വിറ്റാമിൻ എ അപര്യാപ്തത
വിറ്റാമിൻ എ യുടെ അഭാവം മൂലം രക്തത്തിലും, ശരീര കലകളിലും ഉണ്ടാകുന്ന പ്രശ്നങ്ങളെയാണ് വിറ്റാമിൻ എ അപര്യാപ്തത അല്ലെങ്കിൽ ഹൈപ്പോവിറ്റമിനോസിസ് എ എന്ന് വിളിക്കുന്നത്.[1] ദരിദ്ര രാജ്യങ്ങളിൽ, പ്രത്യേകിച്ച് കുട്ടികൾക്കും പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകൾക്കുമിടയിൽ ഇത് സാധാരണമാണ്, എന്നാൽ വികസിത രാജ്യങ്ങളിൽ ഇത് വളരെ അപൂർവമായി മാത്രമേ കാണപ്പെടുന്നുള്ളൂ. വിറ്റാമിൻ എ അപര്യാപ്തതയുടെ ആദ്യ ലക്ഷണങ്ങളിലൊന്നാണ് നെക്റ്റലോപ്പിയ അഥവാ നിശാന്ധത. വിറ്റാമിൻ എയുടെ മൂന്ന് രൂപങ്ങളിൽ റെറ്റിനോളുകൾ, ബീറ്റാ കരോട്ടിനുകൾ, കരോട്ടിനോയിഡുകൾ എന്നിവ ഉൾപ്പെടുന്നു.[2] ഫോട്ടോട്രാൻസ്ഡക്ഷനിൽ വിറ്റാമിൻ എയ്ക്ക് പ്രധാന പങ്കുണ്ടെന്നതിനാൽ വിറ്റാമിൻ എ അപര്യാപ്തത മൂലം സീറോഫ്താൽമിയ, കെരാറ്റോമലേസിയ, പൂർണ്ണമായ അന്ധത എന്നിവയും സംഭവിക്കാം. കുട്ടിക്കാലത്തെ അന്ധതയുടെ പ്രധാന കാരണങ്ങളിൽ ഒന്ന് വിറ്റാമിൻ എ യുടെ കുറവാണ്.[1]
Clinical Severe subclinical Moderate subclinical | Mild subclinical VAD under control No data available |
കുട്ടികളുടെ മരണനിരക്ക് കുറച്ച് കൊണ്ടുവരുന്നത് സഹസ്രാബ്ദ വികസനലക്ഷ്യങ്ങൾ നേടുന്നതിൽ നിർണ്ണായകമാണ്.[3] പക്ഷെ, വികസ്വര രാജ്യങ്ങളിൽ പോഷകാഹാരക്കുറവുള്ള 250,000 മുതൽ 500,000 വരെ കുട്ടികൾ ഓരോ വർഷവും വിറ്റാമിൻ എ യുടെ അഭാവത്തിൽ അന്ധരാകുന്നു, അതിൽ തന്നെ പകുതിയും അന്ധരായി ഒരു വർഷത്തിനുള്ളിൽ തന്നെ മരണപ്പെടുന്നു.[4] ഇത്തരം പ്രശ്നങ്ങൾ മുന്നിൽ കണ്ട് 2002 ൽ, ഐക്യരാഷ്ട്രസഭയുടെ കുട്ടികൾക്കായുള്ള പ്രത്യേക സെഷൻ വിറ്റാമിൻ എ അപര്യാപ്തത ഇല്ലാതാക്കുന്നതിന് ലക്ഷ്യമിട്ടു.[5]
പല വികസ്വര രാജ്യങ്ങളിലും ഗർഭിണികളായ സ്ത്രീകളിൽ വിറ്റാമിൻ എ അപര്യാപ്തത മൂലമുള്ള നിശാന്ധതയുടെ വ്യാപനം കൂടുതലാണ്. വിറ്റാമിൻ എ അപര്യാപ്തത മാതൃമരണത്തിനും ഗർഭാവസ്ഥയിലും മുലയൂട്ടുന്നതിലും മറ്റുമുള്ള മോശം ഫലങ്ങൾക്കും കാരണമാകുന്നു.[6][7][8][9]
അണുബാധകൾക്കെതിരെ പോരാടാനുള്ള കഴിവ് വിറ്റാമിൻ എ അപര്യാപ്തത മൂലം കുറയുന്നു.[1] കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ് ഇല്ലാത്ത രാജ്യങ്ങളിൽ അഞ്ചാംപനി പോലുള്ള പകർച്ചവ്യാധികൾ മൂലമുള്ള മരണനിരക്ക് മറ്റ് രാജ്യങ്ങളെക്കാളും കൂടുതലാണ്. ആൽഫ്രഡ് സോമർ വ്യക്തമാക്കിയതുപോലെ, വളരെ ചെറിയ അപര്യാപ്തത പോലും കുട്ടികൾക്ക് ശ്വസന, വയറിളക്ക അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും, അതോടൊപ്പം വളർച്ചാ നിരക്ക്, അസ്ഥി വികസനം, ഗുരുതരമായ രോഗങ്ങളിൽ നിന്ന് അതിജീവിക്കാനുള്ള സാധ്യത എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.
