കേരളത്തിലെ ആദ്യ കാല നാടക സമിതികളിലൊന്നാണ് വിശ്വകേരളകലാസമിതി. എൻ.എൻ.പിള്ളയുടെ നേതൃതവത്തിലായിരുന്നു സമിതിയുടെ പ്രവർത്തനം. 1952 ൽ മഹാകവി വള്ളത്തോൾ നാരായണമേനോൻ ഉദ്ഘാടനം ചെയ്ത ഈ സമിതിയുടെ ആദ്യ നാടകം ‘മനുഷ്യൻ’ ആയിരുന്നു. സമിതി.1952 മുതൽ 1998 വരെ കേരളത്തിലും വിദേശത്തും ആയിരക്കണക്കിന്‌ വേദികളിൽ നാടകങ്ങൾ അവതരിപ്പിച്ചു.

നാടകകുടുംബം

തിരുത്തുക

എൻ.എൻ. പിള്ളയുടെ കുടുംബത്തിൽ നിന്ന്‌ തന്നെ പതിനൊന്നു പേർ പല നാടകങ്ങളിൽ പല വർഷങ്ങളിലായി അഭിനയിച്ചിട്ടുണ്ട്. എൻ. എൻ. പിള്ള, ചിന്നമ്മ (ഭാര്യ), ജി. ഓമന (സഹോദരി), വിജയരാഘവൻ (മകൻ), സുലോചന (മകൾ), രേണുക (മകൾ), നാരായണൻ നായർ (മരുമകൻ), രാജേന്ദ്ര ബാബു (മരുമകൻ), പ്രയാഗ (ചെറുമകൾ), അഥീന (ചെറുമകൾ),ദേവദേവൻ (ചെറുമകൻ).

സമിതി അവതരിപ്പിച്ച പ്രധാന നാടകങ്ങൾ

തിരുത്തുക

സമിതിയിലെ പ്രധാന അഭിനേതാക്കൾ

തിരുത്തുക

ജോസ് പ്രകാശ്, മാവേലിക്കര.എൻ.പൊന്നമ്മ, പറവൂർ ഭരതൻ, ജയവിജയന്മാർ, വാണക്കുറ്റി ആശാൻ, കൊല്ലം ശങ്കർ, വി.പി.നായർ, പി.ടി.തോമസ്, ഗോപാലപിള്ള തൃശൂർ, എൽസി മാവേലിക്കര, ജാനമ്മ, പി.വി. പിള്ള, ദിവാകരൻ, വൈക്കം രഞ്ജിനി, വൈക്കം തങ്കം, പാലാ തങ്കം, വി.എസ്. ആചാരി, കെ.കെ.ജേക്കബ്, കോട്ടയം നാരായണൻ, എസ്.ജെ. ദേവ്, വൈക്കം സുകുമാരൻ നായർ, വൈക്കം ടി കെ ജോൺ, എം എസ് വാര്യർ, മരട് ജോസഫ്, പൂജപ്പുര സോമൻ നായർ, സുരാസു, എം ആർ മണി[1]

സമിതി അവതരിപ്പിച്ച നാടകങ്ങളിലെ സംഗീതജ്ഞരും ഗായകരും

തിരുത്തുക

ജയവിജയൻ എ.ജെ.ജോസഫ് കുമരകം രാജപ്പൻ കോട്ടയം ജോയ് ആലപ്പി ജെയിംസ് മേദിനി ആലപ്പി സുതൻ ഗ്രേസി തോപ്പിൽ ആന്റോ മരട് ജോസഫ്

  1. https://nnpillai.com/the-actor/viswakerala-kalasamithy/
"https://ml.wikipedia.org/w/index.php?title=വിശ്വകേരളകലാസമിതി&oldid=3960296" എന്ന താളിൽനിന്ന് ശേഖരിച്ചത്