ഫ്രാൻസിലെ വിഷി (/ˈvɪʃi/); (വിച്ചി എന്നും പറയും) എന്ന പട്ടണം ആസ്ഥാനമാക്കി 1940 മുതൽ 1944 വരെ മാർഷൽ പേറ്റന്റെ നേതൃത്വത്തിൽ നില നിന്ന ഭരണകൂടത്തേയും കാലഘട്ടത്തേയുമാണ് വിഷി ഫ്രാൻസ് സൂചിപ്പിക്കുന്നത്. ജർമൻ അധീനതയിലായിരുന്ന ആ കാലഘട്ടത്തെ ഇരുണ്ട വർഷങ്ങൾ(annees Noires) എന്നും ഫ്രഞ്ചു ചരിത്രകാരന്മാർ വിശേഷിപ്പിക്കാറുണ്ട്. [1] [2], [3]


ഫ്രഞ്ച് രാഷ്ട്രം

État français
1940–1944
ഫ്രാൻസ്
Flag
{{{coat_alt}}}
Emblem കുലചിഹ്നം
മുദ്രാവാക്യം: "Travail, Famille, Patrie"
"തൊഴിൽ, കുടുംബം, പിതൃദേശം"
ദേശീയ ഗാനം: La Marseillaise
The Song of Marseille  (official)
Maréchal, nous voilà! 
Marshal, we are here!  (unofficial)
The gradual loss of all Vichy territory to Free France and the Axis. Click on map for color legend
The gradual loss of all Vichy territory to Free France and the Axis powers. Legend.
Evolution of the occupation zones. Vichy France was set up as a rump state in the non-occupied zone libre (purple on the map).
Evolution of the occupation zones. Vichy France was set up as a rump state in the non-occupied zone libre (purple on the map).
പദവിജർമനിയുടെ കീഴിൽ നിഷ്പക്ഷ രാഷ്ട്രം (1940–42)
Puppet government in the French territories under German military administration
(northern France only 1940–44, southern part also, 1942–44)
തലസ്ഥാനംവിഷി (de facto)
Parisa (de jure)
പൊതുവായ ഭാഷകൾഫ്രഞ്ച്
മതം
Roman Catholicism
ഗവൺമെൻ്റ്Authoritarian state
Chief of the French State
 
• 1940–1944
ഫിലിപ് പേറ്റൻ
President of the Council of Ministers 
• 1940–1942
ഫിലിപ് പേറ്റൻ
• 1942–1944
പെയർ ലവാൽ
നിയമനിർമ്മാണംNational Assembly
ചരിത്ര യുഗംWorld War II
22 June 1940
• Pétain given full powers
10 July 1940
8 നവമ്പർ 1942
11 നവമ്പർ 1942
summer 1944
• capture of the Sigmaringen enclave
22 ഏപ്രിൽ 1945
• ഇല്ലാതായത്
1944
നാണയവ്യവസ്ഥFrench franc
മുൻപ്
ശേഷം
French Third Republic
Provisional Government of the French Republic
German military administration in occupied France during World War II
  1. Paris remained the formal capital of the French State, though the Vichy regime never operated from it.
  2. Although the French Republic's institutions were officially maintained, the word "Republic" never occurred in any official document of the Vichy government.

പശ്ചാത്തലം

തിരുത്തുക

രണ്ടാം ലോകമഹായുദ്ധത്തിന്റെ ആദ്യ നാളുകളിലെ സൈനിക ഏറ്റുമുട്ടലുകളിൽ ജർമനി ഫ്രാൻസിനെ പരാജയപ്പെടുത്തി. സ്ഥാനമൊഴിഞ്ഞ ജനറൽ മോറിസ് ഗാംലിനു പരകമായി ജനറൽ മാക്സീൻ വേഗാൻഡ് സഖ്യകക്ഷികളുടെ സൈനികത്തലവനായി രംഗത്തെത്തി. യുദ്ധോപദേഷ്ടാവും ഉപപ്രധാനമന്ത്രിയുമായി എൺപത്തിനാലുകാരനായ മാർഷൽഫിലിപ്പ് പേറ്റൻ ചുമതലയേറ്റു. 1940 മേയ് 16-ന് ജർമൻ സൈന്യം ഫ്രാൻസിന്റെ അതിർത്തി കടന്നു. ജർമനിയെ ചെറുത്തുനില്ക്കണമെന്നും അതല്ല ജർമനിയുമായി യുദ്ധം നിറുത്തൽ ഉടമ്പടിയിൽ ഒപ്പു വെക്കുകയാണ് വേണ്ടതെന്നുമുളള രണ്ടു പക്ഷക്കാർ സർക്കാറിലും, സൈന്യത്തിലും പൊതുജനങ്ങൾക്കിടയിലും രൂപം കൊണ്ടു. ജൂൺ ആദ്യവാരത്തിൽ ജർമൻ സൈന്യത്തിനു മുന്നിൽ ഫ്രഞ്ചു തലസ്ഥാനമായ പാരിസിന്റെ പതനം ഉറപ്പായി. ജൂൺ 10-ന് ഭരണകൂടത്തിന്റെ തത്കാല ആസ്ഥാനം ആദ്യം ടൂസിലേക്കും പിന്നീട് ബോർദോവിലേക്കും മാറി. ബ്രിട്ടൻറെ പിന്തുണയോടെ ചെറുത്തു നില്ക്കണമെന്ന അഭിപ്രായക്കാരായിരുന്നു പ്രധാനമന്ത്രി പോൾ റെയ്നാഡും, ബ്രിഗേഡിയർ ചാൾസ് ഡി ഗാളും. മറിച്ച് ജർമനിയുമായി ഒത്തുതീർപ്പിലെത്തണമെന്ന പക്ഷക്കാരായിരുന്നു ഉപപ്രധാനമന്ത്രി പേറ്റനും സൈനികത്തലവൻ വേഗാൻഡും. അതോടെ ഭരണനേതൃത്വം ഉപ പ്രധാനമന്ത്രി മാർഷൽ പേറ്റനു കൈമാറാൻ പ്രധാനമന്ത്രി പോൾ റെയ്നാഡ് നിർബന്ധിതനായി. ജൂൺ പതിനേഴിന് പേടൈന്റെ ഭരണകൂടം യുദ്ധവിരാമം( ആർമിസ്റ്റൈസ് ) പ്രഖ്യാപിച്ചു, അഞ്ചു ദിവസങ്ങൾക്കുശേഷം ജൂൺ 22-ന് ഹിറ്റലറുമായി ഉടമ്പടിയിൽ ഒപ്പുവെക്കുകയും ചെയ്തു. 24 നിബന്ധനകളുണ്ടായിരുന്ന ഈ ഉടമ്പടിയുടെ മുഖ്യ വ്യവസ്ഥകൾ ഇപ്രകാരമായിരുന്നു. [2], [4]