വിറ്റാമിൻ എ അപര്യാപ്തത മൂലം വികസ്വര രാജ്യങ്ങളിൽ 250,000–500,000 കുട്ടികൾ ഓരോ വർഷവും അന്ധരാകുന്നു, ഇതിൽ തന്നെ തെക്കുകിഴക്കൻ ഏഷ്യയിലും ആഫ്രിക്കയിലും ആണ് ഏറ്റവും കൂടുതൽ പ്രശ്നം. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, അമേരിക്കയിൽ വിറ്റാമിൻ എ അപര്യാപ്തത നിയന്ത്രണത്തിലാണ്, എന്നാൽ വികസ്വര രാജ്യങ്ങളിൽ ഇത് പക്ഷെ ഒരു പ്രധാന ആശങ്കയാണ്. ആഗോളതലത്തിലും, ദേശീയ തലത്തിലും നടത്തി വരുന്ന ഇമ്മ്യൂണൈസേഷൻ പരിപാടികളുടെ ഫലമായി 2013 ൽ, 6 മുതൽ 59 മാസം വരെ പ്രായമുള്ള 65% കുട്ടികൾക്ക് (വികസിത രാജ്യങ്ങളിൽ 80%) രണ്ട് ഡോസ് വിറ്റാമിൻ എ ലഭിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് വിറ്റാമിൻ എ അപര്യാപ്തതയിൽ നിന്ന് സംരക്ഷണം നൽകുന്നു.[3]
അടയാളങ്ങളും ലക്ഷണങ്ങളും
തിരുത്തുകവികസ്വര രാജ്യങ്ങളിൽ അന്ധതയുടെ ഏറ്റവും സാധാരണ കാരണം വിറ്റാമിൻ എ യുടെ കുറവ് (വിഎഡി) ആണ്. ലോകാരോഗ്യസംഘടന 1995-ൽ 13.8 ദശലക്ഷം കുട്ടികൾക്ക് വിറ്റാമിൻ എ അപര്യാപ്തതയുമായി ബന്ധപ്പെട്ട് ഒരു പരിധിവരെ കാഴ്ച നഷ്ടമുണ്ടെന്ന് കണക്കാക്കി. [10] നിശാന്ധതയും അതിന്റെ വഷളായ അവസ്ഥയായ സീറോഫ്താൽമിയയും വിറ്റാമിൻ എ യുടെ കുറവിന്റെ അടയാളങ്ങളാണ്. ബിറ്റോട്ട് പാടുകൾ എന്നറിയപ്പെടുന്ന കൺജക്റ്റിവയിലെ കെരാറ്റിൻ ശേഖരണവും, കോർണിയ അൾസ്റേഷനും നെക്രോസിസും മൂലമുള്ള കെരാട്ടോമലേഷ്യയും ഇതിന്റെ ലക്ഷണങ്ങളാണ്. വിറ്റാമിൻ എ അപര്യാപ്തതയുടെ ആദ്യകാല ഒക്കുലാർ അടയാളമാണ് നൈക്റ്റലോപ്പിയ അഥവാ നിശാന്ധത. വിറ്റാമിൻ എ അപര്യാപ്തതയുടെ സബ്ക്ലിനിക്കൽ ഘട്ടത്തിൽ ലിംബസിന്റെ ലാറ്ററൽ വശത്തിന് ചുറ്റും കൺജക്റ്റിവൽ എപ്പിത്തീലിയൽ വൈകല്യങ്ങൾ സംഭവിക്കുന്നു. ഈ കൺജക്റ്റിവൽ എപിത്തീലിയൽ വൈകല്യങ്ങൾ ഒരു ബയോമൈക്രോസ്കോപ്പിൽ കാണാനാകില്ല, പക്ഷേ കാജൽ (സുർമ) ഇട്ടതിന് ശേഷം അതിൻറെ കറ മൂലം പെട്ടെന്ന് ദൃശ്യമാവുകയും ചെയ്യും; ഇതിനെ "ഇംതിയാസ് സൈൻ" എന്ന് വിളിക്കുന്നു [11]
വിറ്റാമിൻ എ അപര്യാപ്തത, രോഗപ്രതിരോധ ശേഷി കുറവ്, ക്യാൻസർ, ജനന വൈകല്യങ്ങൾ എന്നിവയ്ക്കും കാരണമാകും. ഫോളികുലാർ ഹൈപ്പർകെരാട്ടോസിസിലെ നിരവധി ഹൈപ്പോവിറ്റമിനോസുകളിൽ ഒന്നാണ് വിറ്റാമിൻ എ യുടെ കുറവ്.
നിശാന്ധത
തിരുത്തുകമങ്ങിയ വെളിച്ചത്തിലേക്ക് ക്രമീകരിക്കാനുള്ള കണ്ണുകളുടെ ബുദ്ധിമുട്ടാണ് നിശാന്ധത. ഇത് ബാധിച്ച വ്യക്തികൾക്ക് കുറഞ്ഞ അളവിലുള്ള പ്രകാശത്തിൽ വ്യക്തമായി തിരിച്ചറിയാൻ കഴിയില്ല, പക്ഷേ വേണ്ടത്ര വെളിച്ചം ഉണ്ടാകുമ്പോൾ കാഴ്ചയ്ക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ല.
കുറഞ്ഞ പ്രകാശസാഹചര്യങ്ങൾ തിരിച്ചറിയാൻ കാരണമാകുന്ന കണ്ണ് പിഗ്മെന്റായ റോഡോപ്സിൻ ഉൽപാദനം തടസ്സപ്പെടുത്തുന്നതിലൂടെ വിറ്റാമിൻ എ അപര്യാപ്തത കാഴ്ചയെ ബാധിക്കുന്നു റെറ്റിനൽ (വിറ്റാമിൻ എ യുടെ സജീവ രൂപം), ഓപ്‌സിൻ (ഒരു പ്രോട്ടീൻ) എന്നിവ ചേർന്ന് ഉണ്ടാകുന്ന റോഡോപ്സിൻ കണ്ണിലെ റെറ്റിനയിൽ കാണപ്പെടുന്നു. വിറ്റാമിൻ എ കുറവുള്ള ഭക്ഷണ ശീലങ്ങൾ മൂലം ശരീരത്തിന് ആവശ്യമായ അളവിൽ റെറ്റിനൽ സൃഷ്ടിക്കാൻ കഴിയില്ല എന്നതിനാൽ, കണ്ണിലെ റോഡോപ്സിൻ കുറയുന്നു, ഇത് നിശാന്ധതക്ക് കാരണമാകുന്നു.
