ്കൂൾ
- താറ്റ്യോട് സൌത്ത് എൽ പി സ്കൂൾ
- താറ്റ്യോട് നോർത്ത് എൽ പി സ്കൂൾ
യു പി സ്കൂളുകൾ
തിരുത്തുക- കൂഞ്ഞൻ കോഡ് യു പി സ്കൂൾ
- നരിക്കോട് യു പി സ്കൂൾ
- മുരിങ്ങേരി യു പി സ്കൂൾ
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- കണ്ണൂർ മെഡിക്കൽ കോളേജ്
- കണ്ണൂർ ഡെന്റൽ കോളേജ്
- കോളേജ് ഓഫ് ഫാർമസി
- കോളേജ് ഓഫ് നഴ്സിംഗ്
- സ്കൂൾ ഓഫ് നഴ്സിംഗ്
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ്
- മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
വാർഡുകൾ
തിരുത്തുക- മുഴപ്പാല
- കണ്ണാടിവെളിച്ചം
- പരമ്പുകരി
- ആലക്കൾ
- മുരിങ്ങേരി
- കുഴിമ്പലോട്
- ഏക്കൽ
- കാമേത്
- പാളയം
- പലേരി
- കാവിൻ മൂല
- ഓടത്തിൽ പീടിക
- ഉച്ചുളി കുന്നു
- ചക്കരകൽ
- അനെനിമെട്ട[2]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുകഅഞ്ചരക്കണ്ടി കറപ്പത്തോട്ടത്തിനിത് ഇലപൊഴിയും കാലം, സി പി എഫ് വേങ്ങാട്, വാരാദ്യ മാധ്യമം 2001
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്
- ↑ "ട്രെന്റ് കേരളാ വെബ്സൈറ്റ്". Archived from the original on 2019-09-02. Retrieved 2020-09-29. Archived 2019-09-02 at the Wayback Machine.