വി. പി. ശ്രീകണ്ഠ പൊതുവാൾ
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ 1894 ൽ ജനിച്ച വി. പി. ശ്രീകണ്ഠ പൊതുവാൾ, ആയുർവേദാചാര്യൻ, സംസ്കൃത പണ്ഡിതൻ, സ്വാതന്ത്യ സമര സേനാനി, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തൻ ആയിരുന്നു.[1][2][3]
വി. പി. ശ്രീകണ്ഠ പൊതുവാൾ | |
---|---|
ജനനം | വണ്ണാടിൽ പുതിയവീട്ടിൽ ശ്രീകണ്ഠ പൊതുവാൾ 23 ജൂൺ 1894 |
മരണം | 27 ഓഗസ്റ്റ് 1970 | (പ്രായം 76)
തൊഴിൽ | ആയുർവേദാചാര്യൻ, സംസ്കൃത പണ്ഡിതൻ, സ്വാതന്ത്യ സമര സേനാനി, എഴുത്തുകാരൻ |
അറിയപ്പെടുന്നത് | നാടകങ്ങൾ: ഭഗവദൂത്, സന്താന ഗോപാലം, മായാനാരദം, രുഗ്മിണി സ്വയംവരം, ഭീഷ്മ പ്രതിജ്ഞ; മുക്തിസോപാനം (അദ്വൈത വേദാന്ത ഗ്രന്ഥം); കലശപ്പാട്ട് (ആനിടിൽ രാമൻ എഴുത്തച്ഛൻ എഴുതിയ സുബ്രഹ്മണ്യ ചരിത്രം ഉൾകൊള്ളുന്ന പഴയ പാട്ടുകളുടെ സമാഹാരം |
മാതാപിതാക്ക(ൾ) |
|
27 ആഗസ്ത് 1970 നു ശ്രീകണ്ഠ പൊതുവാൾ അന്തരിച്ചു.
സ്വാതന്ത്ര്യ സമര സേനാനിയും, ഗാന്ധിയനുമായ പദ്മശ്രീ ജേതാവ് വി. പി. അപ്പുക്കുട്ട പൊതുവാൾ ശ്രീകണ്ഠ പൊതുവാളുടെ അനന്തിരവനാണ്.[4]
പഠനം
തിരുത്തുകപ്രശസ്ത സംസ്കൃത പണ്ഡിതനായ കരിപ്പത് കമ്മാരൻ എഴുത്തച്ഛന്റെ കീഴിൽ സംസ്കൃതത്തിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയതിനു ശേഷം, തലശ്ശേരി തിരുവങ്ങാട്ടുള്ള വിദ്യാർത്ഥി ചിന്താമണി പാഠശാല, പട്ടാമ്പി പുന്നശ്ശേരി നമ്പി നീലകണ്ഠ ശർമ്മയുടെ സരസ്വതോദ്യോതിനി സംസ്കൃത പാഠശാല എന്നിവിടങ്ങളിൽ പഠനം തുടർന്നു. കോഴിക്കോട് ആര്യവൈദ്യപാഠശാല ആരംഭിച്ചപ്പോൾ അവിടെ നാലുവർഷം നീണ്ട പഠനവും പ്രാക്ടിക്കൽ പരിചയവും നേടി. അതിനുശേഷം കൊച്ചിരാജാവിന്റെ അരമന വൈദ്യൻ ആയിരുന്ന തൃക്കോവിൽ ഉഴുത്ര വാര്യരുടെ കീഴിൽ പരിചയവും പാണ്ഡിത്യവും നേടി. [1]
സ്വാതന്ത്ര്യ സമരം, സാമൂഹ്യ പ്രവർത്തനം
തിരുത്തുകപഠന കാലത് നിരവധി ദേശീയ സ്വാത്യന്ത്ര സമര നേതാക്കന്മാരെ കാണാൻ ഇടയായാവുകയും സമരത്തെ അടുത്തറിയാനും സാധിച്ചു. സ്വദേശത്തു തിരിച്ചെത്തിയതിനു ശേഷം നാട്ടുകാർക്കിടയിൽ ദേശീയ ബോധം വളർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 1924 -ൽ പയ്യന്നൂരിൽ സ്കന്ദദാസ സമാജം രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീകണ്ഠ പൊതുവാൾ അതിനു കീഴിൽ കുമാരവിലാസിനി സംസ്കൃത പാഠശാല ആരംഭിക്കുന്നതിനും നേതൃത്വം നൽകി. തുടർന്ന്, അതിന്റെ ഹെഡ്മാസ്റ്റർ ആയി ദീർഘകാലം പ്രവർത്തിച്ചു.