  1. . ഫ്രാൻസ് രണ്ടായി വിഭജിക്കപ്പെടും വടക്ക് ജർമൻ അധീനമേഖലയും തെക്ക് സ്വതന്ത്ര മേഖലയും.
  2. . ഫ്രഞ്ച് സൈന്യം തത്കാലം പിരിച്ചു വിടപ്പെടും. ആഭ്യന്തര നിയമസമാധാന നടപടികൾക്ക് ആവശ്യമായത്ര പേരെ മാത്രം നിലനിർത്തും.
  3. . നാവികസേനയും കപ്പലുകളും നിഷ്ക്രിയമാക്കപ്പെടും
  4. . ഫ്രാൻസിലെ ജർമൻ സൈന്യത്തിന്റെ ചെലവ് ഫ്രാൻസ് വഹിക്കും.
  5. . ഫ്രഞ്ചുകാരായ യുദ്ധത്തടവുകാർ യുദ്ധം കഴിയുന്നതുവരെ ജർമനിയുടെ കീഴിലായിരിക്കും.

ഡിഗാളും റെയ്നാഡും അനുയായികളോടൊപ്പം ബ്രിട്ടനും ആൾജീറിയയും ആസ്ഥാനമാക്കി ചെറുത്തു നില്പ് തുടരാൻ നിശ്ചയിച്ചു.

 
ഫ്രാൻസ് ജർമൻ അധീനതയിൽ. 1942-നവമ്പറിൽ ജർമനി ദക്ഷിണമേഖലയും കീഴടക്കി

വിഷി കാലഘട്ടം

തിരുത്തുക

ഭരണകൂടം

തിരുത്തുക

യുദ്ധവിരാമത്തെ അനുകൂലിച്ചവരായിരുന്നു പേറ്റന്റെ മന്ത്രിസഭാംഗങ്ങൾ. ജൂൺ 23-ന് ലാവൽ ഉപപ്രധാന മന്ത്രിയായി ചുമതലയേറ്റു. ജൂലൈ ഒന്നിന് ഫ്രാൻസിന്റെ ഔദ്യോഗിക തലസ്ഥാനം തെക്കൻ മേഖലയിലെ വിഷിയിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ജൂലൈ ഒമ്പതിന് പേറ്റനെ സർവ്വാധികാരിയായി പ്രഖ്യാപിക്കണമെന്നുമുളള ലാവലിന്റെ പ്രമേയത്തെ ഫ്രാൻസിന്റെ ജനപ്രതിനിധി സഭ വൻപിച്ച ഭൂരിപക്ഷത്തോടെ അനുകൂലിച്ചു (അനുകൂലം 624, പ്രതികൂലം 4)[2]. ഭരണഘടനയിൽ ഭേദഗതികൾ വരുത്തണമെന്ന പ്രമേയവും പാസ്സാക്കി. (569അനുകൂല വോട്ടുകൾ, 80പ്രതികൂല വോട്ടുകൾ, (ഇവർ പിന്നീട് വിഷി80 എന്ന പേരിലറിയപ്പെട്ടു ).[2],[5]. ജൂലൈ 11-ന് മന്ത്രിമാരെ നിയമിക്കാനും പിരിച്ചു വിടാനും മന്ത്രി സഭയിലൂടെ നിയമഭേദഗതികൾ വരുത്താനുമടക്കം സർവവിധ എക്സിക്യൂട്ടിവ് ലെജിസ്ലേറ്റീവ് അധികാരങ്ങളും പേറ്റനിൽ നിക്ഷിപ്തമാവുകയും പാർലമെന്റ് അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കുകയും ചെയ്തതോടെ ഫ്രാൻസ് റിപ്പബ്ലിക്ക് അല്ലാതായിത്തീർന്നു. [2]. 1941-ജനവരിയിൽ തൃപ്തികരമായ വിധത്തിൽ സേവനമനുഷ്ഠിക്കാത്ത സർക്കാർ ജീവനക്കാരെ പിരിച്ചു വിടാനുളള അധികാരം കൂടി പേറ്റനിൽ നിക്ഷിപ്തമായി.

