ഹെൻട്രി ആസ്റ്റിൻ

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ
(ഹെൻറി ഓസ്റ്റിൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ നിന്നുള്ള മുൻ കേന്ദ്ര മന്ത്രിയും ലോക്സഭാംഗവുമായിരുന്നു ഹെൻട്രി ആസ്റ്റിൻ(ഒക്ടോബർ 20, 1920 – മേയ് 15, 2008).

ഹെൻറി ഓസ്റ്റിൻ
മണ്ഡലംഎറണാകുളം ലോകസഭാമണ്ഡലം

ജീവിതരേഖ

തിരുത്തുക

പ്രാഥമിക വിദ്യാഭ്യാസം സെന്റ് ജോസഫ് ഹൈസ്ക്കൂൾ ശക്തികുളങ്ങരയിൽ ആയിരുന്നു. വിദ്യാർത്ഥി കോൺഗ്രസ്സിലൂടെ പൊതു രംഗത്ത് വരുകയും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും ചെയ്തു. 1944-50 കാലഘട്ടത്തിൽ കൊല്ലത്ത് അഭിഭാഷകനായിരിക്കെ രാഷ്ട്രീയ സാമുദായിക രംഗങ്ങളിൽ സജീവമായി പങ്കെടുത്തു. അന്തർ ദേശീയ ബന്ധം എന്ന വിഷയത്തിൽ അമേരിക്കയിൽ നിന്നും പി.എച്ച്. ഡി നേടിയ ശേഷം 1956-ൽ എറണാകുളം ഹൈക്കോടതിയിൽ പ്രാക്റ്റീസ് ആരംഭിച്ചു.

കെ.പി.സി.സി ജനറൽ സെക്ട്രട്ടറി, ഏ.ഐ.സി.സി അംഗം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം, എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു. കൊല്ലം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 1965 ൽ കോൺഗ്രസിലെ ഹെൻട്രി അഗസ്റ്റിൻ 250 വോട്ടിന് വിജയിച്ചു. ആസ്റ്റിന് 13759 വോട്ടും ടി കെ ദിവാകരന് 13499 വോട്ടും ഡാൺഗോൺസാഗോയ്ക്ക് (കേരളാ കോൺഗ്രസ്) 11047 വോട്ടും സി എം മൈതീൻകുഞ്ഞിന് (സിപിഎം) 9731 വോട്ടുമാണ് ലഭിച്ചത്. 1967 ൽ സി പി ഐ - സി പി എം - ആർ എസ് പി ഉൾപ്പെടെയുള്ള സപ്തമുന്നണി സ്ഥാനാർഥിയായി മത്സരിച്ച ടി കെ ദിവാകരനോട് 9751 വോട്ടുകൾക്ക് പരാജയപ്പെട്ടു.[1]

1971-ൽ ഏ.ഐ.സി.സി ജനറൽ സെക്രട്ടറിയായി രണ്ടു തവണ എറണാകുളത്ത് നിന്നും പാർലമെന്റിലേക്ക് തെരഞ്ഞടുത്തു. കേന്ദ്രമന്ത്രീ സഭയിലും അംഗമായിരുന്നു. 1987-ൽ പോർച്ചുഗലിലെ ഇന്ത്യൻ അംബാസിഡറായി നിയമിക്കപ്പെട്ടു.[2]

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1980 എറണാകുളം ലോകസഭാമണ്ഡലം സേവ്യർ അറക്കൽ കോൺഗ്രസ് (ഐ.) ഹെൻറി ഓസ്റ്റിൻ ഐ.എൻ.സി. (യു.)
1977 എറണാകുളം ലോകസഭാമണ്ഡലം ഹെൻറി ഓസ്റ്റിൻ കോൺഗ്രസ് (ഐ.) കെ.എൻ. രവീന്ദ്രനാഥ് സി.പി.എം.
1971 എറണാകുളം ലോകസഭാമണ്ഡലം ഹെൻറി ഓസ്റ്റിൻ കോൺഗ്രസ് (ഐ.) വി. വിശ്വനാഥമേനോൻ സി.പി.ഐ.എം.
  1. http://www.janayugomonline.com/php/mailnews.php?nid=82261[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-02-13. Retrieved 2012-08-05.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-29.
  4. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=ഹെൻട്രി_ആസ്റ്റിൻ&oldid=4071723" എന്ന താളിൽനിന്ന് ശേഖരിച്ചത്