ബെല്ലാരി ജില്ല

കർണ്ണാടകസംസ്ഥാനത്തിലെ ജില്ല

15°09′00″N 76°56′00″E / 15.1500°N 76.9333°E / 15.1500; 76.9333

ബെല്ലാരി ಬಳ್ಳಾರಿ
Map of India showing location of Karnataka
Location of ബെല്ലാരി ಬಳ್ಳಾರಿ
ബെല്ലാരി ಬಳ್ಳಾರಿ
Location of ബെല്ലാരി ಬಳ್ಳಾರಿ
in Karnataka and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Karnataka
ഉപജില്ല Bellary, Hosapete, Kampli, Hoovina Hadagali, Kudligi, Sandur, Siruguppa, Hagari Bommana Halli
ഹെഡ്ക്വാർട്ടേഴ്സ് Bellary
ജനസംഖ്യ
ജനസാന്ദ്രത
22,45,000 (2003—ലെ കണക്കുപ്രകാരം)
196/കിമീ2 (196/കിമീ2)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
8,447 km² (3,261 sq mi)
449 m (1,473 ft)
കോഡുകൾ
വെബ്‌സൈറ്റ് bellary.nic.in

കർണാടക സംസ്ഥാനത്തെ ഒരു ജില്ലയാണ് ബെല്ലാരി ജില്ല (കന്നഡ ഉച്ഛാരണം: ബള്ളാരി). ഈ ജില്ലയുടെ ആസ്ഥാനം ബെല്ലാരിയാണ്‌. കർണാടക സംസ്ഥാനത്തെ ഒരു പ്രധാന നഗരം കൂടിയാണിത്. പ്രശസ്തമായ വിജയനഗര സാമ്രാജ്യത്തിന്റെ ആസ്ഥാനം ബെല്ലാരിയിലായിരുന്നു.

പേരിനു പിന്നിൽ

തിരുത്തുക

ബെല്ലാരി ജില്ലക്ക് ആ നാമം വരുന്നത് ബലരി എന്ന വാക്കിൽ നിന്നാണ്. ദുർഗാദേവിയുടെ ഒരു പേരാണ് ബലരി. ബലരി പ്രത്യക്ഷമായ സ്ഥലം എന്നുള്ള ഐതിഹ്യം നിലവിലുള്ളതുകൊണ്ടാണ് അങ്ങനെ പേരു വന്നത്.[1]

ചരിത്രം

തിരുത്തുക

വളരെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ ബെല്ലാരിയിലുണ്ട്. രാമായണത്തിലെ പല സംഭവങ്ങളും ബെല്ലാരിയിലെ ഹംപിയുമായി ബന്ധപ്പെട്ടിട്ടുള്ളവയാണ്. ശ്രീരാമൻ ഹനുമാനും സുഗ്രീവനുമായി കണ്ടുമുട്ടിയ സ്ഥലം ഇതിനടുത്താണെന്നു പറയപ്പെടുന്നു.

വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപിയാണ് ബെല്ലാരിയിലെ ഏറ്റവും ചരിത്രപ്രാധാന്യമേറിയ സ്ഥലം.

ചരിത്രത്തിൽ ബെല്ലാരി കുന്തള ദേശം, ശിന്തവടി നാട്, നൊളമ്പവടി നാട് എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെട്ടിട്ടുണ്ട്. മൗര്യന്മാർ,ശതവാഹനന്മാർ,പല്ലവന്മാർ, കദംബന്മാർ,ചാലൂക്യന്മാർ, രാഷ്ട്രകൂടന്മാർ,കാലചൂര്യന്മാർ, ദേവഗിരി യാദവന്മാർ, ഹൊയ്സാലന്മാർ എന്നീ രാജവംശങ്ങൾ പല കാലഘട്ടങ്ങളിലായി ബെല്ലാരി ഭരിച്ചിട്ടുണ്ട്.

ബെല്ലാരി ജില്ല മുൻപ് ആന്ധ്രയുടെ ഭാഗമായ റായലസീമ മേഖലയുടെ ഭാഗമായിരുന്നു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ വേർതിരിച്ചപ്പോളാണ് ബെല്ലാരി കർണാടകയുടെ ഭാഗമായത്.

ഭൂമിശാസ്ത്രം

തിരുത്തുക

കർണാടകയുടെ കിഴക്കൻ ഭാഗത്തുള്ള ബെല്ലാരി ജില്ല തെക്കു-പടിഞ്ഞാറൻ കർണാടകയിൽ നിന്ന് വടക്കു-കിഴക്കൻ കർണാടക വരെ നീണ്ടു കിടക്കുന്നു. 8447 ചതുരശ്ര കിലോമീറ്ററാണ് ബെല്ലാരി ജില്ലയുടെ വിസ്തീർണം.
15° 30' ,15°50' അക്ഷാംശത്തിലും 75° 40' and 77° 11' രേഖാംശത്തിലുമാണ് ബെല്ലാരിയുടെ സ്ഥിതി.[2]

ബെല്ലാരിയുടെ വടക്ക് റായ്ചൂർ ജില്ലയും പടിഞ്ഞാറ് കൊപ്പൽ ജില്ലയും തെക്ക് ചിത്രദുർഗ,ദാവൺഗെരെ ജില്ലകളും കിഴക്ക് ആന്ധ്രാപ്രദേശിലെ അനന്തപൂർ,കർണൂൽ ജില്ലകളുമാണ് അതിരു പങ്കിടുന്നത്.