നയങ്ങൾ, നിയമങ്ങൾ

തിരുത്തുക

അധിനിവേശ രാജ്യമായ ജർമനിയുടെ നിലപാടും നയങ്ങളും വിഷി ഭരണകൂടത്തിന്റെ പ്രവർത്തനത്തെ ഏറെ സ്വാധീനിച്ചു. ജർമനിയെ പ്രീണിപ്പിക്കുന്നത് ഫ്രാൻസിന്റെ ഭാവിയെ സുരക്ഷിതമാക്കുമെന്ന് വിഷി ഭരണകൂടം വിശ്വസിച്ചു [6].

ജൂതവിവേചനം, തീവ്രദേശീയതാ വാദം

തിരുത്തുക
 
യഹൂദർ നിർബന്ധമായും ധരിക്കേണ്ടിയിരുന്ന അടയാളചിഹ്നം- ദാവീദിന്റെ നക്ഷത്രം

ഫ്രഞ്ചു ദേശീയബോധം വളത്തിയെടുക്കാൻ ഗവർമെന്റും തീവ്രവലതുപക്ഷകക്ഷികളും ഈ അവസരം ഉപയോഗിച്ചു. ഫ്രാൻസിന്റെ രാഷ്ട്രീയ മുദ്രവാക്യം സ്വാതന്ത്ര്യം, സമത്വം സഹോദര്യം എന്നതിൽ നിന്നു തൊഴിൽ, കുടുംബം, സ്വദേശം എന്നായി മാറി.[7] ജൂതവംശജരെ പാർശ്വവത്കരിക്കാനുളള നിയമങ്ങൾ നടപ്പിലായി.[2],[1],[8]

  • ജൂലൈ 12, 1940 ഈ ഉത്തരവു പ്രകാരം പിതാവ് ഫ്രഞ്ചുകാരനാണെങ്കിൽ മാത്രമേ മന്ത്രിസഭയിൽ സ്ഥാനമുളളുവെന്നു വന്നു. ഏതാനും ദിവസങ്ങൾക്കകം ഈ നിബന്ധന മറ്റു തൊഴിൽമേഖലകളിലേക്കും വ്യാപിച്ചു. (സർക്കാർ ജീവനക്കാർ, അധ്യാപകർ,ഡോക്റ്റർമാർ,അഭിഭാഷകർ )
  • ജൂലൈ 22, 1940 ഈ ഉത്തരവു പ്രകാരം 1927 മുതൽ പൗരത്വം ലഭിച്ചവരുടെ കേസുകൾ പുനപരിശോധനക്കു വിധേയമായി.
  • ആഗസ്റ്റ് ,13, 1940 -രഹസ്യസംഘടനകൾ നിയമവിരുദ്ധമാക്കപ്പെട്ടു. ജൂത-ബോൾഷെവിക് ഗൂഢാലോചനക്കെതിരായുളള നീക്കമായിരുന്നു ഇത്. തങ്ങൾ ഇത്തരം കക്ഷികളിലെ അംഗങ്ങളല്ലെന്ന് സർക്കാർ ജീവനക്കാർ സത്യവാങ്മൂലം നല്കേണ്ടിയിരുന്നു.
  • ആഗസ്റ്റ് 17,1940 ജർമൻ അധീനഫ്രാൻസിൽനിന്ന് വിഷിഫ്രാൻസിലേക്കു കടന്ന ജൂതന്മാർക്ക് തിരിച്ചുപോകാനുളള അവകാശം നിഷേധിക്കപ്പെട്ടു.
  • ആഗസ്റ്റ് 27, 1940 മതവിദ്വേഷം നിറഞ്ഞ പ്രസിദ്ധീകരണങ്ങൾക്കുളള നിരോധനാജ്ഞ ഗവർമെന്റ് പിൻവലിച്ചു.
  • ഒക്റ്റോബർ 3, 1940 യഹൂദത നിർവചിക്കപ്പെട്ടു. ഒരു വ്യക്തിയുടെ മാതാപിതാമഹരിൽ മൂന്നു പേർ ജൂതന്മാരാണെങ്കി അയാൾ ജൂതനാണെന്ന് വിധിക്കപ്പെട്ടു. മാതാ-പിതാമഹരിൽ രണ്ടുപേർ ജൂതരും അയാൾ വിവാഹം ചെയ്തിരിക്കുന്നത് ജൂതവംശത്തിൽ നിന്നുമാണെങ്കിലും അയാൾ ജൂതനെന്ന് പരിഗണിക്കപ്പെട്ടു. അത്തരക്കാർ പല തൊഴിൽമേഖലകളിൽ നിന്നും അകറ്റി നിർത്തപ്പെട്ടു. ഒക്റ്റോബർ 20-നകം അവർ അടുത്തുളള പോലീസ് സ്റ്റേഷനിൽ പേരും മറ്റു വിവരങ്ങളും നല്കേണ്ടിയിരുന്നു.
  • മാർച്ച്9, 1941 ജൂതവാണിജ്യസ്ഥാപനങ്ങൾ വില്ക്കാനും വാങ്ങാനും പ്രത്യേക അനുവാദം നേടിയിരിക്കണം.

