യുഗാദി

(ഉഗാദി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജ്യോതിശാസ്ത്രത്തിലെ കാലഗണനാസമ്പ്രദായങ്ങളിൽ ഒരു അബ്ദത്തിന്റെ(era) ജ്യോതിശാസ്ത്രപരമായ ബീജസമയം(epoch) അഥവാ പ്രാരംഭനിമിഷത്തെ കുറിക്കുന്ന പദമാണു് യുഗാദി.

കലിദിനം, ജൂലിയൻ ദിനം തുടങ്ങിയ ദിനസംഖ്യാവ്യവസ്ഥകളിൽ അവ തുടങ്ങുന്ന സമയമാണു് യുഗാദി. എന്നാൽ ഒരു അബ്ദം ആളുകൾ സ്വീകരിച്ചുപയോഗിച്ചുതുടങ്ങുന്നതു് ആ ദിവസമോ ആ കാലത്തുതന്നെയോ ആയിരിക്കണമെന്നില്ല. ഉദാഹരണത്തിനു് കലിവർഷത്തിന്റെ യുഗാദി, ഗ്രിഗോറിയൻ കലണ്ടറിലെ 3102 ബി.സി. ജനുവരി 14 ഉജ്ജയിനിയിലെ ഉദയത്തിനാണ്. എന്നാൽ കലിവർഷവും കലിദിനസംഖ്യകളും പ്രായോഗികമായി ഉപയോഗിച്ചുതുടങ്ങിയതു് അതിനുശേഷം എത്രയോ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടായിരിക്കണം. അതുപോലെ ജൂലിയൻ ദിനങ്ങൾ തുടങ്ങിവെക്കുന്നതു് ഗ്രിഗോറിയൻ കലണ്ടറിലെ ബി.സി. 4714 നവമ്പർ 24നു് ഗ്രീനിച്ചിലെ നട്ടുച്ച 12:00 മണിയ്ക്കാണു്. എന്നാൽ ആ സമ്പ്രദായം തുടങ്ങിവെച്ചതു് ക്രി.വ. 1583 മുതൽ മാത്രമാണു്.

"https://ml.wikipedia.org/w/index.php?title=യുഗാദി&oldid=3697597" എന്ന താളിൽനിന്ന് ശേഖരിച്ചത്