വി.ജെ. തങ്കപ്പൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള സി.പി.എം. നേതാവാണ് വി.ജെ. തങ്കപ്പൻ. [1] മന്ത്രിയായും പ്രോട്ടേം സ്പീക്കറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വി.ജെ. തങ്കപ്പൻ | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1934 ഏപ്രിൽ 20 അരളുമൂട്, നെയ്യാറ്റിൻകര |
രാഷ്ട്രീയ കക്ഷി | സി.പി.എം. |
പങ്കാളി | ബെല്ല |
കുട്ടികൾ | മൂന്ന് ആണും ഒരു പെണ്ണൂം |
ജീവിതരേഖ
തിരുത്തുകതിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ അരളുമൂട് ഗ്രാമത്തിൽ ജോൺസന്റെ മകനായി 1934 ഏപ്രിൽ 20-ന് ജനിച്ചു. 1963 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിച്ചുതുടങ്ങി.
അധികാരസ്ഥാനങ്ങൾ
തിരുത്തുക- 2006 - പ്രോട്ടേം സ്പീക്കർ [2]
- 1995-1996 - വൈസ് ചെയർമാൻ, Third Administrative Reforms Committee, and Committee on Decentralisation of Administration.
- 1995-1996 - ചെയർമാൻ, Papers Laid on the Table
- 2.4-1987 - 17.6.1991 - തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രി
- 1979-84 - ചെയർമാൻ, നെയ്യാറ്റിൻകര നഗരസഭ
- 1968-79 - കൗൺസിലർ, നെയ്യാറ്റിൻകര നഗരസഭ
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
2006 | നെയ്യാറ്റിൻകര നിയമസഭാമണ്ഡലം | വി.ജെ. തങ്കപ്പൻ | സി.പി.എം., എൽ.ഡി.എഫ് | തമ്പാനൂർ രവി | കോൺഗ്രസ് (ഐ.), യു.ഡി.എഫ് |
1991 | നേമം നിയമസഭാമണ്ഡലം | വി.ജെ. തങ്കപ്പൻ | സി.പി.എം., എൽ.ഡി.എഫ് | സ്റ്റാൻലി സത്യനേശൻ | സി.എം.പി., യു.ഡി.എഫ്. |
1987 | നേമം നിയമസഭാമണ്ഡലം | വി.ജെ. തങ്കപ്പൻ | സി.പി.എം., എൽ.ഡി.എഫ് | വി.എസ്. മഹേശ്വരൻ പിള്ള | എൻ.ഡി.പി., യു.ഡി.എഫ്. |
1983*(1) | നേമം നിയമസഭാമണ്ഡലം | വി.ജെ. തങ്കപ്പൻ | സി.പി.എം., എൽ.ഡി.എഫ് | ഇ. രമേശൻ നായർ | കോൺഗ്രസ് (ഐ.) |
- കുറിപ്പ്:
- (1) - 1982 ലെ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് (ഐ.)യുടെ കെ. കരുണാകരൻ നേമം നിയമസഭാമണ്ഡലത്തോടൊപ്പം മാള നിയമസഭാമണ്ഡലത്തിലും മൽസരിച്ച് വിജയിച്ചു. മാള മണ്ഡലം നിലനിർത്തിയ കെ. കരുണാകരൻ നേമം മണ്ഡലത്തിൽ നിന്ന് രാജി വെച്ചു. അതുമൂലം 1983 ൽ നേമം ഉപതിരഞ്ഞെടുപ്പ് നടന്നു.
കുടുംബം
തിരുത്തുകഇസബെല്ലയാണ് ഭാര്യ. കുട്ടികൾ - മൂന്ന് ആണും ഒരു പെണ്ണും.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "http://www.stateofkerala.in/niyamasabha/v%20j%20thankkappan.php". Archived from the original on 2013-10-27. Retrieved 2014-04-05.
{{cite web}}
: External link in
(help)|title=
- ↑ http://malayalam.oneindia.in/news/2006/05/23/kerala-vjthankappan-sworn-in.html http://malayalam.oneindia.in/news/2006/05/23/kerala-vjthankappan-sworn-in.html