രാഷ്ട്രീയ കലാ-സാംസ്കാരിക മേഖലകൾ

തിരുത്തുക

ഭരണാധികാരികൾ, രാഷ്ട്രീയ നേതാക്കൾ, ഒത്തുകളിക്കാർ, ഗസ്റ്റപോ

തിരുത്തുക

മാർഷൽ പേറ്റൻ രാഷ്ട്രത്തിന്റെ സർവാധികാരി ആയതോടെ പെയർ ലാവൽ പ്രധാനമന്ത്രിയായി. പേറ്റനും ലാവലും ഹിറ്റ്ലറുമായി കൂടിക്കാഴ്ചകൾ നടത്തി. ലാവലിന്റെ വർദ്ധിച്ചു വന്ന പ്രാധാന്യത സഹപ്രവർത്തകരെ അസൂയാലുക്കളാക്കി. കുറച്ചു സമയത്തേക്ക് (1940 ഡിസമ്പർ- 1942 ഏപ്രിൽ) ലാവലിന് സ്ഥാനത്യാഗം ചെയ്യേണ്ടി വന്നു. ഫ്രാന്സ്വാ ഡർലാനാണ് പകരം പ്രധാനമന്ത്രി പദമേറ്റത്. 1942 ഏപ്രിലിൽ വീണ്ടും പ്രധാനമന്ത്രിയായ ലാവൽ 1944 ആഗസ്റ്റ് വരെ ആ പദവിയിൽ തുടർന്നു. ജർമൻ അധിനിവേശരുടെ മേൽനോട്ടത്തിൽ പ്രാദേശികഭരണം ഫ്രഞ്ചു ഘടകങ്ങൾ തന്നേയാണ് നിർവഹിച്ചത്. ഫ്രഞ്ച് സൈന്യത്തിന്റെ (മിലിസി എന്ന് ഫ്രഞ്ചിൽ) അധികാരി ജോസെഫ് ഡർനാൻഡും ജൂതസംബന്ധിയായ വിഭാഗത്തിന്റെ അധികാരി ലൂയി ഡാർക്വീറും ആയിരുന്നു. [2] [1],[8] നാസി ഗസ്റ്റപ്പോയുടെ ഉപശാഖയായ ഫ്രഞ്ച് ഗസ്റ്റപ്പോയുടെ സകല പ്രവർത്തനങ്ങളും ഹെന്റി ലാഫോണ്ട്, പെയർ ലൗട്രേൽ എന്ന രണ്ടു ഫ്രഞ്ചു ക്രിമിനലുകളുടെ നിയന്ത്രണത്തിലായിരുന്നു. ഇവർക്കു കൂട്ടായി മുൻപോലീസ് അധികാരി പെയർ ബോണിയും ഉണ്ടായിരുന്നു. ബോണി-ലഫോണ്ട് എന്ന ഈ കൂട്ടായ്മയുടെ കേന്ദ്രസ്ഥാനം പാരിസിന്റെ പതിനാറാം വാർഡിലെ ലൂരിസ്റ്റൺ അവെന്യുവിൽ തൊണ്ണൂറ്റിമൂന്നാം നമ്പർ കെട്ടിടമായിരുന്നു.[9]

നാസി ജർമനിയുമായി ഒത്തുകളിക്കാൻ തയ്യാറായവരുടെ ഒരു പുതിയ വർഗം തന്നെ ഉണ്ടായി. Collabo എന്ന് ഫ്രഞ്ചിലും collaborators എന്ന ഇംഗ്ലീഷിലും ഇവർ അറിയപ്പെട്ടു. തീവ്ര വനലതുപക്ഷ സംഘടനകളായ മൂവ്മെന്റ് ഫ്രാൻസിസ്റ്റ്, എൽ.വി.എഫ്( ബോൾഷെവിസ്റ്റ് വിരുദ്ധക്കൂട്ടായ്മ) എന്നിവ രൂപീകരിച്ച മാർസെൽ ബുക്കാർഡ്, ഷാക് ഡോറിയോ എഴുത്തുകാരായ റോബർട്ട് ബ്രാസിലാഷ്, ലൂയി ഫെർഡിനൻഡ് സെലിൻ, പെയർ ഡ്രിയു റോഷെൽ, ലൂസിയൻ റെബാറ്റെറ്റ്,ഷാൾസ് മോറാസ്, പ്രസിദ്ധ ഫാഷൻ ഡിസൈനർ കോകോ ഷാനെൽ ഇവരൊക്കെ ജർമൻ അധികാരികളുമായി സഹകരിക്കാൻ തയ്യാറായി.[2] [1],[8]

കലാസാഹിത്യരംഗം

തിരുത്തുക

പേറ്റൻ-നാസി നയങ്ങളോട് അനുകൂലിക്കാതിരുന്ന പല കലാകാരന്മാരും മൗനം പാലിക്കുകയോ ഫ്രാൻസ് വിടുകയോ ചെയ്തു. ഉദാഹരണത്തിന് കവി റെനെ ഷാർ എഴുത്തു നിർത്തി. ചിത്രകാരൻ മാർക് ഛഗൽ, വൈമാനികനും സാഹിത്യകാരനുമായിരുന്ന ഓട്വാൻ സാന്തെക്സുപെറി എന്നിവർ അമേരിക്കയിലേക്ക് രക്ഷപ്പെട്ടു. ഫ്രാൻസിൽത്തന്നെ തുടർന്നവർ സ്വന്തമായ മാർഗങ്ങൾ കണ്ടെത്തി. ഇടതുപക്ഷ കവി ലൂയി ആരഗൺ രഹസ്യമായി വിപ്ലവകവിതകൾ പ്രസിദ്ധീകരിച്ചു. ആൻഡ്രേ ഗീഡ്, ആൻഡ്രേ മാർലോ,സാർത്ര്, കമ്യു എന്നിവർ ഫ്രഞ്ചു പ്രതിരോധത്തെ അനുകൂലിക്കുന്നവരായിരുന്നു. കമ്യു തന്റെ പ്ലേഗ് എന്ന നോവലിൽ ഈ കാലഘട്ടത്തെ പരോക്ഷമായി അവതരിപ്പിക്കുന്നു.

