വിഷി ഫ്രാൻസിൽ ഫ്രഞ്ചു ഗെസ്റ്റപോയുടെ തലവന്മാരിൽ ഒരാളായിരുന്നു പെയർ ബോണി (25 ജനവരി 1895- 26 ഡിസമ്പർ 1944). രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഫ്രഞ്ചു വിചാരണക്കോടതി ദേശദ്രോഹക്കുറ്റത്തിന് വധശിക്ഷ നല്കി.[1] പാട്രിക് മോഡിയാനോയുടെ പല നോവലുകളിലും ബോണിയേയും സഹചാരി ലഫോൺടിനേയും പറ്റി അനേകം പരാമർശങ്ങളുണ്ട്. [2] ലാ റൂൺട് ഡു നൂയി(The night watch)) എന്ന നോവലിലെ ഫിൽബർട്ട് എന്ന കഥാപാത്രം ബോണിയെ ആധാരമാക്കിയുള്ളതാണെന്ന് അനുമാനിക്കപ്പെടുന്നു.[3].

പെയർ ബോണി

ആദ്യകാലങ്ങൾ തിരുത്തുക

ബോർദോയിലെ കർഷകകുടുംബത്തിൽ ജനിച്ച പെയർ ബോണി, ഇരുപതാമത്തെ വയസ്സിൽ പട്ടാളത്തിൽ ചേർന്ന്, ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു. യുദ്ധാനന്തരം ബോർദോയിലെ പട്ടാളക്കാമ്പിൽ ഗുമസ്ഥനായി ജോലി തുടർന്നു.1919-ൽ പോലീസിൽ ചേർന്നു.19922 മുതൽ 1935 വരെ പാരീസിൽ ആയിരുന്നു സേവനമനുഷ്ഠിച്ചത്.

ഉയർച്ച, താഴ്ച തിരുത്തുക

കാര്യപ്രാപ്തിയുള്ള ഓഫീസർ എന്ന പേരു നേടി. ഉദ്യോഗക്കയറ്റങ്ങൾ ഉയർന്ന പദവിയിലെത്തിച്ചു. വ്യാജരേഖകൾ ഹാജരാക്കിയതിനും അഴിമതിനടത്തിയതിനും 1935-ൽ ജയിൽവാസമനുഭവിച്ചു, ജോലിയിൽ നിന്ന് പിരിച്ചു വിടപ്പെട്ടു. പിന്നീട് അഞ്ചു വർഷക്കാലത്തോളം പത്രപ്രവർത്തകനായും ഡിറ്റക്റ്റീവായും ജോലി നോക്കി.

ഫ്രഞ്ച് ഗസ്റ്റപ്പോ -93 ലൂരിസ്റ്റൺ റോഡ് , പാരിസ് തിരുത്തുക

ബോണിയും ലഫോൺടും -1944-ലെ കാർട്ടൂൺ
93, ലൂരിസ്റ്റൺ സ്ട്രീറ്റ്, പാരിസ്. - ഫ്രഞ്ച് ഗെസ്റ്റപ്പോയുടെ കേന്ദ്ര സ്ഥാനം

ജർമൻ ഗസ്റ്റപ്പോയുടെ കീഴിലായിരുന്ന ഫ്രഞ്ച് ഗെസ്റ്റപ്പോയുടെ പ്രധാനജോലി നാസികൾക്കെതിരായുള്ള എല്ലാ നീക്കങ്ങളും തൽക്ഷണം നിശിതമായി അടിച്ചമർത്തുക എന്നതായിരുന്നു.[4]. ഇരുളിന്റെ മറവിൽ ആരേയും രായ്ക്കുരാമാനം ഇല്ലാതാക്കാനുള്ള അധികാരം(Nacht und Nebel(German) Night and Fog Decree(english) ഗസ്റ്റപ്പോക്ക് ഉണ്ടായിരുന്നു. ഈ അധികാരം വിഷി വാഴ്ചക്കാലത്ത് ബോണി-ലഫോൺട് സംഘത്തിന് കുപ്രസിദ്ധി നേടിക്കൊടുത്തു.[1].[5] വിഷിഭരണകൂടത്തിലും നാസി അധികാരികൾക്കിടയിലും ബോണിക്കും ലഫോൺടിനും അടുത്ത സമ്പർക്കമുണ്ടായിരുന്നതായി പറയപ്പെടുന്നു.[6]. ബോണി-ലഫോൺട് സംഘത്തിന്റെ പ്രധാന നോട്ടപ്പുള്ളികൾ ഡിഗാളിന്റെ നേതൃത്വം അംഗീകരിച്ച ഫ്രഞ്ചു പ്രതിരോധഗ്രൂപ്പ് ആയിരുന്നു.[5], [1]. ഫ്രഞ്ചു ഗസ്റ്റപ്പോയുടെ ആസ്ഥാനമായിരുന്നു ലൂരിസ്റ്റൺ റോഡിലെ തൊണ്ണൂറ്റിമൂന്നാം നമ്പർ കെട്ടിടം. കാബിൻ (ഫ്രഞ്ചിൽ കർനാഗ്) എന്ന പേരിലും അറിയപ്പെട്ടിരുന്ന ഈ കെട്ടിടത്തിൽ മനുഷ്യോചിതമല്ലാത്ത മർദ്ദനമുറകൾ നടന്നിരുന്നു. [5]. ഈ കെട്ടിടത്തിന്റെ പേർപ്പലക നീക്കം ചെയ്ത് പുതിയതൊന്നു സ്ഥാപിക്കാൻ പിന്നീട് ശ്രമം നടന്നു.[7].

യുദ്ധാനന്തര വിചാരണ, ശിക്ഷ തിരുത്തുക

1944 ഡിസമ്പറിൽ ബോണിയും ലഫോൺടുമടക്കം സംഘത്തിലെ പന്ത്രണ്ടു പേർ വിചാരണ ചെയ്യപ്പെട്ടു. കുറ്റപത്രത്തിന് നൂറ്റിയറുപത്തിനാലു പേജുകളുണ്ടായിരുന്നു. ഡിസമ്പർ ഇരുപത്തിയാറിന് ബോണിയും ലഫോൺടും വധശിക്ഷക്കു വിധേയരാക്കപ്പെട്ടു.[5].

അവലംബം തിരുത്തുക

  1. 1.0 1.1 1.2 Julian Jackson (2003). France The Dark Years. Oxford Univesity press. ISBN 0199254575.
  2. Patrick Modiano's Postwar world
  3. Richard Joseph Golsan (2000). Vichy's Afterlife: History and Counterhistory in Postwar France. U of Nebraska Press. ISBN 9780803270947.
  4. Gestapo and the German Society 1933-45 by Robert Gellately Oxford University Press,1990
  5. 5.0 5.1 5.2 5.3 Antony Beevor (2004). Paris After the Liberation 1944-1949. Penguin. ISBN 9781101175071.
  6. W. E. Gutman (2012). A paler shade of red: Memoirs of a radical. CCB Publishing. ISBN 9781927360972.
  7. 93,ലൂരിസ്റ്റൺ റോഡ്

Source തിരുത്തുക

This article incorporates information from the equivalent article on the French Wikipedia.
"https://ml.wikipedia.org/w/index.php?title=പെയർ_ബോണി&oldid=3778786" എന്ന താളിൽനിന്ന് ശേഖരിച്ചത്