ജല സ്രോതസ്സുകൾ

തിരുത്തുക

തുംഗഭദ്ര, ഹഗരി, ചിക്കഹഗരി എന്നിവയാണ് ബെല്ലാരിയിലൂടെ ഒഴുകുന്ന പ്രധാന നദികൾ. പടിഞ്ഞാറൻ താലൂക്കുകളിൽ വേനൽക്കാലത്ത് ജല ദൗർലഭ്യം അനുഭവപ്പെടാറുണ്ട്.[3]

ഭരണസംവിധാനം

തിരുത്തുക

ഒരു പാർലമെന്റ് മണ്ഡലവും ഒൻപത് നിയമസഭാ മണ്ഡലങ്ങളും ബെല്ലാരി ജില്ലയിലുണ്ട്.[4]

ഗുൽബർഗ ഡിവിഷന്റെ ഭരണപരിധിയിലാണ് ബെല്ലാരി. ഹൈദ്രാബാദ് കർണാടക ഡെവലപ്മെന്റ് ബോർഡ്(എച്ച്.കെ.ഡി.ബി.) യുടെ വികസനാധികാര പരിധിയിലും ബെല്ലാരി ഉൾപ്പെടുന്നു. രണ്ട് റവന്യൂ ഉപവിഭാഗങ്ങളാണിവിടെ ഉള്ളത്. ബെല്ലാരി ഉപവിഭാഗവും ഹൊസ്പെട് ഉപവിഭാഗവും. ബെല്ലാരി ഉപവിഭാഗത്തിൽ മൂന്നു താലൂക്കുകളൂം ഹോസ്പെറ്റ് വിഭാഗത്തിൽ നാലു താലൂക്കുകളും ഉണ്ട്.[5] ബെല്ലാരിയിലെ ജനസംഖ്യയിൽ 70% ഗ്രാമീണ ജനതയാണ്. 2003ലെ കണക്കനുസരിച്ച് 22,45,000 ആണ് ആകെ ജനസംഖ്യ. ജനസാന്ദ്രത 196/ച. കി.മീ ആണ്. സ്ത്രീ-പുരുഷാനുപാതം 965:1000 ആണ് ബെല്ലാരിയിൽ.

പരുത്തി, ജോവർ, നിലക്കടല, നെല്ല്, സൂര്യകാന്തി, ധാന്യങ്ങൾ എന്നിവയാണ് പ്രധാന കൃഷികൾ. ആകെയുള്ള കൃഷി സ്ഥലത്തിന്റെ 37% ജലസേചനം ചെയ്തിട്ടുള്ളതാണ്. തുംഗഭദ്ര അണക്കെട്ടാണ് പ്രധാന ജലസേചന സ്രോതസ്. 64% ജലസേചനം ചെയ്യുന്ന സ്ഥലങ്ങളും കനാലുകൾ വഴിയാണിത് പ്രാവർത്തികമാക്കിയിട്ടുള്ളത്.[6]

ധാതുനിക്ഷേപം

തിരുത്തുക

ധാരാളം ധാതുനിക്ഷേപങ്ങൾ ബെല്ലാരിയിൽ കണ്ടുവരുന്നു. ലോഹ ധാതുക്കളിൽ ഇരുമ്പ്, മാംഗനീസ്, റെഡ്ഓക്സൈഡ്, സ്വർണ്ണം, ചെമ്പ്, ഈയം എന്നിവ ലഭിക്കുന്നു. അലോഹ ധാതുക്കളിൽ അൻഡാലുസൈറ്റ്, ആസ്ബസ്റ്റോസ്, കൊറണ്ടം, കളിമണ്ണ്, ഡെലോമൈറ്റ്, ചുണ്ണാമ്പുകല്ല്, ക്വാർട്സ്, സോപ്പ് സ്റ്റോൺ, ഗ്രാനൈറ്റ് എന്നിവ കണ്ടു വരുന്നു. സന്ദൂർ, ഹോസ്പെറ്റ്, ബെല്ലാരി താലൂക്കുകളിലാണ് ലോഹ ധാതു ഖനനം നടക്കുന്നത്. 27.5 ലക്ഷം മുതൽ 45 ലക്ഷം ടൺ വരെ ഇരുമ്പ്, 1.3 ലക്ഷം മുതൽ 3 ലക്ഷം ടൺ വരെ മാംഗനീസ് എന്നിവ ഖനനം ചെയ്തെടുക്കുന്നുണ്ട്.[7]

  1. "ബെല്ലാരി ചരിത്രം". NIC. Archived from the original on 2018-11-02. Retrieved 28 സെപ്റ്റംബർ 2012.
  2. "ഭൂമിശാസ്ത്രം,സെൻസസ്-ബെല്ലാരി". Archived from the original on 2012-10-13. Retrieved 28 സെപ്റ്റംബർ 2012.
  3. "ജലസ്രോതസ്സുകൾ". Archived from the original on 2012-10-13. Retrieved 28 സെപ്റ്റംബർ 2012.
  4. "മണ്ഡലങ്ങൾ". Archived from the original on 2012-05-01. Retrieved 28 സെപ്റ്റംബർ 2012.
  5. "സെൻസസ്". Archived from the original on 2012-10-13. Retrieved 28 സെപ്റ്റംബർ 2012. {{cite web}}: Unknown parameter |name= ignored (help)
  6. "കൃഷി". Archived from the original on 2012-10-13. Retrieved 28 സെപ്റ്റംബർ 2012.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-13. Retrieved 2012-09-28.
"https://ml.wikipedia.org/w/index.php?title=ബെല്ലാരി_ജില്ല&oldid=3919325" എന്ന താളിൽനിന്ന് ശേഖരിച്ചത്