പേറ്റൻ-നാസി അനുകൂലികൾക്ക് ഇത്തരം തടസ്സങ്ങളൊന്നുമില്ലായിരുന്നു. തീവ്രദേശീയവാദികളും ജൂതവിരോധികളുമായിരുന്ന ലൂസിയൻ റെബാറ്റെറ്റ്, ലൂയി ഫെർഡിനൻഡ് സെലിൻ, മോറിസ് പൂജോ, പെയർ ഡ്രിയു ലാറോഷെൽ, ചാൾസ് മൗറാസ്, റോബർട്ട് ബ്രാസില്ലാഷ് , മോറിസ് ബാരെസ്, പോൾ ഡിറോലീഡ് എന്നിവർ തങ്ങളുടെ ആശയങ്ങൾ എഴുത്തിലൂടേയും പ്രഭാഷണങ്ങളിലൂടേയും ജനങ്ങളിലേക്കെത്തിച്ചു.[2] [1],[8] .


മാധ്യമങ്ങൾ

തിരുത്തുക
 
1826 logo
  • ലുഫിഗാറോ(Le Figaro)1826-ൽ പ്രസിദ്ധീകരണമാരംഭിച്ച പത്രത്തിന്റെ പ്രസിദ്ധീകരണം 1940-44 കാലത്ത് മുടങ്ങി. . നാസി നിബന്ധനകൾക്കു കീഴ്പെടുന്നതിനേക്കാളും ഭേദം പ്രസിദ്ധീകരണം നിർത്തിവെക്കലാണെന്ന് പത്രാധിപന്മാർ വിശ്വസിച്ചു. 1944-ൽ യുദ്ധം അവസാനിച്ചപ്പോൾ അതേ പേരിൽ പുനഃ രംഗത്തെത്തി.
  • ലാക്ഷൺ ഫ്രാൻസേസ്(L'Action Française )- പുജോയുടെ നേതൃത്വത്തിൽ ലാക്ഷൺ ഫ്രാൻസേസ് എന്ന വലതുപക്ഷ പ്രസ്ഥാനവും അതേ പേരിലുളള മുഖപത്രവും സ്ഥാപിക്കപ്പെട്ടത് 1899-ലാണ്. ഡ്രെയ്ഫസ് സംഭവത്തെത്തുടർന്നുണ്ടായ ഇടതു-വലതുപക്ഷ ധ്രുവീകരണമാണ് ഇതിനു കാരണമായത്..[10] 1944-ൽ പ്രസിദ്ധീകരണം നിലച്ചു.
  • പാരിസ് സ്വാ(Paris Soir പാരിസ് സായാഹ്നം)-1923-ൽ പ്രസിദ്ധീകരണമാരംഭിച്ച ഈ പത്രം യുദ്ധകാലത്ത് നാസി അധീനതയിലായി. 1944 - ൽ പ്രസിദ്ധീകരണം നിലച്ചു. 1940 മാർച്ചിൽ ആൾജിയേഴ്സിൽ നിന്ന് പാരിസിലെത്തിയ കമ്യു ആദ്യം ജോലിക്കു ചേർന്നത് പാരിസ് സ്വായിലാണ് . [11]
  • ഷെസ്വിപാർതു (Je suis partout ഞാൻ സർവവ്യാപി)) സ്പഷ്ടമായ വലതു പക്ഷച്ചായ്വും അതിനിശിതമായ സെമിറ്റിക് വിരോധവും ഈ പത്രത്തിന്റെ പ്രത്യേകതകളായിരുന്നു. 1940-ൽ റെയ്നാഡിന്റെ സർക്കാർ പത്രത്തിന് വിലക്കു കല്പിച്ചു. ഫ്രാൻസ് നാസികൾക്കു കീഴ്പ്പെട്ടതോടെ ഷെസ്വിപാർതു വീണ്ടും രംഗത്തെത്തി. [12],[2]
 