കണ്ണിന്റെ പുറംഭാഗത്തെ മൂടുന്ന മെംബ്രേനായ കൺജങ്ക്റ്റിവയിലെ ഗോബ്ലറ്റ് സെല്ലുകൾ നഷ്ടപ്പെടുന്നതുമായും വിറ്റാമിൻ എ കുറവ് മൂലമുണ്ടാകുന്ന നിശാന്ധത ബന്ധപ്പെട്ടിരിക്കുന്നു. മ്യൂക്കസ് സ്രവിക്കുന്നത് ഗോബ്ലറ്റ് സെല്ലുകൾ കാരണമാണ്,അതിനാൽ അവയുടെ അഭാവം കണ്ണുകളിൽ കണ്ണുനീർ ഉത്പാദിപ്പിക്കുന്നതിൽ കുറവുണ്ടാക്കി സീറോഫ്താൾമിയയ്ക്ക് കാരണമാകുന്നു. നശിച്ച എപ്പിത്തീലിയൽ, മൈക്രോബിയൽ കോശങ്ങൾ കൺജക്റ്റിവയിൽ അടിഞ്ഞു കൂടുകയും, അണുബാധയ്ക്കും അന്ധതയ്ക്കും കാരണമാവുകയും ചെയ്യും. [12]
നിശാന്ധത കുറയ്ക്കുന്നതിന് വിറ്റാമിൻ എ നില മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതിന്, വിറ്റാമിൻ എ അടങ്ങിയ ഭക്ഷണ ശീലങ്ങൾ അത്യാവശമാണ്. നിശാന്ധതയ്ക്കുള്ള അനുബന്ധ ചികിത്സയിൽ വിറ്റാമിൻ എ (200,000 IU) റെറ്റിനൈൽ പാൽമിറ്റേറ്റ് രൂപത്തിൽ വായിലൂടെ എടുക്കേണ്ടതാണ്, ഇത് വർഷത്തിൽ രണ്ടോ നാലോ തവണ നൽകാറുണ്ട്. [13] ഇൻട്രാമുസ്കുലർ കുത്തിവയ്പ്പുകൾ മോശമായി ആഗിരണം ചെയ്യപ്പെടുന്നു എന്നതിനാൽ അത്രകണ്ട് ഫലപ്രദമല്ല. ഗോതമ്പ്, പഞ്ചസാര, പാൽ എന്നിങ്ങനെ ഒരുപാട് ഭക്ഷണങ്ങളിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. [14] കരോട്ടിനോയിഡുകൾ അടങ്ങിയ മഞ്ഞ-ഓറഞ്ച് പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗം, പ്രത്യേകിച്ച് ബീറ്റാ കരോട്ടിൻ നിശാന്ധത തടയുന്നു. എന്നിരുന്നാലും, കരോട്ടിൻ റെറ്റിനോളിലേക്ക് പരിവർത്തനം ചെയ്യുന്നത് ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും, ഭക്ഷണത്തിലെ കരോട്ടിന്റെ അളവും വ്യത്യാസപ്പെട്ടിരിക്കുന്നു. [15] [16]
അണുബാധ
തിരുത്തുകമോശം ഭക്ഷണത്തോടൊപ്പം, വികസ്വര സമൂഹങ്ങളിൽ അണുബാധയും രോഗവും സാധാരണമാണ്. [1] അണുബാധ ശരീരത്തിലെ വിറ്റാമിൻ എ കരുതൽ കുറയ്ക്കുകയും ഇത് ബാധിച്ച വ്യക്തിയെ കൂടുതൽ അണുബാധയ്ക്ക് ഇരയാക്കുകയും ചെയ്യുന്നു. അഞ്ചാംപനി പൊട്ടിപ്പുറപ്പെട്ടതിനുശേഷം സീറോഫ്താൾമിയയുടെ വർദ്ധനവ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്,അതിൻറെ മരണനിരക്ക് നേത്രരോഗത്തിന്റെ തീവ്രതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. പ്രീ സ്‌കൂൾ കുട്ടികളുടെ രേഖാംശ പഠനങ്ങളിൽ, കഠിനമായ വിറ്റാമിൻ എ കുറവ് ഉള്ളപ്പോൾ, രോഗം വരാനുള്ള സാധ്യത ഗണ്യമായി വർദ്ധിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ട്.
വിറ്റാമിൻ എ യുടെ കുറവുള്ള വ്യക്തികളിൽ അണുബാധയുടെ തോത് വർദ്ധിക്കുന്നതിനുള്ള കാരണം ടി-കില്ലർ സെല്ലുകൾക്ക് റെറ്റിനോൾ മെറ്റാബോലൈറ്റ് റെറ്റിനോയിക് ആസിഡ് ശരിയായി വ്യാപിക്കാൻ ആവശ്യമാണ് എന്നതാണ്. [1] നിർദ്ദിഷ്ട ജീനുകളുടെ പ്രൊമോട്ടർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ന്യൂക്ലിയർ റെറ്റിനോയിക് ആസിഡ് റിസപ്റ്ററുകൾക്കുള്ള ഒരു ലിഗാണ്ടാണ് റെറ്റിനോയിക് ആസിഡ്, അങ്ങനെ ട്രാൻസ്ക്രിപ്ഷൻ സജീവമാക്കുകയും ടി സെൽ റെപ്ലിക്കേഷൻ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. [17] വിറ്റാമിൻ എ യുടെ കുറവ് പലപ്പോഴും റെറ്റിനോൾ കുറവായിരിക്കും, തൽഫലമായി ടി-സെല്ലുകളും ലിംഫോസൈറ്റുകളും കുറയുകയും രോഗപ്രതിരോധ ശേഷി കുറയുകയും അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യും. വിറ്റാമിൻ എ കുറവ്, അണുബാധ എന്നിവ ഭക്ഷണത്തിലെ വിറ്റാമിൻ എ യുടെ അഭാവത്തിൽ പരസ്പരം രൂക്ഷമാക്കുന്നു.
