വിറ്റാമിൻ എ യുടെ കുറവ് മൂലം കൺജങ്റ്റൈവക്ക് മുകളിൽ കെരാറ്റിൻ അടിയുന്നത് മൂലം ഉണ്ടാവുന്ന പാടുകളാണ് ബിറ്റോട്ട്സ്  സ്പോട്ടുകൾ. ഇവ ഓവൽ ആകൃതി, ത്രികോണാകൃതി അല്ലെങ്കിൽ ക്രമരഹിതമായ ആകൃതിയിൽ കാണപ്പെടാം. 1863-ൽ ഫ്രഞ്ച് ചികിത്സകൻ പിയറി ബിറ്റോട്ട് (1822-1888) ആദ്യമായി ഈ പാടുകളെക്കുറിച്ച് വിവരിച്ചു[1] എന്നതിനാൽ അദ്ദേഹത്തിന്റെ പേരിൽ ഈ പാടുകൾ അറിയപ്പെടുന്നു. മൃഗങ്ങളുടെ കരളിൽ വിറ്റാമിൻ എ അടങ്ങിയിട്ടുള്ളതിനാൽ പുരാതന ഈജിപ്തിൽ മൃഗങ്ങളുടെ കരൾ ഉപയോഗിച്ചാണ് ഇത് ചികിത്സിച്ചിരുന്നത്.

ബിറ്റോട്ട്സ് സ്പോട്ടുകൾ
മറ്റ് പേരുകൾICD10 = E50.1
Typical location of Bitot's spots
സ്പെഷ്യാലിറ്റിനേത്രവിജ്ഞാനം Edit this on Wikidata

കാരണങ്ങൾ തിരുത്തുക

വിറ്റാമിൻ എ യുടെ കുറവ് ആണ് ബിറ്റോട്ട്സ് സ്പോട്ടിന്റെ പ്രധാന കാരണം.[2] അപൂർവ്വമായി, വിറ്റാമിൻ ബി 3 (നിയാസിൻ) യുടെ കുറവ് മൂലമുള്ള പെല്ലെഗ്രയും ബിറ്റോട്ട്സ് സ്പോട്ടിന് കാരണമായേക്കാം.[3]

ചികിത്സ തിരുത്തുക

ഓറൽ വിറ്റാമിൻ എ സപ്ലിമെന്റുകളുപയോഗിച്ചാണ് ബിറ്റോട്ട്സ് സ്പോട്ട് സാധാരണയായി ചികിത്സിക്കുന്നത്.[4] ഉയർന്ന അളവിലുള്ള വിറ്റാമിൻ എ തെറാപ്പിയിലൂടെ ബിറ്റോട്ട്സ് സ്പോട്ടുകൾ മെച്ചപ്പെടുത്തുന്നതായി തെളിഞ്ഞിട്ടുണ്ട്.[5] വിറ്റാമിൻ എ തെറാപ്പിക്ക് പ്രതികരിക്കാത്തവ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യാം.[6]

പരാമർശങ്ങൾ തിരുത്തുക

  1. Shukla, M; Behari, K (Jul 1979). "Congenital Bitot spots". Indian Journal of Ophthalmology. 27 (2): 63–4. PMID 541036.
  2. Gilbert, Clare (2013). "The eye signs of vitamin A deficiency". Community Eye Health. 26 (84): 66–67. ISSN 0953-6833.
  3. Levine, Robert A.; Rabb, Maurice F. (1 November 1971). "Bitot's Spot Overlying a Pinguecula". Archives of Ophthalmology (in ഇംഗ്ലീഷ്). pp. 525–528. doi:10.1001/archopht.1971.01000010527007.
  4. "Vitamin A Deficiency Treatment & Management: Medical Care, Consultations, Diet". 9 November 2019.
  5. "Management of Bitot's Spots". American Academy of Ophthalmology (in ഇംഗ്ലീഷ്). 1 December 2016.
  6. Themes, U. F. O. (11 September 2016). "Bitot's Spots". Ento Key.