വിഷ്ണു വിജയ്
ഒരു ഇന്ത്യൻ സംഗീതസംവിധായകനും ദക്ഷിണേന്ത്യൻ ചലച്ചിത്രസംഗീതരംഗത്തെ അറിയപ്പെടുന്ന ഒരു മികച്ച പുല്ലാങ്കുഴൽ വാദകനുമാണ്[1] വിഷ്ണു വിജയ്. 2016-ൽ പുറത്തിറങ്ങിയ ഗപ്പി എന്ന മലയാള ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമാസംഗീത ജീവിതം ആരംഭിച്ചത്.[2]
വിഷ്ണു വിജയ് | |
---|---|
![]() | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | വിഷ്ണു വിജയ് |
ജനനം | തിരുവനന്തപുരം, കേരളം | 1 ഡിസംബർ 1988
വിഭാഗങ്ങൾ | ചലച്ചിത്രസംഗീതം |
തൊഴിൽ(കൾ) | പുല്ലാങ്കുഴൽ വാദകൻ, സംഗീത സംവിധായകൻ |
ഉപകരണ(ങ്ങൾ) | ഗായകൻ, പുല്ലാങ്കുഴൽ |
വർഷങ്ങളായി സജീവം | 2005–തുടരുന്നു |
ആദ്യകാലജീവിതംതിരുത്തുക
തിരുവനന്തപുരം ഗവൺമെന്റ് മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറിയിൽ ആയിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ഇക്കാലത്ത് തന്നെ പുല്ലാങ്കുഴൽ അഭ്യസിച്ചു തുടങ്ങിയിരുന്നു. പിന്നീട് തിരുവനന്തപുരത്തെ സ്വാതിതിരുനാൾ കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് ബാച്ചിലർ ഓഫ് പെർഫോമിംഗ് ആർട്‌സ് ബിരുദം നേടി. കുടമാളൂർ ജനാർദനനിൽ നിന്ന് സംഗീതപരിശീലനം നേടിയിട്ടുണ്ട്. സ്കൂൾ കലോൽസവങ്ങളിലും ഇന്റർ യൂണിവേഴ്സിറ്റി മൽസരങ്ങളിലും പുല്ലാങ്കുഴൽ വായനയ്ക്ക് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
സംഗീതരംഗത്ത്തിരുത്തുക
ബിരുദപഠനത്തിനു ശേഷം ചെന്നൈയിൽ എത്തിയ വിജയ് വിവിധവേദികളിൽ പുല്ലാങ്കുഴൽ വായിച്ചു ശ്രദ്ധനേടി.അതുവഴി ചലച്ചിത്രഗാനരംഗത്ത് എത്തി. കബാലി എന്ന രജനീകാന്ത് ചിത്രത്തിലും,മാൻ ഹൂ ന്യൂ ഇൻഫിനിറ്റി എന്ന ഇംഗ്ലീഷ് ചിത്രത്തിലും അദ്ദേഹം പുല്ലാങ്കുഴൽ വായിച്ചിട്ടുണ്ട്. ഇതോടൊപ്പം സംഗീതസംവിധാനരംഗത്തും സഹായിയായി പ്രവർത്തിച്ചു തുടങ്ങി. ദേവി ശ്രീ പ്രസാദ്, ജി.വി. പ്രകാശ്കുമാർ, വിജയ് ആന്റണി എന്നിവർക്കൊപ്പം വിവിധ ഭാഷകളിൽ വിജയ് പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ ഔസേപ്പച്ചൻ, ഗോപി സുന്ദർ, വിദ്യാസാഗർ, ദീപക് ദേവ് എന്നിവരുമായി സഹകരിച്ചിട്ടുണ്ട്.[3]കോളേജ് കാലത്തെ സുഹൃത്തായ ജോൺ പോൾ സംവിധാനം ചെയ്ത ഗപ്പി(2016) എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി.[4] ഇതേ ചിത്രത്തിലെ പശ്ചാത്തലസംഗീതത്തിന് സംസ്ഥാന ചലച്ചിത്രപുരസ്കാരവും നേടി. ഇതിലെ 'തനിയേ' എന്ന ഗാനം ഏറെ ജനപ്രീതി നേടുകയുണ്ടായി.[5] ഈ ഗാനത്തിലൂടെ സൂരജ് സന്തോഷ് മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി.
സംഗീത സംവിധാനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾതിരുത്തുക
വർഷം | ചിത്രം | ഭാഷ | കുറിപ്പ് |
---|---|---|---|
2016 | ഗപ്പി | മലയാളം |
|
2019 | അമ്പിളി | മലയാളം | |
2021 | നായാട്ട് | മലയാളം | ഗാനങ്ങൾ മാത്രം.പശ്ചാത്തലസംഗീതം അഖിൽ അലക്സ്. |
2021 | ഭീമന്റെ വഴി | മലയാളം | |
2022 | തല്ലുമാല | മലയാളം |
കുടുംബംതിരുത്തുക
പ്രശസ്ത പിന്നണി ഗായിക മധുവന്തി നാരായൺ ആണ് വിഷ്ണുവിന്റെ ഭാര്യ. പിതാവ് അമ്പലപ്പുഴ വിജയൻ തിരുവനന്തപുരം സംഗീതകോളേജിലെ പ്രൊഫസർ ആയിരുന്നു.[4] അമ്മ, അമ്മിണി വി ആർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഹെഡ് നഴ്സ് ആയി റിട്ടയർ ചെയ്തു. സഹോദരി ലക്ഷ്മിയും നഴ്സ് ആണ്.[6]
അവലംബംതിരുത്തുക
- ↑ "The magic flute" (ഭാഷ: English). Thiruvananthapuram: The Hindu. ശേഖരിച്ചത് 14 March 2017.
{{cite news}}
: CS1 maint: unrecognized language (link) - ↑ https://www.manoramaonline.com/music/interviews/interview-with-guppy-movie-music-director-vishnu-vijayan.html#
- ↑ "Making waves in Mollywood" (ഭാഷ: English). Thiruvananthapuram: The Hindu. ശേഖരിച്ചത് 14 March 2017.
{{cite news}}
: CS1 maint: unrecognized language (link) - ↑ 4.0 4.1 https://www.manoramaonline.com/music/interviews/interview-with-guppy-movie-music-director-vishnu-vijayan.html#
- ↑ https://timesofindia.indiatimes.com/entertainment/malayalam/music/i-think-the-reason-why-i-won-a-state-award-for-thaniye-mizhikal-is-because-it-has-that-power-to-lift-your-spirits-sooraj-santhosh/articleshow/57671012.cms
- ↑ https://janayugomonline.com/musician-ambalappuzha-v-vijayan-has-passed-away/