കാരണങ്ങൾ
തിരുത്തുകഭക്ഷണ പ്രശ്നങ്ങൾക്ക് പുറമേ, വിറ്റാമിൻ എ അപര്യാപ്തതയിലേക്ക് നയിക്കുന്ന മറ്റ് കാരണങ്ങളും ഉണ്ട്. ഇരുമ്പിന്റെ കുറവ് വിറ്റാമിൻ എ ആഗീരണത്തെ ബാധിക്കും; ഫൈബ്രോസിസ്, പാൻക്രിയാറ്റിക് അപര്യാപ്തത, ഇൻഫ്ലമേറ്ററി ബോവൽ ഡിസീസ്, സ്മാൾ ബോവൽ ബൈപാസ് ശസ്ത്രക്രിയ എന്നിവയാണ് മറ്റ് കാരണങ്ങൾ. [18] പ്രോട്ടീൻ ഊർജ്ജ പോഷകാഹാരക്കുറവും വിറ്റാമിൻ എ അപര്യാപ്തതയിൽ കാണപ്പെടുന്നു; പ്രോട്ടീന്റെ കുറവ് കാരണം ഉണ്ടാകുന്ന റെറ്റിനോൾ ബൈൻഡിംഗ് പ്രോട്ടീന്റെ (ആർബിപി) സിന്തസിസ് തടസ്സങ്ങൾ, റെറ്റിനോൾ ആഗീരണം കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു. [19] അമിതമായ മദ്യപാനം മൂലം വിറ്റാമിൻ എ ടോക്സിസിറ്റി ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ വലിയ അളവിൽ മദ്യം കഴിക്കുന്ന ആളുകൾ വിറ്റാമിൻ എ സപ്ലിമെന്റുകൾ കഴിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടണം. അതുപോലെ പാൻക്രിയാറ്റിസ്, സിസ്റ്റിക് ഫൈബ്രോസിസ്, ട്രോപ്പിക്കൽ സ്പ്രൂ, ബിലിയറി തടസ്സം തുടങ്ങിയ കൊഴുപ്പ് അപര്യാപ്തതയുമായി ബന്ധപ്പെട്ട എന്തെങ്കിലും അവസ്ഥ ഉണ്ടെങ്കിലും, വിറ്റാമിൻ എ സപ്ലിമെന്റുകൾ എടുക്കുന്നതിന് മുമ്പ് തീർച്ചയായും വൈദ്യോപദേശം തേടണം. വിറ്റാമിൻ എ അപര്യാപ്തതയുടെ മറ്റ് കാരണങ്ങൾ കൊഴുപ്പ് അപര്യാപ്തത അല്ലെങ്കിൽ കരൾ തകരാറുകൾ എന്നിവയാണ്. അപര്യാപ്തത പ്രതിരോധശേഷിയെയും ഹെമറ്റോപോയിസിസിനെയും തടസ്സപ്പെടുത്തും. [20]
രോഗനിർണയം
തിരുത്തുകവിറ്റാമിൻ എ യുടെ അപര്യാപ്തതയുടെ ക്ലിനിക്കൽ അടയാളങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രാരംഭ രോഗ നിർണ്ണയം നടത്തുന്നത്. [21] സീറോഫ്താൽമിയയുടെ സാന്നിധ്യം വിലയിരുത്താനും പുരോഗതി നിരീക്ഷിക്കാനും കൺജങ്റ്റൈവൽ ഇംപ്രഷൻ സൈറ്റോളജി ഉപയോഗിക്കാം. [22] ശാരീരിക വിറ്റാമിൻ എ അളവ് വിലയിരുത്തുന്നതിനുള്ള നിരവധി മാർഗ്ഗങ്ങൾ ലഭ്യമാണ്, ഇതിൽ എച്ച്പിഎൽസി ഏറ്റവും വിശ്വസനീയമാണ്. വിറ്റാമിൻ എ യുടെ അപര്യാപ്തത നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഒരു സാധാരണ ലബോറട്ടറി പരിശോധനയാണ്, പ്ലാസ്മ റെറ്റിനോൾ അളവ് അളക്കുന്നത്. പ്ലാസ്മ റെറ്റിനൈൽ ഈസ്റ്റർ അളവ്, പ്ലാസ്മ അല്ലെങ്കിൽ യൂറിനറി റെറ്റോണിയോയിക് ആസിഡിന്റെ അളവ്, മുലപ്പാലിലെ വിറ്റാമിൻ എ എന്നിവ അളക്കുന്നത് മറ്റ് ബയോകെമിക്കൽ വിലയിരുത്തലുകളിൽ ഉൾപ്പെടുന്നു.
ചികിത്സ
തിരുത്തുകഓറൽ വിറ്റാമിൻ എ, കുത്തിവയ്ക്കാവുന്ന മരുന്നുകൾ എന്നിവ ഉപയോഗിച്ച് ചികിത്സ നടത്താം.