വിദ്യാർത്ഥികളിൽ സാമൂഹിക സന്നദ്ധതയും ദേശീയ ബോധവും വളർത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനം നടത്തണം എന്ന ഗാന്ധിജിയുടെ ആഹ്വാനമായിരുന്നു ഇതിനൊക്കെ പുറകിൽ. 1927 ഒക്ടോബറിൽ ഗാന്ധിജി മംഗലാപുരം സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ കാണാനും പ്രസംഗം കാണാനും മംഗലാപുരം പോയ പൊതുവാൾ, അടുത്ത വര്ഷം മെയ് മാസത്തിൽ പയ്യന്നൂരിൽ നെഹ്രുവിന്റെ അധ്യക്ഷതയിൽ നടന്ന കേരള പ്രദേശ് കോൺഗ്രസ്സ് സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുകയും, അതിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. 1930 -ൽ കേളപ്പജിയുടെ നേതൃത്വത്തിൽ കോഴിക്കോട് മുതൽ പയ്യന്നൂർ ഉളിയത്ത് കടവിലേക്ക് നടന്ന ഉപ്പുസത്യാഗ്രഹ ജാഥയിലെ 33 വളന്റിയർമാരിൽ ഒരാളായിരുന്നു ശ്രീകണ്ഠ പൊതുവാൾ[4]. 1942 ആഗസ്തിൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിനും പ്രസംഗിച്ചതിനും 18 മാസത്തെ ജയിൽവാസം അനുഭവിക്കേണ്ടി വന്നു. ബെല്ലാരി സെൻട്രൽ ജയിലിലെ തടവുകാലത് സഹതടവുകാർക്ക് ഗീത ക്ലാസ്സുകൾ എടുത്തു.
ഗാന്ധിജിയുടെ ആഹ്വഹനത്തിൽ ആകൃഷ്ഠനായി പയ്യന്നൂരിൽ ഖാദിയുടെ പ്രചാരണത്തിലും ശ്രീകണ്ഠ പൊതുവാൾ വ്യാപ്തനായിരുന്നു.[5]
സാമൂഹിക പരിഷ്കർത്താവായിരുന്ന ശ്രീകണ്ഠ പൊതുവാൾ, സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും, അവകാശങ്ങൾക്കും വേണ്ടി പ്രവർത്തിച്ചു. വൈദ്യൻ ആയിരുന്ന ഇദ്ദേഹം പാവപ്പെട്ട രോഗികളെ സഹായിക്കുകയും അവർക്ക് സൗജന്യ ചികിത്സ നൽകുകയും ചെയ്തു.[1]
സാഹിത്യ, നാടക പ്രവർത്തനം
തിരുത്തുക1927 ൽ സംഗീത നാടകങ്ങൾ എഴുതാൻ തുടങ്ങി. ഭഗവദൂത്, സന്താന ഗോപാലം, മായാനാരദം[6], രുഗ്മിണി സ്വയംവരം, ഭീഷ്മ പ്രതിജ്ഞ തുടങ്ങിയ നാടകങ്ങൾ എഴുതുകയും അവ ഉത്തര മലബാറിലെ നിരവധി വേദികളിൽ അവതരിപ്പിക്കുകയും ചെയ്തു. ഗഹനമായ വേദാന്ത ശാസ്ത്ര തത്വങ്ങളെ ലളിതമായി അവതരിപ്പിച്ച മുക്തി സോപാനം (1931)എന്ന ഗ്രന്ഥത്തിന്റെ അവതാരിക മഹാകവി കുട്ടമത്താണ് എഴുതിയത്. ഇതിന്റെ രണ്ടാമ പതിപ്പ് ഡോ. ഈ ശ്രീധരന്റെ പഠനത്തോടും വ്യാഖ്യാനത്തോടും ഒപ്പം 2016 -ൽ പ്രസിദ്ധീകരിച്ചു. ആനിടിൽ എഴുത്തച്ഛന്റെ സ്യുബ്രഹ്മണ്യ ചരിതം ഉൾക്കൊണ്ടുള്ള പഴയ പാട്ടുകൾ ശേഖരിച്ചു കലാശപ്പാട്ട് എന്ന സമാഹാരം 1928 -ൽ പ്രസിദ്ധീകരിച്ചു. 1957 മുതൽ ഒരു ദശാബ്ദക്കാലത്തോളം പയ്യന്നൂരിൽ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ച കലോദയഃ കളരി സംഘവും, കലോദയഃ കഥകളി സംഘവും രൂപീകരിക്കുന്നതിനും ശ്രീകണ്ഠ പൊതുവാൾ നേതൃത്വം നൽകി.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2088 വരിയിൽ : attempt to index a boolean value
- ↑ ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2088 വരിയിൽ : attempt to index a boolean value
- ↑ ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2088 വരിയിൽ : attempt to index a boolean value
- ↑ 4.0 4.1 ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2088 വരിയിൽ : attempt to index a boolean value
- ↑ ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2088 വരിയിൽ : attempt to index a boolean value
- ↑ ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2088 വരിയിൽ : attempt to index a boolean value