മാർച്ച് 1890.
  • പിലോറി-(Au Pilori or Le Pilori കഴുമരം അഥവാ മുക്കാലി) ജൂതവിരുദ്ധ പത്രം. -1938- സ്ഥാപിതം 1944 വരെ നില നിന്നു. ഈ പത്രത്തിൽ ലൂയി ഫെർഡിനൻഡ് സെലീൻ ജൂതർക്കെതിരെ പ്രകോപനപരമായ ലേഖനങ്ങളും കത്തുകളും എഴുതി [13]
  • ലാ ഷെർബ് (La Gerbe, തരംഗം)- ജൂലൈ 1940-ൽ ആരംഭിച്ച പത്രം ആഗസ്റ്റ് 1944 വരെ നിലനിന്നു. പാരീസിലെ ജർമൻ അംബാസഡർ ഓട്ടോ അബെറ്റ്സിന്റെ പ്രത്യക്ഷ പിന്തുണയോടെ നിലവിൽ വന്ന ഈ പത്രത്തിന്റെ മുഖ്യ ലക്ഷ്യം നാസികളുടെ സാംസ്കാരിക രാഷ്ട്രീയ ചിന്താധാരകൾ പ്രചരിപ്പിക്കലായിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു.[1]
  • ലു-ടോം(Le Temps ദി ടൈംസ്)-1861-ൽ പ്രസിദ്ധീകരണമാരംഭിച്ച ഈ പത്രം 1942 നവമ്പർ വരെ നിലനിന്നു. നാസികളുടെ ചേരിയിൽ ചേർന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. പത്രത്തിന്റെ 1861 മുതലുളള ഡിജിറ്റൽ കോപ്പികൾ ലഭ്യമാണ്. [14]. 1944-ൽ, യുദ്ധാനന്തരം Le Monde എന്ന പേരിൽ വീണ്ടും പ്രസിദ്ധീകരണമാരംഭിച്ചു.[2]
  • റെസിസ്റ്റെൻസ്(Resistence)
  • കോമ്പാറ്റ് (Combat ) പ്രതിരോധസംഘത്തിന്റെ മുഖപത്രമായിരുന്നു. കമ്യു, സാർത്ര് എന്നിവരുടെ ലേഖനങ്ങളും മുഖപ്രസംഗങ്ങളും നിരന്തരം ഈ പത്രത്തിൽ പ്രത്യക്ഷപ്പെട്ടു.

റേഡിയോ നാഷണേൽ വിഷി സർക്കാറിന്റെ നിയന്ത്രണത്തിലായിരുന്നു.റേഡിയോ പാരീസ് ജർമൻ നിയന്ത്രണത്തിലും. ബി.ബി.സിയുടെ ഫ്രാൻസേ പാർലെ ഫ്രാൻസേ (ഫ്രാൻസിനോട് ഫ്രഞ്ചിൽ) എന്ന പരിപാടിയിലൂടെ വിഷി ഗവർമന്റിനെ ധിക്കരിക്കാനും ചെറുത്തു നില്പിൽ പങ്കുചേരാനും ഡിഗാൾ ഫ്രഞ്ചുജനതയോട് ആഹ്വാനം ചെയ്തു. [8]

ജൂതവേട്ടകൾ

തിരുത്തുക

വിലോഡ്രോം ഡിവേർ, പാരിസ്:16 ജൂലൈ 1942

തിരുത്തുക

ഫ്രഞ്ചു ജൂതന്മാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ചർച്ചകൾക്കായി 1942 മേയ് 5-ന് നാസി മേലധികാരി റെയിൻഹാഡ് ഹെയ്ഡ്രിച് പാരിസിലെത്തി. ജൂലൈ ഒന്നിന് അഡോൾഫ് ഐക്മാനും പാരിസിലെത്തി. ജൂതന്മാരെ ഒന്നടങ്കം വളഞ്ഞു പിടിക്കാനായിരുന്നു പരിപാടി. പാരിസിലെ വിഷി പോലീസ് അധികാരി റിനി ബൂസ്കെറ്റ് ഫ്രഞ്ചു പോലീസിന്റെ സമ്പൂർണസഹായം വാഗ്ദാനം ചെയ്തു. 1942 ജൂലൈ 16-ന് രാത്രിയോടെ പാരിസിലെ അഞ്ചു വാർഡുകളിൽ നിന്നായി പതിമൂവായിരത്തിൽ പരം ജൂതന്മാർ സ്ത്രീപുരുഷപ്രായഭേദമെന്യെ പിടിക്കപ്പെട്ടു. ഇതിൽ നാലായിരത്തോളം കുട്ടികളായിരുന്നുവെന്ന് പറയപ്പെടുന്നു. ഇവർ നഗരമധ്യത്തിലെ ഇൻഡോർ സ്റ്റേഡിയത്തിലേക്കു നയിക്കപ്പെട്ടു. ശൈത്യകാലത്തെ സൈക്കിൾ മത്സരത്തിനായി നിർമ്മിക്കപ്പെട്ട സ്റേറേഡിയത്തിന്റെ നാലുവശവും മുകൾഭാഗവും അടച്ചു മൂടിക്കെട്ടിയതായിരുന്നു. പ്രഥമികാവശ്യങ്ങൾക്കുപോലും സൗകര്യങ്ങളില്ലാതിരുന്ന ഇതിനകത്ത് ജൂതത്തടവുകാർക്ക് അഞ്ചു ദിവസം കഴിച്ചു കൂട്ടേണ്ടിവന്നു. പലരും മരിച്ചുപോയി, ചെലർ ആത്മഹത്യ ചെയ്തു, ശേഷിച്ചവർ ജർമൻ കോൺസൻട്രേഷൻ കാമ്പുകളിലേക്ക് കയറ്റി അയക്കപ്പെട്ടു.[1], [2],[8], [15] ,[16] [17]

ജൂതരഹിത ബോർദോ

തിരുത്തുക

ബോർദോ പ്രാന്തത്തെ ജൂതവിമുക്തമാക്കാൻ മുൻകൈയെടുത്തത് പോലീസ് മേധാവി മോറിസ് പപോൺ ആയിരുന്നു.സ്ത്രീപുരുഷപ്രായഭേദമെന്യെ ജൂതരെ പന്ത്രണ്ടു തീവണ്ടികളിൽ കയറ്റി ഓഷ്വിറ്റിസിലെ ജർമൻ തടങ്കൽപ്പാളയത്തിലേക്കയക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത് പപോണായിരുന്നു.[1], [2] [8],[18]