- രോഗാവസ്ഥയുടെ അപകട സാധ്യത കുറയ്ക്കുന്നതിന്, പ്രത്യേകിച്ച് കഠിനമായ വയറിളക്കത്തിൽ നിന്നും, മീസിൽസിൽ നിന്നുമുള്ള മരണനിരക്ക് കുറയ്ക്കുന്നതിന് വായിലൂടെ നൽകുന്ന രൂപമെന്ന നിലയിൽ, വിറ്റാമിൻ എ ഫലപ്രദമാണ്. അപകട സാധ്യതയുള്ള അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വിറ്റാമിൻ എ നൽകുന്നത് എല്ലാ മരണകാരണങ്ങളെയും 23% കുറയ്ക്കാൻ സഹായിക്കും. [23] വിറ്റമിൻ എ കുറവ് ഒരു പൊതു-ആരോഗ്യ പ്രശ്‌നമായിട്ടുള്ള ചില രാജ്യങ്ങൾ പോളിയോ നിർമാർജ്ജനത്തിനോ അഞ്ചാംപനിയ്ക്കോ ഉള്ള ദേശീയ രോഗ പ്രതിരോധ ദിനങ്ങളിൽ ക്യാപ്‌സ്യൂൾ രൂപത്തിൽ ലഭ്യമായ വിറ്റാമിൻ എ സപ്ലിമെന്റുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് അതിന്റെ ഉന്മൂലനം പരിഹരിക്കുന്നു. കുട്ടികളുടെ ആരോഗ്യ ഈവൻറുകൾ പശ്ചിമ, മധ്യ ആഫ്രിക്കയിലെ പല രാജ്യങ്ങൾക്കും വിറ്റാമിൻ എ യുടെ 80% കവറേജ് നേടാൻ സഹായിക്കുന്നു. [3] യുനിസെഫ് ഡാറ്റ പ്രകാരം, 2013 ൽ ലോകമെമ്പാടും, 6 നും 59 നും ഇടയിൽ പ്രായമുള്ള 65% കുട്ടികൾക്ക് രണ്ട് ഉയർന്ന ഡോസ് വിറ്റാമിൻ എ സപ്ലിമെന്റുകൾ ഉപയോഗിച്ച് അപര്യാപ്തതയിൽ നിന്ന് പൂർണ്ണമായി പരിരക്ഷിക്കപ്പെട്ടു എന്ന് കണ്ടെത്തി. വിറ്റാമിൻ എ ക്യാപ്‌സൂളുകൾക്ക് ഏകദേശം 0.02 യുഎസ് ഡോളർ വിലവരും. കാപ്സ്യൂളുകൾ കൈകാര്യം ചെയ്യാൻ എളുപ്പമാണ്; അവ ഒരു റഫ്രിജറേറ്ററിലോ വാക്സിൻ കാരിയറിലോ സൂക്ഷിക്കേണ്ട ആവശ്യമില്ല. ശരിയായ അളവ് നൽകുമ്പോൾ, വിറ്റാമിൻ എ സുരക്ഷിതമാണ്, കൂടാതെ ഓറൽ പോളിയോ അല്ലെങ്കിൽ മീസിൽസ് വാക്സിനുകൾക്കുള്ള സെറോകോൺവേർഷൻ നിരക്കിനെ പ്രതികൂലമായി ബാധിക്കില്ല. എന്നിരുന്നാലും, വിറ്റാമിൻ എ സപ്ലിമെന്റുകളുടെ ഗുണം ക്ഷണികമായതിനാൽ, ഓരോ നാല് മുതൽ ആറ് മാസം കൂടുമ്പോഴും കുട്ടികൾക്ക് അവ ആവശ്യമാണ്. എൻഐഡികൾ പ്രതിവർഷം ഒരു ഡോസ് മാത്രമേ നൽകുന്നുള്ളൂ എന്നതിനാൽ, കുട്ടികളിൽ വിറ്റാമിൻ എ നിലനിർത്തുന്നതിന് എൻഐഡികളുമായി ബന്ധിപ്പിച്ച വിറ്റാമിൻ എ വിതരണം മറ്റ് പ്രോഗ്രാമുകളുമായി പൂരകമായിരിക്കണം. [24] [25] ഉയർന്ന ഡോസ് വിറ്റാമിൻ എ മുലയൂട്ടുന്ന അമ്മയ്ക്ക് പ്രസവാനന്തരം നല്കുന്നതിലൂടെ കുഞ്ഞിന് മുലപ്പാലിലൂടെ ഉചിതമായ അളവിൽ വിറ്റാമിൻ എ നൽകാൻ കഴിയും. എന്നിരുന്നാലും, ഇത് ഗർഭം അലസലിനും ജനന വൈകല്യങ്ങൾക്കും കാരണമാകും എന്നതിനാൽ ഗർഭിണികൾക്ക് ഉയർന്ന ഡോസ് നൽകുന്നത് ഒഴിവാക്കണം. [26]
- വിറ്റാമിൻ എ അപര്യാപ്തത പരിഹരിക്കാൻ ഫുഡ് ഫോർട്ടിഫിക്കേഷനും പരിഗണിക്കാവുന്നതാണ്. ഫുഡ് ഫോർട്ടിഫിക്കേഷന് റെറ്റിനോൾ എസ്റ്ററുകൾ, റെറ്റിനൈൽ അസറ്റേറ്റുകൾ, റെറ്റിനൈൽ പാൽമിറ്റേറ്റ് എന്നിവയുടെ വിവിധതരം എണ്ണമയമുള്ളതും വരണ്ടതുമായ രൂപങ്ങൾ ലഭ്യമാണ്. ഫുഡ് ഫോർട്ടിഫിക്കേഷന് അനുയോജ്യങ്ങളാണ് മാർഗരിനും എണ്ണയും. ഇവ വിറ്റാമിൻ എ സംഭരണ സമയത്ത് ഓക്സിഡേഷനിൽ നിന്ന് സംരക്ഷിക്കുകയും വിറ്റാമിൻ എ ആഗിരണം ചെയ്യുകയും ചെയ്യുന്നു. ബീറ്റാ കരോട്ടിൻ, റെറ്റിനൈൽ അസറ്റേറ്റ് അല്ലെങ്കിൽ റെറ്റിനൈൽ പാൽമിറ്റേറ്റ് എന്നിവ വിറ്റാമിൻ എ യുടെ ഒരു രൂപമായി വിറ്റാമിൻ എ കൊഴുപ്പ് അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങളെ ശക്തിപ്പെടുത്തുന്നു. വിറ്റാമിൻ എ യുടെ ഒരു രൂപമായി റെറ്റിനൈൽ പാൽമിറ്റേറ്റ് ഉപയോഗിച്ച് പഞ്ചസാര ശക്തിപ്പെടുത്തുന്നത് മധ്യ അമേരിക്കയിലുടനീളം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ധാന്യ മാവ്, പാൽപ്പൊടി, പാൽ എന്നിവയും വിറ്റാമിൻ എ ശക്തിപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നു. [27] [28] ജനിതക എഞ്ചിനീയറിംഗ് ഫുഡ് ഫോർട്ടിഫിക്കേഷനുള്ള മറ്റൊരു രീതിയാണ്, ഗോൾഡൻ റൈസ് [29] [30] ബീറ്റാ കരോട്ടിൻ ഉപയോഗിച്ച് അരി