വില്ലൻ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ബി. ഉണ്ണികൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത്, 2017ൽ പുറത്തിറങ്ങിയ ഒരു കുറ്റാന്വേഷണ ചിത്രമാണ് വില്ലൻ. മോഹൻലാൽ നായകനായ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് റോക്ക് ലൈൻ വെങ്കടേഷ് ആണ്.മഞ്ജു വാര്യർ, വിശാൽ, ഹൻസിക, സിദ്ധിഖ്, രാശി ഖന്ന, ശ്രീകാന്ത് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. 8കെ ദൃശ്യമികവിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചലച്ചിത്രമാണ് വില്ലൻ[2] . 2017 ഒക്ടോബർ 27ന് വില്ലൻ പ്രദർശനത്തിനെത്തി[3]. മാത്യൂ മാഞ്ഞൂരാൻ എന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെയാണ് മോഹൻലാൽ വില്ലനിൽ അവതരിപ്പിക്കുന്നത്.
വില്ലൻ | |
---|---|
സംവിധാനം | ബി. ഉണ്ണികൃഷ്ണൻ |
നിർമ്മാണം | റോക്ക് ലൈൻ വെങ്കടേഷ് |
തിരക്കഥ | ബി. ഉണ്ണികൃഷ്ണൻ |
അഭിനേതാക്കൾ |
|
സംഗീതം |
|
ഛായാഗ്രഹണം |
|
ചിത്രസംയോജനം | ഷമീർ മുഹമ്മദ് |
സ്റ്റുഡിയോ | റോക്ക് ലൈൻ എന്റർടെയ്ന്മെന്റ്സ് |
വിതരണം |
|
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 144 മിനിറ്റ്[1] |
കഥാസംഗ്രഹം
തിരുത്തുകമൂന്ന് പേരുടെ കൊലപാതകങ്ങൾ അന്വേഷിക്കാൻ എഡിജിപി മാത്യു മാഞ്ഞൂരാനെ വിളിച്ചു. ഒരേ രീതിയിൽ മൂന്ന് പുരുഷന്മാർ കൂടി കൊല്ലപ്പെടുമ്പോൾ, മാഞ്ഞൂരാൻ ഒരു മാരകമായ ഗെയിമിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു.
അഭിനേതാക്കൾ
തിരുത്തുക- മോഹൻലാൽ - മാത്യു മാഞ്ഞൂരാൻ ഐ.പി.എസ്
- മഞ്ജു വാര്യർ- ഡോക്ടർ നീലിമ മാത്യു
- വിശാൽ - ഡോക്ടർ ശക്തിവേൽ പളനിസ്വാമി
- ഹൻസിക - ശ്രേയ
- സിദ്ധിഖ് -ഡി.ജി.പി
- രാശി ഖന്ന - ഹർഷിത ചോപ്ര
- ശ്രീകാന്ത് - ഫെലിക്സ്.ഡി.വിൻസെന്റ്
- ചെമ്പൻ വിനോദ് ജോസ് - ഇക്ബാൽ
- രഞ്ജി പണിക്കർ - ശ്രീീവാസൻ
- കോട്ടയം നസീർ -വിനോദ് എബ്രഹാം
- അജു വർഗീസ് - ചുരുട്ട് കണ്ണാപ്പി
- ഇർഷാദ് - കുമാർ
- കോഴിക്കോട് നാരായണൻ നായർ - ഖാലിദ് മുസ്തഫ
- ആനന്ദ് - ധനേഷ് തരകൻ
- ബാലാജി - മോഹൻ നായർ
- ഇടവേള ബാബു
- സഞ്ജു ശിവറാം - ശ്രാവൺ
- സായി കുമാർ - ഡോക്ടർ രാംകുമാർ
- വിഷ്ണു ഗോവിന്ദൻ- കുഞ്ഞുമോൻ
- ആതിര പട്ടേൽ- മാലു
- മുത്തുമണി - ഡോക്ടർ
അവലംബം
തിരുത്തുക- ↑ Pillai, Sreedhar (14 October 2017). "#Villain @Mohanlal #Vishal thriller censored - U. Run Time 2 hours 23 minutes. Release Oct 27. Cheers". Twitter. Retrieved 22 October 2017.
- ↑ "Mohanlals Villain shot an released in 8K resolution - Malayalam Movie News - IndiaGlitz". IndiaGlitz.com. Retrieved 2017-10-26.
- ↑ ടോണി, മാത്യു (27 ഒക്ടോബർ 2017). "ഇതുവരെ കാണാത്ത വില്ലൻ; റിവ്യു". മലയാള മനോരമ. Retrieved 03 നവംബർ 2017.
{{cite news}}
: Check date values in:|accessdate=
(help)