വിഷി ഭരണം-അവസാനഘട്ടം

തിരുത്തുക

1944 ജൂലൈ അവസാനത്തോടെ പരാജയം ഉറപ്പായതോടെ ജർമൻ സൈന്യം യുദ്ധമുന്നണികളിൽനിന്നും അധിവേശിത പ്രദേശങ്ങളിൽ നിന്നും പിന്മാറാൻ തുടങ്ങി. ഓഗസ്റ്റിൽ ജർമൻ അധികാരികൾ പേറ്റനേയും ലാവലിനേയും ബലപൂർവം ജർമനിയിലേക്കു കടത്തിക്കൊണ്ടുപോയി. [2]. പേറ്റന് ഫ്രാൻസ് വിടാൻ തീരെ സമ്മതമില്ലായിരുന്നു. ഫ്രഞ്ച്-ജർമൻ അതിർത്തിയിലെ സുഖവാസകേന്ദ്രമായ സിഗ്മാറിങ്കനിലെ കോട്ടയിലാണ് ഇവരെ തടവിൽ പാർപ്പിച്ചത്. ലുഷാറേയും ദുബ്രിനോനും സാഹിത്യകാരൻ സെലിനും ഇവരോടൊപ്പമുണ്ടായിരുന്നു.തന്നെ തിരിച്ച് പാരിസിലേക്കു പോകാൻ അനുവദിക്കണമെന്ന് പേറ്റൻ ഹിറ്റ്ലർക്ക് കത്തെഴുതിയതായി പറയപ്പെടുന്നു. പേറ്റൻ അവസാനം സ്വന്തം ഇച്ഛ നടത്തിയെടുത്തു. സ്വിറ്റിസർലൻഡു വഴി പാരിസിൽ തിരിച്ചെത്തി. [2]

യുദ്ധാനന്തരം

തിരുത്തുക

വിമോചിത ഫ്രാൻസിൽ ഡിഗാളിന്റെ നേതൃത്വത്തിൽ താത്കാലിക ജനാധിപത്യ ഭരണകൂടം നിലവിൽ വന്നു. യുദ്ധകാലത്തെ കുറ്റകൃത്യങ്ങൾ വിചാരണയ്ക്കെടുക്കാനായി നാലു കോടതികൾ രൂപികരിക്കപ്പെട്ടു. [2]

  • ഹൈക്കോടതി -വിഷി ഭരണാധികാരികളെ വിചാരണ ചെയ്യാനുള്ള ഈ കോടതിക്ക് മൂന്നു മജിസ്ട്രേറ്റുമാരും ഇരുപതംഗ ജൂറിയും
  • നീതിന്യായക്കോടതി- ഒത്തുകളിക്കാരെ വിസ്തരിക്കാനുള്ള കോടതി . ഒരു മജിസ്ട്രേറ്റും , ദേശഭക്തരായ നാലു ജൂറിമാരും.
  • സിവിക് കോടതി- ദേശദ്രോഹപരമെന്നു കണക്കാക്കപ്പെടാവുന്ന കൃക്യങ്ങളിൽ ഏർപ്പെട്ടവരെ വിസ്തരിക്കാനുള്ള കോടതി.
  • മിലിറ്ററി ട്രൈബൂണലുകൾ - പട്ടാളക്കാരെ വിസ്തരിക്കാനുള്ള കോടതി.

പേറ്റൻ വധശിക്ഷക്കു വിധിക്കപ്പെട്ടെങ്കിലും പ്രായാധിക്യം കണക്കിലെടുത്ത് അത് ജീവപര്യന്തമാക്കി കുറച്ചു. ലാവൽ, ഡർനാൻഡ്, ദുബ്രിനോൺ,ലുഷാറെ, റോബർട്ട് ബ്രാസില്ലാഷ് എന്നിവർ വധശിക്ഷക്കു വിധേയരാക്കപ്പെട്ടു. ലാവൽ സയനൈഡു കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിലും വിഫലമായി. റെബാറ്റെറ്റിന്റെ വധശിക്ഷ ഇളവു ചെയ്യപ്പെട്ടു.[2]. ലൂയി ഡാർക്വീർ സ്പെയിനിലേക്കു ഓടി രക്ഷപ്പെട്ടു. റെനി ബുസ്കെറ്റിന് അഞ്ചു വർഷത്തെ തടവുശിക്ഷയാണ് ലഭിച്ചത്. വിമോചനസൈന്യത്തേയും സഹായിച്ചുരുന്നു എന്ന വസ്തുക കണക്കിലെടുത്ത് ശിക്ഷ കണ്ടു വർഷമായി ഇളവു ചെയ്യപ്പെട്ടു. പക്ഷെ 1989-90 കാലത്ത് വെലോഡ്രോം ജൂതവേട്ട പുനർവിചാരണക്കെത്തി. വിചാരണ തുടങ്ങുന്നതിനു തൊട്ടുമുമ്പ് ബുസ്കെറ്റ് വധിക്കപ്പെട്ടു. [17] വിമോചനസേനയുമായി സഹകരിച്ചുവെന്ന വ്യാജരേഖകൾ ഹാജരാക്കി മോറിസ് പപോൺ വിചാരണയിൽ നിന്ന് ഒഴിഞ്ഞുമാറി. 1958-ൽ പപോൺ പാരിസ് പോലീസ് വിഭാഗത്തിന്റെ ഉന്നതാധികാരിയായി നിയമിക്കപ്പെട്ടു. 1961-ൽ ഡിഗാൾ പപോണിന് വിശിഷ്ട സേവനത്തിനുള്ള ലീജിയൺ ഓഫ് ഓണർ എന്ന ബഹുമതി സമ്മാനിച്ചു. അതേ വർഷം ഒക്റ്റോബറിൽ ആൾജീറിയൻ ദേശീയ വിമോചന മുന്നണി (Algerian National Liberation Front) സംഘടിപ്പിച്ച പ്രക്ഷോഭത്തെ പാപോൺ നിഷ്കരുണം അടിച്ചമർത്തി. പാരിസ് കൂട്ടക്കൊല (Paris Massacre) എന്നറിയപ്പെട്ട ഈ സംഭവത്തിൽ ഇരുനൂറിൽപരം പേർ മരണമടഞ്ഞു. 1980-ൽ പപോണിനെതിരായുള്ള കേസുകൾ പുനർവിചാരണക്കെത്തി. വർഷങ്ങളോളം നീണ്ടുനിന്ന വിചാരണക്കു ശേഷം 1998-ൽ പത്തു വർഷത്തെ കഠിനതടവ് വിധിക്കപ്പെട്ടു. 2002-ൽ അനാരോഗ്യം കാരണം മോചിപ്പിക്കപ്പെട്ടു. 2007-ൽ നിര്യാതനായി. [18]