ശക്തിപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു ജനിതക എഞ്ചിനീയറിംഗ് പ്രോജക്ടാണ് (മനുഷ്യർക്ക് ഇത് വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യാൻ കഴിയും). ജനിതകമാറ്റം വരുത്തിയ ഭക്ഷണങ്ങളോടുള്ള എതിർപ്പ് 2013 ൽ സ്വർണ്ണ അരി പ്രോട്ടോടൈപ്പുകളുടെ ഒരു ഫീൽഡ് ട്രയൽ നശിപ്പിച്ചെങ്കിലും, സ്വർണ്ണ അരിയുടെ വികസനം മുന്നോട്ട് പോയി, ഡെവലപ്പർമാർ നിലവിൽ (2018 സെപ്റ്റംബർ വരെ) ഫിലിപ്പൈൻസിൽ സ്വർണ്ണ അരി പരസ്യമായി പുറത്തിറക്കുന്നതിനുള്ള നിയന്ത്രണ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് Archived 2019-01-02 at the Wayback Machine. .
- വിറ്റാമിൻ എ അപര്യാപ്തത മെച്ചപ്പെടുത്തുന്നതിന് വിറ്റാമിൻ എ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഉപയോഗപ്രദമാണ്. പഴങ്ങളും പച്ചക്കറികളും പോലുള്ള വിറ്റാമിൻ എ യുടെ നോൺ ആനിമൽ സ്രോതസ്സുകളിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. മൃഗങ്ങളിൽ നിന്നുള്ള വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങളുടെ ഉപഭോഗവും ഗുണം ചെയ്യും. [31]
വിറ്റാമിൻ എ ( റെറ്റിനോൾ ) ന്റെ ഏറ്റവും സമ്പന്നമായ സ്രോതസ്സുകൾ കരളുകളാണ് ( ബീഫ് ലിവർ - 100 ഗ്രാം ഏകദേശം 32,000 ഐയു, [32], കോഡ് ലിവർ ഓയിൽ - 10 ഗ്രാം 10,000 ഐയു നൽകുന്നു [33] ).
വിറ്റാമിൻ എ യുടെ മുന്നോടിയായ ഉയർന്ന അളവിലുള്ള ബീറ്റാ കരോട്ടിനുമായി ബന്ധപ്പെട്ടിരിക്കുന്ന ധാന്യത്തിലെ ജനിതക ക്രമങ്ങൾ തിരിച്ചറിയാൻ യുഎസ് അഗ്രികൾച്ചറൽ റിസർച്ച് സർവീസിലെ ഗവേഷകർക്ക് കഴിഞ്ഞു. അത്തരം മുന്നേറ്റങ്ങൾ വികസ്വര രാജ്യങ്ങളിലെ വിറ്റാമിൻ എ കുറവുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് പരിഹാരമാവും. [34]
ആഗോള സംരംഭങ്ങൾ
തിരുത്തുകവിറ്റാമിൻ എ അപര്യാപ്തതയെ അഭിസംബോധന ചെയ്യുന്നതിൽ ദേശീയ സർക്കാരുകളെ പിന്തുണയ്ക്കുന്നതിനുള്ള ആഗോള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് ഗ്ലോബൽ അലയൻസ് ഫോർ വിറ്റാമിൻ എ (ഗാവ) ആണ്, ഇത് ന്യൂട്രീഷൻ ഇന്റർനാഷണൽ, ഹെലൻ കെല്ലർ ഇന്റർനാഷണൽ, യുണിസെഫ്, ഡബ്ല്യുഎച്ച്ഒ, സിഡിസി എന്നിവ തമ്മിലുള്ള അനൌപചാരിക പങ്കാളിത്തമാണ്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ പ്രീ-സ്ക്കൂൾ കുട്ടികൾക്ക് ആവശ്യമായ വിറ്റാമിൻ എയുടെ 75% വിതരണം ചെയ്യുന്നത് ഗ്ലോബൽ അഫയേഴ്സ് കാനഡയുടെ പിന്തുണയോടെ ന്യൂട്രീഷൻ ഇന്റർനാഷണലും യൂനിസെഫും തമ്മിലുള്ള പങ്കാളിത്തത്തിലൂടെയാണ്. [4] 1998 മുതൽ വിറ്റാമിൻ എ യുടെ കുറവ് മൂലമുള്ള 1.25 ദശലക്ഷം മരണങ്ങൾ 40 രാജ്യങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 2013 ൽ വിറ്റാമിൻ എ യുടെ കുറവ് 29% ആയിരുന്നു, അതിൽ താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ആണ് കൂടുതൽ, അതിൽ തന്നെ സഹ-സഹാറൻ ആഫ്രിക്കയിലും ദക്ഷിണേഷ്യയിലും ആണ് ഏറ്റവും കൂടുതൽ. [35] 70 രാജ്യങ്ങളിൽ, 5 വയസും അതിൽ താഴെയുമുള്ള കുട്ടികളിൽ വിറ്റാമിൻ എ നൽകുന്നത് മരണനിരക്കിൽ 12% കുറവുണ്ടാക്കുന്നതായി 2017 ലെ ഒരു അവലോകനത്തിൽ കണ്ടെത്തി. [36] സിന്തറ്റിക് വിറ്റാമിൻ എ സപ്ലിമെന്റേഷൻ വിറ്റാമിൻ എ യുടെ അപര്യാപ്തതയ്ക്കുള്ള ഏറ്റവും മികച്ച ദീർഘകാല പരിഹാരമായിരിക്കില്ല, മറിച്ച് ഭക്ഷ്യവസ്തുക്കൾ, മെച്ചപ്പെട്ട ഭക്ഷ്യ വിതരണ പരിപാടികൾ, ഫോർട്ടിഫൈഡ് അരി അല്ലെങ്കിൽ വിറ്റാമിൻ എ അടങ്ങിയ മധുരക്കിഴങ്ങ് എന്നിവ പോലുള്ള വിള മെച്ചപ്പെടുത്തൽ രീതികൾ ആയിരിക്കും വിറ്റാമിൻ എ യുടെ കുറവ് ഇല്ലാതാക്കാൻ കൂടുതൽ ഫലപ്രദമായിരിക്കുക.
എപ്പിഡെമോളജി
തിരുത്തുകഇതും കാണുക
തിരുത്തുകപരാമർശങ്ങൾ
