ആവണി അവിട്ടം

(ആവണിഅവിട്ടം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആവണി മാസത്തിലെ അവിട്ടം നാൾ. ഹിന്ദു ആചാര പ്രകാരം പ്രാധാന്യം അർഹിക്കുന്നു.ഈ ദിവസം പൂണൂൽ മാറ്റുന്നതോടെ ബ്രാഹ്മണർ ഒരു വർഷം മുഴുവൻ ചെയ്ത പാപങ്ങളിൽ നിന്ന് രക്ഷ നേടുകയും പുതിയ പൂണൂലിലൂടെ പുതിയൊരു രക്ഷാ കവചം അണിയുകയും ചെയ്യുന്നു എന്നാണ് സങ്കൽപ്പം.തെക്കീ ഇന്ത്യയിലാണ് ആവണി അവ്ട്ടം എന്നപേരിൽ അഘോഷം നടക്കറുള്ളത്. പ്രത്യേകിച്ച് ബ്രാഹ്മണരാൽ ഇത് ആഘോഷിക്കുന്നു.ആവണി അവിട്ടത്തിന് ഇത്തരമൊരു രക്ഷാ സങ്കൽപ്പം ഉള്ളതുകൊണ്ടാവാം ഇതേ ദിവസം ദേശ വ്യാപകമായി രക്ഷാ ബന്ധൻ ഉത്സവമായി ആഘോഷിക്കുന്നത്.

ബ്രാഹ്മണർ അന്ന് പൂണൂൽ മാറ്റി പുതിയ പൂണൂൽ ധരിക്കുകയും പൂർവ ഋഷിമാരെ സ്മരിച്ച് അർഘ്യം ചെയ്യുന്നു. ഉപാകർമ്മം എന്നാണ് ഈ ദിവസത്തെ ആചാരത്തിന് പേർ. ഈ ദിവസം വേദോച്ചാരണവും മന്ദ്രോച്ചാരണവും നടത്തുന്നത് വളരെ ശുഭകരമായാണ് കണക്കാക്കുന്നത്.

ബ്രാഹ്മണ യുവാക്കൾ വേദ പഠനം തുടങ്ങുന്നതും ആദ്യമായി പൂണൂൽ ധരിക്കുന്നതും ഈ ദിവസമാണ്. പൂണൂൽ ധരിക്കുന്നതോടെ അയാളുടെ അകക്കണ്ണ് അല്ലെങ്കിൽ വിഞ്ജാനത്തിൻറെ കണ്ണ് തുറന്നു എന്നാണ് സങ്കൽപ്പം.

"https://ml.wikipedia.org/w/index.php?title=ആവണി_അവിട്ടം&oldid=3931495" എന്ന താളിൽനിന്ന് ശേഖരിച്ചത്