വിഷി ഭരണകൂടത്തിന്റെ നിയമസാധുത

തിരുത്തുക

വിഷി ഭരണകൂടത്തിന്റെ നിയമസാധുത പിന്നീട് സജീവ ചർച്ചാ വിഷയമായി. ഏകപക്ഷീയമായി പേറ്റനെ സർവാധികാരി പദവിയിലേക്ക് ഉയർത്തിയത് ഭരണഘടനാവിരുദ്ധമാണെന്നും സാധൂകരിക്കാനാവില്ലെന്നായിരുന്നു ചിലരുടെ വാദം. ഡിഗാളും ഈ വാദത്തെ അനുകൂലിച്ചു. പക്ഷെ അമേരിക്കയും കനഡയുമടക്കം നാല്പതോളം രാഷ്ട്രങ്ങൾ വിഷി ഭരണകൂടവുമായി നയതന്ത്രബന്ധങ്ങൾ നിലനിർത്തിയിരുന്നു. [2]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 Robert Paxton (2001). Vichy France: Old Guard and New Order 1940-1944. Columbia University Press. ISBN 9780231124690.
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 2.14 2.15 2.16 2.17 Julian Jackson (2001). France: The Dark Years, 1940-1944. Oxford University press. ISBN 9780199254576.
  3. Debbie Lackerstein (2012). National Regeneration in Vichy France: Ideas and Policies, 1930–1944. Ashgate Publishing. ISBN 9780754667216.
  4. ഫ്രാങ്കോ-ജർമൻ യുദ്ധവിരാമ ഉടമ്പടി 1940 ജൂൺ 22
  5. Olivier Wieviorka (2009). Orphans of the Republic: The Nation's Legislators in Vichy France. Harvard University Press. ISBN 9780674032613.,
  6. വിഷി ഫ്രാൻസ്- എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക
  7. Le Temps July 12 1940
  8. 8.0 8.1 8.2 8.3 8.4 8.5 8.6 Sean B Carroll (2013). Brave Genius. Crown Publishing. ISBN 9780307952332. {{cite book}}: Cite has empty unknown parameter: |1= (help)
  9. 93 ലൂരിസ്റ്റൺ റോഡ്,
  10. Lawrence D. Kritzman, ed. (2006). The Columbia History of Twentieth-Century French Thought - Action française( by René Rémond). New York: Columbia University Press. p. 8. ISBN 978-0-231-10790-7. {{cite book}}: Cite has empty unknown parameter: |1= (help)
  11. Olivier Todd (2000). Albert Camus-A life. ISBN 9780786707393.
  12. P.M. Dioudonnat (1987). Je suis partout, 1930-1944 (French). Table ronde. ISBN 978-2710303282.
  13. ലൂയി ഫെർഡിനൻഡ് സെലീൻ-കത്തുകൾ
  14. Le Temps Digital
  15. "1942 ജൂൺ 16: പാരിസിലെ ജൂതവേട്ട- ശേഖരിച്ചത് 10 ഏപ്രിൽ 2015". Archived from the original on 2014-04-27. Retrieved 2015-04-10.
  16. വിലോഡ്രോം ഡിവേർ ജൂതവേട്ട ഒരു പഠനം Online encyclopedia of Mass Violence ശേഖരിച്ചത് 10 ഏപ്രിൽ 2015
  17. 17.0 17.1 "റെനി ബുസ്കെറ്റ്" (PDF). Archived from the original (PDF) on 2011-05-20. Retrieved 2015-04-11.
  18. 18.0 18.1 "മോറിസ് പാപോൺ" (PDF). Archived from the original (PDF) on 2011-05-20. Retrieved 2015-04-11.
"https://ml.wikipedia.org/w/index.php?title=വിഷി_ഫ്രാൻസ്&oldid=4145628" എന്ന താളിൽനിന്ന് ശേഖരിച്ചത്