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 "Vitamin A". Micronutrient Information Center, Linus Pauling Institute, Oregon State University, Corvallis. January 2015. Retrieved 1 November 2019.
- ↑ "Vitamin A Deficiency: Background, Pathophysiology, Epidemiology". 17 May 2018.
{{cite journal}}
: Cite journal requires|journal=
(help) - ↑ 3.0 3.1 3.2 "Vitamin A Deficiency and Supplementation UNICEF Data". Retrieved 2015-04-07.
- ↑ 4.0 4.1 "Micronutrient Deficiencies: Vitamin A". World Health Organization. Retrieved 12 September 2019.
- ↑ "In Preventing Vitamin A Deficiency, a Little Friendly Bacteria Might Go a Long Way". Rutgers Today (in ഇംഗ്ലീഷ്). 2011-12-19. Retrieved 2019-10-27.
- ↑ "WHO Vitamin A deficiency | Micronutrient deficiencies". Retrieved 2008-03-03.
- ↑ Latham, Michael E. (1997). Human Nutrition in the Developing World (Fao Food and Nutrition Paper). Food & Agriculture Organization of the United. ISBN 92-5-103818-X.
- ↑ Sommer, Alfred (1995). Vitamin a Deficiency and Its Consequences: A Field Guide to Detection and Control. Geneva: World Health Organization. ISBN 92-4-154478-3.
- ↑ "A world fit for children" (PDF). Archived from the original (PDF) on 2017-10-12. Retrieved 2008-03-03.
- ↑ Rahi J S, Sripathi S, Gilbert C E, Foster A (1995). "Childhood blindness due to VAD in India: regional variations". Archives of Disease in Childhood. 72 (4): 330–333. doi:10.1136/adc.72.4.330. PMC 1511233. PMID 7763066.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-30. Retrieved 2020-04-23.
- ↑ Underwood, Barbara A. Vitamin A Deficiency Disorders: International Efforts to Control A Preventable “Pox.” J. Nutr. 134: 231S–236S, 2004.
- ↑ Sommer A, Muhilal Tarwotjo I, Djunaedi E, Glover J (1980b). "Oral versus intramuscular vitamin A in the treatment of xerophthalmia". Lancet. 1 (8168 Pt 1): 557–559. doi:10.1016/S0140-6736(80)91053-3. PMID 6102284.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Arroyave G, Mejia LA, Aguilar JR (1981). "The effect of vitamin A fortification of sugar on the serum vitamin A levels of preschool Guatemalan children: a longitudinal evaluation". J. Nutr. 34 (1): 41–49. doi:10.1093/ajcn/34.1.41. PMID 7446457.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ "Recent knowledge about intestinal absorption and cleavage of carotenoids". Annales de Biologie Clinique (in French). 63 (2): 165–177. 2005. PMID 15771974.
{{cite journal}}
: CS1 maint: unrecognized language (link) - ↑ "Spinach or carrots can supply significant amounts of vitamin A as assessed by feeding with intrinsically deuterated vegetables". The American Journal of Clinical Nutrition. 82 (4): 821–828. 2005. doi:10.1093/ajcn/82.4.821. PMID 16210712.
- ↑ Cunningham, T.J.; Duester, G. (2015). "Mechanisms of retinoic acid signalling and its roles in organ and limb development". Nat. Rev. Mol. Cell Biol. 16 (2): 110–123. doi:10.1038/nrm3932. PMC 4636111. PMID 25560970.
