പൗർണ്ണമി

(വെളുത്തവാവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ചന്ദ്രന്റെ പ്രകാശിതമായ ഭാഗം പൂർണമായും ഭൂമിക്ക് അഭിമുഖമായി വരുന്ന ദിനമാണ് പൗർണ്ണമി അഥവാ വെളുത്ത വാവ്. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും എതിർ ദിശയിൽ നിലകൊള്ളുന്നതിനാൽ ചന്ദ്രന്റെ സൂര്യപ്രകാശമേൽക്കുന്ന ഭാഗം പൂർണമായി ഭൂമിയിൽ നിന്നും ദൃശ്യമാകുന്നു. സൂര്യനും, ഭുമിയും, ചന്ദ്രനും കൃത്യം ഒരേ രേഖയിൽത്തന്നെ വരുകയാണെങ്കിൽ ഭൂമിയുടെ നിഴൽ ചന്ദ്രൻ പതിക്കുകയും തന്മൂലം ചന്ദ്രഗ്രഹണം സംഭവിക്കുകയും ചെയ്യും. വെളുത്തവാവ് ദിവസം സൂര്യഗ്രഹണം ഉണ്ടാകില്ല.

ചന്ദ്രൻ ഭൂമിയെ വലം‌വെക്കുമ്പോൾ ചന്ദ്രന്റെ പ്രകാശിതമായ ഭാഗത്തിൽ വരുന്ന വ്യതിയാനങ്ങളുടെ ചലനചിത്രം.

ഹൈന്ദവ വിശ്വാസത്തിൽ

തിരുത്തുക

പൗർണമി ഹിന്ദുക്കളുടെ വളരെ പവിത്രമായ ദിനമാണ്. മിക്ക പൗർണമിയും പല പേരുകളിൽ ആഘോഷിക്കുന്നു. എല്ലാ പൗർണമിയും സത്യനാരായണ ഉപവാസം എന്നപേരിൽ ആചരിക്കുന്നു. ശാക്തേയ വിശ്വാസപ്രകാരം ഭഗവതിയുടെ ആരാധനയ്ക്ക് വിശേഷപ്പെട്ട ദിവസമാണ് പൗർണമി എന്ന് വിശ്വസിക്കപ്പെടുന്നു. പൗർണമി വ്രതം പരാശക്തിയെ ഉദ്ദേശിച്ചു നടത്തുന്ന വ്രതമാണ്. പൗർണമിയിലെ ദേവിപൂജ ഏറെ ഐശ്വര്യകരവും, സാമ്പത്തിക അഭിവൃദ്ധി പ്രദാനം ചെയ്യുന്നതും, ദുരിത നാശകരവുമാണ് എന്നാണ് ഹൈന്ദവ വിശ്വാസം. പൗർണമിയിലെ ഭഗവതിപൂജ ഐശ്വര്യപൂജ എന്നറിയപ്പെടുന്നു. അതിനാൽ ദുർഗ്ഗ, ഭദ്രകാളി, ഭുവനേശ്വരി, മഹാലക്ഷ്മി, പാർവതി തുടങ്ങിയ മിക്ക ഭഗവതി ക്ഷേത്രങ്ങളിലും ഈ ദിവസം പ്രധാനമാണ്.

  1. ചൈത്രപൂർണിമ- ഗുഡി പദുവ, യുഗാദി, ഉഗാദി ഹനുമാൻ ജയന്തി (ഏപ്രിൽ 15, 2014). ഹനുമാൻ ക്ഷേത്രങ്ങളിൽ വിശേഷം. [1]
  2. വൈശാഖ പൂർണിമ- വൈശാഖ മാസത്തിലെ നരസിംഹ ജയന്തി, നരസിംഹ ക്ഷേത്രങ്ങളിൽ വിശേഷം, ബുദ്ധജയന്തി (മെയ് 14 2014)[2]
  3. ജ്യെഷ്ഠ പൂർണിമ- വട സാവിത്രീ വ്രതം,[3] (ജൂൺ 8, 2014)[4]
  4. ഗുരുപൂർണിമ-ആഷാഢമാസത്തിലെ പൗർണ്ണമി യാണ് ഗുരുപൂർണിമ. വ്യാസ്യപൂർണിമ, വിദ്യാഭാസത്തിനും മറ്റും വിശിഷ്ടം. വേദാരംഭം ഗുരുപൂജ [5]
  5. ശ്രാവണപൂർണിമ- ശ്രാവണമാസത്തിലെ പൗർണ്ണമി- പുതിയകാര്യങ്ങൾക്ക് വിഷിഷ്ടം- ഉപനയനം, ആവണി അവിട്ടം, രക്ഷാബന്ധൻ നാരൽ പൂർണിമ {തിരുവോണം ശരിക്കും ശ്രാവണമാസത്തിലെ പൗർണ്ണമിയാണ്}[6]
  6. ഭാദ്രപദപൂർണിമ- പിതൃപക്ഷാരംഭം, മധുപൂർണീമ[7]
  7. ആശ്വിനപൂർണിമ- ശരത് പൂർണിമ [8]
  8. തൃക്കാർത്തിക- കാർത്തിക മാസത്തിലെ പൗർണ്ണമി. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ പൊങ്കാല വൃശ്ചിക തൃക്കാർത്തിക ദിവസം നടക്കുന്നു. കോട്ടയം കുമാരനെല്ലൂർ ഭഗവതി ക്ഷേത്രം, കാടാമ്പുഴ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ വിശേഷ ദിവസം. [9]
  9. തിരുവാതിര-മാർഗ്ഗശീർഷമാസത്തിലെ (മാർഗഴി}മാസത്തിലെ പൗർണ്ണമി, ശിവ ക്ഷേത്രങ്ങളിൽ വിശേഷം, ദത്താത്രേയ ജയന്തി
  10. തൈപ്പൂയം - പൗഷ്യമാസത്തിലെ (തൈ}മാസത്തിലെ പൗർണ്ണമി, ശാകംഭരീ പൂർണിമ. സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ വിശേഷം.
  11. മാഘപൂർണീമ
  12. ഫാൽഗുനപൂർണിമ- ഹോളി [10]
  13. ആറ്റുകാൽ പൊങ്കാല - കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ചേർന്ന ദിവസം തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ പൊങ്കാല നടക്കുന്നു.
  14. ചോറ്റാനിക്കര മകം, പൂരം - എറണാകുളം ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കുംഭ മാസത്തിലെ പൗർണമിയോട് അനുബന്ധിച്ചു വരുന്ന പ്രസിദ്ധമായ മകം തൊഴൽ, പൂരം തുടങ്ങിയവ വിശേഷമാണ്.

ഇതും കൂടി കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പൗർണ്ണമി&oldid=4141722" എന്ന താളിൽനിന്ന് ശേഖരിച്ചത്