- ↑ "Vitamin A Deficiency Clinical Presentation: History, Physical, Causes". emedicine.medscape.com.
- ↑ (Combs, 1991).
- ↑ Merck Manuals Professional Edition. "Vitamin A – Nutritional Disorders". merckmanuals.com.
- ↑ Bates, C J (1999-01-01). "Diagnosis and detection of vitamin deficiencies". British Medical Bulletin (in ഇംഗ്ലീഷ്). 55 (3): 643–657. doi:10.1258/0007142991902529. ISSN 0007-1420. PMID 10746353.
- ↑ "Diagnosis and Treatment of Vitamin A Deficiency: Workup". Retrieved 2019-11-01.
- ↑ Beaton GH et al. Effectiveness of vitamin A supplementation in the control of young child morbidity and mortality in developing countries. United Nations Administrative Committee on Coordination, Sub-committee on Nutrition State-of-the-Art Series: Nutrition Policy Discussion Paper No. 13. Geneva, 1993.
- ↑ "Distribution of vitamin A during national immunization days" (PDF). Retrieved 2008-03-03.
- ↑ "WHO Vitamin A supplementation". Archived from the original on 2013-01-25. Retrieved 2008-03-03.
- ↑ "High dose vitamin A supplementation of breast-feeding Indonesian mothers: effects on the vitamin A status of mother and infant". J. Nutr. 123 (4): 666–675. 1993. doi:10.1093/jn/123.4.666. PMID 8463867.
- ↑ edited by Lindsay Allen ... (2006). Guidelines on Food Fortification With Micronutrients. Geneva: World Health Organization. ISBN 92-4-159401-2.
{{cite book}}
:|last=
has generic name (help) - ↑ Food and Agriculture Organization of the United Nations (1996). Food Fortification: Tech & Quality Control (Food & Nutrition Papers). Bernan Assoc. ISBN 92-5-103884-8.
- ↑ Ye, X; Al-Babili, S; Klöti, A; Zhang, J; Lucca, P; Beyer, P; Potrykus, I (2000). "Engineering the provitamin A (beta-carotene) biosynthetic pathway into (carotenoid-free) rice endosperm". Science. 287 (5451): 303–305. Bibcode:2000Sci...287..303Y. doi:10.1126/science.287.5451.303. PMID 10634784.
- ↑ One existing crop, genetically engineered "golden rice" that produces vitamin A, already holds enormous promise for reducing blindness and dwarfism that result from a vitamin-A deficient diet. – Bill Frist, physician and politician, in a Washington Times commentary – November 21, 2006
- ↑ "childinfo.org: Vitamin A Deficiency". Archived from the original on 2008-02-18. Retrieved 2008-03-14.
- ↑ "Beef, variety meats and by-products, liver, cooked, braised Nutrition Facts & Calories". nutritiondata.self.com.
- ↑ "Fish oil, cod liver Nutrition Facts & Calories". nutritiondata.self.com.
- ↑ "A New Approach that Saves Eyesight and Lives in the Developing World". USDA Agricultural Research Service. May 3, 2010.
- ↑ Stevens, Gretchen A; Bennett, James E; Hennocq, Quentin; Lu, Yuan; De-Regil, Luz Maria; Rogers, Lisa; Danaei, Goodarz; Li, Guangquan; White, Richard A (2015). "Trends and mortality effects of vitamin A deficiency in children in 138 low-income and middle-income countries between 1991 and 2013: a pooled analysis of population-based surveys". The Lancet Global Health. 3 (9): e528–e536. doi:10.1016/s2214-109x(15)00039-x. ISSN 2214-109X. PMID 26275329.
- ↑ Imdad, Aamer; Mayo-Wilson, Evan; Herzer, Kurt; Bhutta, Zulfiqar A (2017-03-11). "Vitamin A supplementation for preventing morbidity and mortality in children from six months to five years of age". Cochrane Database of Systematic Reviews. 3: CD008524. doi:10.1002/14651858.cd008524.pub3. ISSN 1465-1858. PMC 6464706. PMID 28282701.
- ↑ "Mortality and Burden of Disease Estimates for WHO Member States in 2002" (xls). World Health Organization. 2002.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- യുണിസെഫ്, വിറ്റാമിൻ എ സപ്ലിമെന്റേഷൻ: എ ഡെക്കേഡ് ഓഫ് പ്രോഗ്രസ്, യുണിസെഫ്, ന്യൂയോർക്ക്, 2007. Archived 2020-10-31 at the Wayback Machine.
- ഫ്ലവർ ഫോർട്ടിഫിക്കേഷൻ ഇനിഷ്യേറ്റീവ്, ഗെയിൻ, മൈക്രോ ന്യൂട്രിയൻറ് ഇനിഷ്യേറ്റീവ്, യുഎസ്ഐഐഡി, ദി വേൾഡ് ബാങ്ക്, യുണിസെഫ്, ഇൻവെസ്റ്റിംഗ് ഇൻ ദി ഫ്യൂച്ചർ: വിറ്റാമിൻ, മിനറൽ ഡെഫിഷ്യൻസികളെക്കുറിച്ചുള്ള ഒരു യുണൈറ്റഡ് കോൾ ടു ആക്ഷൻ, 2009. Archived 2010-12-14 at the Wayback Machine.
- യുണിസെഫ്, കുട്ടികളുടെ പോഷകാഹാരം മെച്ചപ്പെടുത്തൽ: ആഗോള പുരോഗതിക്ക് കൈവരിക്കാവുന്ന അനിവാര്യത, യുണിസെഫ്, ന്യൂയോർക്ക്, 2013.